എയർപോർട്ടിലെ അനിയന്ത്രിതമായ ക്യൂ; പരിഹാര നിർദ്ദേശങ്ങൾ സമർപ്പിക്കാൻ DAA-യ്ക്ക് ഒരു ദിവസത്തെ സമയം നൽകി മന്ത്രിമാർ

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ തിരക്ക് നിയന്ത്രിക്കാനും, സൗകര്യപ്രദമായ യാത്രയ്ക്ക് വഴിയൊരുക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ DAA-യ്ക്ക് ചൊവ്വാഴ്ച (ഇന്ന്) വരെ സമയം നല്‍കി ഗതാഗതമന്ത്രി ഈമണ്‍ റയാനും, സഹമന്ത്രി ഹില്‍ഡിഗാര്‍ഡ് നോട്ടനും. ഞായറാഴ്ച തിരക്ക് അനിയന്ത്രിതമായതിനെത്തുടര്‍ന്ന് ടെര്‍മിനലിന് പുറത്തേയ്ക്ക് വരെ ക്യൂ നീളുകയും, 1,000-ഓളം പേര്‍ക്ക് ഫ്‌ളൈറ്റ് നഷ്ടമാകുകയും ചെയ്തിരുന്നു. മൂന്ന് മണിക്കൂറോളമാണ് യാത്രക്കാര്‍ക്ക് ക്യൂ നില്‍ക്കേണ്ടിവന്നത്. ഇതെത്തുടര്‍ന്ന് തിങ്കളാഴ്ച DAA അധികൃതരുമായി മന്ത്രിമാരായ റയാനും, നോട്ടനും ചര്‍ച്ച നടത്തുകയും, വിഷയത്തില്‍ സര്‍ക്കാരിനുള്ള അതൃപ്തി അറിയിക്കുകയും ചെയ്തു. ബാങ്ക് അവധി … Read more

ഡബ്ലിൻ എയർപോർട്ടിൽ തിരക്ക് കാരണം വിമാനയാത്ര നഷ്ടമായവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് DAA

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ അസാധാരണമായ തിരക്കും, മണിക്കൂറുകള്‍ നീളുന്ന ക്യൂവും കാരണം പല യാത്രക്കാര്‍ക്കും ഫ്‌ളൈറ്റ് നഷ്ടപ്പെടുന്ന സാഹചര്യത്തില്‍, അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് വ്യക്തമാക്കി എയര്‍പോര്‍ട്ട് അധികൃതര്‍. ഇത്രയധികം തിരക്കുണ്ടാകുമെന്ന കാര്യം നേരത്തെ തന്നെ യാത്രക്കാരെ അറിയിക്കുന്നതില്‍ തങ്ങള്‍ക്ക് വീഴ്ച സംഭവിച്ചതായി അധികൃതര്‍ സമ്മതിക്കുകയും ചെയ്തു. എയര്‍പോര്‍ട്ട് ടെര്‍മിനലിന് പുറത്തേയ്ക്ക് ക്യൂ നീളുന്ന വീഡിയോകളും ഫോട്ടോകളും കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. വരും ദിവസങ്ങളിലും തിരക്ക് വര്‍ദ്ധിക്കുകയാകും ചെയ്യുകയെന്ന് ഈ സാഹചര്യത്തില്‍ എയര്‍പോര്‍ട്ട് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ … Read more

ഡബ്ലിൻ എയർപോർട്ടിലെ പാർക്കിങ് ഫീസ് ഇരട്ടിയോളം വർദ്ധിച്ചു; അമിത തിരക്കും, സ്‌പേസ് ഇല്ലാത്തതും കാരണമെന്ന് DAA

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഈയിടെയായി പാര്‍ക്കിങ് ഫീസ് വര്‍ദ്ധിപ്പിച്ചതിന് ന്യായീകരണം നിരത്തി ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി (DAA). പാര്‍ക്കിങ്ങിന് ധാരാളം പേര്‍ എത്തുന്നതും, സമീപത്തെ പ്രൈവറ്റ് പാര്‍ക്കിങ് സ്‌പേസ് അടച്ചുപൂട്ടിയതുമാണ് DAA അധികൃതര്‍ കാരണമായി പറയുന്നത്. സമീപത്തെ Quick Park എന്ന പ്രൈവറ്റ് പാര്‍ക്കിങ് അടച്ചുപൂട്ടിയതോടെ 3,500 വാഹനങ്ങളുടെ പാര്‍ക്കിങ് സ്‌പേസാണ് നഷ്ടപ്പെട്ടത്. അതേസമയം പല വാഹന ഉടമകളും പാര്‍ക്കിങ്ങിന് മുമ്പുള്ളതിനെക്കാള്‍ ഇരട്ടി ചാര്‍ജ്ജാണ് എയര്‍പോര്‍ട്ടില്‍ ഈടാക്കുന്നതെന്ന് പരാതിപ്പെട്ടിരുന്നു. 18,500 കാറുകള്‍ ഒരേസമയം നിര്‍ത്തിയിടാനുള്ള സൗകര്യം എയര്‍പോര്‍ട്ട് കാര്‍ … Read more

ദൂരം കുറവുള്ള വിദേശയാത്രകൾ നടത്തുന്നവർ രണ്ടര മണിക്കൂർ മുമ്പ് മാത്രം എയർപോർട്ടിൽ എത്തിയാൽ മതിയെന്ന് DAA

ദൂരം കുറവുള്ള വിദേശയാത്രയ്ക്കായി ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തുന്നവര്‍ വിമാനം പുറപ്പെടുന്നതിന് രണ്ടര മണിക്കൂര്‍ മുമ്പായി എയര്‍പോര്‍ട്ടിലെത്തിയാല്‍ മതിയെന്ന് Dublin Airport Authority (DAA). നേരത്തെ മൂന്നര മണിക്കൂര്‍ മുമ്പ് എത്തണമെന്നായിരുന്നു നിര്‍ദ്ദേശം. സെക്യൂരിറ്റി ജീവനക്കാരുടെ കുറവ് കാരണം എര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട സാഹചര്യമാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി നിലനില്‍ക്കുന്നത്. ഒരാഴ്ച മുന്നേ ഒന്നാം ടെര്‍മിനലിന് പുറത്തേയ്ക്ക് പോലും ക്യൂ നീണ്ടിരുന്നു. എന്നാല്‍ സ്ഥിതി നിയന്ത്രവിധേയമായി വരുന്നതിന്റെ സൂചനയായാണ് എയര്‍പോര്‍ട്ടില്‍ എത്തേണ്ട സമയത്തില്‍ അധികൃതര്‍ കുറവ് … Read more

സെക്യൂരിറ്റി ജീവനക്കാർ കുഴങ്ങുമോ? ഡബ്ലിൻ എയർപോർട്ടിൽ ഈ വാരാന്ത്യം 5 ലക്ഷം പേർ എത്തുമെന്ന് കണക്കുകൂട്ടൽ

അവശ്യത്തിന് സെക്യൂരിറ്റി ജോലിക്കാരില്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഈ വാരാന്ത്യം തിരക്കേറുമെന്ന് അനുമാനം. ഈസ്റ്റര്‍ അവധി കൂടിയായ വാരാന്ത്യം 5 ലക്ഷം പേര്‍ എയര്‍പോര്‍ട്ട് വഴി സഞ്ചരിക്കമെന്നാണ് വിദഗ്ദ്ധര്‍ കണക്കുകൂട്ടുന്നത്. തിരക്ക് കാരണം മണിക്കൂറുകളാണ് യാത്രക്കാര്‍ നിലവില്‍ ഇവിടെ സെക്യൂരിറ്റി ചെക്കിനായി ക്യൂ നില്‍ക്കേണ്ടിവരുന്നത്. കഴിഞ്ഞയാഴ്ച ഒന്നാം ടെര്‍മിനലിന് പുറത്തേയ്ക്ക് വരെ ക്യൂ നീണ്ട സാഹചര്യവും ഉണ്ടായിരുന്നു. ഇതിനിടെ 500 പേരെ സെക്യൂരിറ്റി ജോലിക്കായി ഇന്റര്‍വ്യൂവിന് ക്ഷണിച്ചിട്ടുണ്ടെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. അതേസമയം യാത്രക്കാര്‍ ഫ്‌ളൈറ്റ് … Read more

മണിക്കൂറുകൾ നീളുന്ന ക്യൂ; ഡബ്ലിൻ എയർപോർട്ടിൽ 10 സെക്യൂരിറ്റി ലെയിനുകൾ തുറന്നതായി അധികൃതർ

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ചെക്കിനായുള്ള യാത്രക്കാരുടെ ക്യൂ മണിക്കൂറുകള്‍ നീളുന്ന സാഹചര്യത്തില്‍, ചെക്കിങ്ങിനായി പുതിയ ലെയിനുകള്‍ തുറന്ന് അധികൃതര്‍. ശനിയാഴ്ച രാവിലെ 5 മണി മുതല്‍ തന്നെ ടെര്‍മിനല്‍ ബില്‍ഡിങ്ങിന് പുറത്തേയ്ക്ക് വരെ നീളുന്ന തരത്തില്‍ ക്യൂ രൂപപ്പെട്ടത് അനവധി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ജീവനക്കാരുടെ എണ്ണക്കുറവ് കാരണം സമയത്തിന് ചെക്ക് ഇന്‍ നടത്താന്‍ സാധിക്കാതെ വരുന്നതിനാല്‍, ഫ്‌ളൈറ്റ് പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്നര മണിക്കൂര്‍ മുമ്പെങ്കിലും എര്‍പോര്‍ട്ടിലെത്തിനാണ് നിലവില്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം. സ്‌കൂളുകള്‍ കൂടി അടച്ചതോടെ ഈ … Read more

മന്ത്രി ഇടപെട്ടിട്ടും കാര്യമില്ല; ഡബ്ലിൻ എയർപോർട്ടിൽ ടെർമിനലിന് പുറത്തേയ്ക്ക് നീണ്ട് യാത്രക്കാരുടെ ക്യൂ

പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതിന് ശേഷവും ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ചെക്കിനായി യാത്രക്കാര്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ട ദുരവസ്ഥ തുടരുന്നു. യാത്രക്കാരുടെ ക്യൂ മണിക്കൂറുകള്‍ നീളുന്നതിനെത്തുടര്‍ന്ന് എയര്‍പോര്‍ട്ട് അധികൃതരുമായി മന്ത്രി Hildegarde Naughton ഈയിടെ ചര്‍ച്ച നടത്തുകയും, പ്രശ്‌നപരിഹാരം ഉറപ്പ് നല്കുകയും ചെയ്തിരുന്നു. എന്നാല്‍ ശനിയാഴ്ച രാവിലെ യാത്രക്കാരുടെ എണ്ണക്കൂടുതല്‍ കാരണം പലരും ടെര്‍മിനല്‍ ബില്‍ഡിങ്ങിന് പുറത്ത് വരെ ക്യൂ നില്‍ക്കേണ്ട സാഹചര്യമാണ് ഉണ്ടായത്. രാവിലെ 5 മണിക്ക് മുമ്പേ തന്നെ യാത്രക്കാര്‍ ടെർമിനല്‍ 1-ന് … Read more

ഡബ്ലിൻ എയർപോർട്ടിൽ മണിക്കൂറുകൾ നീളുന്ന ക്യൂ; പട്ടാളത്തെ ഇറക്കണമെന്ന് റയാൻ എയർ

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാര്‍ ഏറെ നേരം ക്യൂവില്‍ നില്‍ക്കേണ്ട സാഹചര്യം തുടരുന്നതിനിടെ എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതരുമായി ചര്‍ച്ച നടത്തി മന്ത്രി. സ്റ്റാഫിന്റെ എണ്ണക്കുറവ് കാരണം നിലവില്‍ 30 മുതല്‍ 40 മിനിറ്റ് വരെയാണ് യാത്രക്കാര്‍ സെക്യൂരിറ്റി ചെക്കിനായി ക്യൂ നില്‍ക്കേണ്ടിവരുന്നത്. അതിനാല്‍ത്തന്നെ വിമാനം പുറപ്പെടുന്നതിന് മൂന്നര മണിക്കൂര്‍ മുമ്പെങ്കിലും എയര്‍പോര്‍ട്ടിലെത്തണമെന്നാണ് യാത്രക്കാര്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം. പ്രശ്‌നം രൂക്ഷമായതിനെത്തുടര്‍ന്ന് ഗതാഗതവകുപ്പ് സഹമന്ത്രി Hildegarde Naughton ഇന്നലെ ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുമായി കൂടിക്കാഴ്ച നടത്തി. ജീവനക്കാരെ ഡ്യൂട്ടി മാറ്റി നിയമിക്കുക, … Read more

ഡബ്ലിൻ എയർപോർട്ടിൽ 100 മില്യൺ ചെലവിട്ട് പുതിയ ഹോട്ടൽ; 550 പേർക്ക് ജോലി ലഭിക്കും

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ രണ്ടാം ടെര്‍മിനലിലിനോട് ചേര്‍ന്ന് 100 മില്യണ്‍ യൂറോ ചെലവിട്ട് ഹോട്ടല്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് അംഗീകാരം. ഹോട്ടല്‍ നിര്‍മ്മാണത്തിനിടയിലും, ശേഷവുമായി 550 പേര്‍ക്ക് വരെ ജോലി ലഭിക്കുന്ന തരത്തിലാണ് പദ്ധതി. 410 ബെഡ്‌റൂമുകളടങ്ങിയ ഹോട്ടലാണ് നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്. പദ്ധതിക്ക് Fingal County Council കഴിഞ്ഞ ദിവസം അംഗീകാരം നല്‍കി. യു.കെ കമ്പനിയായ Arora ബ്രാന്‍ഡിന് കീഴില്‍ നിര്‍മ്മിക്കുന്ന ഹോട്ടലിന് ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങാണ് ഉണ്ടാകുക. ഇതാദ്യമായാണ് Arora അയര്‍ലണ്ടില്‍ ഹോട്ടല്‍ ബിസിനസ് ആരംഭിക്കുന്നത്. ഗ്രേറ്റര്‍ ലണ്ടന്‍ ഏരിയയില്‍ … Read more

HSE-ക്ക് കീഴിലും, ഡബ്ലിൻ എയർപോർട്ടിലും വമ്പൻ തൊഴിലവസരങ്ങൾ; അപേക്ഷ ക്ഷണിക്കുന്നത് ആരംഭിച്ചു

അയര്‍ലണ്ടിലെ HSE-യിലും, ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് (DAA) കീഴിലും വമ്പന്‍ തൊഴിലവസരങ്ങള്‍. മുഴുവന്‍ സമയ തസ്തികകളിലേയ്ക്കുള്ള ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ സ്വീകരിക്കുന്നത് ഇരു സ്ഥാപനങ്ങളും ആരംഭിച്ചുകഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ചുവടെ: HSE-യില്‍ പോര്‍ട്ടര്‍ ഡബ്ലിനിലാണ് HSE-യില്‍ പോര്‍ട്ടര്‍മാര്‍ക്ക് ജോലി ഒഴിവ് വന്നിട്ടുള്ളത്. രോഗികളെ ക്ലിനിക്കല്‍ ടെസ്റ്റിങ്ങിനും മറ്റുമായി കൊണ്ടുപോകുക, OPD-യില്‍ നിന്നും രോഗികളെ വാര്‍ഡിലേയ്ക്ക് മാറ്റുക, കണ്‍സള്‍ട്ടിങ് റൂമുകളില്‍ രോഗിക്കൊപ്പം കൂട്ട് പോകുക, രോഗികളെ ടോയ്‌ലറ്റിലും മറ്റിടങ്ങളിലും എത്താന്‍ സഹായിക്കുക, രോഗികളുടെ ചാര്‍ട്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുക തുടങ്ങിയവയാണ് പ്രധാന … Read more