ഡബ്ലിനിലെ ഇന്ത്യന്‍ റെസ്റ്റോറന്റ് ആകാശിന് പൂട്ട് വീണു

ഡബ്ലിന്‍: ഡബ്ലിനിലെ ബ്ലാക്ക്‌റോക്കിലുള്ള ‘ആകാശ്’ എന്നഇന്ത്യന്‍ റസ്റ്റോറന്റിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പൂട്ട് വീണു. റസ്റ്റോറന്റില്‍ പാറ്റയും, എലിശല്യവും രൂക്ഷമായതിനെ തുടര്‍ന്നാണ് അടച്ചുപൂട്ടിച്ചത്. പരിശോധനക്ക് എത്തിയ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഭക്ഷണ പദാര്‍ത്ഥത്തില്‍ എലിക്കാഷ്ടം കണ്ടെത്തുകയായിരുന്നു. വൃത്തിഹീനമായ സാഹചര്യത്തെ തുടര്‍ന്ന് 2014-ല്‍ ഇതേ ഹോട്ടല്‍ അടച്ചു പൂട്ടിയിരുന്നു. ആകാശിനൊപ്പം ഒമ്പതോളം റസ്റ്റോറന്റുകള്‍ ഇതേ കാരണത്താല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂട്ടിച്ച് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഡബ്ലിന്‍, കോര്‍ക്ക്, ഡോനിഗല്‍, ഗാല്‍വേ എന്നിവിടങ്ങളിലായി സ്ഥിതി ചെയ്യുന്ന റെസ്റ്റോറന്റുകളില്‍ ശുചിത്വമില്ലായ്മ തിരിച്ചറിഞ്ഞതിനെ … Read more

കോര്‍ക്കില്‍ താമസസൗകര്യം ആവശ്യമുണ്ട്

കോര്‍ക്ക്: rochestown, douglas ഭാഗങ്ങളില്‍ മലയാളി നേഴ്‌സിന് ഷെയറിംഗ് താമസ സൗകര്യം ആവശ്യമുണ്ട് കൂടുതല്‍ വിവരങ്ങള്‍ക്ക് വിന്നി 0892115217  

അഭ്യൂഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കുമൊടുവില്‍ വരേദ്കര്‍ സര്‍ക്കാരിന്റെ കന്നി ബഡ്ജറ്റ് കൗണ്ട് ഡൌണ്‍ തുടങ്ങി

ഡബ്ലിന്‍: ധനകാര്യ മന്ത്രി ആയതിനു ശേഷമുള്ള പാസ്‌കല്‍ ഡോണോഹിയുടെ ആദ്യ ബഡ്ജറ്റ് നാളെ അവതരിപ്പിക്കും. വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ബഡ്ജറ്റില്‍ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായേക്കും. വരേദ്കര്‍ സര്‍ക്കാര്‍ സാമ്പത്തിക സാമൂഹ്യ മേഖലയില്‍ സൃഷ്ടിക്കുന്ന അത്ഭുതം എന്തായിരിക്കുമെന്ന് നാളെ അറിയാം. സാധാരണക്കാരന് ആശ്വാസം നല്‍കിക്കൊണ്ട് യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ്ജ് കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം പ്രതീക്ഷിക്കാവുന്നതാണ്. ഇന്‍കം ടാക്‌സ് പരിധി കൂട്ടിക്കൊണ്ടുള്ള തീരുമാനവും ഉണ്ടായേക്കും. കോര്‍പറേറ്റ് നികുതികള്‍ വര്‍ധിപ്പിക്കാനുള്ള നീക്കം ബഡ്ജറ്റില്‍ ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കാം. രാജ്യത്തെ സീനിയര്‍ സിറ്റിസന്‍സിന് പ്രയോജനം നല്‍കുന്ന … Read more

സെല്ലുലാര്‍ സേവനം ലഭ്യമാക്കാന്‍ ബലൂണുകളും

  മരിയ ചുഴലിക്കാറ്റ് വിതച്ച നാശത്തെ തുടര്‍ന്നു സാധാരണ നിലയിലേക്കു മടങ്ങാന്‍ ശ്രമിക്കുന്ന പ്യൂര്‍ട്ടോ റിക്കോയില്‍ സെല്‍ സേവനം ലഭ്യമാക്കാന്‍ ഗൂഗിള്‍ ബലൂണുകളെ ഉപയോഗപ്പെടുത്തുന്നു. പ്യൂര്‍ട്ടോ റിക്കോയില്‍ അടിയന്തരമായി സെല്ലുലാര്‍ സേവനം ലഭ്യമാക്കാന്‍ ബലൂണ്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ആല്‍ഫബെറ്റ് ഇന്‍ക് സമര്‍പ്പിച്ച അപേക്ഷ അംഗീകരിച്ചതായി വെള്ളിയാഴ്ച യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ അറിയിക്കുകയുണ്ടായി. മരിയ ചുഴലിക്കാറ്റ് നാശം വിതച്ചതിനെ തുടര്‍ന്നു പ്യൂര്‍ട്ടോ റിക്കോയിലെ 83 ശതമാനം സെല്ലുലാര്‍ സേവനവും അവതാളത്തിലായിരിക്കുകയാണ്. വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ കമ്പനികള്‍ … Read more

ലോക ഗിന്നസ് റെക്കോര്‍ഡില്‍ മോച്ചിനാവിന്റെ

  നീളക്കൂടുതല്‍ കൊണ്ട് ലോക ഗിസസ് റെക്കോര്‍ഡിന് ഉടമയായിരിക്കുകയാണ് മോച്ചി മോ റിക്കെര്‍ട്ട് എന്ന നായ. സെന്റ് ബെര്‍ണാഡ് വര്‍ഗത്തില്‍പെട്ട ഈ നായയുടെ നാവിന്റെ നീളം എത്രയെന്നറിയണ്ടേ ? 7.31 ഇഞ്ച്. അതായാത് 18.58 സെന്റീമീറ്റര്‍. മുന്‍പ് ഉണ്ടായിരുന്ന 11.43 സെന്റീമീറ്റര്‍ എന്ന റെക്കോര്‍ഡ് തകര്‍ത്താണ് ദക്ഷിണ ഡക്കോട്ടയിലെ സിയക്സ് ഫാള്‍സില്‍ നിന്നുള്ള മോച്ചി മോ ലോക ഗിന്നസില്‍ കയറ്റിപ്പറ്റിയത്. എട്ടുവയസുകാരിയായ മോച്ചി മോയുടെ നാവിന്റെ നീളം കാണുമ്പോള്‍ അപരിചതരുള്‍പ്പെടെയുള്ളവര്‍ അതിശയിച്ചു നില്‍ക്കുന്നതോടൊപ്പം ചിരിക്കുന്നതും പതിവാണെന്ന് നായയുടെ … Read more

രാജ്യത്തെ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്: വീണ്ടും റാന്‍സംവെയര്‍ ആക്രമണത്തിന് സാധ്യത

ഡബ്ലിന്‍: രാജ്യത്തെ ഒരു ലക്ഷത്തി എഴുപത്തിനായിരത്തോളം ബിസിനസ് സ്ഥാപനങ്ങളുടെ സൈബര്‍ സുരക്ഷാ ശക്തമല്ലെന്ന് റിപ്പോര്‍ട്ട്. ഏതു നേരത്തും ആക്രമണം പ്രതീക്ഷിക്കാമെന്ന് സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. അയര്‍ലണ്ടില്‍ 48 ശതമാനം ബിസിനസ്സ് സ്ഥാപനങ്ങളാണ് സുരക്ഷാ ഭീഷണി നേരിടുന്നത്. മാക്‌നെറ്റ് നെറ്റ്വര്‍ക്ക് 205 കമ്പനികളില്‍ നടത്തിയ പഠന ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇതെന്ന് സര്‍വേഫലം വിലയിരുത്തിയ സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ജെയിംസ് കാന്റി ചൂണ്ടിക്കാണിക്കുന്നു. വന്‍കിട കമ്പനികള്‍ക്ക് മാത്രമാണ് സൈബര്‍ സുരക്ഷാ ശക്തമായിട്ടുള്ളത്. ചെറുകിട … Read more

പുതിയ ഫീച്ചറുമായി ഇന്‍സ്റ്റാഗ്രാം

  സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഇന്‍സ്റ്റാഗ്രാം, തങ്ങളുടെ മൊബൈല്‍ ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേഷനില്‍, ഇന്‍സ്റ്റാഗ്രാം സ്റ്റോറികള്‍ക്കായി ഒരു പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഒരു ഫോട്ടോയിലേക്കോ ഒരു വീഡിയോയിലേക്കോ ഒരു സ്റ്റിക്കറിട്ടു കൊണ്ട് ഏതെങ്കിലുമൊരു വിഷയത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ യൂസര്‍ക്കു സാധിക്കുന്നതാണു പുതിയ ഫീച്ചര്‍. സുഹൃത്തുക്കളോടും ഫോളോ ചെയ്യുന്നവരോടും യൂസര്‍ക്ക് ലളിതമായ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം ഒരുക്കുക വഴി ഇന്‍സ്റ്റാഗ്രാമെന്ന പ്ലാറ്റ്ഫോം കൂടുതല്‍ രസരകവും സംവേദനാത്മകവുമാക്കുക എന്നതാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ചിത്രങ്ങളും വീഡിയോകളും ഷെയര്‍ … Read more

ഇംഗ്ലണ്ട് ആനക്കൊമ്പ് വ്യാപാരം അവസാനിപ്പിക്കുന്നു

  ആനക്കൊമ്പ് കൊണ്ടുണ്ടാക്കിയ കരകൗശലവസ്തുക്കള്‍ക്ക് ആഗോള വിപണിയില്‍ എക്കാലവും വലിയ ആവശ്യക്കാരുണ്ട്. ഇന്ത്യന്‍ കരകൗശലവസ്തുക്കളില്‍ ഗണ്യമായ പങ്ക് വഹിക്കുന്ന വിഭാഗമാണ് ആനക്കൊമ്പില്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍. എയര്‍പോര്‍ട്ടുകളില്‍ പിടിക്കപ്പെടുന്ന കള്ളക്കടത്തു സാധനങ്ങളില്‍ ഇന്നും വലിയൊരളവ് ആനക്കൊമ്പാണ്. ബ്രിട്ടീഷ് പരിസ്ഥിതി സെക്രട്ടറി മൈക്കിള്‍ ഗോവിന്റെ ആനക്കൊമ്പ് നിര്‍മിതവസ്തുക്കളുടെ വ്യാപാരം നിരോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന പ്രഖ്യാപനത്തെ ഒട്ടൊരു അല്‍ഭുതത്തോടെ തന്നെയാണ് രാജ്യം കണ്ടത്. കാരണം, നിരോധനമേര്‍പ്പെടുത്തുന്ന ബ്രിട്ടണ്‍ തന്നെയാണ് ലോകത്തിലെ ആനക്കൊമ്പ് ശില്‍പ്പങ്ങളുടെ കയറ്റുമതിയില്‍ മുമ്പന്‍. 2010- 2015 കാലയളവില്‍ 36,000 ആനക്കൊമ്പ് … Read more

ഫെയ്സ് ഐഡി സാങ്കേതിക വിദ്യ മുഖ്യധാരയിലേക്കെത്തുന്നു

  ഒരു പത്ത് വര്‍ഷം മുന്‍പ്, മൊബൈല്‍ ഫോണ്‍ ജനകീയമായ കാലത്ത്, നമ്പറുകളും അക്ഷരങ്ങളും ഉപയോഗിച്ചായിരുന്നു ഫോണ്‍ ലോക്ക്/ അണ്‍ലോക്ക് ചെയ്തിരുന്നത്. പിന്നീട് മൊബൈല്‍ ഫോണില്‍നിന്നും സ്മാര്‍ട്ട്ഫോണിലേക്കു ചുവടുവച്ചപ്പോള്‍ ഫിംഗര്‍ പ്രിന്റ് റീഡര്‍ എന്ന സംവിധാനവും അവതരിച്ചു. ഇപ്പോള്‍ ഇതാ മുഖം തിരിച്ചറിഞ്ഞ് ഫോണ്‍ തുറക്കുന്ന സംവിധാനവും അവതരിച്ചിരിക്കുന്നു. മുഖം തിരിച്ചറിഞ്ഞു (Facial recognition) കൊണ്ടു സ്മാര്‍ട്ട്ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്ന തലത്തിലേക്കാണു സാങ്കേതിക വിദ്യ വളര്‍ച്ച പ്രാപിച്ചിരിക്കുന്നത്. 2017-ലെ വലിയ വാര്‍ത്തയും ഫെയ്സ് റെക്കഗ്നിഷന്‍ തന്നെ. സാംസങ് … Read more

സൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍; അനാദരവിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

  അരുണാചല്‍ പ്രദേശിലെ തവാങില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഏഴു സൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ സൂക്ഷിച്ചത് വിവാദമാകുന്നു. വേണ്ട വിധത്തിലുള്ള സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് മൃതദേഹം കാര്‍ഡ്‌ബോര്‍ഡില്‍ സൂക്ഷിക്കേണ്ടി വന്നതെന്നാണ് സൈന്യത്തിന്റെ വിശദീകരണം. പ്ലാസ്റ്റിക് ബാഗുകളില്‍ പൊതിഞ്ഞ് കാര്‍ഡ് ബോര്‍ഡിലാക്കി അയച്ച മൃതദേഹത്തിന്റെ ചിത്രങ്ങള്‍ റിട്ട. ലെഫ്റ്റണല്‍ ജനറല്‍ എച്ച് എസ് പനാഗാണ് പുറത്തു വിട്ടത്. ‘മാതൃരാജ്യത്തിനായി ഏഴു സൈനികര്‍ വെയിലത്തിറങ്ങി. പക്ഷെ ഇങ്ങനെയാണ് അവര്‍ തിരിച്ചു വന്നത്’ എന്ന വാചകങ്ങളോടു കൂടിയാണ് പനാഗ് ട്വിറ്ററിലൂടെ ചിത്രങ്ങള്‍ … Read more