ഏഴ് വർഷത്തിനിടെ 2,000 ഗാർഡ ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കിടെ ആക്രമിക്കപ്പെട്ടു; അക്രമങ്ങൾ ഏറ്റവുമധികം ഡബ്ലിനിൽ

അയര്‍ലണ്ടില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 2,000-ല്‍ അധികം ഗാര്‍ഡ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കിടെ ആക്രമിക്കപ്പെട്ടതായി Fine Gael TD-യായ Alan Farrell. ജനങ്ങളെ സംരക്ഷിക്കാനായി ജീവന്‍ പണയം വച്ചാണ് ഗാര്‍ഡ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്നും, അവര്‍ നമ്മുടെ ബഹുമാനവും, പ്രശംസയും അര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗാര്‍ഡയ്ക്ക് നേരയുണ്ടാകുന്ന അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി Farrell പറഞ്ഞു. ഈ വര്‍ഷം മെയ് അവസാനം വരെ 186 ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്ക് നേരെ അക്രമമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2015 മുതല്‍ 2022 വരെയുള്ള … Read more

കൗണ്ടി മീത്തിൽ ആക്രമണം; മൂന്ന് പേർ ആശുപത്രിയിൽ

കൗണ്ടി മീത്തിലെ Slane-ല്‍ ആക്രമണത്തില്‍ പരിക്കേറ്റ് മൂന്ന് പുരുഷന്മാര്‍ ആശുപത്രിയില്‍. Slane Castle-ല്‍ കഴിഞ്ഞയാഴ്ച നടന്ന കണ്‍സേര്‍ട്ടിന് ശേഷം പ്രദേശത്ത് ക്ലീനിങ് ജോലികള്‍ നടക്കുന്നതിനിടെ ഇവര്‍ ആക്രമിക്കപ്പെടുകയായിരുന്നു എന്നാണ് കരുതുന്നത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പരിക്കേറ്റ രണ്ടുപേരെ Drogheda-യിലെ Our Lady of Lourdes Hospital-ല്‍ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഒരാളെ Connolly Hospital, Blanchardstown-ലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. Slane ഗ്രാമത്തില്‍ കഴിഞ്ഞയാഴ്ച നടന്ന കണ്‍സേര്‍ട്ടില്‍ 80,000-ഓളം പേര്‍ എത്തിയിരുന്നു. സംഭവത്തില്‍ ഗാര്‍ഡ … Read more

ഡബ്ലിനിൽ അജ്ഞാതരുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്

ഡബ്ലിനിലെ Templeogue-ല്‍ ക്രൂരമായ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ ആശുപത്രിയില്‍. ബുധനാഴ്ച രാവിലെയാണ് അജ്ഞാതര്‍ ഇദ്ദേഹത്തെ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. അതിലേ പോയ വഴിയാത്രക്കാരന്‍ ഗുരുതരമായ പരിക്കുകളോടെ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരമുള്ളവര്‍ മുന്നോട്ട് വരണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.

മീത്തിൽ കൗമാരക്കാരനെ കൂട്ടം ചേർന്ന് ആക്രമിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ

കൗണ്ടി മീത്തിലെ Navan-ല്‍ 14-കാരനെ കൂട്ടം ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ അഞ്ച് കൗമാരക്കാര്‍ അറസ്റ്റില്‍. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അഞ്ച് പേരെയും കേസൊന്നും ചുമത്താതെ വിട്ടയച്ചു. ആദ്യഘട്ടം എന്ന നിലയില്‍ ഇവരുടെ പേരുവിവരങ്ങളടങ്ങുന്ന ഫയല്‍ തയ്യാറാക്കി Juvenile Diversion Programme-ലേയ്ക്ക് അയയ്ക്കും. തിങ്കളാഴ്ചയാണ് പ്രകോപനമൊന്നുമില്ലാതെ 14-കാരനെ ഒരുകൂട്ടം പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. ആക്രമണദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മുഖത്ത് ഗുരുതരമായി പരിക്കേറ്റ 14-കാരനെ ദ്രോഹഡയിലെ Our Lady of Lourdes Hopsital-ല്‍ എത്തിച്ച് … Read more

ഡബ്ലിനിൽ ഫുട്ബോൾ മത്സരത്തിനിടെ എതിർ ടീം അംഗം ആക്രമിച്ചതായി പരാതി; താരത്തിന് പരിക്ക്

ഡബ്ലിനില്‍ നടന്ന Athletic Union League ഫുട്‌ബോള്‍ മത്സരത്തിനിടെ താരത്തിന് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. 30-ലേറെ പ്രായമുള്ള ഫുട്‌ബോള്‍ താരമാണ് സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സ തേടിയത്. നോര്‍ത്ത് ഡബ്ലിനിലെ Clonshaugh Park-ല്‍ Celtic United-ഉം, St Brendan’s United-ഉം തമ്മില്‍ Unidare Cup-നായി നടന്ന മത്സരത്തിനിടെയാണ് സംഭവം. ഏപ്രില്‍ 29-നായിരുന്നു മത്സരം. Celtic United അംഗത്തെ എതിര്‍ ടീമിലെ കളിക്കാരന്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം. ആക്രമണത്തില്‍ കഴുത്തിന് പരിക്കേറ്റ് രക്തമൊഴുകുന്ന നിലയിലായിരുന്നു Celtic United കളിക്കാരന്‍. … Read more

ഡബ്ലിനിൽ ചൈനീസ് പൗരനെ വംശീയമായി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ 16-കാരൻ കുറ്റക്കാരനെന്ന് കോടതി

ഡബ്ലിനില്‍ ചൈനീസ് പൗരനെ അപമാനിക്കുകയും, ഉപദ്രവിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ 16-കാരന്‍ കുറ്റക്കാരനെന്ന് കോടതി. 2021 ഡിസംബറിലാണ് മകളുടെ മുന്നില്‍ വച്ച് പരാതിക്കാരനായ ചൈനീസ് പൗരനെ ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും, വംശീയമായി അധക്ഷേപിക്കുകയും, മാപ്പ് പറയിക്കുകയും ചെയ്തത്. പ്രതിയുടെ അനുജനായ കുട്ടി തന്റെ മേല്‍ വെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്തതിനായിരുന്നു അതിക്രമം. അതേസമയം കുറ്റം നിഷേധിച്ച 16-കാരന്‍, താന്‍ തന്റെ അനുജനെ സംരക്ഷിക്കുകയായിരുന്നുവെന്നും, സ്വയംപ്രതിരോധം നടത്തുകയായിരുന്നുവെന്നും വാദിച്ചു. അനുജന്‍ വാട്ടര്‍ ഗണ്‍ ഉപയോഗിച്ച് ദേഹത്ത് വെള്ളം … Read more

കെറിയിൽ കഴിഞ്ഞ വർഷം ഒരാൾ ആക്രമണത്തിന് ഇരയായി മരിച്ച സംഭവം; കൗമാരക്കാരനെ പ്രതി ചേർത്തു

കെറിയില്‍ Thomas Dooley എന്നയാള്‍ കഴിഞ്ഞ വര്‍ഷം ആക്രമണത്തില്‍ മരിച്ച കേസില്‍ കൗമാരക്കാരനെ പ്രതി ചേര്‍ത്ത് ഗാര്‍ഡ. 2022 ഒക്ടോബര്‍ 5-നാണ് Thomas Dooley ട്രാലിയിലെ Rathass Cemetery-ല്‍ ഒരു സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കവേ ആക്രമണത്തിനിരയായി മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ Siobhan-ഉം ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. സംഭവത്തില്‍ നേരത്തെ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഒരു കൗമാരക്കാരനെയും ബുധനാഴ്ച പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.

കോർക്കിൽ അക്രമം; ഒരാൾക്ക് പരിക്ക്

കോര്‍ക്കില്‍ ഞായറാഴ്ച രാത്രി നടന്ന അക്രമസംഭവത്തില്‍ ഒരാള്‍ക്ക് പരിക്ക്. രാത്രി 11 മണിയോടെയാണ് Inishmore Drive പ്രദേശത്തെ ഒരു വീട്ടില്‍ അക്രമം നടക്കുന്നതായി ഗാര്‍ഡയ്ക്ക് അറിയിപ്പ് ലഭിച്ചത്. പരിക്കേറ്റയാളുടെ ജീവന് അപകടമില്ലെന്നും, ഇയാളെ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമാണ് വിവരം. ഇയാൾക്ക് 30-ലേറെ പ്രായമുണ്ട്. അന്വേഷണം നടക്കുകയാണ്.