ഒരു വർഷത്തിനിടെ ഭവനവില വർദ്ധിച്ചത് 7.7%; അയർലണ്ടിൽ വീടുകൾ കിട്ടാനില്ല

അയര്‍ലണ്ടിലെ ഭവനവില ഒരു വര്‍ഷത്തിനിടെ വര്‍ദ്ധിച്ചത് 8 ശതമാനത്തോളം. Daft.ie പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 12 മാസത്തിനിടെ 7.7% ആണ് രാജ്യത്തെ ഭവനവില വര്‍ദ്ധിച്ചത്. അയര്‍ലണ്ടില്‍ ഒരു വീട് വാങ്ങാന്‍ മുടക്കേണ്ട ശരാശരി തുക ഇന്ന് 290,998 യൂറോ ആണ്. മുന്‍ വര്‍ഷത്തെക്കാള്‍ 21,446 യൂറോ അധികം. നഗരപ്രദേശങ്ങളെക്കാള്‍ റൂറല്‍ ഏരിയകളിലാണ് വില വര്‍ദ്ധന അധികമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. Connacht-Ulster പ്രദേശത്ത് ഒരു വര്‍ഷം കൊണ്ട് 14.6% ആണ് വീടുകള്‍ക്ക് വില വര്‍ദ്ധിച്ചത്. ഇതില്‍ … Read more

ഡബ്ലിനിൽ 853 സോഷ്യൽ, കോസ്റ്റ് റെന്റൽ വീടുകൾ നിർമ്മിക്കാൻ കൗൺസിലർമാരുടെ അംഗീകാരം; പദ്ധതി വഴി 204,000 യൂറോയ്ക്ക് വീടുകൾ ലഭ്യമാകും

ഡബ്ലിനിലെ Santry-യിലുള്ള Oscar Traynor Road-ല്‍ 853 സോഷ്യല്‍, അഫോര്‍ഡബിള്‍ ഹൗസുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് കൗണ്‍സിലര്‍മാരുടെ അംഗീകാരം. എട്ട് വര്‍ഷം മുമ്പ് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ആദ്യമായി കൊണ്ടുവന്ന പദ്ധതിക്കാണ് പലതവണ നടത്തിയ പുനഃപരിശോധനകള്‍ക്ക് ശേഷം കൗണ്‍സിലര്‍മാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. കൗണ്‍സിലിന് കീഴില്‍ ഒഴിഞ്ഞുകിടക്കുന്ന ഏറ്റവും വലിയ ഭൂമികളില്‍ ഒന്നാണ് Oscar Traynor Road-ലേത്. 23-നെതിരെ 36 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കൗണ്‍സിലര്‍മാര്‍ പദ്ധതി അംഗീകരിച്ചത്. Fianna Fail, Fine Gael, Green Party എന്നിവര്‍ക്കൊപ്പം ഭൂരിപക്ഷം Labour … Read more

കപ്പൽ കണ്ടെയ്‌നറുകൾ ഉപയോഗിച്ച് ആധുനിക രീതിയിലുള്ള വീടുകൾ; Dundalk ദമ്പതികളുടെ ചെലവ് കുറഞ്ഞ പുത്തൻ പദ്ധതിക്ക് ആവശ്യക്കാരേറെ

Dundalk-ല്‍ ഷിപ്പിങ് കണ്ടെയ്‌നറുകളുപയോഗിച്ച് വീടുകള്‍ നിര്‍മ്മിക്കുന്ന പുത്തന്‍ പദ്ധതിയുമായി ദമ്പതികള്‍. രാജ്യത്ത് ഭവനവിലയും, വാടകനിരക്കും കൂടുന്നതിനിടെ ലോക്ക്ഡൗണ്‍ കാലത്താണ് ചെലവ് കുറഞ്ഞതും, അതേസമയം ആധുനികവുമായി രീതിയില്‍ എങ്ങനെ വ്യാവസായികാടിസ്ഥാനത്തില്‍ വീടുകള്‍ നിര്‍മ്മിക്കാം എന്നതിനെപ്പറ്റി ജെയിംസ് ഒ’കെയ്‌നും, ഭാര്യ ബേര്‍ണി മൂറും ചിന്തിച്ചുതുടങ്ങിയത്. നാല് വര്‍ഷം മുമ്പ് സ്വന്തമായി കണ്ടെയ്‌നര്‍ ഉപയോഗിച്ച് ജെയിംസ് ഒരു വീട് നിര്‍മ്മിച്ചിരുന്നു. ആ ആത്മവിശ്വാസത്തോടെയാണ് ഇവര്‍ GTL Containers എന്ന കമ്പനി ആരംഭിച്ചത്. Green Tardis Living എന്നതിന്റെ ചുരുക്കരൂപമാണ് GTL. അവധിക്കാലം … Read more

അയർലണ്ടിൽ സ്വന്തമായി ഒരു വീട് വാങ്ങണമെങ്കിൽ ഉണ്ടായിരിക്കേണ്ട മിനിമം ശമ്പളം 90,000 യൂറോ; ഞെട്ടിക്കുന്ന പ്രവചനവുമായി സാമ്പത്തിക വിദഗ്ദ്ധൻ

അയര്‍ലണ്ടില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഭവനവില 22.5% വരെ ഉയരുമെന്ന് സാമ്പത്തിക വിദഗ്ദ്ധനായ Dermot O’Leary. 2023 ആകുമ്പോഴേയ്ക്കും വീടുകള്‍ക്ക് ശരാശരി 63,366 യൂറോയാണ് വര്‍ദ്ധിക്കുക. 2021-ല്‍ 12.5%, 2022-ല്‍ 5%, 2023-ല്‍ 4% എന്നിങ്ങനെ വില വര്‍ദ്ധിക്കുമെന്നാണ് Goodbody സ്‌റ്റോക്ക് മാര്‍ക്കറ്റ് കമ്പനിയിലെ ധനകാര്യവിദഗ്ദ്ധനായ O’Leary പ്രവചിക്കുന്നത്. ഇതോടെ രണ്ട് വര്‍ഷത്തിനിടെ 63,366 യൂറോ അധികമായി ഒരു വീടിന് നല്‍കേണ്ടിവരും. അതായത് 2023-ഓടെ ഒരു വീടിന്റെ ശരാശരി വില 343,729 യൂറോ ആയി മാറും. 2020 … Read more

കിൽഡെയറിൽ 194 വീടുകൾ കൂട്ടത്തോടെ വാങ്ങാൻ ശ്രമിച്ച കോർപ്പറേറ്റുകൾക്ക് മൂക്കുകയറിട്ട് പ്ലാനിങ് ബോർഡ്

കൗണ്ടി കില്‍ഡെയറിലെ Maynooth-ല്‍ 194 വീടുകള്‍ കൂട്ടത്തോടെ വാങ്ങാന്‍ ശ്രമിച്ച വന്‍കിട കമ്പനികളുടെ നീക്കം തടഞ്ഞ് പ്ലാനിങ് ബോര്‍ഡ് (An Bord Pleanála). Cairn Homes ഹൗസിങ് പ്രോജക്ടിന്റെ ഭാഗമായി നിര്‍മ്മിച്ച വീടുകളാണ് 71 മില്യണ്‍ യൂറോയ്ക്ക് വാങ്ങാന്‍ വന്‍കിട നിക്ഷേപകര്‍ ശ്രമം നടത്തിയത്. എന്നാല്‍ കോര്‍പ്പറേറ്റുകള്‍ക്ക് പുതിയ വീടുകള്‍ കൂട്ടത്തോടെ വാങ്ങാന്‍ സാധിക്കില്ലെന്നും, വ്യക്തികള്‍ക്ക് മാത്രമേ വീടുകള്‍ വില്‍ക്കാവൂ എന്നും കര്‍ശന നിലപാടെടുക്കുകയായിരുന്നു പ്ലാനിങ് ബോര്‍ഡ്. പ്ലാനിങ് ബോര്‍ഡിന്റ അപ്പീല്‍ സമിതിയുടേതാണ് തീരുമാനം. അയര്‍ലണ്ടിലെ ഭവനപ്രതിസന്ധി … Read more

അയർലണ്ടിലെ ഭവനരഹിതർ 5000-നു മേലെ; ഒഴിഞ്ഞു കിടക്കുന്ന വീടുകൾ രണ്ട് ലക്ഷത്തോളം; ലോകത്ത് ആൾതാമസമില്ലാത്ത ഏറ്റവുമധികം വീടുകളുള്ള രാജ്യങ്ങളുടെ കാര്യത്തിൽ അയർലണ്ട് 10-ആമത്

അയര്‍ലണ്ടിലെ പാര്‍പ്പിടപ്രതിസന്ധി ഉഗ്രരൂപം പ്രാപിക്കുമ്പോഴും ലോകത്ത് ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ ഏറ്റവുമധികമുള്ള രാജ്യങ്ങളിലൊന്ന് അയര്‍ലണ്ട് ആണെന്ന് റിപ്പോര്‍ട്ട്. യു.കെ വെബ്‌സൈറ്റായ money.co.uk-യാണ് ലോകത്ത് ഓരോ രാജ്യത്തും ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ വിവരങ്ങള്‍ വ്യക്തമാക്കുന്ന പട്ടിക പുറത്തുവിട്ടത്. പട്ടിക പ്രകാരം ആഗോളതലത്തില്‍ 10-ആം സ്ഥാനമാണ് അയര്‍ലണ്ടിന്. അയര്‍ലണ്ടിലെ ആകെ വീടുകളില്‍ 9.1% അതായത് 183,312 വീടുകളില്‍ ആള്‍ത്താമസമില്ലെന്നാണ് കണക്ക്. തലചായ്ക്കാന്‍ ഇടമില്ലാതെ ആയിരക്കണക്കിന് പേര്‍ ബുദ്ധിമുട്ടുന്ന രാജ്യത്താണ് ഇതെന്ന് ഓര്‍മ്മ വേണം. Organisation for Economic Co-operation and Development … Read more

Cost-rental വഴി കിൽഡെയറിൽ കുറഞ്ഞ വാടകയ്ക്ക് വീടുകൾ നൽകാൻ Cluid; ഇപ്പോൾ അപേക്ഷ നൽകാം

ഹൗസിങ് ഡെവലപ്പര്‍മാരായ Cluid-ന്റെ കില്‍ഡെയറിലെ പുതിയ ഹൗസിങ് എസ്റ്റേറ്റില്‍ 56 വീടുകള്‍ cost-rental സ്‌കീം വഴി നല്‍കപ്പെടുന്നു. കില്‍ഡെയര്‍ കൗണ്ടിയിലെ Leixlip-ലുള്ള Barnhall Meadows development-ലാണ് 2-ബെഡ്‌റൂം, 3-ബെഡ്‌റൂം വീടുകള്‍ ഈ സ്‌കീം വഴി ലഭ്യമായിട്ടുള്ളത്. മാസം 900 യൂറോ, 1250 യൂറോ എന്നിങ്ങനെയുള്ള കുറഞ്ഞ വാടകയ്ക്ക് വീടുകള്‍ ദീര്‍ഘകാലത്തേയ്ക്ക് ലഭ്യമാകുമെന്ന് Cluid അറിയിച്ചു. നിലവിലെ മാര്‍ക്കറ്റ് വിലയെക്കാള്‍ 45% വരെ കുറവാണിതെന്നും കമ്പനി പറയുന്നു. Cost-rental സ്‌കീം പ്രകാരം ഈ വീടുകള്‍ വാടകയ്ക്ക് ലഭിക്കാന്‍ ആദ്യം … Read more

അയർലൻഡിൽ ഒരു വീട് വാങ്ങാൻ ആഗ്രഹിക്കുന്നുവോ? സെപ്റ്റംബർ 29, 30 തീയതികളിൽ 330 വീടുകളുടെ ഓൺലൈൻ ലേലം നടക്കുന്നു; ശരാശരി വില 295,000 യൂറോ

അയര്‍ലന്‍ഡില്‍ ഒരു വീട് വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത – പ്രശസ്ത പ്രോപ്പര്‍ട്ടി കമ്പനിയായ BidX1 രാജ്യമെമ്പാടുമുള്ള 330 പാര്‍പ്പിടങ്ങള്‍ ലേലത്തില്‍ വില്‍ക്കുന്നു. സെപ്റ്റംബര്‍ 29, 30 തീയതികളിലായി ഓണ്‍ലൈന്‍ വഴിയാണ് ലേലം നടക്കുക. ഡബ്ലിന്‍, കോര്‍ക്ക് അടക്കമുള്ള 26 കൗണ്ടികളിലും പാര്‍പ്പിടങ്ങള്‍ ലഭ്യമാണെന്നും, ഫാമിലി വീടുകളും ലേലത്തിനുണ്ടെന്നും കമ്പനി അറിയിച്ചു. ആകെ ലേലം ചെയ്യുന്ന 64% പാര്‍പ്പിടങ്ങളും വീടുകളാണ്. ഇതില്‍ത്തന്നെ 130 എണ്ണത്തില്‍ നിലവില്‍ ആള്‍ത്താമസമില്ലാത്തതിനാല്‍ ഉടന്‍ തന്നെ താമസം മാറാം. ഡബ്ലിനില്‍ മാത്രം 88 പാര്‍പ്പിടങ്ങളാണ് ലേലത്തിനുണ്ടാകുക. … Read more