ഐറിഷ് സർക്കാരിന്റെ 200 യൂറോ ഇലക്ട്രിസിറ്റി ഗ്രാന്റ് അടുത്തയാഴ്ച മുതൽ; വാടകക്കാർക്ക് ഗുണം ലഭിക്കുമോ?

അയര്‍ലണ്ടില്‍ നിയന്ത്രണമില്ലാതെ കുതിക്കുന്ന ജീവിതച്ചെലവിന് പരിഹാരം കാണാനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച 200 യൂറോ ഇലക്ട്രിസിറ്റി ഗ്രാന്റ് അടുത്തയാഴ്ച മുതല്‍ ലഭിച്ചു തുടങ്ങും. ഏപ്രില്‍ മാസം മുതല്‍ ക്രെഡിറ്റ് ലഭിച്ചുതുടങ്ങുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഓട്ടോമാറ്റിക്കായി തന്നെ ഓരോ വീട്ടിലെയും ഇലക്ട്രിസിറ്റി ബില്‍ അക്കൗണ്ടില്‍ ഈ തുക ക്രെഡിറ്റ് ആകുന്ന രീതിയിലാണ് പദ്ധതി. അതായത് വീട്ടുകാര്‍ പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യേണ്ടതില്ല എന്നര്‍ത്ഥം. അതേസമയം എല്ലാ വീട്ടുകാര്‍ക്കും ഏപ്രില്‍ മാസത്തില്‍ തന്നെ ഗ്രാന്റ് ലഭിക്കില്ലെന്നും, ചിലര്‍ മെയ്, ജൂണ്‍ മാസം … Read more

അയർലണ്ടുകാർക്ക് ദുരിതത്തിനിടെ ഇരുട്ടടി; വൈദ്യുതിക്കും പാചകവാതകത്തിനും വില വർദ്ധിപ്പിച്ച് Bord Gáis Energy

വിലക്കയറ്റം കാരണം പൊറുതിമുട്ടുന്ന അയര്‍ലണ്ടുകാര്‍ക്ക് ഇരുട്ടടിയായി നിരക്ക് വര്‍ദ്ധിപ്പിച്ച് ഊര്‍ജ്ജവിതരണ കമ്പനിയായ Bord Gáis Energy. പാചകവാതകം, വൈദ്യുതി തുടങ്ങി ഊര്‍ജ്ജവിതരണം നടത്തുന്ന കമ്പനിയാണ് Bord Gáis Energy. ഈ വര്‍ഷം ഇതാദ്യമായാണ് ഒരു ഊര്‍ജ്ജ കമ്പനി നിരക്കില്‍ വര്‍ദ്ധന വരുത്തുന്നത്. കഴിഞ്ഞ വര്‍ഷം ഊര്‍ജ്ജ വിതരണ കമ്പനികള്‍ പല തവണയായി 35-ലേറെ വില വര്‍ദ്ധനയാണ് നടപ്പിലാക്കിയത്. ഇതേ പ്രവണത ഈ വര്‍ഷവും തുടരുമെന്നതിന്റെ സൂചനയാണ് Bord Gáis-ന്റെ പ്രഖ്യാപനമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഏപ്രില്‍ 15 മുതല്‍ … Read more

വിലക്കയറ്റത്തിൽ സർക്കാർ പഴി കേൾക്കുന്നതിനിടെ അഭിപ്രായ വോട്ടെടുപ്പിൽ ഏറ്റവും ജനപ്രീതിയുള്ള പാർട്ടിയായി Sinn Fein

കോവിഡ് കാലത്തിനിനിടെയുള്ള ഭവനപ്രതിസന്ധി, ജീവിതച്ചെലവ് വര്‍ദ്ധന എന്നിവയ്ക്ക് ഐറിഷ് സര്‍ക്കാര്‍ പഴികളേറ്റുവാങ്ങുന്നതിനിടെ നടന്ന അഭിപ്രായവോട്ടെടുപ്പില്‍, രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയ പാര്‍ട്ടി പ്രധാന പ്രതിപക്ഷമായ Sinn Fein-നെന്ന് റിപ്പോര്‍ട്ട്. ഭരണകക്ഷികളായ പാര്‍ട്ടികളെക്കാളും ഏറെ മെച്ചപ്പെട്ട ജനപിന്തുണയാണ് മേരി ലൂ മക്‌ഡൊണാള്‍ഡ് നയിക്കുന്ന പാര്‍ട്ടിക്ക് നിലവില്‍ ലഭിക്കുന്നതെന്നും Sunday Times/ Behaviour and Attitude Poll വ്യക്തമാക്കുന്നു. പുതിയ സര്‍വേ പ്രകാരം Sinn Fein-നെ 34% ജനങ്ങളാണ് പിന്തുണയ്ക്കുന്നത്. ജനുവരി 23 മുതല്‍ ഈ പിന്തുണ മാറ്റമില്ലാതെ തുടരുകയാണ്. … Read more

അയർലണ്ടിൽ പെട്രോൾ വില ലിറ്ററിന് 2 യൂറോയിലേയ്ക്ക്; പണപ്പെരുപ്പത്തിൽ മുങ്ങി ജനങ്ങൾ

അയര്‍ലണ്ടില്‍ പണപ്പെരുപ്പം അതീവരൂക്ഷം. ഏറ്റവും പുതിയതായി പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് വില വീണ്ടും വര്‍ദ്ധിച്ചതും, ആനുപാതികമായി പലചരക്ക് വില വര്‍ദ്ധിച്ചതുമാണ് സാധാരണക്കാര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. ഇതിനിടെ മോര്‍ട്ട്‌ഗേജ് പലിശനിരക്കില്‍ വര്‍ദ്ധന ഉണ്ടായേക്കുമെന്ന പ്രവചനവും ഇരുട്ടടിയുമായി. പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഏറ്റവുമുയര്‍ന്ന നിരക്കിലാണ്. പെട്രോളിനാകട്ടെ ലിറ്ററിന് 2 യൂറോയ്ക്കടുത്താണ് പല സ്റ്റേഷനുകളിലെയും വില. ആഭ്യന്തരമായ വിലക്കയറ്റത്തിന് പുറമെ ഈയിടെ ഉടലെടുത്ത റഷ്യ-ഉക്രെയിന്‍ സംഘര്‍ഷവും ഇന്ധനവില കുതിച്ചുയരാന്‍ കാരണമായിരിക്കുകയാണ്. ഇന്ധനവില വര്‍ദ്ധന ചരക്കുനീക്കത്തെ നേരിട്ട് ബാധിക്കുമെന്നതിനാല്‍ … Read more

സാധാരണക്കാർക്ക് ഇരുട്ടടിയായി ജീവിതച്ചെലവ്; കാർബൺ ടാക്സ് വർദ്ധനയിൽ പിന്നോട്ടില്ല, പകരം വിലവർദ്ധന നിയന്ത്രിക്കാൻ പ്രത്യേക പാക്കേജ് എന്ന് ധനമന്ത്രി

അയര്‍ലണ്ടില്‍ ജീവിതച്ചെലവ് ജനങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കെ, മെയ് മാസത്തില്‍ വര്‍ദ്ധിപ്പിക്കാനിരിക്കുന്ന കാര്‍ബണ്‍ ടാക്‌സിന്റെ കാര്യത്തില്‍ പിന്നോട്ടില്ലെന്ന് ധനമന്ത്രി. ഇന്ധനം, ഗ്യാസ്, പലചരക്ക് എന്നിങ്ങനെ സര്‍വ്വമേഖലയിലും വില വര്‍ദ്ധന സംഭവിച്ചിരിക്കുന്നതില്‍ സര്‍ക്കാര്‍ പഴി കേള്‍ക്കുന്നതിനിടെയാണ് മന്ത്രി പാസ്‌കല്‍ ഡോണഹു കാര്‍ബണ്‍ ടാക്‌സ് വര്‍ദ്ധനയുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഇന്ധനവില വര്‍ദ്ധിപ്പിച്ചതാണ് രാജ്യത്തെ മറ്റെല്ലാ മേഖലകളിലും ആനുപാതികമായ വില വര്‍ദ്ധനയ്ക്ക് കാരണമായത്. കാര്‍ബണ്‍ ടാക്‌സ് വര്‍ദ്ധന കൂടിയാകുന്നതോടെ വീണ്ടും ഇന്ധനവില വര്‍ദ്ധിക്കുകയും, തുടര്‍ന്ന് വീണ്ടും വിലക്കയറ്റം സംഭവിക്കും എന്നുമുള്ള … Read more

അയർലണ്ടിൽ ബ്രെഡിനും പാലിനും ബട്ടറിനും വില കൂടി; പലചരക്ക് സാധനങ്ങൾ വാങ്ങാൻ ഈ വർഷം 780 യൂറോ അധികം കരുതേണ്ടി വരും

അയര്‍ലണ്ടില്‍ ഈയിടെയായി സംഭവിച്ച അവശ്യസാധനങ്ങളുടെ വിലക്കയറ്റം ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. അതേസമയം വില ഇനിയും മേല്‍പ്പോട്ട് തന്നെയായിരിക്കുമെന്നും, പലവ്യഞ്ജനങ്ങള്‍ അടക്കമുള്ള അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുമെന്നുമാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്. കഴിഞ്ഞ ഏതാനും ആഴ്കള്‍ക്കിടെ ബ്രെഡ്, പാല്‍, ബട്ടര്‍ എന്നിവയ്ക്ക് 10% മുതല്‍ 30% വരെയാണ് വില വര്‍ദ്ധിച്ചത്. ഇത് തുടരുകയും, ആഴ്ചയില്‍ 15 യൂറോ ശരാശരി വില വര്‍ദ്ധന സംഭവിക്കുകയും ചെയ്താല്‍, ഈ വര്‍ഷം സാധാരണക്കാര്‍ ശരാശരി 780 യൂറോയോ, അതിലധികമോ പലവ്യഞ്ജനങ്ങള്‍ക്കായി അധികം ചെലവാക്കേണ്ടിവരുമെന്നാണ് … Read more

തീരാതെ ദുരിതം: അയർലണ്ടിൽ രണ്ട് പതിറ്റാണ്ടിനിടെ ജീവിതച്ചെലവ് ഏറ്റവുമധികം വർദ്ധിച്ചത് 2021-ൽ

അയര്‍ലണ്ടില്‍ രണ്ട് പതിറ്റാണ്ടിനിടെ ഉപഭോക്തൃച്ചെലവ് (consumer price) ഏറ്റവുമധികം വര്‍ദ്ധിച്ചത് 2021-ലെന്ന് റിപ്പോര്‍ട്ട്. CSO പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2020 ഡിസംബര്‍ മുതല്‍ 2021 ഡിസംബര്‍ വരെയുള്ള കാലയളവില്‍ 5.5% ആണ് ഉപഭോക്തൃച്ചെലവ് വര്‍ദ്ധിച്ചത്. 2001 ഏപ്രിലിന് ശേഷം വാര്‍ഷികമായി ഇത്രയധികം വര്‍ദ്ധന സംഭവിക്കുന്നത് ഇതാദ്യമായാണ്. ഗതാഗതമാണ് വില കുത്തനെ ഉയര്‍ന്നവയിലൊന്ന്. ഒരു വര്‍ഷത്തിനിടെ 18% ആണ് ഗതാഗതച്ചെലവ് വര്‍ദ്ധിച്ചത്. ഭവനം, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങള്‍ എന്നീ ഇനങ്ങളിലായി 11.8% ചെലവ് വര്‍ദ്ധിച്ചു. ഡീസല്‍, … Read more

അയർലണ്ടിൽ പണപ്പെരുപ്പം 20 വർഷത്തെ ഉയർന്ന നിരക്കിൽ; വൈദ്യുതി, വെള്ളം, ഗ്യാസ് തുടങ്ങി എല്ലാ അവശ്യ വസ്തുക്കൾക്കും വിലയേറി

അയര്‍ലണ്ടില്‍ പണപ്പെരുപ്പം 20 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് Central Statistics Office (CSO). ഭവനവില, ഊര്‍ജ്ജവില എന്നിവ കുതിക്കുന്നതിനിടെ നവംബര്‍ മാസത്തില്‍ പണപ്പെരുപ്പം 5.3% ആണെന്നാണ് CSO രേഖപ്പെടുത്തിയിരിക്കുന്നത്. വില വര്‍ദ്ധന വച്ച് കണക്കാക്കുമ്പോള്‍ 2001-നും ശേഷം വാര്‍ഷികമായി വിലക്കയറ്റം ഇത്രയും ഉയര്‍ന്ന തോതിലെത്തുന്നത് ഇതാദ്യമാണെന്നും CSO വ്യക്തമാക്കുന്നു. ഗതാഗത മേഖലയിലാണ് വിലക്കയറ്റം ഏറ്റവുമധികം റെക്കോര്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നത്- 16.2%. ഡീസല്‍, പെട്രോള്‍, കാറുകള്‍ എന്നിവയുടെ വില വര്‍ദ്ധിച്ചതാണ് പ്രധാനമായും ഇതിന് കാരണമായിരിക്കുന്നത്. ഡീസലിന് 29.2% വില … Read more

അയർലണ്ടിലെ എല്ലാ വീട്ടുകാർക്കും 2022-ലെ ആദ്യ കറന്റ് ബില്ലിൽ 100 യൂറോ ഇളവ് നൽകുമെന്ന് സർക്കാർ

അയര്‍ലണ്ടിലെ എല്ലാ വീട്ടുകാര്‍ക്കും 2022-ലെ ആദ്യ കറന്റ് ബില്ലില്‍ 100 യൂറോ ഇളവ് നല്‍കുമെന്ന് സര്‍ക്കാര്‍. രാജ്യത്തെ ഊര്‍ജ്ജവില വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അതിന് ആശ്വാസം പകരുന്ന നീക്കവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടാകുമെന്നാണ് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. വീട്ടുകാരുടെ വരുമാനമോ, ജോലിയോ പദ്ധതിയില്‍ മാനദണ്ഡമാകില്ലെന്നും, എല്ലാവര്‍ക്കും ഒരുപോലെ ഇളവ് നല്‍കാനാണ് തീരുമാനമെന്നുമാണ് വിവരം. അതേസമയം കടകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കൊന്നും ഈ ഇളവ് ലഭിക്കില്ല. ഏകദേശം 20 ലക്ഷം വീട്ടുകാര്‍ക്ക് പദ്ധതിയുടെ … Read more