ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറയുടെ മൃതദേഹം നാട്ടിലേക്ക്; വെള്ളിയാഴ്ച രാവിലെ മാതൃസഭയില്‍ സംസ്‌കാരം

യുകെ മലയാളി സമൂഹത്തെ ഞെട്ടിച്ചു സ്‌കോട്ലന്‍ഡിലെ എഡിന്‍ബറയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറയുടെ മൃതദേഹവുമായി സഹപ്രവര്‍ത്തകരായ വൈദികര്‍ നാട്ടിലേക്കു പുറപ്പെട്ടു. വ്യാഴാഴ്ച രാവിലെ ഒന്‍പതിനു നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം തുടര്‍ന്ന് കാക്കനാട് സിഎംഐ സഭാ ആസ്ഥാനത്ത് കൊണ്ടുവരും. അവിടെ നിന്ന് മൃതദേഹം ഉച്ചയ്ക്ക് ഒന്നിനു ഫാ. മാര്‍ട്ടിന്റെ പുളിങ്കുന്ന് കണ്ണാടിയിലെ വാഴച്ചിറ വീട്ടില്‍ കൊണ്ടുവരും. മൂന്നു മണിവരെ പൊതുദര്‍ശനത്തിനും പ്രാര്‍ഥനയ്ക്കുമായി വയ്ക്കും. തുടര്‍ന്നു സംസ്‌കാര ശുശ്രൂഷകള്‍ക്കായി ചെത്തിപ്പുഴയിലേക്കു കൊണ്ടുപോകും. വെള്ളി … Read more

സ്വന്തം പ്രസവ വേദന കടിച്ചമര്‍ത്തി മറ്റൊരു പ്രസവം എടുത്ത ഡോക്ടര്‍ ലോകത്തിന്റെ കൈയടി നേടുന്നു

അമാന്‍ഡ ഹെസ്സ്, അതാണവളുടെ പേരെങ്കിലും സൈബര്‍ ലോകം ഇന്ന് ഇവരെ വാഴ്ത്തുന്നത് ‘ഡോക്ടര്‍ മോം’ എന്ന ഓമനപ്പേരിലാണ്. സ്വന്തം കുഞ്ഞിനു ജന്മം നല്‍കാന്‍ ലേബര്‍ റൂമില്‍ കാത്തിരിക്കുമ്പോഴും ഡോക്ടര്‍ എന്ന നിലയില്‍ തന്റെ കര്‍ത്തവ്യങ്ങളോട് മുഖം തിരിക്കാതെ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിച്ച ഈ ഡോക്ടര്‍ മോമിനെ സല്യൂട്ട് ചെയ്തു പോവുകയാണ് സൈബര്‍ ലോകം. രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്നതിനായി ജൂലൈ 23നാണ് ഗൈനോക്കോളജി ഡോക്ടര്‍ കൂടിയായ അമാന്‍ഡയെ കെന്റക്കിയിലെ ആശുപത്രിയിലെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പ്രസവത്തിനായുള്ള വേദനയ്ക്കിടയിലും … Read more

ബ്ലാക്ക്‌ബെറി വീണ്ടുമെത്തുന്നു, പുതിയ രൂപത്തിലും ഭാവത്തിലും

ഒരുകാലത്ത് സ്മാര്‍ട്ട്ഫോണ്‍ എന്നാല്‍ ബ്ലാക്ക്ബെറിയായിരുന്നു. സെലിബ്രിറ്റികളേയും പണക്കാരെയും ഒരുപോലെ പ്രലോഭിച്ച സുന്ദരന്‍. സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയാറാകാത്ത, ബിസിനസ് മാഗ്‌നറ്റുകളുടെ ഇഷ്ട തോഴന്‍. എന്തിനേറെ പറയുന്നു, അമേരിക്കന്‍ പ്രസിഡന്റുമാര്‍ പോലും ഒരുകാലത്ത് ഉപയോഗിച്ചിരുന്ന ഫോണാണ് ബ്ലാക്ക്ബെറി. അതേ പ്രതാപം തിരിച്ചുപിടിക്കുക എന്നതാണ് കമ്പനി ഇപ്പോള്‍ പുറത്തിറക്കിയ പുതിയ കീവണ്‍ എന്ന സ്മാര്‍ട്ട് ഫോണിന്റെ ലക്ഷ്യം. ആന്‍ഡ്രോയ്ഡ് നൂഗട്ടിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. 433 പിപിഐ നാലരയിഞ്ച് ഫുള്‍എച്ച്ഡി ഡിസ്പ്ലേയ്ക്ക് ഗൊറില്ലാ ഗ്ലാസ് സംരക്ഷണമുണ്ട്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 625 … Read more

പെണ്ണിന്റെ മാനം എന്തെന്നു പഠിക്കാന്‍ പുറത്തുനിന്നൊരു കോച്ചിംഗ് എടുക്കാന്‍ ഉദ്ദേശിക്കുന്നില്ല’; വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി പി സി ജോര്‍ജ്

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ സംബന്ധിച്ച് പ്രസ്താവനയിറയ്ക്കിയ പിസി ജോര്‍ജിനെ വിമര്‍ശിച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയ്ക്കും ഗായിക സയനോരയ്ക്കും ചുട്ട മറുപടി നല്‍കി പി സി ജോര്‍ജ്. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് നിലപാട് വീണ്ടും വ്യക്തമാക്കിയത്. ഇരുവരുടെയും പേര് എടുത്തുപറയാതെയായിരുന്നു ജോര്‍ജിന്റെ മറുപടി. താന്‍ എന്താണോ പറഞ്ഞത് ആ നിലപാടില്‍ നിന്നും ഒട്ടും പിന്നോട്ടില്ലെന്നും പി സി ജോര്‍ജ് ഫെയ്സ്ബുക്കില്‍ കുറിച്ചു. ഈ പ്രായത്തിലെത്തി നില്‍ക്കുന്ന തനിയ്ക്ക് പെണ്ണിന്റെ മാനം എന്തെന്നും പഠിക്കാന്‍ പുറത്തുനിന്നൊരു കോച്ചിംഗ് എടുക്കാന്‍ … Read more

ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം സ്വിറ്റ്സര്‍ലണ്ടില്‍ തുറന്നു

ലോകത്തിലെ ഏറ്റവും നീളമുള്ള കാല്‍നടയാത്രയ്ക്കുള്ള പാലം സ്വിറ്റ്സര്‍ലന്‍ഡിലെ സെര്‍മാറ്റില്‍ വിനോദസഞ്ചാരികള്‍ക്കായി തുറന്നു. ‘യൂറോപ്പ് ബ്രിഡ്ജ്’ എന്ന് പേരിട്ട ഈ തൂക്കുപാലത്തിന്റെ നീളം 494 മീറ്ററാണ്. സ്ഥിതി ചെയ്യുന്നത് 85 മീറ്റര്‍ ഉയരത്തിലും. തെക്കന്‍ സ്വിറ്റ്സര്‍ലന്‍ഡിലെ മലയോരഗ്രാമമായ സെര്‍മാറ്റ്, ഗ്രേഷെന്‍ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. പാലം നിര്‍മിക്കാന്‍ എട്ടു ടണ്ണിലേറെ ഇരുമ്പ് കേബിള്‍ ഉപയോഗിച്ചിരിക്കുന്നു. പാലത്തിന്റെ അമിതമായ ചാഞ്ചാട്ടം തടയാന്‍ പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നു എന്നതും യൂറോപ്പ് ബ്രിഡ്ജിന്റെ പ്രത്യേകതയാണ്. ഓസ്ട്രിയയിലെ 405 മീറ്റര്‍ നീളമുള്ള പാലത്തിന്റെ … Read more

യൂറോപ്യന്‍ എയര്‍പോര്‍ട്ടുകളില്‍ യാത്രക്കാര്‍ സമയ നഷ്ടം നേരിടുന്നു: സുരക്ഷാ നടപടിയെന്ന് ഇ.യു

ഡബ്ലിന്‍: അംഗരാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഒരുക്കുന്നതിന്റെ ഭാഗമായി എയര്‍പോര്‍ട്ടില്‍ ഇമിഗ്രെഷന്‍ പരിശോധന ശക്തമാക്കിയതായി യൂറോപ്യന്‍ കമ്മീഷണര്‍ വ്യക്തമാക്കി. ഇ.യു രാജ്യങ്ങളില്‍ ചിലയിടങ്ങളില്‍ പാസ്‌പോര്‍ട്ട് ഇല്ലാതെ തന്നെ അനുവദിക്കുന്ന സഞ്ചാര സ്വാതന്ത്ര്യം സുരക്ഷാ ഭീഷണി ഉണ്ടാക്കുമെന്ന ഇ.യു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയാണ് എയര്‍പോര്‍ട്ടുകളില്‍ സുരക്ഷാ ശക്തമാക്കിയത്. യൂണിയന്‍ രാജ്യങ്ങളില്‍ അനുവദനീയമായ സാഹചര്യങ്ങളും, അവകാശങ്ങളും മറയാക്കികൊണ്ട് യൂറോപ്യന്‍ ഭീകരാക്രമണം പലയിടത്തും ഒരേ സമയം ആവര്‍ത്തിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇന്റര്‍പോള്‍ യൂണിയനെ അറിയിച്ചിരുന്നു. ആക്രമണങ്ങള്‍ നടത്താന്‍ വേണ്ടി മാത്രം യൂണിയനില്‍ നിന്ന് വിവാഹിതരാകുന്നതോടെ … Read more

സിഡ്‌നിയില്‍ ആക്ടിങ്ങ് തീയേറ്റര്‍ വര്‍ക്ക് ഷോപ്പ്: നടന്‍ പി.ബാലചന്ദ്രന്‍ നയിക്കും

സിഡ്‌നി: സിഡ്‌നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി കലാ സംഘടനയായ ആര്‍ട്ട് കലക്ടീവ് സംഘടിപ്പിക്കുന്ന ആക്ടിങ്ങ് തീയേറ്റര്‍ വര്‍ക്ക് ഷോപ്പ് അഭിനേതാവും, സംവിധായകനും, തിരക്കഥാകൃത്തും,തീയേറ്റര്‍ സ്‌കോളറുമായ പി.ബാലചന്ദ്രന്‍ നയിക്കും. ഒക്ടോബര്‍ 7, 8 തീയതികളില്‍ സിഡ്‌നി വെന്റ് വര്‍ത്ത് വിലില്‍ നടക്കുന്ന ദ്വിദിന വര്‍ക്ക് ഷോപ്പില്‍ അഭിനയത്തില്‍ താല്‍ പ്പര്യമുള്ള 30 പേര്‍ക്കാണ് പ്രവേശനം . 16 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ആസ്‌ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്നുള്ള നാടക, സിനിമാ പ്രവര്‍ത്തകര്‍ ക്യാമ്പില്‍ … Read more

എയര്‍പോര്‍ട്ടുകളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കാനൊരുങ്ങി അമേരിക്ക

അന്താരാഷ്ട്ര ആഭ്യന്തര വിമാനയാത്രകളില്‍ ലഗേജുകള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കാനൊരുങ്ങി അമേരിക്കന്‍ വ്യോമയാന ഏജന്‍സി. ഇന്ത്യന്‍ വിമാനത്താവളങ്ങളിലുള്ളതു പോലെ സെല്‍ഫോണിനേക്കാള്‍ വലിയ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ഇനിമുതല്‍ സ്‌കാനിങ്ങിന് വിധേയമാക്കാനാണ് ഏജന്‍സിയുടെ തീരുമാനം. ഇതുവരെ അമേരിക്കയില്‍ ലാപ്ടോപ്പ് പോലെ വലിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ മാത്രം പ്രത്യേകം സ്‌ക്രീനിങ്ങിന് വിധേയമാക്കിയാല്‍ മതിയായിരുന്നു. ഐപാഡും മറ്റും ബാഗില്‍ തന്നെ സൂക്ഷിക്കാന്‍ അനുവാദമുണ്ടായിരുന്നു. പക്ഷേ ഇനി മുതല്‍ ഇവിടെയും ടാബ്ലെറ്റും ലാപ്ടോപ്പും ബാഗുകളില്‍ നിന്ന് പുറത്തെടുത്ത് പ്രത്യേകം ട്രേയില്‍ സ്‌ക്രീനിങ്ങിനായി നിക്ഷേപിക്കണം. അതേസമയം … Read more

കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപെട്ടു

വിമാനത്തിനുള്ളില്‍ വച്ച് മൊബൈല്‍ ഫോണ്‍ ബാറ്ററിയ്ക്ക് തീപ്പിടിച്ചത് യാത്രക്കാരില്‍ പരിഭ്രാന്തിയ്ക്കിടയാക്കി. എന്നാല്‍ ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍മൂലം വന്‍ ദുരന്തം ഒഴിവായി. ഞായറാഴ്ച 202 യാത്രക്കാരുമായി കൊച്ചിയില്‍ നിന്നും ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലേക്ക് പോയ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. വിമാനത്തില്‍ ഭക്ഷണം വിതരണം ചെയ്തതിന് ശേഷമാണ് പുക ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ തീപ്പിടുത്തത്തിന് കാരണമായ ലിഥിയം അയണ്‍ ബാറ്ററി അടങ്ങിയ ലഗേജ് ഫയര്‍ എസ്റ്റിംഗുഷര്‍ ഉപയോഗിച്ച് കെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെത്തുടര്‍ന്ന് വെള്ളത്തില്‍ മുക്കി പുക കെടുത്തുകയായിരുന്നു. പിന്നീട് … Read more

വിമാനാപകടങ്ങളില്‍ രക്ഷകനായി സെല്‍ഫ് ഇജക്ടബിള്‍ ‘ബ്ലാക്ക് ബോക്സ്’ വികസിപ്പിച്ച് ഇന്ത്യ

ദുരൂഹമായ വിമാനാപകടങ്ങള്‍ നിരവധിയുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് എയര്‍ ഇന്ത്യാ വിമാനാപകടങ്ങള്‍ നടന്ന ഫ്രാന്‍സിലെ മോണ്ട് ബ്ലാങ്കില്‍ നിന്നും അടുത്തിടെയാണ് അപകടത്തില്‍പെട്ട വിമാന യാത്രക്കാരുടേതെന്ന് സംശയിക്കുന്ന ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനാപകടങ്ങളുടെ കാരണങ്ങള്‍ മനസിലാക്കണമെങ്കില്‍ ഏക ആശ്രയം വിമാനത്തിലെ വിവരങ്ങളെല്ലാം ശേഖരിക്കുന്ന ബ്ലാക്ക് ബോക്സാണ്. എന്നാല്‍ 2014 മാര്‍ച്ചില്‍ മലേഷ്യന്‍ വിമാനത്തിന് സംഭവിച്ചത് പോലെ അപകടത്തില്‍ പെട്ട് സമുദ്രത്തിലും മറ്റ് ജലാശയങ്ങളിലും മുങ്ങിപ്പോകുന്ന വിമാനങ്ങളുടെ ബ്ലാക്ക്ബോക്സ് കണ്ടെത്തുക പ്രയാസമേറിയ കാര്യമാണ്. ഈ പ്രതിസന്ധി മറികടക്കാന്‍ പുതിയ സാങ്കേതിക വിദ്യ … Read more