ടേക്ക് ഓഫ് ചെയ്യാനൊരുങ്ങവേ അഗ്‌നിഗോളം കണക്കെ കത്തിയെരിയുന്ന വിമാന ദൃശ്യങ്ങള്‍ വൈറലാകുന്നു

അഗ്നിഗോളം കണക്കെ കത്തിയെരിഞ്ഞു കൊണ്ടിരിക്കെപറന്നുയരാന്‍ ശ്രമിക്കുന്ന വിമാനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ചിക്കാഗോയിലെ ഒഹെര്‍ വിമാനത്താവളത്തില്‍ നിന്നുളളതാണ് ഈ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍. എയര്‍പ്പോട്ടിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ അലക്ഷ്യമായി, അമിത വേഗതയില്‍ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനം റണ്‍വേയിലേക്ക് പാഞ്ഞടുക്കുകയും ടേക്ക് ഓഫ് ചെയ്യാന്‍ ഒരുങ്ങവെ വിമാനം ഒരു വശത്തേക്ക് ചെരിയുകയും ചെയ്യുന്നു. തല്‍ഫലമായി വിമാനത്തിന്റെ വലതു ചിറക് തറയില്‍ ഉരസുന്നു. ഉരസലിനിടെ ചെറിയ തോതില്‍ ഇന്ധനം പുറത്തേക്ക് പ്രവഹിക്കാന്‍ തുടങ്ങിയതോടെ വിമാനത്തില്‍ നിന്ന് പുക ഉയരുകയും … Read more

അമേരിക്കന്‍ പ്രസിഡന്റിന് രാഖി കെട്ടാന്‍ ഹരിയാന ‘ട്രംപ് ഗ്രാമ’ത്തിലെ സ്ത്രീകള്‍ ഒരുങ്ങുന്നു

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാഖിയെ കുറിച്ച് കേട്ടിട്ടുണ്ടാവില്ല. ഹരിയാനയില്‍ സ്വന്തം പേരില്‍ ഒരു ഗ്രാമം ഉണ്ടെന്ന് അദ്ദേഹം അറിഞ്ഞിരിക്കാനും ഇടയില്ല. എന്നാല്‍ ട്രംപിന്റെ പേരിട്ട് വിളിക്കുന്ന ഗ്രാമത്തില്‍ നിന്നും 1001 രാഖി ചരടുകള്‍ ട്രംപിന് അയച്ചുകൊടുക്കാനാണ് അവിടുത്തെ കുറേ സ്ത്രീകള്‍ തീരുമാനിച്ചിരിക്കുന്നത്. ഒരു പിന്നോക്ക മുസ്ലീം ഭൂരിപക്ഷ ഗ്രാമത്തില്‍ നിന്നാണ് സാഹോദര്യം ആഘോഷിക്കുന്ന ഹൈന്ദവ ഉത്സവത്തിന്റെ ഭാഗമായി രാഖി ചരടുകള്‍ അയയ്ക്കുന്നത്. ഹരിയാനയിലെ പിന്നോക്ക പ്രദേശമായ മേവത്ത് മേഖലയിലുള്ള മറോറ ഗ്രാമക്കാരാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള … Read more

ഇന്ന് ഹിരോഷിമ ദുരന്തത്തിന്റെ എഴുപത്തിരണ്ടാം വാര്‍ഷികം

ഇന്ന് ഹിരോഷിമ ദിനം. ലോകത്താദ്യമായി അണുബോംബ് വര്‍ഷിച്ചതിന്റെ ഹിരോഷിമ എന്ന മഹാദുരന്തത്തിന് ഇന്ന് എഴുപത്തി രണ്ട് വയസ്സ് തികയുന്നു. 1945 ആഗസ്റ്റ് ആറിന് രാവിലെ 8:15നായിരുന്നു ഹിരോഷിമയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചത്. ജപ്പാന്റെ ചരിത്രത്തിലെ എക്കാലത്തേയും കറുത്ത അധ്യായമായ ഹിരോഷിമയിലെ അണുബോംബ് വര്‍ഷത്തില്‍ 90000-160000 ഇടയില്‍ ആള്‍നാശം ഉണ്ടായതായാണ് കണക്കാക്കുന്നത്. ഹിരോഷിമയിലെ ബോംബാക്രമണം മൂലമുണ്ടായ ആണവ വികിരണത്തിന്റെ ദോഷഫലങ്ങള്‍ അനന്തര തലമുറകള്‍ക്കും അനുഭവിക്കേണ്ടി വന്നു.എനോള ഗേ എന്ന അമേരിക്കന്‍ ബോംബര്‍ വിമാനമാണ് ഹിരോഷിമയില്‍ ‘ലിറ്റില്‍ ബോയ്’ എന്ന … Read more

യൂറോപ്യന്‍ രാജ്യങ്ങളില്‍ ചൂട് കൂടുമ്പോള്‍ അയര്‍ലണ്ടിനെ കാത്തിരിക്കുന്നത് കൊടുംകാറ്റും കനത്ത മഴയും

യൂറോപ്പില്‍ അത്യുഷ്ണം ഏറി 40 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുമ്പോള്‍ അയര്‍ലണ്ടില്‍ ഇതിന്റെ യാതൊരു ലക്ഷണവും കാണാനില്ല. ചൂട് കൂടാനുള്ള യാതൊരു സാധ്യതയും അയര്‍ലണ്ടില്‍ ഇപ്പോഴില്ലെന്നും ഇവിടുത്തെ ഊഷ്മാവ് ശരാശരിയേക്കാള്‍ താഴ്ന്ന നിലയിലാണെന്നും മെറ്റ് ഐറാന്‍ വ്യക്തമാക്കുന്നു. അറ്റ്‌ലാന്റിക്, ഗ്രീന്‍ലാന്റ് എന്നിവിടങ്ങളില്‍ നിന്നാണ് അയര്‍ലന്റിലെ കാലാവസ്ഥ നിയന്ത്രിക്കപ്പെടുന്നത്, അതിനാലാണ് മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ ചുട്ടുപൊള്ളുമ്പോഴും ഇവിടെ ശരാശരിയെക്കാളും താഴ്ന്ന തണുപ്പ് അനുഭവപ്പെടുന്നത്. സാധാരണയായി ഈ സമയത്ത് അയര്‍ലന്റിലെ താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ മാത്രമാകാറാണ് … Read more

വാനാക്രൈയെ പിടിച്ചുകെട്ടിയ സൂത്രധാരന്‍ അറസ്റ്റില്‍

ലോകമെങ്ങും ഭീതിവിതച്ച വാനക്രൈ വൈറസിനെ നിയന്ത്രിച്ച് വരുതിയിലാക്കിയ മാര്‍ക്കസ് ഹച്ചിന്‍സണ്‍ അറസ്റ്റില്‍. ഓണ്‍ലൈന്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനായി മാല്‍വെയറുകള്‍ നിര്‍മിച്ചതിനാണ് യുഎസില്‍ നിന്ന് ഇയാള്‍ അറസ്റ്റിലായത്. ക്രോണോക്സ് എന്ന പേരുള്ള മാല്‍വെയറിലൂടെ പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങളാണ് ചോര്‍ത്തിയത്. അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി എന്നതാണ് മാര്‍ക്കസിനെതിരെയുള്ള കേസ്. 2014 ജൂലൈ മുതല്‍ 2015 ജൂലൈ വരെയുള്ള കാലയളവിലാണ് ക്രോണോകസ് നിര്‍മ്മിച്ചത്. ലോകത്തെ ഭീതിയിലാഴ്ത്തിയ വാനാക്രൈ എന്ന റാന്‍സംവെയര്‍ വ്യാപിച്ച് മൂന്ന് ദിവസത്തിനുള്ളിലാണ് ഹച്ചിന്‍സണ്‍ കില്‍ സ്വിച്ച് … Read more

വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; ഒഴിവായത് വന്‍ ദുരന്തം

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് സംഭവം. ബെംഗളൂരുവില്‍ നിന്ന് 60 യാത്രക്കാരെയും വഹിച്ചെത്തിയ സ്പൈസ് ജെറ്റ് ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി ഇടതുഭാഗത്തേക്കു നീങ്ങുകയായിരുന്നു. റണ്‍വേയുടെ മധ്യഭാഗത്ത് ഇറങ്ങേണ്ടതിന് പകരം ഇടതുഭാഗത്താണ് വിമാനം വന്നിറങ്ങിയത്. തുടര്‍ന്ന് മണ്ണും ചെളിയും നിറഞ്ഞ റണ്‍വേയുടെ പുറത്തേക്ക് വിമാനം തെന്നിനീങ്ങി. പൈലറ്റുമാര്‍ക്ക് റണ്‍വേ മനസിലാക്കാനായി സ്ഥാപിച്ചിരുന്ന ലൈറ്റുകള്‍ അപകടത്തില്‍ തകര്‍ന്നു. വിമാനത്താവളത്തിലെ അഗ്‌നിശമനസേനയുടെ അവസരോചിതമായ … Read more

ആലിപ്പഴവര്‍ഷത്തില്‍ വിമാനം തകര്‍ന്നു; 121 യാത്രക്കാരെ രക്ഷിച്ച് പൈലറ്റ്

ആലിപ്പഴവര്‍ഷം കൊണ്ട് തകര്‍ന്ന വിമാനത്തിലുണ്ടായിരുന്ന 121 പേരുടെ ജീവന്‍ രക്ഷിച്ച പൈലറ്റാണ് ഇപ്പോള്‍ ലോക മാധ്യമങ്ങളിലെ താരം. യുക്രൈന്‍ കാരനായ ക്യാപ്റ്റന്‍ അലക്സാണ്ടര്‍ അകോപോവ് ആണ് അതിവിദഗ്ധവും അവിശ്വസനീയവുമായ രീതിയില്‍ എ320 വിമാനം ഇസ്താംബൂളിലെ അറ്റാതുര്‍ക്ക് വിമാനത്താവളത്തില്‍ ഇറക്കിയത്. അറ്റാതുര്‍ക്ക് വിമാനത്താവളത്തില്‍നിന്ന് അറ്റ്ലസ് ഗ്ലോബലിന്റെ ജെറ്റ് വിമാനം പറന്നുയര്‍ന്ന് ഏതാനും മിനിറ്റുകള്‍ക്കുള്ളിലാണ് കാലാവസ്ഥ പെട്ടെന്ന് മാറിയത്. കനത്ത മഴയ്ക്കൊപ്പം കോഴിമുട്ടയുടെ വലിപ്പമുള്ള മഞ്ഞുകഷ്ണങ്ങള്‍ പെയ്യാന്‍ തുടങ്ങി. വിമാനത്തിന്റെ മുന്‍ഭാഗത്ത് ശക്തമായി വന്നിടിച്ച മഞ്ഞുകട്ടകള്‍ വിമാനത്തിന് ഗുരുതരമായ തകരാറുകളാണുണ്ടാക്കിയത്. … Read more

ദിവ്യബലിയ്ക്കിടെ കുത്തേറ്റ മെക്‌സിക്കന്‍ വൈദികന്‍ മൂന്ന് മാസത്തിനു ശേഷം മരണമടഞ്ഞു

മെക്‌സിക്കോ സിറ്റിയിലെ ദേവാലയത്തില്‍ ദിവ്യബലി മധ്യേ കുത്തേറ്റതിനെ തുടര്‍ന്നു ചികിത്സയിലായിരിന്ന വൈദികന്‍ മരിച്ചു. ഫാ. മിഗുവേല്‍ ഏഞ്ചല്‍ മക്കോറോ എന്ന വൈദികനാണ് ഇന്നലെ മരിച്ചത്. മെയ് 15നാണ് വൈദികനു കുത്തേറ്റത്. മെത്രാപോളീറ്റന്‍ കത്തീഡ്രല്‍ പള്ളിയില്‍ ദിവ്യബലിയര്‍പ്പിച്ച് കൊണ്ടിരിന്ന വൈദികന് നേരെ കത്തിയുമായി വന്ന അക്രമി കഴുത്തില്‍ കുത്തി മുറിവേല്‍പിക്കുകയായിരുന്നു. തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ജൂണ്‍ അവസാനം വരെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരിന്നു. പിന്നീട് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി സഹോദരന്റെ പരിചരണത്തിലായിരുന്നു. അധികം വൈകാതെ തന്നെ … Read more

കാലാവസ്ഥ വ്യതിയാനം; യൂറോപ്പില്‍ പ്രതിവര്‍ഷം 1.5 ലക്ഷം ആളുകളെ കൊന്നൊടുക്കുമെന്ന് പഠനം

കാലാനവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഈ നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങല്‍ വന്‍തോതിലുള്ള മരണങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം. യൂറോപ്പില്‍ പ്രതിവര്‍ഷം 1.5 ലക്ഷം ആളുകള്‍ കൊല്ലപ്പെടുമെന്നാണ് പ്രവചിക്കപ്പെടുന്നത്. കാലാവസ്ഥാ മാറ്റങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണം 50 മടങ്ങായി ഉയരും. യൂറോപ്പിലെ മൂന്നില്‍ രണ്ട് ജനങ്ങളും കാലാവസ്ഥാ ദുരന്തങ്ങളുടെ ഇരയാകും. ആഗോള താപനത്തിന്റെ അനന്തരഫലമാണ് ഈ ദുരന്തമെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. യൂറോപ്യന്‍ കമ്മീഷന്‍ ശാസ്ത്രജ്ഞരാണ് ഈ പഠന റിപ്പോര്‍ട്ട് പുറത്തു വിട്ടത്. കടുത്ത ചൂട് മൂലം ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെടും. ശ്വാസന പ്രശ്നങ്ങളും ഹൃദയവുമായി … Read more

സ്റ്റെര്‍ലിങ് പൗണ്ടിനെതിരെ യൂറോയ്ക്ക് ശക്തമായ മുന്നേറ്റം

ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ പലിശ നിരക്ക് കുറച്ചുകൊണ്ടുള്ള പ്രഖ്യാപനത്തെ തുടര്‍ന്ന് സ്റ്റെര്‍ലിങ് പൗണ്ടിന്റെ വിനിമയ നിരക്ക് കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. യു.കെയിലെ പണനിരക്ക് വര്‍ദ്ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് സാമ്പത്തിക ശുദ്ധീകരണം ലക്ഷ്യം വെച്ച് വരും കാലത്തെ മുന്നില്‍ കണ്ടുകൊണ്ടാണ് പലിശ നിരക്കില്‍ കുറവ് വരുത്തിയതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു. ഈ സാഹചര്യം യൂറോയുടെ നില മെച്ചപ്പെടാന്‍ കാരണമായി. ഇതിലൂടെ 0.8 ശതമാനം വര്‍ദ്ധനവ് പൗണ്ടിനെതിരെ യുറോക്ക് കണക്കാക്കപെട്ടു. 0.8925 മൂല്യത്തില്‍ നില നിന്ന യൂറോ ബാങ്ക് ഓഫ് … Read more