മിക്‌സഡ് ഡബിള്‍സ് , പേസ് ഹിംഗിസ് സഖ്യം കിരീടമണിഞ്ഞു

ലണ്ടന്‍: വിംബിള്‍ഡണില്‍ ‘ഇന്ത്യന്‍ ഗ്രാന്റ് സ്‌ളാം’. മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ് സ്വിറ്റ്‌സര്‍ലണ്ടിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യം കിരീടമണിഞ്ഞു. അലക്‌സാണ്ടര്‍ പേയ തിമിയ ബാബോസ ആസ്ട്രിയന്‍ഹങ്കേറിയന്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പുട്ടു പോലെ ജയിച്ചു കയറുകയായിരുന്നു പേസ് മാര്‍ട്ടിന സഖ്യം. പ്രതിയോഗികള്‍ക്ക് പ്രതീക്ഷയ്ക്കു പോലും വക നല്‍കാതെ വെറും നാല്‍പ്പതു മിനിറ്റില്‍ തീര്‍ത്തും ആധാകാരികമായ ജയമാണ് പേസും കൂട്ടുകാരി ഹിംഗിസും കൈവരിച്ചത്. സ്‌കോര്‍: 6-1,6-1. പേസ് തന്റെ പതിനാറാം ഗ്രാന്റ് സ്‌ളാം കിരീടമാണ് ഞായറാഴ്ച സ്വന്തമാക്കിയത്. … Read more

വ്യാപം കുംഭകോണത്തില്‍ അന്വേഷണം വൈകിപ്പിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഝഹാന്‍ ഇടപെട്ടതിന് തെളിവ് പുറത്ത്

ഭോപ്പാല്‍: വ്യാപം കുംഭകോണത്തില്‍ അന്വേഷണം വൈകിപ്പിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഝഹാന്‍ ഇടപെട്ടതിന് തെളിവ് പുറത്ത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ വ്യാപം അഴിമതിയെക്കുറിച്ച് മൂന്ന് തവണ സംസ്ഥാന നിയമസഭയില്‍ ചോദ്യമുയര്‍ന്നിരുന്നു. അഴിമതി സംബന്ധിച്ച 17 കത്തുകള്‍ മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്നതായും ഇപ്പോള്‍ പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇവയോടെല്ലാം ഒഴിഞ്ഞു മാറുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അഴിമതി സംബന്ധിച്ച് ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2009ലാണ് ആദ്യമായി നിയമസഭയില്‍ വ്യാപം അഴിമതി സംബന്ധിച്ച് ചോദ്യം … Read more

മെക്‌സിക്കന്‍ മയക്കുമരുന്ന് മാഫിയത്തലവന്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു

  മെക്‌സിക്കോ സിറ്റി: മെക്‌സിക്കന്‍ മയക്കുമരുന്ന് മാഫിയത്തലവന്‍ ജോക്വിന്‍ ഗുസ്മാന്‍ ജയിലില്‍നിന്നു രക്ഷപ്പെട്ടു. അതീവസുരക്ഷാ ജയിലായ അള്‍ട്ടിപ്ലാനോയില്‍ നിന്നാണു ഗുസ്മാന്‍ രക്ഷപെട്ടത്. ഇതു രണ്ടാം തവണയാണു ഗുസ്മാന്‍ ഈ ജയിലില്‍നിന്നു രക്ഷപെടുന്നത്. ശനിയാഴ്ച രാത്രിയാവാം ഗുസ്മാന്‍ രക്ഷപ്പെട്ടതെന്നു കരുതുന്നു. ഞായറാഴ്ച രാവിലെ ജയില്‍ അധികൃതര്‍ സെല്‍ പരിശോധന നടത്തുമ്പോഴാണു രക്ഷപെട്ട വിവരം അറിയുന്നത്. പോലീസ് ഗുസ്മാനുവേണ്ടി വ്യാപക തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. -എജെ-

വധശിക്ഷ കാത്തു കഴിയുന്നവരില്‍ നാലില്‍ മൂന്നു പേരും ദളിത് ന്യൂനപക്ഷങ്ങള്‍

  ന്യൂഡല്‍ഹി: ഇന്ത്യന്‍ ജയിലുകളില്‍ വധശിക്ഷ കാത്തു കഴിയുന്നവരില്‍ നാലില്‍ മൂന്നു പേരും ദളിത് ന്യൂനപക്ഷ വിഭാഗക്കാരാണെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയാണ് ഇക്കാര്യം പുറത്തുവിട്ടത്. നാഷണല്‍ ലോ കമ്മീഷന്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച വധശിക്ഷ സംബന്ധിച്ച ഉന്നതതല യോഗത്തിലാണ് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. യുപിയിലെ ജയലുകളിലാണ് രാജ്യത്ത് ഏറ്റവും അധികം ആളുകള്‍ വധശിക്ഷ കാത്ത് കഴിയുന്നത്. ഇവിടെ 79 പേരാണ് വധശിക്ഷകാത്ത് കഴിയുന്നത്. ബിഹാറാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 53 പേര്‍ … Read more

‘ബലാത്സംഗക്കേസില്‍ ഒത്തുതീര്‍പ്പ്’ വിവാദ ഉത്തരവ് മദ്രാസ് ഹൈക്കോടതി പിന്‍വലിച്ചു

  ചെന്നൈ: ബലാത്സംഗക്കേസില്‍ ഒത്തുതീര്‍പ്പിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന വിവാദ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ബലാത്സംഗത്തിന് ഇരയായ യുവതിയുമായി ഒത്തുതീര്‍പ്പിലെത്തുന്നതിന് പ്രതി വി മോഹനന് അനുവദിച്ച ജാമ്യവും കോടതി റദ്ദാക്കിയ കോടതി പ്രതിയോട് പ്രതിയോട് ഈ മാസം 13ന് കീഴടങ്ങാനും കോടതി നിര്‍ദേശിച്ചു. ജസ്റ്റീസ് പി.ദേവദാസ് ആണ് തന്റെ മുന്‍ വിധി റദ്ദാക്കി ഉത്തരവിറക്കിയത്. വിവാദമായ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയടക്കം വിമര്‍ശനമുന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഹൈക്കോടതിയുടെ നടപടി ഗുരുതരമായ തെറ്റാണെന്നായിരുന്നു സുപ്രീംകോടതി നിരീക്ഷണം. മാനഭംഗക്കേസുകളില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നത് … Read more

ഐഎസ്ആര്‍ഒയുടെ വാണിജ്യ വിക്ഷേപണം വിജയകരം;അഞ്ച് ബ്രിട്ടീഷ് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍

  ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്‌പേയ്‌സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ ഏറ്റവും വലിയ വാണിജ്യ വിക്ഷേപണം വിജയകരം. ശ്രീഹരികോട്ടയിലെ വിക്ഷേപണതറയില്‍ നിന്നും അഞ്ച് ബ്രിട്ടീഷ് ഉപകരണങ്ങള്‍ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. ഇന്നലെ രാത്രി 9.58നായിരിന്നു വിക്ഷേപണം. 320 ടണ്‍ ഭാരം വരുന്ന പിഎസ്എല്‍വി സി28 റോക്കറ്റ് ഉപയോഗിച്ചാണ് 1440 കിലോഗ്രാം വരുന്ന അഞ്ച് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. ഡിസാസ്റ്റര്‍ മോണിറ്ററങ്ങിനും എക്‌സ്‌പെരിമെന്റല്‍ ആവശ്യങ്ങള്‍ക്കുമാണ് ഉപഗ്രഹങ്ങളുടെ വിക്ഷേപണം. വിക്ഷേപണ വിജയത്തില്‍ ഇസ്രോയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു. ഇന്ത്യയ്ക്ക് അഭിമാനിക്കാനുള്ള നിമിഷമാണിതെന്നും … Read more

സിംബാവെക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം

ഹരാരെ : ആവേശം അവസാന പന്തുവരെ ശേഷിപ്പിച്ച് സിംബാവെയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്കു ത്രസിപ്പിക്കുന്ന വിജയം. നാലു വിക്കറ്റിനാണ് മുന്‍ലോക ചാംപ്യന്‍മാരായ ഇന്ത്യ ക്രിക്കറ്റിലെ ഇത്തിരിക്കുഞ്ഞന്‍മാരായ സിംബാവെയെ അടിയറവു പറയിച്ചത്. ആദ്യ ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 255 എന്ന ഭേതപ്പെട്ട സ്‌കോര്‍ നേടി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാവെയ്ക്ക് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. സിംബാവെയുടെ നായകന്‍ ചിഗുംബുര പുറത്താകാതെ 104 റണ്‍സ് എടുത്തെങ്കിലും വിജയം … Read more

ഐഎസ്എല്‍ ലേലം; സുനില്‍ ഛേദ്രിയെ മുംബൈ സ്വന്തമാക്കി

മുംബൈ : ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം മാമാങ്കത്തിനുള്ള കളിക്കാരെ തിരഞ്ഞെടുക്കുന്ന താരലേലത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേദ്രിയെ മുംബൈ എഫ്.സി സ്വന്തമാക്കി. 80 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ചിരുന്ന ഛേദ്രിക്ക് ലേലത്തില്‍ വലിയ മുന്‍തൂക്കമാണ് ലഭിച്ചത്. ലേലം വിളി കൊഴുത്തപ്പോള്‍ മുംബൈ എഫ്.സി 1.20 കോടി രൂപയ്ക്ക് സുനില്‍ ഛേദ്രിയെ സ്വന്തമാക്കുകയായിരുന്നു. കോടിപതികളില്‍ ഇന്നത്തെ ദിവസം ഛേദ്രിക്കൊപ്പം എത്തിയത് മിഡ്ഫീല്‍ഡര്‍ യൂജിന്‍സണ്‍ ലിങ്‌ദോയ് ആണ്. 27.5 ലക്ഷം രൂപമാത്രം അടിസ്ഥആന വിലയുണ്ടായിരുന്ന ഈ മിഡ്ഫീല്‍ഡറെ … Read more

ചെന്നൈയില്‍ ഗോ എയര്‍ വിമാനം എയറോ ബ്രിഡ്ജിലിടിച്ചു

ചെന്നൈ: ചെന്നൈയില്‍ ഗോ എയര്‍ വിമാനം എയറോ ബ്രിഡ്ജിലിടിച്ചു. 168 യാത്രക്കാരുമായി ചെന്നൈ വിമാനത്താവളത്തിലിറങ്ങിയ ഗോ എയര്‍ വിമാനം എയറോ ബ്രിഡ്ജിലിടിച്ചു കേടുപറ്റിയത്. വിമാനത്തിന്റെ ഒരു ഭാഗത്തിന് കേടുപാട് സംഭവിച്ചിട്ടുണ്ട്, യാത്രക്കാര്‍ സുരക്ഷിതരാണ്. എയറോബ്രിഡ്ജ് ഓപറേറ്റര്‍ മൊബൈലില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. യാത്രക്കാരെ വിമാനത്തിനു പിറകിലെ വാതില്‍ വഴി ഗോവണിയിലൂടെ പുറത്തിറക്കി. ഇതേ തുടര്‍ന്ന് ഗോ എയറിന്റെ പോര്‍ട്ബ്‌ളെയറിലേക്കുള്ള ഷെഡ്യൂള്‍ റദ്ദാക്കി. സംഭവത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷിക്കുമെന്ന് ചെന്നൈ എയര്‍പോര്‍ട്ട് ഡയറക്ടര്‍ … Read more

ഭൂമി തട്ടിപ്പ് കേസില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അറസ്റ്റിലായി

ന്യൂഡല്‍ഹി: ഭൂമി തട്ടിപ്പ് കേസില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അറസ്റ്റിലായി. കേസില്‍ അറസ്റ്റിലായ കോണ്ട്ലി എം.എല്‍.എ മനോജ് കുമാറിനെ ഡല്‍ഹി കര്‍കര്‍ഡൂമ കോടതി രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വ്യാജ രേഖ ചമച്ച് ഭൂമി വില്‍ക്കാന്‍ ശ്രമിച്ച കേസിലാണ് മനോജിനെ അറസ്റ്റ് ചെയ്തത്. കേസിലെ ചില രേഖകള്‍ പിടിച്ചെടുക്കുന്നതിന് ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും രണ്ടു ദിവസം അനുവദിക്കുകയായിരുന്നു. രാഷ്ട്രീയത്തില്‍ പ്രവേശിക്കും മുമ്പ് മനോജ് കുമാര്‍ ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന കാലത്തെ … Read more