ഐഫോണില്‍ വന്‍ സുരക്ഷാ വീഴ്ച; ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തുന്ന വെളിപ്പെടുത്തലുമായി ഗൂഗിള്‍ എന്‍ജിനീയര്‍

  ഐഫോണ്‍, ഐപാഡ് തുടങ്ങിയ ആപ്പിള്‍ ഡിവൈസുകളില്‍ പ്രവര്‍ത്തിക്കുന്ന ഐഒസില്‍ വന്‍ സുരക്ഷാ വീഴ്ച. ഗൂഗിള്‍ എന്‍ജിനീയര്‍ ഫെലിക്‌സ് ക്രൗസ് (Felix Krause) ആണ് ഐഒഎസ് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ക്യാമറ ഉപയോഗിക്കാന്‍ അനുവാദം കൊടുത്തിരിക്കുന്ന ആപ്പുകള്‍കള്‍ക്ക് രഹസ്യമായി ഉപഭോക്താവിന്റെ ഫോട്ടോയൊ വീഡിയോയോ റെക്കോര്‍ഡ് ചെയ്ത് അപ്ലോഡ് ചെയ്യാന്‍ കഴിയുമെന്ന ഗുരുതരമായ ആരോപണമാണ് അദ്ദേഹം നടത്തുന്നത്. ഒരു ആപ്പിന് ക്യാമറ ഉപയോഗിക്കാന്‍ അനുവാദം കൊടുത്തു കഴിഞ്ഞാല്‍, ആപ് തുറന്നിരിക്കുന്ന സമയത്ത്, ഫോണിന്റെ മുന്‍ ക്യാമറയോ പിന്‍ക്യാമറയോ … Read more

സ്വാതന്ത്ര്യം പ്രഖ്യാപിച്ച കാറ്റലോണിയന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് സ്പെയിനിന്റെ തിരിച്ചടി; ഇടക്കാല തെരഞ്ഞെടുപ്പിനും ആഹ്വാനം

  സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ കാറ്റലോണിയന്‍ പാര്‍ലമെന്റ് സ്പാനിഷ് സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഇതിന് പുറമെ ഇടക്കാല തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ 21 നാണ് തെരഞ്ഞെടുപ്പ് നടത്തുക. സ്പാനിഷ് പ്രധാനമന്ത്രി മാരിയാനോ രാജോയ് ആണ് കാറ്റലോണിയന്‍ പ്രാദേശിക പാര്‍ലമെന്റ് പിരിച്ചുവിട്ടതായി അറിയിച്ചത്. കേന്ദ്ര ഭരണം ഏര്‍പ്പെടുത്താനുള്ള സ്പെയിനിന്റെ നീക്കങ്ങള്‍ക്കിടെയാണ് കാറ്റലോണിയ കഴിഞ്ഞ ദിവസം സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ മൂന്നു വര്‍ഷമായി അനിശ്ചിതത്വത്തില്‍ തുടരുന്ന നിയമാനുസൃത ഭരണം കാറ്റലോണിയയില്‍ പുനസ്ഥാപിക്കുമെന്നും ജനങ്ങള്‍ ശാന്തരായിരിക്കണമെന്നും സ്പെയിന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. … Read more

ഡബ്ലിന്‍ ബസ്, ലുവാസ് ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു: സിറ്റി സെന്റര്‍ നിരക്കുകള്‍ കുറയും.

ഡബ്ലിന്‍: ഡിസംബര്‍ മുതല്‍ ഡബ്ലിന്‍ ബസ്, ലുവാസ് സര്‍വീസ് നിരക്കുകളില്‍ വര്‍ദ്ധനവ്. ഡബ്ലിന്‍ ബസിന്റെ 2 യൂറോ നിരക്കുകള്‍ക്ക് ഡിസംബര്‍ മുതല്‍ 2.10 യൂറോയും 2.70 യൂറോ ടിക്കറ്റുകള്‍ക്ക് 2.85 യൂറോയും നല്‍കേണ്ടി വരും. ലീപ് കാര്‍ഡ് കൈവശമുള്ളവര്‍ നല്‍കിവന്ന 2.05 യൂറോ നിരക്കിന് 2.5 യൂറോ പുതിയ നിരക്ക് നിലവില്‍ വരും. ഏറ്റവും കൂടിയ നിരക്കായ 3.30 യൂറോ നിരക്കുകള്‍ക്ക് മാറ്റം ഉണ്ടാകില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് അറിയിച്ചു. ലുവാസ് നിരക്കില്‍ 5 ശതമാനത്തോളം വര്‍ധനവാണ് വരാനിരിക്കുന്നത്. … Read more

മലയാളികളടക്കം 8പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ വിചാരണ തുടങ്ങി

  കോട്ടയം സ്വദേശികളായ രണ്ടുപേരടക്കം എട്ട് ഇന്ത്യക്കാരുടെ മരണത്തിനിടയാക്കിയ അപകടത്തിനു കാരണക്കാരായ ഡ്രൈവര്‍മാരുടെ വിചാരണ ആരംഭിച്ചു. എയില്‍സ്ബറി ക്രൗണ്‍ കോടതിയില്‍ വെള്ളിയാഴ്ചയാണ് വിചാരണ തുടങ്ങിയത്. സംഭവത്തില്‍ പിടിയിലായ പോളണ്ട് സ്വദേശി റിസാര്‍ഡ് മസിയേറാ (31), ബ്രിട്ടിഷ് പൗരന്‍ ഡേവിഡ് വാഗ്സ്റ്റാഫ് (51) എന്നിവരെ കോടതിയില്‍ ഹാജരാക്കി. അപകടകരമായി വാഹനമോടിച്ച് മരണത്തിന് കാരണമായതിനും ഗുരുതരമായ പരിക്കുകള്‍ ഏല്‍പ്പിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസുകള്‍ എടുത്തിരിക്കുന്നത്. തങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന 12 ചാര്‍ജുകളില്‍ നിന്ന് കുറ്റവിമുക്തരാക്കണമെന്ന് ഇവര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വാഗ്സ്റ്റാഫ് തനിക്കെതിരായി ചുമത്തിയ … Read more

നിമിഷങ്ങള്‍ കൊണ്ട് പല രാജ്യങ്ങളെ നശിപ്പിക്കാന്‍ ശേഷിയുള്ള മിസൈലുമായ് റഷ്യ

  നിമിഷ നേരം കൊണ്ട് വിവിധ രാജ്യങ്ങളെ ഒറ്റയടിക്ക് നശിപ്പിക്കാന്‍ സാധിക്കുന്ന സാത്താന്‍-2 എന്ന അണുബോംബ് വാഹിനി പരീക്ഷണത്തില്‍ വിജയം കൈവരിച്ചിരിക്കുകയാണ് റഷ്യ. ഇക്കാര്യം പ്രതോരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പ്ലെസ്‌ടെക് കോസ്‌മോഡ്രോം എന്ന സ്ഥലത്ത് നിന്നാണ് ‘ആര്‍.എസ്.28’ എന്ന പേരില്‍ അറിയപ്പെടുന്ന സാത്താന്‍ എന്ന ഭൂഖണ്ഡാന്തര മിസൈല്‍ വിക്ഷേപിച്ചത്. 3600 കിലോമീറ്റര്‍ അകലെയുള്ള കുറ ടെസ്റ്റ് റേഞ്ചിലാണ് ഇത് പതിച്ചത്. കൂടാതെ മൂന്ന് സമുദ്രാന്തര്‍വാഹിനികളിലൂടെ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ ടെസ്റ്റുകളും വിജയിച്ചുവെന്ന് അതികൃതര്‍ വ്യക്തമാക്കി. ഇവയില്‍ രണ്ടെണ്ണം … Read more

കെന്നഡി വധം: ആയിരക്കണക്കിന് രേഖകള്‍ യു.എസ് പുറത്തുവിട്ടു

  യു.എസ് മുന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട് നാഷനല്‍ ആര്‍ക്കൈവ്‌സില് സൂക്ഷിച്ചിരുന്ന 2891 രഹസ്യരേഖകള്‍ പുറത്തുവിട്ടു. കെന്നഡിയുടെ കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. അതേസമയം, രഹസ്യരേഖകളുടെ ഒരു ഭാഗം മാത്രമാണ് യു.എസ് സര്‍ക്കാര്‍ ഓണ്‍ലൈനായി പുറത്തുവിട്ടത്. രാജ്യസുരക്ഷയെ ബാധിക്കുമെന്നതിനാല്‍ സി.ഐ.എയുടെയും എഫ്.ബി.ഐയുടെയും അഭ്യര്‍ഥന മാനിച്ച് ചില സുപ്രധാനരേഖകള്‍ പുറത്തുവിടാതെ മാറ്റിവെക്കുകയായിരുന്നു. കെന്നഡിയുടെ ഘാതകനെന്നുകരുതുന്ന ലീ ഹാര്‍വി ഒസ്വാള്‍ഡിനെതിരെ വധഭീഷണിയുയര്‍ന്ന സാഹചര്യത്തില്‍ ഡാളസ് പൊലീസിന് എഫ്.ബി.െഎ … Read more

മെര്‍സല്‍ സിനിമയാണ്, വിലക്കാനാവില്ല -മദ്രാസ് ഹൈകോടതി

  കേന്ദ്രസര്‍ക്കാറിനെതിരായ വിവാദപരാമര്‍ശങ്ങള്‍ നടത്തിയ മെര്‍സല്‍ സിനിമക്ക് നല്‍കിയ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈകോടതി തള്ളി. ജനാധിപത്യരാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ടെന്നും സിനിമയെ സിനിമയായി കാണണമെന്നും യഥാര്‍ഥ ജീവിതമല്ലെന്നും കോടതി നിരീക്ഷിച്ചു. ചിത്രത്തില്‍ ചരക്കു-സേവന നികുതി (ജി.എസ്.ടി) സംബന്ധിച്ച സംഭാഷണങ്ങള്‍ നീക്കണമെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡിന് നിര്‍േദശം നല്‍കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകന് എ. അശ്വഥമാന്‍ നല്കിയ പൊതുതാല്‍പര്യഹര്‍ജിയാണ് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷും എം. സുന്ദറുമടങ്ങിയ ബെഞ്ച് … Read more

ഡിസംബര്‍ മുതല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി ബില്ല് കൂടും

ഡബ്ലിന്‍: ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വില ഉയര്‍ത്താന്‍ ഊര്‍ജ്ജ കമ്പനിയായ എനര്‍ജി ഒരുങ്ങുന്നു. ഡിസംബര്‍ 1 മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും. വീട്ടാവശ്യങ്ങള്‍ക്കുള്ള വൈദ്യുതിയില്‍ 3.9 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടാവും. ഇലക്ട്രിക് അയര്‍ലന്‍ഡ്, ബോര്‍ഡ് ഗ്യാസ് എനര്‍ജി, എസ്.എസ്.ഇ എയര്‍ട്രിസിറ്റി തുടങ്ങിയ ഊര്‍ജ്ജ കമ്പനികള്‍ ഗ്യാസ് ഇലക്ട്രിസിറ്റി വില വര്‍ധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് എനര്‍ജിയ നിരക്ക് വര്‍ധിപ്പിച്ചത്. ഗ്യാസ് വിലയിലും നെറ്റ്വര്‍ക്ക് ചെലവിലും ഉണ്ടായ വിലവര്‍ധനവിന് അനുസരിച്ച് ഗാര്‍ഹിക വൈദ്യുതി ബില്ലുകള്‍ വര്‍ധിപ്പിക്കേണ്ടി വന്നതായി എനര്‍ജിയ … Read more

സ്പാനിഷ് ചങ്ങല പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് കാറ്റലോണിയ

  സ്പെയിനിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് കാറ്റലോണിയന്‍ പ്രദേശിക പാര്‍ലമെന്റ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഒക്ടോബറില്‍ നടത്തിയ ഹിതപരിശോധനയില്‍ 90 ശതമാനംപേരും സ്‌പെയിനില്‍ നിന്നും വേര്‍പെടുന്നതിന് കാറ്റലോണിയക്ക് അനുകൂലമായി വോട്ട് ചെയ്തിരുന്നു. എന്നാല്‍ ഇന്നാണ് കാറ്റലന്‍ പാര്‍ലമെന്റ് ഔദ്യോഗിക സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്. കാറ്റലോണിയക്കുമേല്‍ നേരിട്ടുള്ള ഭരണം ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ സ്പെയിന്‍ നടത്തിവരുന്നതിനിടയ്ക്കാണ് ഇവര്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്. എന്നാല്‍ സ്വാതന്ത്ര പ്രഖ്യാപനത്തിനു പിന്നാലെ ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍ പാര്‍ലമെന്റ് സമ്മേളനം ബഹിഷ്‌കരിച്ചു. സ്‌പെയിനില്‍ നിന്നു വേര്‍പ്പെട്ട് സ്വാതന്ത്ര്യം … Read more

മലയാളികള്‍ക്ക് നേട്ടങ്ങള്‍ ഇല്ലാത്ത തീരുമാനവുമായി അയര്‍ലന്‍ഡ് നേഴ്‌സിങ് ബോര്‍ഡ്

ഡബ്ലിന്‍: വിദേശരാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടിലേക്ക് ജോലിക്ക് എത്തുന്ന നേഴ്സുമാര്‍ക്ക് ഒ.ഇ.ടി ടെസ്റ്റ് നിര്‍ബന്ധമാക്കാന്‍ നേഴ്‌സിങ് ആന്‍ഡ് മിഡ് വൈവ്‌സ് കൗണ്‍സില്‍ തീരുമാനിച്ചു. ഇതുവരെ ഐ.ഇ.എല്‍.ടി.എസ് പാസാവണം എന്ന നിബന്ധന മാത്രമാണ് ഉണ്ടായിരുന്നത്. മലയാളി നേഴ്സുമാര്‍ക്ക് തിരിച്ചടിയാകും പുതിയ നിയമം. ബ്രിട്ടീഷ് ഇംഗ്ലീഷ് പ്രചാരത്തിലുള്ള കേരളത്തില്‍ ബ്രിട്ടീഷ് കൗണ്‍സില്‍ നടത്തുന്ന ഭാഷാ പ്രാവീണ്യ ടെസ്റ്റ് പാസാവാന്‍ മലയാളികള്‍ക്ക് താരതമ്യേന എളുപ്പവുമായിരുന്നു. എന്നാല്‍ പുതിയ ടെസ്റ്റ് മലയാളികള്‍ക്ക് കടുത്ത വെല്ലുവിളി ആയിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന … Read more