അയർലൻഡിനെതിരായ ആദ്യ ടി-20: ഇന്ത്യക്ക് ഏഴ് വിക്കറ്റ് വിജയം; അവസരം ലഭിക്കാതെ സഞ്ജു

അയര്‍ലന്‍ഡിനെതിരായ ട്വന്റി-ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് വിജയം. മഴമൂലം 12 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ അയര്‍ലന്‍ഡ് ഉയര്‍ത്തിയ 109 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 9.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇന്ത്യന്‍ നിരയില്‍ ദീപക് ഹൂഢ-47(29), ഇഷാന്‍ കിഷന്‍-26(11), ഹാര്‍ദിക് പാണ്ഢ്യ-24(12) എന്നിവര്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ചു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡിന് ആദ്യ നാല് ഓവറുകളില്‍ തന്നെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്‌ടമായിരുന്നു. പിന്നീട് ഹാരി … Read more

അണ്ടർ-23 ഫൈവ് നാഷൻസ് വനിതാ ഹോക്കി ടൂർണമെന്റ്: അന്തിമ പോരാട്ടത്തിൽ ഇന്ത്യ ഇന്ന് നെതർലൻഡ്‌സിനെതിരെ;മത്സരം ഡബ്ലിൻ UCD സ്റ്റേഡിയത്തിൽ

Uniphar അണ്ടര്‍-23 ഫൈവ് നാഷന്‍സ് വനിതാ ഹോക്കി ടൂര്‍ണ്ണമെന്റില്‍ ഇന്ന് അന്തിമ പോരാട്ടം. ഫൈനലില്‍ ഇന്ത്യ ഇന്ന് നെതര്‍ലന്‍ഡ്സിനെ നേരിടും. ‍‍ഡബ്ലിനിലെ UCD സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 6.45 നാണ് മത്സരം. ഇതുവരെ ടൂര്‍ണ്ണമെന്റിലെ നാല് മത്സരങ്ങളിലും പരാജയമറിയാതെ മുന്നേറിയ ഇന്ത്യയുടെ ജൂനിയര്‍ വനിതാസംഘം വലിയ ആത്മവിശ്വാസത്തോടെയാണ് ഇന്ന് ഫൈനലിനിറങ്ങുക. നെതര്‍ലന്‍ഡ്സുമായി നടന്ന പ്രാഥമിക മത്സരം ഇരുടീമികളും രണ്ട് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞിരുന്നു. ആഥിതേയരായ അയര്‍ലന്‍ഡുമായായിരുന്നു ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം. അയര്‍ലന്‍ഡിനെ … Read more

ഇന്ത്യ-അയർലൻഡ് ആദ്യ ടി-20 ഇന്ന് ഡബ്ലിനിൽ; സഞ്ജു കളത്തിലിറങ്ങാൻ സാധ്യത

അയര്‍ലന്‍ഡിനെതിരായ പരമ്പരയിലെ ഇന്ത്യയുടെ ആദ്യ ട്വന്റി ട്വന്റി മത്സരം ഇന്ന്. ഡബ്ലിനിലെ വില്ലേജ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 9 മണിക്കാണ് മത്സരം. വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഢ്യയുടെ നേതൃത്വത്തിലുള്ള യുവനിരയാണ് അയര്‍ലന്‍ഡിനെ നേരിടുക. മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ്‍ ഇന്ത്യക്കായി ഇന്ന് കളത്തിലിറങ്ങും എന്ന സൂചനകളാണ് നിലവില്‍ പുറത്തുവരുന്നത്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം ലോകകപ്പിനുള്ള മുന്നൊരുക്കമാണ് അയര്‍ലന്‍ഡിനെതിരായുള്ള പരമ്പര. പരമ്പരയിലെ മികച്ച പ്രകടനം താരങ്ങള്‍ക്ക് ലോകകപ്പ് സ്ക്വാഡിലേക്കുള്ള … Read more

ഡബ്ലിനിൽ നടക്കുന്ന അണ്ടർ-23 ഫൈവ് നാഷൻസ് വനിതാ ഹോക്കി ടൂർണമെന്റിൽ ഇന്ത്യൻ യുവനിരയുടെ അപരാജിത മുന്നേറ്റം

ഡബ്ലിനില്‍ നടക്കുന്ന Uniphar U-23 ഫൈവ് നാഷന്‍സ് ഹോക്കി ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയുടെ വനിതാ ടീമിന് അപരാജിത മുന്നേറ്റം. വ്യാഴാഴ്ച യു.എസ്.എക്കെതിരായി നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഇന്ത്യന്‍ സംഘം വിജയിച്ചു. ടൂര്‍ണ്ണമെന്റിലെ ഇന്ത്യയുടെ നാലാമത്തെ മത്സരമായിരുന്നു ഇത്. അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, ഉക്രൈന്‍ എന്നീ ടീമുകളോടായിരുന്നു ഇന്ത്യയുടെ മറ്റ് മത്സരങ്ങള്‍. നെതര്‍ലന്‍ഡ്സിനെതിരായ മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ കളിച്ച മറ്റു മത്സരങ്ങളിലെല്ലാം ഇന്ത്യ വിജയിച്ചു. യു.എസ്.എ ക്കെതിരായ മത്സരത്തില്‍ ഗോള്‍രഹിതമായ രണ്ട് ക്വാര്‍ട്ടറുകള്‍ക്ക് ശേഷം യുഎസ് താരം ഹന്നാ … Read more

സിമി സിങ് ഇല്ലാതെ ഇന്ത്യയെ നേരിടാനൊരുങ്ങി അയര്‍ലന്‍ഡ്

ഇന്ത്യന്‍ വംശജനായ ഐറിഷ് ഓള്‍റൗണ്ടര്‍ സിമി സിങിനെ ഉള്‍പ്പെടുത്താതെ ഇന്ത്യക്കെതിരായ ടി-20 പരമ്പരയ്ക്കുള്ള അയര്‍ലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. പതിനാലംഗ ടീമിനെയാണ് കഴിഞ്ഞ ദിവസം ക്രിക്കറ്റ് അയര്‍ലന്‍ഡ് പ്രഖ്യാപിച്ചത്. സിമി സിങിനൊപ്പം ഓള്‍റൗണ്ടര്‍ Shane Getkate യും ടീമില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പകരക്കാരായി Stephen Doheny, Conor Olphert എന്നീ താരങ്ങളാണ് ടീമിലിടം പിടിച്ചത്. വര്‍ഷങ്ങളായി ഐറിഷ് ടീമിലെ സ്ഥിരസാന്നിദ്ധ്യമായിരുന്ന 35 കാരനായ സിമി സിങ് ഏകദിന-ടി20 ഫോര്‍മാറ്റില്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചിരുന്നത്. Right Arm Off Break … Read more

അയര്‍ലന്‍‍‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലിടം നേടി സഞ്ജു സാംസണ്‍

അയര്‍ലന്‍ഡിനെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലിടം നേടി മലയാളി താരം സഞ്ജു വി സാംസണ്‍. ബി.സി.സി.ഐ പ്രഖ്യാപിച്ച പതിനേഴംഗ ടീമിലാണ് സ‍‍‍ഞ്ജുവിനെയും തിരഞ്ഞടുത്തത്. ജൂണ്‍ 26, 28 തീയ്യതികളിലായി രണ്ട് ടി20മത്സരങ്ങളിലാണ് ഇന്ത്യ അയര്‍ലന്‍ഡിനെ നേരിടുക. ഹാര്‍ദിക് പാണ്ഢ്യയാണ് ടീം ക്യാപ്റ്റന്‍. മലയാളികളുടെ സ്വന്തം സഞ്ജു ഇന്ത്യന്‍ ടീമിനൊപ്പം അയര്‍ലന്‍ഡ് മണ്ണിലേക്കെത്തുന്നു എന്ന വാര്‍ത്ത അയര്‍ലന്‍ഡിലെ മലയാളി സമൂഹം ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. പ്രിയതാരം തങ്ങള്‍ക്കുമുന്നില്‍ ഇന്ത്യക്ക് വേണ്ടി മിന്നുന്ന പ്രകടനം തന്നെ കാഴ്ചവയ്ക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ. … Read more

ആവേശമായി കേരള ഹൗസ് All Ireland 7’s ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്; FC ലിമെറിക്കും, ഐറിഷ് ബ്ലാസ്റ്റേഴ്സും ചാംപ്യന്‍മാര്‍

അയർലന്‍ഡിലെ ഏറെ പ്രശസ്തമായ മലയാളി കൂട്ടായ്മയായ ‘കേരള ഹൗസ്’ , തങ്ങളുടെ കാര്‍ണിവല്‍ 2022 നോട് അനുബന്ധിച്ചു സംഘടപ്പിച്ച ഓൾ അയർലൻഡ് 7’s ഫുട്ബാൾ ടൂർണമെന്റ് വൻ വിജയമായി . ലോകത്തിന്റെ ഏത് കോണിലായാലും ഫുട്ബോൾ മലയാളിയുടെ നെഞ്ചിൽ ഒരു ഹരമാണ് . കാൽപന്തുകളി എന്നും മലയാളിക്ക് ഗൃഹാതുരത്വമുണർത്തുന്ന ഒരു വികാരമാണ് . അതിന്റെ ആവേശം ഒരു തരി പോലും അയർലന്‍ഡ് മലയാളികള്‍ക്കിടയിലും ചോർന്നിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തിയാണ് 2022 ജൂൺ 6 ന് Ashbourne Gaa ക്ലബ്ബിൽ … Read more

ഉക്രൈന്‍ ടീമിന് ഡബ്ലിനില്‍ കരഘോഷങ്ങളോടെ വരവേല്‍പ്, ഒടുവില്‍ വിജയത്തോടെ മടക്കം

UEFAനാഷന്‍സ് ലീഗിലെ B1 ഗ്രൂപ്പ് മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ ഉക്രൈന് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ആഥിതേയരായ അയര്‍ലന്‍ഡിനെ ഉക്രൈന്‍ പരാജയപ്പെടുത്തിയത്. ഡബ്ലിനിലെ അവീവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ Viktor Tsygankov ആണ് ഉക്രൈനായി വിജയഗോള്‍ നേടിയത്. 47 ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കിലൂടെയായിരുന്നു Tsygankov ന്റെ ഗോള്‍. യുദ്ധഭൂമിയായ ഉക്രൈനില്‍‍ നിന്നും കളിക്കളത്തിലേക്കെത്തിയ ഉക്രൈന്‍ താരങ്ങളെ കരഘോഷങ്ങളോടെയായിരുന്നു അയര്‍ലന്‍ഡ് ആരാധകര്‍ വരവേറ്റത്. ഉക്രൈന്‍ ആരാധകര്‍ക്ക് അയര്‍ലന്‍ഡ് നായകന്‍ Seamus Coleman ഉക്രൈന്റെ ദേശീയ പുഷ്പമായ സൂര്യകാന്തിപൂവ് സമ്മാനിച്ചതും … Read more

ഡബ്ലിനിലെ VHI വനിതാ മിനി മാരത്തണില്‍ പങ്കെടുത്തത് ഇരുപതിനായിരത്തിലധികം പേര്‍

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അയര്‍ലന്‍ഡിലെ തെരുവുകളിലേക്ക് മടങ്ങിവന്ന ഡബ്ലിന്‍ VHI വനിതാ മിനി മാരത്തണില്‍ മത്സരാര്‍ഥികളുടെ വന്‍ പങ്കാളിത്തം. അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായെത്തിയ ഇരുപതിനായിരത്തിലധികം വനിതകള്‍ വ്യത്യസ്ത വിഭാഗങ്ങളിലായി മത്സരിച്ചു. VHI മിനി മാരത്തണിന്റെ നാല്‍പതാം വാര്‍ഷികമെന്ന പ്രത്യേകതയും ഇത്തവണത്തെ ഇവന്റിനുണ്ടായിരുന്നു. വെറും 33 മിനിറ്റ് 07 സെക്കന്റുകള്‍ കൊണ്ട് 10 കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയ Aoife Kilgallon ആണ് ഇത്തവണത്തെ മാരത്തണിലെ വിജയി. സ്ലൈഗോ അത്‍ലറ്റിക് ക്ലബ്ബിനെ പ്രതിനിധീകരിച്ചുകൊണ്ടായിരന്നു Aoife മത്സരിച്ചത്. Donore Harriers … Read more

ഇന്ത്യ – അയർലൻഡ് ഉൾപ്പെടെ ഈ വർഷം അയർലണ്ടിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള ടിക്കറ്റ് വില്പന ആരംഭിച്ചു

ഇന്ത്യ – അയർലൻഡ് ഉൾപ്പെടെ ഈ വർഷം അയർലണ്ടിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള ടിക്കറ്റ് വില്പന ആരംഭിച്ചു. അയർലണ്ടിന്റെ പുരുഷ-വനിതാ അന്താരാഷ്‌ട്ര ടീമുകൾ മൂന്ന് മാസ കാലയളവിൽ ലോകത്തിലെ ഏഴ് മികച്ച ടീമുകളെ നേരിടാനാണ് ഒരുങ്ങുന്നത്., അതിനാൽ ഐറിഷ് ചരിത്രത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സീസണിന് സാക്ഷിയാവാൻ കായിക പ്രേമികൾ ഇരച്ചെത്തും. ടീം ഇന്ത്യക്ക് പുറമെ ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾക്കെതിരെയുള്ള മത്സരങ്ങൾക്കും അയർലൻഡ് ആതിഥേയത്വം വഹിക്കും. അയർലണ്ടിലേക്ക് 2018 ന് ശേഷം … Read more