മലയാളി ഡ്രൈവര്‍ ബെന്നിയുടെ മരണവര്‍ത്ത വിശ്വസിക്കാനാവാതെ മലയാളികള്‍

നോട്ടിംഗ്ഹാമിനടുത്ത് മോട്ടോര്‍ വേയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നിര്യാതനായ സിറിയക് ജോസഫിന് അശ്രുപൂജ അര്‍പ്പിച്ച് മലയാളികള്‍ ആശുപത്രിയിലും വീട്ടിലും എത്തിച്ചേര്‍ന്നു. പുലര്‍ച്ചെ നടന്ന അപകടത്തില്‍ ഉള്‍പ്പെട്ടത് ബെന്നിച്ചേട്ടന്‍ ഓടിച്ചിരുന്ന വാഹനമാണ് എന്നറിഞ്ഞത് അപകട വിവരം അറിയിച്ച് പോലീസ് വീട്ടില്‍ എത്തിയതിനെ തുടര്‍ന്നായിരുന്നു. എന്നാല്‍ അപ്പോഴും അപകടത്തിന്റെ ഗുരുതരാവസ്ഥ ഇത്രയും ഭയാനകമാകും എന്ന് ആരും കരുതിയിരുന്നില്ല. അപകടത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ഒന്‍പത് മണിയോടെ മാധ്യമങ്ങളിലൂടെ പുറത്ത് വന്നപ്പോഴും രക്ഷപെട്ട നാല് പേരില്‍ ഒരാള്‍ ബെന്നിച്ചേട്ടന്‍ ആയിരിക്കും … Read more

നോര്‍ട്ടിംങ്ഹാം വാഹനാപകടം : പാലാ സ്വദേശിയായ മലയാളി ഡ്രൈവര്‍ വിടവാങ്ങി; ലോറി ഓടിച്ചിരുന്ന ഡ്രൈവര്‍ അറസ്റ്റിലായതായി സൂചന

  എം1ല്‍ ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നു. മിനിബസ് ഓടിച്ചിരുന്ന നോട്ടിങ്ഹാമിലുള്ള മലയാളിയായ ബെന്നിയും മരിച്ചവരില്‍ പെടുന്നു. ചേര്‍പ്പുങ്കല്‍ സ്വദേശിയായ ബെന്നി എന്ന് വിളിക്കുന്ന സിറിയക് ജോസഫാണ് മരിച്ചത്. ഏറെ നാളുകളായി ടാക്സി ഓടിക്കുന്ന വ്യക്തിയാണ് ബെന്നി. കൂടുതല്‍ വിവരങ്ങള്‍ വെളിവായിട്ടില്ല. രണ്ട് ലോറിയും ഒരു മിനി ബസും ഉള്‍പ്പെട്ട അപകടമാണ് ഉണ്ടായത്. ജംഗ്ഷന്‍ പതിനഞ്ചിനും പതിനാലിനും മദ്ധ്യേ ഒരേ ദിശയില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനങ്ങള്‍ ആണ് അപകടത്തില്‍പ്പെട്ടത്. മിനി ബസ് നോട്ടിംഗ്ഹാം നിന്നും ആണ് … Read more

ബ്രിട്ടനില്‍ മലയാളി ഓടിച്ച വാന്‍ ലോറിയുമായി കൂട്ടിയിടിച്ച് വന്‍ അപകടം; 8 പേരുടെ മരണം സ്ഥിരീകരിച്ചു

ബ്രിട്ടനിലെ നോട്ടിങ് ഹാമില്‍ മലയാളി ഓടിച്ച മിനി വാന്‍ ലോറികളുമായി കൂട്ടിയിടിച്ച് എട്ട് മരണം. നോട്ടിങ്ഹാമില്‍ താമസിക്കുന്ന ചേര്‍പ്പുങ്കല്‍ സ്വദേശി ബെന്നിയുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ബെന്നിയാണ് അപകടസമയത്ത് വാന്‍ ഓടിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ബ്രിട്ടീഷ് സമയം രാവിലെ മൂന്ന് മണിക്കാണ് അപകടം ഉണ്ടായത്. മില്‍ട്ടന്‍ കെയ്ന്‍സ് എന്ന സ്ഥലത്തെ എം 1 മോട്ടോര്‍വേയുടെ സൗത്ത്ബൗണ്ട് കാര്യേജ് വേയില്‍ വെച്ച് മിനി വാന്‍ രണ്ട് ട്രക്കുകളുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. ബെന്നി ഓടിച്ച മിനി വാനില്‍ 13 പേരാണ് ഉണ്ടായിരുന്നത്. … Read more

പൈലറ്റിന് നെഞ്ചു വേദന; ഖത്തര്‍ എയര്‍വേയ്സ് വിമാനം അടിയന്തരമായി ഇറക്കി

പൈലറ്റിന് നെഞ്ചു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഖത്തര്‍ എയര്‍വെയ്സ് വിമാനം ഹൈദരാബാദില്‍ അടിയന്തരമായി നിലത്തിറക്കി. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ പൈലറ്റിനെ അപ്പോളോ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദോഹയില്‍ നിന്ന് ബാലിയിലേക്ക് പോകുകയായിരുന്ന ഖത്തര്‍ എയര്‍വെയ്സിന്റെ ക്യുആര്‍ 964 എന്ന വിമാനമാണ് വെള്ളിയാഴ്ച അര്‍ധരാത്രി ഹൈദരബാദ് വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കിയത്. പൈലറ്റ് റൊമേനിയ സ്വദേശി ആന്ദ്രേ ദിനു(34)വിനാണ് നെഞ്ചു വേദന അനുഭവപ്പെട്ടത്. സഹപൈലറ്റ് ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാരും ആംബുലന്‍സുകളും വിമാനത്താവളത്തില്‍ എത്തിയിരുന്നു. ദിനുവിന്റെ അവസ്ഥ ഇപ്പോള്‍ … Read more

ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം തുടരുന്നു, യുദ്ധ ഭീതിയില്‍ ലോകം

അമേരിക്കന്‍ സൈനിക താവളമായ ഗുവാം ആക്രമിക്കുമെന്ന ഭീഷണികള്‍ക്കിടെ ഉത്തര കൊറിയ മൂന്ന് മിസൈലുകള്‍ പരീക്ഷിച്ചത് ആശങ്കയുണര്‍ത്തി. കൊറിയന്‍ ഉപദ്വീപിനും ജപ്പാനുമിടയിലുള്ള കടലിലാണ് മിസൈല്‍ പരീക്ഷണം നടന്നത്. ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസത്തിനിടെയാണ് മിസൈല്‍ പരീക്ഷണം. എന്നാല്‍ ഉത്തര കൊറിയ നടത്തിയ മൂന്ന് മിസൈല്‍ പരീക്ഷണങ്ങളില്‍ രണ്ടെണ്ണവും പരാജയപ്പെട്ടെന്ന് ഹവായിയിലുള്ള അമേരിക്കന്‍ സൈനിക കേന്ദ്രം അറിയിച്ചു. എന്നാലിവ ഹ്രസ്വദൂര മിസൈലുകളാണെന്നും അമേരിക്കയ്ക്കോ സഖ്യകക്ഷികള്‍ക്കോ ഭീഷണിയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ … Read more

ബസ് ഓടിച്ച് പുതിയ റോഡ് ഉത്ഘാടനം ചെയ്ത് താരമായി പിസി ജോര്‍ജ്ജ്

രാഷ്ട്രീയത്തിലെ ഒറ്റയാനായി വിലസുന്ന പി.സി ജോര്‍ജ് എന്ന പൂഞ്ഞാര്‍ ജോര്‍ജിന് മണ്ഡലത്തില്‍ എപ്പോഴും കൈയടിയാണ്. വിവാദം ഒരു വശത്തു നടക്കുമെങ്കിലും മണ്ഡലത്തിലെ വികസന കാര്യങ്ങളിലും പ്രശ്ങ്ങളിലും സജീവമായ ഇടപെടലാണ് പിസി നടത്തുന്നത്. സ്വന്തം അഭിപ്രായങ്ങള്‍ ആരോടായാലും വെട്ടിത്തുറന്ന് പറയുമെങ്കിലും പി.സി പൂഞ്ഞാറുകാര്‍ക്ക് എന്നും പ്രിയപ്പെട്ട നേതാവാണ്. അതിന്റെ ആത്മവിശ്വാസം എപ്പോഴും പി.സി ജോര്‍ജിന്റെ വാക്കുകളിലുമുണ്ടാവും. എന്ത് കൊണ്ട് പി.സി ജോര്‍ജ് പൂഞ്ഞാറുകാര്‍ക്കിടയില്‍ ഇത്രത്തോളം സ്വീകാര്യനായി എന്നതിന്റെ ഉത്തരം തരുന്നതായിരുന്നു കഴിഞ്ഞ ദിവസം ഇവിടെ നടന്ന ഒരു റോഡ് … Read more

അമേരിക്ക ഭീതിയില്‍, ഉഗ്രശേഷിയുമായി ഹാര്‍വി, കനത്ത നാശം ഉണ്ടായേക്കും

ഹാര്‍വി ഹുരിക്കേയ്ന്‍ ചുഴലിക്കൊടുങ്കാറ്റ് അതിശക്തമായി അമേരിക്കയില്‍ ആഞ്ഞടിക്കുമെന്ന് സൂചന. ഹാര്‍വി വെള്ളിയാഴ്ച രാത്രിയോടെ ടെക്സാസിലെത്തിക്കഴിഞ്ഞു. ടെക്‌സാസിന്റെ തെക്കന്‍ ഭാഗങ്ങളിലെ തീരങ്ങളില്‍ താമസിക്കുന്നവരെ ഇതിനകം ഒഴിപ്പിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ സ്‌കൂളുകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ടെക്‌സാസിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന സൂചനകളനുസരിച്ച് ശനിയാഴ്ച മേഖലയില്‍ കനത്തമഴയുണ്ടാകും. ശക്തമായ കാറ്റില്‍ തിരമാലകള്‍ 12 അടിവരെ ഉയരാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. കാറ്റഗറി 4 ല്‍ പെട്ട ഹാര്‍വി 12 വര്‍ഷത്തിനിടയില്‍ അമേരിക്കയിലുണ്ടാകുന്ന ഏറ്റവും വലിയ ചുഴലിക്കൊടുങ്കാറ്റാണ്. മെക്സക്കന്‍ ഉള്‍ക്കടലിനു … Read more

റാം റഹിമിനെ ശിക്ഷിച്ച ജസ്റ്റിസ് ജഗ്ദീപ് സിംഗിനെ അറിയാം

ഹരിയാനയിലെ പഞ്ച്കുള സിബിഐ കോടതി വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന് ബലാത്സംഗ കേസില്‍ തിങ്കളാഴ്ചയാണ് ശിക്ഷ വിധിക്കുന്നത്. ഏറ്റവും കുറഞ്ഞത് ഏഴുവര്‍ഷവും ബാലാത്സംഗത്തിന് ഇരയാകുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്നതും കണക്കിലെടുക്കുമ്പോള്‍ ശിക്ഷ ചിലപ്പോള്‍ ജീവപര്യന്തം വരെയാകം. ജസ്റ്റിസ് ജഗ്ദീപ് സിംഗാണ് ശിക്ഷ വിധിക്കുന്നത്. റാം റഹീം സിംഗ് കുറ്റക്കാരനെന്ന് ജസ്റ്റിസ് ജഗ്ദീപ് സിംഗ് വിധി പറഞ്ഞതിനെ തുടര്‍ന്നുള്ള അക്രമ സംഭവങ്ങളില്‍ കൊല്ലപെട്ടത് ഇതുവരെ 32 പേരാണ്. നൂറിലേറെ പേര്‍ക്ക് പരിക്കും വ്യാപക അക്രമങ്ങളുണ് ഹരിയാനയിലും … Read more

പൊതു സേവനങ്ങള്‍ ലഭ്യമാകാന്‍ പി.എസ്.സി കാര്‍ഡ് കൈവശം വെയ്ക്കണം: തീരുമാനം സാമൂഹ്യ സുരക്ഷാ വകുപ്പിന്റേത്.

ഡബ്ലിന്‍: സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ലഭിക്കുന്നതിന് വേണ്ടി 2011 -ല്‍ ആരംഭിച്ച പബ്ലിക് സര്‍വീസ് കാര്‍ഡ് മറ്റു പൊതു സേവനങ്ങള്‍ ലഭിക്കുന്നതിനും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാനും തീരുമാനമായി. പി.എസ്.സി കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി മറ്റു സേവനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമെന്ന് സാമൂഹ്യ സുരക്ഷാ മന്ത്രി റെജീന ദോഹര്‍ത്തി അറിയിച്ചു. ഡോണിഗലില്‍ ഒരു പരിപാടിക്കിടെ സംസാരിക്കവെയാണ് ദോഹര്‍ത്തി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ദേശീയ തിരിച്ചറിയല്‍ രേഖക്ക് പകരമായി പി.എസ്.സി കാര്‍ഡ് ഉപയോഗിക്കാനാവില്ല. ചില കുട്ടികള്‍ക്ക് ലഭിക്കേണ്ട ചില സൗജന്യ സേവനങ്ങള്‍, … Read more

ഗുര്‍മീത് റാം റഹീമിന്റെ ആശ്രമത്തില്‍ സൈന്യം കടന്നു; സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് വിധിക്കപ്പെട്ട ദേരാ സച്ചാ സൗദാ തലവനും സ്വയം പ്രഖ്യാപിത ആള്‍ ദൈവവുമായ ഗുര്‍മീത് റാം റഹീം സിംഗിന്റെ സിര്‍സയിലെ ആശ്രമമായ കുരുക്ഷേത്രയില്‍ സൈന്യം പ്രവേശിച്ചു. ഏക്കറുകണക്കിന് വിസ്തീര്‍ണത്തിലുള്ള വമ്പന്‍ ആശ്രമത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം പതിനായിരക്കണക്കിന് അനുയായികളാണ് തമ്പടിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെയാണ് സൈന്യം ആശ്രമത്തില്‍ പ്രവേശിച്ചത്. ആശ്രമത്തില്‍ സൈന്യം ഫ്‌ലാഗ് മാര്‍ച്ച് നടത്തുകയും ആശ്രമത്തിലെ രണ്ട് ഓഫീസുകള്‍ പൂട്ടിക്കുകയും ചെയ്തു. ഗുര്‍മീത് റാമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. … Read more