നഗ്‌നനായ യാത്രക്കാരന്‍ വില്ലനായി: വിമാനം അരമണിക്കൂര്‍ വൈകി

സാധാരണ വിമാനം വൈകുന്നത് എയര്‍പോര്‍ട്ടിലെയോ വിമാനത്തിന്റെ പ്രശ്നങ്ങളോ കാരണമായിരിക്കും. എന്നാല്‍ കാലിഫോര്‍ണിയയില്‍ ഒരു വിമാനം വൈകിയത് യാത്രക്കാരന്‍ നഗ്‌നനായതിനെ തുടര്‍ന്നാണ്. യാത്രക്കാരന്‍ നഗ്‌നനായി എത്തിയതിനെത്തുടര്‍ന്ന് എയര്‍ലൈന്‍ വിമാനം 30 മിനിട്ടാണ് വൈകിയത്. നേവദ വിമാനത്താവളത്തിലാണ് ഈ വിചിത്ര സംഭവം നടന്നത്. ബോര്‍ഡിംഗില്‍ യാത്രക്കാരന്‍ നഗ്നനായി എത്തിയതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ അരമണിക്കൂര്‍ വൈകിയാണ് യാത്ര ആരംഭിച്ചത്. കാലിഫോര്‍ണിയയിലെ ഓക് ലാന്‍ഡില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. സ്പിരിറ്റ് എയര്‍ലൈന്‍സാണ് യാത്രക്കാരന്റെ വിക്രിയമൂലം അരമണിക്കൂര്‍ വൈകിയത്. വൈദ്യസഹായം ലഭിക്കുന്നതിനാണ് ഇദ്ദേഹം വിമാനത്താവളത്തില്‍ വെച്ച് … Read more

ഫാ. മാര്‍ട്ടിന്‍ വാഴച്ചിറക്കു കണ്ണീരോടെ വിട നല്‍കി; മൃതദേഹം ബുധനാഴ്ച നാട്ടിലേക്ക്, സംസ്‌കാരം വെള്ളിയാഴ്ച മാതൃ ഇടവകയില്‍ നടക്കും

സ്‌കോട്ലന്‍ഡില്‍ ദുരൂഹ സാഹചര്യത്തില്‍ നിര്യാതനായ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറക്കു എഡിന്‍ബറോയില്‍ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. മാര്‍ട്ടിന്‍ അച്ചന്‍ സേവനം അനുഷ്ഠിച്ചുകൊണ്ടിരുന്ന ക്രൊസ്റ്റോഫിന് സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍ ഇന്നലെ വൈകുന്നേരം നടന്ന വിശുദ്ധ കുര്‍ബാനയിലും , പൊതുദര്‍ശന ചടങ്ങിലും സ്‌കോട്ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറു കണക്കിന് മലയാളികളും തദ്ദേശീയരും പങ്കെടുത്തു. ഫാ. ടെബിന്‍ പുത്തന്‍പുരക്കല്‍ സിഎംഐയുടെ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയിലും സ്‌കോട്ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും, യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള … Read more

ഇന്ത്യയിലേക്കുള്ള ബ്രിട്ടീഷ് ആഡംബര കാര്‍ കയറ്റുമതി വര്‍ധിക്കുന്നു

ബ്രിട്ടീഷ് ആഡംബര കാറുകളുടെ ഏറ്റവും നല്ല വിപണിയായി ഇന്ത്യ മാറുന്നു. യുകെയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ആഡംബര കാറുകളുടെ കയറ്റുമതി വര്‍ധിക്കുന്നതായാണ് പുറത്തുവരുന്ന കണക്കുകള്‍. യുകെ ഏറ്റവുമധികം കാര്‍ കയറ്റുമതി ചെയ്യുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ ഏഴാമതാണ് ഇപ്പോള്‍ ഇന്ത്യ. 2017 ആദ്യ പകുതിയില്‍ യുകെയിലെ പ്രീമിയം കാറുകള്‍ക്കുള്ള ഇന്ത്യന്‍ ഡിമാന്‍ഡ് 8.3 ശതമാനമാണ് വര്‍ധിച്ചത്. ഇതേ കാലയളവില്‍ ബ്രിട്ടീഷുകാര്‍ വാങ്ങിയ ഇന്ത്യന്‍ മോഡലുകളുടെ വില്‍പ്പന വളര്‍ച്ച 48.6 ശതമാനമാണ് (21,135 യൂണിറ്റ്). പ്രീമിയം കാര്‍ സെഗ്മെന്റിലാണ് ഇന്ത്യയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതെന്നും … Read more

എയര്‍ ഫ്രാന്‍സും ജെറ്റ് എയര്‍വേസും ലയിക്കാനൊരുങ്ങുന്നു

കെഎല്‍എം-എയര്‍ ഫ്രാന്‍സുമായി ഇന്ത്യയിലെ ജെറ്റ് എയര്‍വേസ് നടത്തുന്ന തന്ത്രപരമായ സഹകരണത്തിനുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലെത്തി. ചര്‍ച്ചകള്‍ ഫലപ്രദമായാല്‍ ഇരുവിമാനക്കമ്പനികളും തമ്മിലുള്ള ലയനം നടക്കും. സമാന്തരമായി തന്നെ യുഎസ് വിമാനക്കമ്പനിയായ ഡെല്‍റ്റയുമായി ഓഹരി വില്‍പന സംബന്ധിച്ച ചര്‍ച്ചയും ജെറ്റ് നടത്തുന്നുണ്ട്. ഈ ചര്‍ച്ചകള്‍ ഇപ്പോള്‍ മൂല്യനിര്‍ണയ ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. ഡല്‍റ്റക്ക് ഓഹരി വില്‍ക്കുന്നതിന് പിന്നാലെ കെഎല്‍എം-എയര്‍ ഫ്രാന്‍സുമായി ലയിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. കെഎല്‍എമ്മിന്റെ പത്തുശതമാനം ഓഹരികള്‍ ഡല്‍റ്റ വാങ്ങുകയും വിജിന്‍ അത്ലാന്റിക്കിന്റെ 31 ശതമാനം ഓഹരികള്‍ കെഎല്‍എമ്മും വാങ്ങിക്കൊണ്ട് … Read more

ഓണച്ചിലവിന് പണമില്ല; 6000 കോടി കടമെടുക്കുമെന്ന് സര്‍ക്കാര്‍

ഓണച്ചിലവിന് പണം കണ്ടെത്താന്‍ മാര്‍ഗ്ഗങ്ങള്‍ തേടി സംസ്ഥാന സര്‍ക്കാര്‍. ഓണത്തിന് ശമ്പളവും ഉത്സവബത്തയും ക്ഷേമ പെന്‍ഷനുകളും വിതരണം ചെയ്യാനായി 8000 കോടി രൂപയാണ് വേണ്ടത്. എന്നാല്‍ ചരക്കു സേവന നികുതി നടപ്പിലാക്കിയതോടെ ചിലവിനുള്ള പണം കണ്ടെത്താനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് സര്‍ക്കാര്‍. പൊതു വിപണിയില്‍ നിന്ന് 3 മാസത്തേക്ക് നല്ലൊരു തുക കടമെടുക്കാനാണ് തീരുമാനം. 600 കോടി രൂപയാണ് കടമെടുക്കുന്നത്. ബാക്കി വരുന്ന 2000 കോടി രൂപ മദ്യം, പെട്രോള്‍ എന്നിവയിലൂടെ കണ്ടെത്താനാണ് തീരുമാനം. ചരക്ക് സേവന നികുതി നിലവില്‍ … Read more

മുകേഷ് അംബാനി ഏഷ്യയിലെ കോടിശ്വരന്മാരില്‍ രണ്ടാം സ്ഥാനത്ത്

ഇന്ത്യയിലെ കോടിശ്വരന്മാരില്‍ ഒന്നാമനായ മുകേഷ് അംബാനിയ്ക്ക് എഷ്യയില്‍ രണ്ടാം സ്ഥാനം. എഷ്യയിലെ കോടിശ്വരന്മാരില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന് ഹോങ് കോങ് സഥാനപത്തിന്റെ ഉടമ ലി കാ ഷിംഗിനെ പിന്‍തള്ളിയാണ് മുകേഷ് അംബാനി പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. 29 ബില്യണ്‍ ഡോളറായിരുന്നു ലി കാ ഷിംഗിന്റെ ആസ്ഥി. എന്നാല്‍ അംബാനിയുടെ ആസ്ഥി 35 ബില്യണ്‍ ഡോളറാണ്. ചൈനീസ് വ്യവസായിയും ലോകപ്രശസ്തമായ അലിബാബ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനുമായ ജാക് മായാണ് ഏഷ്യയിലെ ഒന്നാം നമ്പര്‍ കോടീശ്വരന്‍. റിലയന്‍സ് ഇന്‍ഡസ്ട്രിസ് ആരംഭിച്ച … Read more

2019 മുതല്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് ബ്രിട്ടനില്‍ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്

ഡബ്ലിന്‍: 2019 മുതല്‍ യൂണിയന്‍ രാജ്യങ്ങള്‍ ബ്രിട്ടനില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പ്രഖ്യാപിച്ചു. 2019-ആകുമ്പോഴേക്കും യു.കെ യൂണിയന്‍ ബ്ലോക്കില്‍ നിന്നും പൂര്‍ണ്ണമായും സ്വാതന്ത്രമാവുകയുള്ളു. ഇതോടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇ.യു രാജ്യങ്ങള്‍ സ്വതന്ത്രമായി സഞ്ചരിക്കുന്ന രീതിക്ക് മാറ്റം വരും. അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് കര്‍ശനമായ പരിശോധനയും ഏര്‍പ്പെടുത്തും. ബ്രക്സിറ്റ് നിയമങ്ങള്‍ പൂര്‍ണമായും പ്രാബല്യത്തില്‍ വന്നിട്ടില്ലാത്തതിനാല്‍ ഇ.യു രാജ്യങ്ങള്‍ക്ക് ഇപ്പോള്‍ യു.കെ-യില്‍ പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളില്ല. പക്ഷെ വരും വര്‍ഷങ്ങളില്‍ ഇത് ശക്തമാവുക തന്നെ ചെയ്യുമെന്നാണ് തെരേസ മേയ് പ്രഖ്യാപിച്ചിരിക്കുന്നത്. … Read more

അമേരിക്കയുടെ ‘താഡ്’ പ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ചു

മിസൈലുകളെ ലക്ഷ്യത്തിലെത്തും മുന്‍പ് തകര്‍ക്കാന്‍ ശേഷിയുള്ള സംവിധാനം അമേരിക്ക വിജയകരമായി പരീക്ഷിച്ചു. ടെര്‍മിനല്‍ ഹൈ ആള്‍റ്റിറ്റിയൂഡ് ഏരിയ ഡിഫന്‍സ്(താഡ്) എന്ന പേരിലുള്ള പ്രതിരോധ സംവിധാനമാണ് അമേരിക്ക പരീക്ഷിച്ചത്. പസഫിക് സമുദ്രത്തിനു മുകളിലായിരുന്നു പരീക്ഷണം. യുഎസ് മിസൈല്‍ പ്രതിരോധ ഏജന്‍സിയും യുഎസ് 11-ാം എയര്‍ ഡിഫന്‍സ് ആര്‍ട്ടിലെറി ബ്രിഗേഡിലെ സൈനികരും സംയുക്തമായാണ് മിസൈല്‍ പ്രതിരോധ പരീക്ഷണം നടത്തിയത്. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ആക്രമണ സാധ്യത മുന്നില്‍ കണ്ടാണ് അമേരിക്ക പുതിയ പരീക്ഷത്തിന് മുതിര്‍ന്നതെന്നാണ് വിലയിരുത്തല്‍. യുഎസ് മിസൈല്‍ പ്രതിരോധ … Read more

ഓസ്ട്രേലിയയില്‍ വിമാനം തകര്‍ക്കാനുള്ള ഭീകരരുടെ ശ്രമം പരാജയപ്പെടുത്തി

ഓസ്ട്രേലിയയില്‍ വിമാനം തകര്‍ക്കാനുള്ള ഭീകരരുടെ ശ്രമം പോലീസ് തകര്‍ത്തു. പ്രധാനമന്ത്രി മാല്‍ക്കം ടെണ്‍ബുളാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച സിഡ്നിയില്‍ പോലീസും ഭീകരവാദവിരുദ്ധസേനയും ചേര്‍ന്നുനടത്തിയ പരിശോധനയില്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് സംശയിക്കുന്ന നാലുപേരെ പിടികൂടിയിരുന്നു. ഇതിനുശേഷമായിരുന്നു ടെണ്‍ബുളിന്റെ പ്രതികരണം. ഇസ്ലാം ഭീകര സംഘടനയാണ് വിമാനം റാഞ്ചാന്‍ ശ്രമിച്ചത്. സിഡ്നിയില്‍ ഭീകരാക്രമണത്തിന്് പദ്ധതിയിടുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സുരക്ഷാ സൈന്യം ജാഗ്രത പാലിച്ചിരുന്നു. അതിനാല്‍ അപകടം ഒഴിവാക്കാനായെന്നും ആസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് കമ്മീഷണര്‍ ആന്‍ഡ്ര്യൂ കോള്‍വിന്‍ അറിയിച്ചു. ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ്, ന്യൂ … Read more

20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 2100 പുതിയ വിമാനങ്ങള്‍ വാങ്ങുമെന്ന് ബോയിങ്

അടുത്ത 20 വര്‍ഷത്തിനുള്ളില്‍ 2100 പുതിയ വിമാനങ്ങള്‍ ഇന്ത്യ വാങ്ങുമെന്ന് അമേരിക്കന്‍ വിമാന നിര്‍മാണക്കമ്പനി ബോയിങ്. ഏകദേശം 29,000 കോടി ഡോളര്‍ ചെലവിട്ടാണ് ബോയിങ് ആകെ നിര്‍മിക്കുന്ന 41,030 വിമാനങ്ങളുടെ അഞ്ച് ശതമാനവും ഇന്ത്യ സ്വന്തമാക്കുക.ഇതില്‍ 85 ശതമാനവും ചെലവ് കുറഞ്ഞ ചെറുവിമാനങ്ങളാണ്. വിമാന യാത്രക്കാരില്‍ വന്ന വര്‍ധനവും ഇന്ധനവില കുറഞ്ഞതും വ്യോമയാന മേഖലയില്‍ ഇന്ത്യയുടെ സാധ്യത വര്‍ധിച്ചതുമാണ് ഇത്തരമൊരു വാങ്ങലിലേക്ക് ഇന്ത്യയെ നയിച്ചതെന്ന് ബോയിങിന്റെ ഇന്ത്യ-ഏഷ്യ പസഫിക് റീജിയന്‍ വൈസ് പ്രസിഡന്റ് ദിനേഷ് കേസ്‌കര്‍ വ്യക്തമാക്കി.പക്ഷെ … Read more