അയർലണ്ടിലെ 5-11 പ്രായക്കാരായ എല്ലാ കുട്ടികൾക്കും തിങ്കളാഴ്ച മുതൽ കോവിഡ് വാക്സിനായി ബുക്ക് ചെയ്യാം

അയര്‍ലണ്ടിലെ 5-11 പ്രായക്കാരായ എല്ലാ കുട്ടികള്‍ക്കും തിങ്കളാഴ്ച മുതല്‍ കോവിഡ് വാക്‌സിനായി ബുക്ക് ചെയ്യാമെന്ന് HSE. കുട്ടികളുടെ രക്ഷിതാക്കള്‍ വേണം അപ്പോയിന്റ്‌മെന്റ് എടുക്കാന്‍. 5-11 പ്രായക്കാരായ ആരോഗ്യപ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ കഴിഞ്ഞയാഴ്ച തുടങ്ങിയിരുന്നു. ഇവര്‍ക്കുള്ള കുത്തിവെപ്പ് ഹോസ്പിറ്റലുകളില്‍ ആരംഭിക്കുകയും ചെയ്തു. അതിന് ശേഷമാണ് ജനുവരി 3 മുതല്‍ എല്ലാ കുട്ടികള്‍ക്കും വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാമെന്ന് HSE അറിയിച്ചിരിക്കുന്നത്. വൈകാതെ തന്നെ കുത്തിവെപ്പ് ആരംഭിക്കുമെന്നും HSE വ്യക്തമാക്കിയിട്ടുണ്ട്. Pfizer വാക്‌സിന്റെ കുറഞ്ഞ ഡോസാണ് കുട്ടികള്‍ക്ക് നല്‍കാന്‍ അനുമതി … Read more

16 വയസിന് മേൽ പ്രായമുള്ള എല്ലാവർക്കും ഞായറാഴ്ച മുതൽ ബൂസ്റ്റർ ഷോട്ടുകൾ; രാജ്യത്ത് 20,110 കോവിഡ് രോഗികൾ കൂടി

അയര്‍ലണ്ടില്‍ 16 വയസിന് മേല്‍ പ്രായമുള്ള എല്ലാവര്‍ക്കും ഞായറാഴ്ച മുതല്‍ കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഷോട്ടുകള്‍ ലഭിക്കും. ഇതിനായുള്ള ബുക്കിങ് വെള്ളിയാഴ്ച രാത്രി മുതല്‍ ആരംഭിച്ചിട്ടുണ്ട്. ഇതോടെ പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കുമുള്ള ബൂസ്റ്റര്‍ ഷോട്ട് ബുക്കിങ് നിലവില്‍ രാജ്യത്ത് പ്രാവര്‍ത്തികമായിരിക്കുകയാണ്. HSE വാക്‌സിനേഷന്‍ സെന്ററുകള്‍, ജിപി സര്‍ജറികള്‍, കമ്മ്യൂണിറ്റി ഫാര്‍മസികള്‍ എന്നിങ്ങനെയുള്ള സെന്ററുകളില്‍ നിന്നും അപ്പോയിന്റ്‌മെന്റ് പ്രകാരം ബൂസ്റ്റര്‍ ഷോട്ടുകള്‍ എടുക്കാമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി അറിയിച്ചു. അപ്പോയിന്റ്‌മെന്റിനായി സന്ദര്‍ശിക്കുക: https://www2.hse.ie/screening-and-vaccinations/covid-19-vaccine/get-the-vaccine/booster-booking/ കുറഞ്ഞത് മൂന്ന് മാസം മുമ്പെങ്കിലും രണ്ടാം … Read more

അയർലണ്ടിൽ 30-39 പ്രായക്കാർക്കുള്ള ബൂസ്റ്റർ ഷോട്ട് വിതരണം ഇന്നുമുതൽ; Janssen സിംഗിൾ ഷോട്ട് എടുത്തവർക്കും ബൂസ്റ്റർ ലഭിക്കും

അയര്‍ലണ്ടിലെ 30-39 പ്രായക്കാര്‍ക്കുള്ള കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഷോട്ട് വിതരണം ഇന്നുമുതല്‍. നേരത്തെ രണ്ട് ഡോസ് വാക്‌സിനും എടുത്ത് കുറഞ്ഞത് മൂന്ന് മാസം തികഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഷോട്ട് നല്‍കുക. അതോടൊപ്പം 16-29 പ്രായക്കാരായ, ഒറ്റ ഡോസ് Janssen വാക്‌സിന്‍ എടുത്തവര്‍ക്കും ബൂസ്റ്റര്‍ ഷോട്ട് സ്വീകരിക്കാനെത്താമെന്ന് HSE വ്യക്തമാക്കിയിട്ടുണ്ട്. ടെക്സ്റ്റ് മെസേജ് വഴി അപ്പോയിന്റ്‌മെന്റ് എടുത്തവര്‍ക്കും, അല്ലാതെ നേരിട്ട് സെന്ററുകളില്‍ എത്തുന്നവര്‍ക്കും ബൂസ്റ്റര്‍ ഷോട്ട് ലഭിക്കും. സെന്ററുകളുടെ സ്ഥലം, സമയം എന്നിവ ഇവിടെ: https://www2.hse.ie/services/covid-19-vaccination-centres/ ഇതിന് പുറമെ HSE-യില്‍ … Read more

രോഗപ്രതിരോധ ശേഷി കുറവായ 5-11 പ്രായക്കാർക്ക് ഇന്നുമുതൽ വാക്സിന് ബുക്ക് ചെയ്യാം

മറ്റ് രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന 5 മുതല്‍ 11 വരെ പ്രായക്കാരായ കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന് വേണ്ടി ഇന്ന് മുതല്‍ ബുക്ക് ചെയ്യാം. മറ്റ് രോഗങ്ങളുള്ളവര്‍ക്കൊപ്പം ജീവിക്കുന്ന കുട്ടികള്‍ക്കും ഇതേ പോര്‍ട്ടലില്‍ തന്നെ ഇപ്പോള്‍ രജിസ്‌ട്രേഷന്‍ നടത്താമെന്ന് അധികൃതര്‍ അറിയിച്ചു. രജിസ്‌ട്രേഷനായി: https://vaccine.hse.ie/ മറ്റ് കുട്ടികള്‍ക്ക് ജനുവരി മുതലാണ് രജിസ്‌ട്രേഷന്‍ ആരംഭിക്കുക. PPS number, Eircode, mobile phone number, email address എന്നിവയാണ് രജിസ്‌ട്രേഷനായി വേണ്ടത്. HSELive-ല്‍ 1800 700 700 എന്ന നമ്പറില്‍ ബന്ധപ്പെട്ടും രജിസ്‌ട്രേഷന്‍ … Read more

കോവിഡിനെ ചെറുക്കാൻ ഓരോ വർഷവും വാക്സിൻ എടുക്കേണ്ടി വന്നേക്കും; പദ്ധതി അണിയറയിൽ എന്ന് മാർട്ടിൻ

കൊറോണ വൈറസില്‍ നിന്നുമുള്ള പ്രതിരോധം നിലനിര്‍ത്താനായി വര്‍ഷം തോറും വാക്‌സിന്‍ എടുക്കേണ്ടിവന്നേക്കാമെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. ഇത്തരത്തിലുള്ള വാക്‌സിന്‍ പദ്ധതിയെപ്പറ്റി HSE ചര്‍ച്ച ചെയ്തുവരികയാണെന്നും മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. കൂടുതല്‍ പേര്‍ക്ക് ഒമൈക്രോണ്‍ ബാധിക്കുന്നതിലൂടെ ആര്‍ജ്ജിതപ്രതിരോധം (herd immunity) ലഭിക്കുമെന്ന കാര്യത്തില്‍ തനിക്ക് ഉറപ്പൊന്നും പറയാനാകില്ലെന്നും, ഒമൈക്രോണിന് വ്യാപനശേഷി കൂടുതലാണെങ്കിലും, രോഗതീവ്രത കുറവാണെങ്കില്‍ അതാകും പുതിയ പ്രതീക്ഷ പകരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈറസ് വ്യാപനം എല്ലാവരിലേയ്ക്കുമെത്തുമ്പോള്‍ സമൂഹത്തിനാകെ രൂപപ്പെടുന്ന ആര്‍ജ്ജിതപ്രതിരോധത്തെ പറ്റിയുള്ള ചോദ്യത്തിനാണ് അക്കാര്യത്തില്‍ ഉറപ്പ് … Read more

അയർലണ്ടിലെ കുടിയേറ്റസമൂഹത്തിൽ വാക്സിൻ സ്വീകരിക്കുന്നവർ കുറവെന്ന് HSE; നിങ്ങൾ കോവിഡ് വാക്സിൻ സ്വീകരിച്ചോ?

അയര്‍ലണ്ടിലെ കുടിയേറ്റ വിഭാഗക്കാര്‍ക്കിടയില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നവര്‍ കുറവെന്ന് HSE. അയര്‍ലണ്ടിലേയ്ക്ക് കുടിയേറിയ മധ്യ-കിഴക്കന്‍ യൂറോപ്പ് ജനങ്ങളില്‍ 44% പേര്‍ മാത്രമേ കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടുള്ളൂ എന്ന് HSE national director of the Covid vaccine programme, Damien McCallion വ്യക്തമാക്കി. വാക്‌സിന്‍ സ്വീകരിക്കാത്തവരെ കുത്തിവെപ്പ് എടുക്കാനും, സുരക്ഷിതരാകാനും ബോധവല്‍ക്കരണം നടത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും Morning Ireland-മായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 27 ഭാഷകളിലായി വാക്‌സിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന വീഡിയോകളും, 36 ഭാഷകളിലായി അച്ചടിച്ച … Read more

അയർലണ്ടിലെ നഴ്‌സുമാർക്ക് വാക്സിൻ ലഭിച്ചത് മാസങ്ങൾക്ക് മുമ്പ്; ബൂസ്റ്റർ ഷോട്ടുകൾ നൽകാൻ ആവശ്യമുയർത്തി INMO

അയര്‍ലണ്ടിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ ലഭ്യമാക്കണമെന്ന് സര്‍ക്കാരിനോട് Irish Nurses and Midwives Organisation (INMO). നിലവില്‍ 1,800-ഓളം ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് കാരണം അവധിയിലാണെന്ന കണക്ക് പുറത്തുവന്ന സാഹചര്യത്തിലാണ് സംഘടനയുടെ ആവശ്യം. കഴിഞ്ഞ മാസം മാത്രം നഴ്‌സുമാരടക്കം 371 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിച്ചുവെന്ന് INMO പറയുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിക്കുന്നത് വര്‍ദ്ധിക്കുകയാണെന്നും, അവര്‍ അപകടമേഖലയിലാണ് ജോലി ചെയ്യുന്നതെന്നും INMO ജനറല്‍ സെക്രട്ടറി Phil Ní Sheaghdha പറഞ്ഞു. 60-ന് മേല്‍ പ്രായമുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ … Read more

ഫ്രാൻസിൽ നിന്നും പുതിയൊരു കോവിഡ് വാക്സിൻ Valneva; AstraZeneca-യെക്കാൾ ഫലപ്രദമെന്നും, പാർശ്വഫലങ്ങൾ കുറവെന്നും കമ്പനി

കോവിഡ് പ്രതിരോധത്തില്‍ പ്രതീക്ഷയുണര്‍ത്തി മറ്റൊരു വാക്‌സിന്‍ കൂടി. ഫ്രഞ്ച് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ Valneva ആണ് കൊറോണ വൈറസിനെതിരായി വികസിപ്പിച്ചെടുത്ത തങ്ങളുടെ വാക്‌സിന്‍, ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ മികവ് തെളിയിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ഈ വാക്‌സിന്‍, മറ്റൊരു കോവിഡ് വാക്‌സിനായ AstraZeneca-യെക്കാള്‍ ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കുന്നതില്‍ ഫലപ്രാപ്തി കാണിച്ചതായി കമ്പനി തിങ്കളാഴ്ച നടത്തിയ പ്രസ്താവനയില്‍ അവകാശപ്പെട്ടു. VLA2001 എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്‍, ശരീരത്തിന് കൂടുതല്‍ കാലം പ്രതിരോധശേഷി നല്‍കുന്ന T-cell responsse അധികമായി ഉണ്ടാക്കുമെന്നും കമ്പനി … Read more