അഞ്ചു വയസുകാരനെ ബോംബു വച്ച് തകര്‍ത്ത് ഐസിസിന്റെ പരിശീലനം

  സിറിയ : സിറിയയിലെ ഐസിസ് തീവ്രവാദികള്‍ക്ക് സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന്റെ പരിശീലനം നല്‍കുന്നതിന് അഞ്ചു വയസുകാരനെ ബോംബു വച്ച് തകര്‍ത്തു. ദിയാലാ പ്രവിശ്യയില്‍ ജൂലായ് 10നാണ് ഐസിസിന്റെ ക്രൂരമായ പ്രവൃത്തി നടന്നതെന്ന് പ്രവിശ്യാ സുരക്ഷാ സമിതി ചെയര്‍മാന്‍ സാദിഖ് അല്‍ ഹുസൈനി അറിയിച്ചു. ഐസിസ് അംഗത്തെ കൊലപ്പെടുത്തുന്നതില്‍ പങ്കു വഹിച്ച കാരണത്താല്‍ കൊല്ലപ്പെട്ട ബാലന്റെ പിതാവിനെ ആഴ്ചകള്‍ക്കു മുമ്പ് കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. കുട്ടിയുടെ ശരീരത്തില്‍ ബോംബു ഘടിപ്പിച്ച ശേഷം സായുധരായ ഡസന്‍ കണക്കിന് ഭീകരരുടെ മുന്നില്‍ … Read more

ആന്ധ്രയില്‍ തിരക്കില്‍പ്പെട്ട് 27 മരണം

വിജയവാഡ: ആന്ധ്ര സര്‍ക്കാര്‍ സംഘടിപ്പിച്ച ഗോദാവരി പുഷ്‌കരം ചടങ്ങിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 27 ആയി. ഇതില്‍ ഏറെയും സ്ത്രീകളാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് കരുതുന്നത്. രാജമുന്ധ്രിയില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ നടന്ന ഗോദാവരി നദിയെ വന്ദിക്കുന്ന ചടങ്ങില്‍ സ്‌നാനഘട്ടങ്ങളില്‍ എത്താനായി ജനങ്ങള്‍ തിരക്ക് കൂട്ടിയതാണ് ദുരന്തത്തില്‍ കലാശിച്ചത്. കൊട്ടഗുമ്മം പുഷ്‌കര്‍ സ്‌നാനഘട്ടത്തിലാണ് അപകടമുണ്ടായത്. കുംഭമേളയ്ക്ക് സമാനമായി പന്ത്രണ്ട് വര്‍ഷം കൂടുമ്പോഴാണ് ഗോദാവരി പുഷ്‌കരം ചടങ്ങ് നടക്കുന്നത്. … Read more

നേഴ്‌സ് നവജാതശിശുവിന്റെ വിരല്‍ മുറിച്ചെടുത്ത് ചവറ്റുകുട്ടയിലെറിഞ്ഞു

  കൊല്‍ക്കത്ത: നേഴ്‌സ് നവജാതശിശുവിന്റെ വിരല്‍ മുറിച്ചെടുത്ത് ചവറ്റുകുട്ടയിലെറിഞ്ഞു. ബംഗാളിലെ സര്‍ക്കാര്‍ ആസ്പത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കുഞ്ഞിന്റെ കൈയിലെ ബാന്‍ഡേജ് കത്രിക ഉപയോഗിച്ച് നീക്കം ചെയ്യുന്നതിനിടെ നേഴ്‌സ് അബദ്ധത്തില്‍ വിരലും മുറിച്ചെടുക്കുകയായിരുന്നു. എട്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അതിസാരത്തെ തുടര്‍ന്നാണ് ജൂലായ് ആറിന് ബാലുഗട്ടിലെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഡ്രിപ്പിടാനായി കുഞ്ഞിന്റെ ഇടതുകൈപ്പത്തിയില്‍ ബാന്‍ഡേജ് ഇട്ടിരുന്നു. കുഞ്ഞിന്റെ ആരോഗ്യമില മെച്ചപ്പെട്ടതോടെ നേഴ്‌സെത്തി ബാന്‍ഡേജ് കത്രിക ഉപയോഗിച്ച് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ വിരലും മുറുഞ്ഞ് താഴെ വീണു. … Read more

അനാഥ കുട്ടികളെ ദത്തെടുക്കാന്‍ ഫ്ലിപ് കാര്‍ട്ടിന്റെ വക 50,000 രൂപ അലവന്‍സ്

ന്യൂഡല്‍ഹി: പ്രമുഖ ഓണ്‍ലൈന്‍ വ്യവസായ സൈറ്റായ ഫ്ലിപ്പ്പ്കാര്‍ട്ട് വ്യവസായങ്ങള്‍ക്ക് പുറമെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതിന്റെ ഭാഗമായി അനാഥരെ ദത്തെടുക്കുന്ന ജോലികാര്‍ക്ക് 50,000 രൂപ അലവന്‍സ്  നല്‍കും. കഴിഞ്ഞ പത്താം തീയതി മുതല്‍ ഇത്തരത്തില്‍ അലവന്‍സ് കൊടുക്കുന്ന പ്രവര്‍ത്തനം ഫഌപ്പ്കാര്‍ട്ട് ആരംഭിച്ചു. കൂടാതെ ദത്തെടുക്കുന്ന സമയത്ത് നേരിടേണ്ടി വരുന്ന ചിലവുകളും നിയമ കുരുക്കുകളും പരിഹരിക്കാന്‍  സഹായിക്കുമെന്ന് സൈറ്റിന്റെ വക്താവ് അറിയിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ 1,368 അനാഥ കുട്ടികള്‍ക്ക് മാതാപിതാക്കളെ ലഭിച്ചതായി … Read more

ഐപിഎല്‍ വാതുവെയ്പ്പ് ചെന്നൈ സൂപ്പര്‍ കിങ്സിനും രാജസ്ഥാന്‍ റോയല്‍സിലും രണ്ട് വര്‍ഷം വിലക്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) വാതുവയ്പുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്ക് രണ്ടു വര്‍ഷത്തെ വിലക്ക്. വാതുവയ്പ്പില്‍ പങ്കെടുത്ത ബിസിസിഐ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രയ്ക്കും ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ കമ്മിറ്റിയാണ് വിധി പ്രസ്താവിച്ചത്. മെയ്യപ്പന്‍ വാതുവയ്പ്പില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നു. അഴിമതി നിരോധന നിയമം ലംഘിച്ചു. വാതുവയ്പ്പില്‍ പങ്കെടുത്തു. ക്രിക്കറ്റ് സംഘാടനവുമായി ഒരു തരത്തിലും ബന്ധപ്പെടാന്‍ അനുവദിക്കില്ല. വാതുവയ്പ്പിലൂടെ … Read more

അഛേ ദിന്‍’ വാഗ്ദാനം നിറവേറ്റാന്‍ ബിജെപിക്ക് 25 വര്‍ഷം ആവശ്യം-അമിത് ഷാ

ഭോപാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി വാഗ്ദാനം ചെയ്ത ‘അഛേ ദിന്‍’ വാഗ്ദാനം നിറവേറ്റാന്‍ ബിജെപിക്ക് 25 വര്‍ഷം ആവശ്യമാണെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അഞ്ച് വര്‍ഷത്തെ ഭരണംകൊണ്ട് രാജ്യത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചു. വിശാലമായ അര്‍ത്ഥത്തില്‍ ‘അഛേ ദിന്‍’ എന്നാല്‍ ബ്രിട്ടീഷ് ഭരണത്തിനു മുമ്പ് ഇന്ത്യ അനുഭവിച്ചിരുന്ന സ്വാഭിമാനമാണ്. ആ ലക്ഷ്യം കൈവരിക്കാന്‍ അഞ്ച് വര്‍ഷം മതിയാവില്ല. എന്നാല്‍, അഞ്ച് വര്‍ഷംകൊണ്ട് പണപ്പെരുപ്പം നിയന്ത്രിക്കാനും അതിര്‍ത്തികള്‍ ഭദ്രമാക്കാനും ശക്തമായ വിദേശനയം ആവിഷ്‌കരിക്കാനും സാമ്പത്തിക … Read more

സ്വര്‍ണകടത്തില്‍ ഐറിഷുകാരന്‍ പിടിയിലായ സംഭവം..വെള്ളക്കാരന്‍ ആയതിനാല്‍ ചെക്കിങ് കുറവെന്ന് കരുതിയെന്ന് സംശയം

കൊച്ചി: ഐറിഷു സ്വദേശിയെ സ്വര്‍ണകടത്തിന് പിടിച്ചതോടെ വിദേശ മലയാളികള്‍ക്ക്‌നേരെയും അന്വേഷണം വന്നേക്കും. ഇന്നലെ രാത്രിയാണ് നെടുമ്പാശ്‌ശേരി വിമാനത്താവളത്തില്‍ നിന്ന് പത്തു കിലോ സ്വര്‍ണവുമായി എഡ്വിന്‍ ആന്‍ഡ്രൂസ് മറ്റാര്‍ക്കോ എന്ന ഐറിഷുകാരന്‍ പിടിക്കപ്പെട്ടത്. ഗ്രീന്‍ ചാനലിലൂടെ പുറത്തു കടന്ന ഇയാളെ എക്‌സിറ്റിനടുത്ത് വെച്ച് ഇന്റലിജന്‌സുകാരാണ് നടപ്പില്‍ സംശയം തോന്നി പിടി കൂടിയത്. ജാക്കറ്റില്‍ നിരവധി അറകള്‍ ഉണ്ടാക്കി ഓരോ അറയിലും സ്വര്‍ണം ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു. വെള്ളക്കാരന്‍ ആയതിനാല്‍ പരിശോധന നടത്തുന്നത് കുറവായിരിക്കും എന്ന ധാരണയിലാണ് ഇയാളെ ഉപയോഗിച്ചിരിക്കുന്നതെന്ന് കരുതുന്നുണ്ട്. സമീപകാലത്തായി … Read more

ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള പ്രായപരിധി പതിനാറു വയസായി കുറയ്ക്കണമെന്ന് ശിപാര്‍ശ

ന്യൂഡല്‍ഹി: പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള പ്രായപരിധി പതിനാറു വയസായി കുറയ്ക്കണമെന്ന് ശിപാര്‍ശ. വിഷയത്തില്‍ പഠിക്കുന്നതിന് വനിതാ ശിശുക്ഷേമ മന്ത്രാലയം നിയോഗിച്ച ഉന്നതതല സമിതിയാണ് പ്രായപരിധി കുറയ്ക്കുന്നതിനുള്ള ശിപാര്‍ശ മുന്നോട്ടുവച്ചത്. ഇതിനായി നിയമഭേദഗതി വേണമെന്നും സമിതി മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ ചൂണ്ടിക്കാണിക്കുന്നു. പതിനെട്ടു വയസ് പൂര്‍ത്തിയായവരെ മാത്രമാണ് നിലവില്‍ പ്രായ പൂര്‍ത്തിയായവരായി കണക്കാക്കുക. കുട്ടികള്‍ക്ക് എതിരായ ലൈംഗിക അതിക്രമം തടയല്‍ നിയമവും ലൈംഗിക പീഡന വിരുദ്ധ നിയമവും പ്രവര്‍ത്തിക്കുന്നതും ഈ പ്രായ പരിധിയുടെ അടിസ്ഥാനത്തിലാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക … Read more

ഗ്രീസിന്‍റെ നിര്‍ദേശങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചു

ബ്രസ്സല്‍സ്:ഗ്രീസ് കടക്കെണി സംബന്ധിച്ച് യൂറോപ്യന്‍ യൂണിയന്‍ ധാരണയിലെത്തി. കടപ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ ഗ്രീസ് സമര്‍പ്പിച്ച പുതിയ നിര്‍ദേശങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചു. പെന്‍ഷന്‍ വെട്ടിച്ചുരുക്കല്‍, നികുതിവര്‍ധന എന്നിവയുള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങളടങ്ങുന്ന നിര്‍ദേശമാണ് യൂണിയന്‍ അംഗീകരിച്ചത്. ധാരണയിലായതിനാല്‍ പുതിയ വായ്പകള്‍ക്കായി ഗ്രീസ് നല്‍കിയ അപേക്ഷ യൂറോപ്യന്‍ യൂണിയന്‍ പരിഗണിക്കും. മൂന്ന് വര്‍ഷത്തേക്കായിരിക്കും വായ്പ അനുവദിക്കുക. മണിക്കൂറുകളോളം നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ധാരണയിലെത്താന്‍ കഴിഞ്ഞത്. നെതര്‍ലന്‍ഡ്‌സ് ധനമന്ത്രി ജെറോന്‍ ദിജ്സ്സല്‍ബ്ലോം നയിക്കുന്ന യൂറോ മേഖലയിലെ 19 ധനമന്ത്രിമാരടങ്ങിയ സംഘമാണ് മാരത്തണ്‍ ചര്‍ച്ച നടത്തിയത്. ഗ്രീക്ക് … Read more

ഭൂമിയില്‍ വീണ്ടുമൊരു ഐസ് ഏജിനു സാധ്യത കല്പിച്ച് ശാസ്ത്രജ്ഞര്‍ രംഗത്ത്

മെല്‍ബണ്‍ : 300 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭൂമിയിലുണ്ടായിരുന്ന ഐസ് ഏജ് തിരിച്ചു വരുന്നതായി ശാസ്ത്രജ്ഞര്‍. അടുത്ത 15 വര്‍ഷത്തിനു ശേഷം, അതായത് 2030 ആകുന്നതോടെ നമ്മള്‍ കേട്ടുമാത്രം പരിചയമുള്ള ആ തണുത്ത ഭൂമി പ്രത്യക്ഷപ്പെടുമെന്ന് Northumbria University Professor valentina Zharkova വ്യക്തമാക്കി. 11 സോളാര്‍ സൈക്കിളുകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 2030 ആകുന്നതോടെ ഭൂമിയില്‍ പതിക്കുന്ന സൂര്യപ്രകാശത്തിന്റെ അളവ് 60 ശതമാനം കുറയുമെന്നാണ് ശാസ്ത്ര സമൂഹം പ്രവചിക്കുന്നത്. ഇത് ഭൂമിയെ കൊടും … Read more