20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 2100 പുതിയ വിമാനങ്ങള്‍ വാങ്ങുമെന്ന് ബോയിങ്

അടുത്ത 20 വര്‍ഷത്തിനുള്ളില്‍ 2100 പുതിയ വിമാനങ്ങള്‍ ഇന്ത്യ വാങ്ങുമെന്ന് അമേരിക്കന്‍ വിമാന നിര്‍മാണക്കമ്പനി ബോയിങ്. ഏകദേശം 29,000 കോടി ഡോളര്‍ ചെലവിട്ടാണ് ബോയിങ് ആകെ നിര്‍മിക്കുന്ന 41,030 വിമാനങ്ങളുടെ അഞ്ച് ശതമാനവും ഇന്ത്യ സ്വന്തമാക്കുക.ഇതില്‍ 85 ശതമാനവും ചെലവ് കുറഞ്ഞ ചെറുവിമാനങ്ങളാണ്. വിമാന യാത്രക്കാരില്‍ വന്ന വര്‍ധനവും ഇന്ധനവില കുറഞ്ഞതും വ്യോമയാന മേഖലയില്‍ ഇന്ത്യയുടെ സാധ്യത വര്‍ധിച്ചതുമാണ് ഇത്തരമൊരു വാങ്ങലിലേക്ക് ഇന്ത്യയെ നയിച്ചതെന്ന് ബോയിങിന്റെ ഇന്ത്യ-ഏഷ്യ പസഫിക് റീജിയന്‍ വൈസ് പ്രസിഡന്റ് ദിനേഷ് കേസ്‌കര്‍ വ്യക്തമാക്കി.പക്ഷെ … Read more

ജര്‍മ്മനിയില്‍ കേബിള്‍ കാറില്‍ കുടുങ്ങിയവരെ സാഹസികമായി രക്ഷപ്പെടുത്തി

ജര്‍മനിയില്‍ റയിന്‍ നദിക്ക് 40 അടി മുകളിലായി സഞ്ചാരികള്‍ക്കായി നിര്‍മ്മിച്ച കേബിള്‍ കാറില്‍ കുടുങ്ങിയ യാത്രക്കാരെ സാഹസികമായി രക്ഷപ്പെടുത്തി.കേബിള്‍ കാറിന്റെ ചക്രങ്ങള്‍ പോയതാണ് കാര്‍ നിന്ന് പോവാന്‍ കാരണമായത്.മുപ്പതോളം കേബിള്‍ കാറുകളാണ് ഒരുലൈനില്‍ ഓടുന്നത്.കേബിള്‍ കാര്‍ നിന്ന് പോയ ഉടന്‍ തന്നെ മറ്റ് കാറുകള്‍ നിര്‍ത്തിയത് വന്‍ അപകടം ഒഴിവാകാന്‍ കാരണമായെങ്കിലും സ്ത്രീകളും കുട്ടികളുമടക്കം 65 ഓളം പേര്‍ കുത്തിയൊലിക്കുന്ന നദിക്ക് മുകളില്‍പ്പെട്ടു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കുടുങ്ങിപ്പോയവരെ ബോട്ടുവഴി രക്ഷപ്പെടുത്തി.ശ്വാസമടക്കിപ്പിടിച്ചാണ് കൊളോണ്‍ നഗരം ഈ കാഴ്ചകള്‍ക്ക് … Read more

ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ പെന്‍ഷന്‍ വര്‍ദ്ധന പരിഗണനയില്‍: ലിയോ വരേദ്കര്‍

ഡബ്ലിന്‍: ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ വാര്‍ദ്ധക്യ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് ലിയോ വരേദ്കര്‍. കഴിഞ്ഞ ബഡ്ജറ്റില്‍ അനുവദിച്ച പെന്‍ഷന്‍ വര്‍ദ്ധനവിനെ തുടര്‍ന്ന് ആഴ്ചയില്‍ 5 യൂറോ വീതം അധികം ലഭിച്ചിരുന്നു. പ്രസ്സ് മീറ്റ് പരിപാടിയില്‍ പങ്കെടുക്കവെയാണ് പ്രധാനമായി പെന്‍ഷന്‍ വര്‍ദ്ധനവ് പരിഗണനയിലുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ഫിയാന ഫോളിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം വര്‍ധിപ്പിച്ച പെന്‍ഷന്‍ തുക വീണ്ടും വര്‍ദ്ധിപ്പിക്കാനുള്ള സാധ്യത പരിശോധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. നികുതി പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് … Read more

തുടര്‍ച്ചയായ അക്രമ സംഭവങ്ങള്‍ : മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തും

സംസ്ഥാനത്തെ തുടര്‍ച്ചയായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചര്‍ച്ച നടത്തും. രാവിലെ 10 ന് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ എംഎല്‍എ, ആര്‍എസ്എസ് നേതാവ് പി ഗോപാലന്‍കുട്ടി തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഗവര്‍ണര്‍ പി സദാശിവത്തിന്റെ നിര്‍ദേശപ്രകാരമാണ് മുഖ്യമന്ത്രിയുടെ സമാധാന ചര്‍ച്ച. സംസ്ഥാനത്തെ തുടര്‍ച്ചയായ ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെയും ഡിജിപിയെയും ഗവര്‍ണര്‍ ഇന്നലെ വിളിച്ചു വരുത്തിയിരുന്നു. അക്രമങ്ങളില്‍ അസംതൃപ്തി അറിയിച്ച … Read more

ഉത്തരകൊറിയക്ക് മുകളിലൂടെ ബോംബര്‍ വിമാനങ്ങള്‍ പറത്തി മുന്നറിയിപ്പുമായി അമേരിക്ക

ഉത്തരകൊറിയയുടെ പുതിയ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണത്തിന് തൊട്ടു പിന്നാലെ ഉത്തരകൊറിയക്ക് മുകളിലൂടെ പോര്‍ വിമാനങ്ങള്‍ പറത്തി അമേരിക്ക. യുഎസ് ബി-1 ബി ബോംബറുകളോടൊപ്പം ദക്ഷിണ കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുടെ യുദ്ധവിമാനങ്ങളുമായി ചേര്‍ന്ന് സേന സംയുക്തമായാണ് സൈനിക അഭ്യാസം നടത്തിയത്. ഏകദേശം പത്ത് മണിക്കൂറോളം അഭ്യാസപ്രകടനങ്ങള്‍ നീണ്ടുനിന്നു. അമേരിക്കയുടെ ഏത് നീക്കത്തെയും തകര്‍ക്കാന്‍ കഴിയും എന്ന അവകാശവാദത്തോടെ ഉത്തരകൊറിയ കഴിഞ്ഞ ദിവസം നടത്തിയ രണ്ടാമത്തെ മിസൈല്‍ പരീക്ഷണമാണ് അമേരിക്കയെ ഇത്തരമൊരു ദൗത്യത്തിന് മുതിരാന്‍ കാരണം. ഉത്തരകൊറിയ മിസൈല്‍ … Read more

അയര്‍ലണ്ട് മലയാളിക്ക് വധുവിനെ ആവശ്യമുണ്ട്

Ireland settled Malayali Catholic parents are looking for their son( Irish citizen 26 years /173cm/fair/M.Tec.in Mechtaronics, working in mnc,,)from professionally qualified, Employed, Keralite Bridegroom from IRELAND, UK, EU, (preferably brought up here). Please Correspond to : goel2017@hotmail.com

മെല്‍ബണ്‍ എസ്സന്‍സ് സംഘടിപ്പിക്കുന്ന ‘Mastermind ’17” ക്വിസ് ഷോ

മെല്‍ബണ്‍: എസ്സന്‍സ് മെല്‍ബണ്‍ സംഘടിപ്പിക്കുന്ന ‘Mastermind ’17” ക്വിസ് ഷോയുടെ ഭാഗമാകാന്‍ എല്ലാവരെയും ഒരിക്കല്‍ക്കൂടി ക്ഷണിക്കുകയാണ്. കുട്ടികളില്‍ ശാസ്ത്രചിന്തയുടെ വിത്തുപാകുകയും ശാസ്ത്രപ്രതിഭാസങ്ങളുടെ സാരം അറിയാന്‍ പ്രചോദനം നല്കുകയും ചെയ്യുക എന്നതാണ് ഈ ക്വിസ് ഷോയിലൂടെ എസ്സന്‍സ് ലക്ഷ്യമിടുന്നത്. ഒരു പ്രശ്‌നോത്തരി എന്നതിലുപരി കാണികളെക്കൂടി ഉള്‍പ്പെടുത്തി ഓഡിയോ വിഷ്വല്‍സ് പരമാവധി ഉള്‍ക്കൊള്ളിച്ചുകൊണ്ട് വ്യത്യസ്ഥമായ ഒരനുഭവം പ്രദാനം ചെയ്യുന്ന വിധത്തിലാണ് ഈ പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. പ്രവാസ സമൂഹങ്ങളിലെ കുട്ടികള്‍ക്ക് കലാ കായിക രംഗത്ത് നിരവധി അവസരങ്ങള്‍ കിട്ടാറുണ്ടെങ്കിലും ശാസ്ത്രചിന്തയും … Read more

അറ്റ്ലസ് രാമചന്ദ്രന്‍ ഉടന്‍ ജയില്‍ മോചിതനാകുമെന്ന് റിപ്പോര്‍ട്ടുകള്‍

ദുബായില്‍ ജയിലില്‍ കഴിയുന്ന പ്രമുഖ പ്രവാസി മലയാളി ബിസിനസുകാരന്‍ അറ്റ്ലസ് രാമചന്ദ്രന്‍ ഉടന്‍ ജയില്‍ മോചിതനാകുമെന്ന് റിപ്പോര്‍ട്ട്. അതേസമയം അദ്ദേഹത്തിന്റെ ജയില്‍ മോചനത്തിനുള്ള പ്രക്രിയകള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നും ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നുമാണ് ലഭിക്കുന്ന സൂചനകള്‍. ദുബായിലെ ഒരു പ്രമുഖ അറബി വ്യവസായിയും ബാങ്കുകാരും സര്‍ക്കാരും തമ്മില്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകളെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ മോചനം സാധ്യമായതെന്ന് പ്രവാസി മാധ്യമങ്ങള്‍ പറയുന്നു. രാമചന്ദ്രന്റെ ആസ്തികളില്‍ ചിലത് വിറ്റ് കടബാധ്യത തീര്‍ക്കാനുള്ള ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. കേസുകള്‍ നല്‍കിയ ഭൂരിപക്ഷം … Read more

ലൈംഗികപീഡനം തടയാന്‍ സഹായിക്കുന്ന സെന്‍സറുമായി അമേരിക്കയിലെ ഇന്ത്യന്‍ ശാസ്ത്രജ്ഞ

ബലാത്സംഗത്തിനോ ലൈംഗിക പീഡനങ്ങള്‍ക്കോ ഇരയാവുന്നവരെ സഹായിക്കാന്‍ ശരീരത്തില്‍ ഘടിപ്പിക്കുന്ന സെന്‍സര്‍ വികസിപ്പിച്ച് അമേരിക്കയിലെ ഇന്ത്യന്‍ ശാസ്ത്രജ്ഞ. മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എംഐടി) റിസര്‍ച്ച് അസിസ്റ്റന്റ് മനീഷ മോഹനാണ് കണ്ടുപിടിത്തവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്റ്റിക്കര്‍ പോലെ ശരീരത്തില്‍ പിടിപ്പിക്കാവുന്നതാണ് ഇത്. ഏറ്റവും അടുത്ത പ്രദേശങ്ങളില്‍ ഉള്ളവരേയും ലൈംഗികപീഡനത്തിന് ഇരയാവുന്നവരുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും ഉടന്‍ സെന്‍സര്‍ വിവരം അറിയിക്കും. ബ്ലൂത്ത് ടൂത്ത് വഴിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ആപ്പുമായി ഇത് ബന്ധിപ്പിക്കപ്പെട്ടിരിക്കും. തൊട്ടടുത്തുള്ളവര്‍ക്ക് ഉച്ചത്തിലുള്ള ശബ്ദത്തിലും മറ്റുള്ളവര്‍ക്ക് അല്ലാതെയുമുള്ള … Read more

ഗര്‍ഭിണികള്‍ വ്യായാമം ശീലിച്ചാല്‍ പ്രസവം സിസേറിയന്‍ ആകാനുള്ള സാധ്യത കുറയ്ക്കും

ഗര്‍ഭകാലത്ത് മിതമായി വ്യായാമം ശീലിച്ചാല്‍ ഗര്‍ഭകാല പ്രമേഹം വരാന്‍ ഉള്ള സാധ്യത കുറയ്ക്കും. കൂടാതെ പ്രസവം സിസേറിയന്‍ ആകാനുള്ള സാധ്യത കുറയ്ക്കാനും ഇത് മൂലം സാധിക്കും എന്ന് പഠനം. ലോകമെങ്ങും ഉള്ള ചെറുപ്പക്കാരികള്‍ ആയ, ഗര്‍ഭധാരണ പ്രായത്തിലുള്ള സ്ത്രീകള്‍ അമിത ഭാരമോ പൊണ്ണത്തടി യാ ഉള്ളവര്‍ ആണ്. അമിതഭാരം അമ്മയെയും കുഞ്ഞിനേയും ഗര്‍ഭ കാലത്ത് ഗുരുതരമാ യി ബാധിക്കും. ഭക്ഷണ നിയന്ത്രണത്തോടൊപ്പം കായിക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നത് ഗര്‍ഭ കാലത്ത് ശരീര ഭാരം കൂടുന്നത് 0.7കിലോ കുറയ്ക്കാനും സിസേറിയനുള്ള … Read more