ഇസ്രത് ജഹാന്‍ ലഷ്‌കര്‍ ചാവേര്‍ ആയിരുന്നുവെന്ന് ഹെഡ്‌ലിയുടെ മൊഴി

മുംബൈ: അഹമ്മദാബാദ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കൊല്ലപ്പെട്ട മുംബൈ സ്വദേശിനി ഇസ്രത് ജഹാന്‍ ലഷ്‌കര്‍ ഇ തോയ്ബ ഭീകരനായിരുന്നുവെന്ന് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ മൊഴി. ഇസ്രത് ലഷ്‌കറിന്റെ ചാവേര്‍ പോരാളിയായിരുന്നുവെന്നാണ് മുംബൈയിലെ പ്രത്യേക കോടതിക്ക് നല്‍കിയ മൊഴിയില്‍ ഹെഡ്‌ലി വ്യക്തമാക്കിയിരിക്കുന്നത്. ലഷ്‌കര്‍ നേതാവായിരുന്ന അബ്ദുള്‍ റഹ്മാന്‍ ലഖ്‌വിയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ഹെഡ്‌ലി മൊഴി നല്‍കി. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായ്ക്കും എതിരേ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന സംഭവമായിരുന്ന അഹമ്മദാബാദിലെ വ്യാജ ഏറ്റുമുട്ടല്‍ … Read more

സിയാച്ചിന്‍ ഹിമപാതത്തെ അതിജീവിച്ച ഹനുമന്തപ്പ മരണത്തിനു കീഴടങ്ങി

ന്യൂഡല്‍ഹി: പ്രാര്‍ത്ഥനകളെ വിഫലമാക്കി ലാന്‍സ് നായിക് ഹനുമന്തപ്പ(35) അന്തരിച്ചു. സിയാച്ചിനില്‍ മഞ്ഞുമലയിടിഞ്ഞ് വീണ് ആറ് ദിവസം മൈനസ് 40 ഡിഗ്രി സെല്‍ഷ്യസില്‍ കിടന്ന ഹനുമന്തപ്പയെ സൈന്യം നടത്തിയ തിരച്ചിലിനിടെ അത്ഭുതകരമായി ജീവനോടെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലെ ആര്‍ആര്‍ ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ ചികിത്സയിലായിരുന്നു ഹനുമന്തപ്പ ഇന്ന് രാവിലെ 11.45 ഓടെയാണ് മരണമടഞ്ഞത്. അതീവ ഗുരുതരാവസ്ഥയിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനം നിലച്ചിരുന്നു. ഇതേതുടര്‍ന്ന് കോമ അവസ്ഥയിലായ അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇതിനു … Read more

ലുവാസ് ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു; യാത്രക്കൊരുങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ടത്

ഡബ്ലിന്‍: ലുവാസ് ജീവനക്കാരുടെ രണ്ട് ദിവസത്തെ പണിമുടക്ക് തുടരുകയാണ്. 90,000 പേരെയാണ് ദിവസവും പണിമുടക്ക് ബാധിക്കുന്നത്. ലുവാസിനെ ആശ്രയിച്ച് ജോലിക്ക് പോകുന്നവരെയാണ് പണിമുടക്ക് സാരമായി ബാധിക്കുക. യാത്രക്കൊരുങ്ങുന്നവര്‍ അറിയാന്‍: പണിമുടക്ക് പുലര്‍ച്ചെ 5.30നാണ് ആരംഭിക്കുക. ശനിയാഴ്ച പുലര്‍ച്ചെ 6.30 വരെയാണ് പണിമുടക്ക്. ഈ സമയത്ത് ലുവാസിനെ ആശ്രയിക്കുന്ന യാത്രക്കാര്‍ മറ്റ് സേവനങ്ങളെ ആശ്രയിക്കണം. http://Tranportforireland.com എന്ന വെബ്‌സൈറ്റില്‍ നിന്ന് മറ്റ് യാത്രാസേവനങ്ങള്‍ സംബന്ധിച്ച കൃത്യമായ വിവരം ലഭ്യമാകും. ബസുകളും, ഡാര്‍ട്ടുകളും,ട്രെയിന്‍ സര്‍വീസുകളും സാധാരണപോലെ പ്രവര്‍ത്തിക്കും. എന്നാല്‍ കൂടുതല്‍ തിരക്ക് … Read more

അത്യാവശ്യമെങ്കില്‍മാത്രം ആശുപത്രിസേവനം ലഭ്യമാക്കുക: ബ്യൂമോണ്ട് ആശുപത്രിയില്‍ പുതിയ പദ്ധതി

  ഡബ്ലിന്‍: അത്രയ്ക്ക് അത്യാവശ്യമെങ്കില്‍മാത്രം ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയാല്‍മതിയെന്ന് ബ്യൂമോണ്ട് ഹോസ്പിറ്റല്‍ അധികൃതര്‍. രാജ്യത്തെ ഏറ്റവും തിരക്കേറിയ ആശുപത്രികളിലൊന്നായ ബ്യൂമോണ്ട് ഹോസ്പിറ്റലില്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ തിരക്ക് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ആശുപത്രിയില്‍ ഇങ്ങനൊരു നടപടിയെടുക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ ചികിത്സയ്ക്കായി വരുന്നതിനുമുമ്പ് ജിപിയുടെ സേവനം ലഭ്യമാക്കാനും ജിപി നിര്‍ദ്ദേശിക്കുന്നുവെങ്കില്‍മാത്രം ആശുപത്രിയിലെത്താനുമാണ് പുതിയ തീരുമാനം. ജിപിയെ കണ്ടതിനുശേഷം ജിപിയുടെ നിര്‍ദ്ദേശിക്കുന്നുവെങ്കില്‍ ആശുപത്രിയില്‍ ചികിത്സതേടാനുമാണ് പുതിയ പദ്ധതി പറയുന്നത്. എമര്‍ജന്‍സി കേസുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്തതിനാലാണ് ആശുപത്രി ഇങ്ങനൊരു തീരുമാനമെടുത്തിരിക്കുന്നത്. പുതിയ … Read more

ലുവാസ് ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി

ഡബ്ലിന്‍: ലുവാസ് ജീവനക്കാര്‍ ഇന്നു രാവിലെ 6.30 മുതല്‍ പണിമുടക്കും. ശനിയാഴ്ച രാവിലെ 6.30വരെ നീണ്ടുനില്‍ക്കുന്ന പണിമുടക്ക് പതിനായിരക്കണക്കിന് യാത്രക്കാരെയാണ് ബാധിക്കുക. ഗതാഗതമന്ത്രി പശ്ചല്‍ ഡോനോയ് പണിമുടക്ക് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പണിമുടക്കുമായി മുന്നോട്ടുപോകാന്‍തന്നെയാണ് ജീവനക്കാരുടെ തീരുമാനം. മറ്റു സമരങ്ങള്‍ അവസാനഘട്ടത്തില്‍ മാറ്റിവയ്ക്കുന്നതുപോലെ ഞങ്ങള്‍ പണിമുടക്ക് മാറ്റിവയ്ക്കില്ലെന്നും ജീവനക്കാര്‍ പറഞ്ഞു. 8 മുതല്‍ 53 ശതമാനംവരം ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ടുകൊണ്ടാണ് ലുവാസ് ജീവനക്കാരുടെ പണിമുടക്ക്. -എല്‍കെ-

കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ മുരളീധരനെ ചാട്ടയ്ക്കടിച്ചേനെ: വിഎസ്

  തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ കെ മുരളീധരനെതിരെ നടത്തിയ പ്രസംഗം നിയമസഭയെ തടസപ്പെടുത്തി. വി.എസിനെതിരേ ഭരണപക്ഷവും പ്രതിരോധവുമായി പ്രതിപക്ഷവും രംഗത്തുവന്നതോടെ സഭാ നടപടികള്‍ തടസപ്പെട്ടു. കെ.മുരളീധരന്‍ ഐ ഗ്രൂപ്പില്‍ നിന്നും മാറി ഉമ്മന്‍ ചാണ്ടിക്കൊപ്പം എ ഗ്രൂപ്പിലാണെന്നാണ് കോണ്‍ഗ്രസിലെ അണിയറ സംസാരമെന്നും ഇത് കാണാന്‍ അദ്ദേഹത്തിന്റെ അച്ഛന്‍ കെ.കരുണാകരന്‍ ഇല്ലാതിരുന്നത് നന്നായി എന്നും അദ്ദേഹം ജീവിച്ചിരുന്നുവെങ്കില്‍ മുരളിയെ ചാട്ടയ്ക്ക് അടിക്കുമായിരുന്നുവെന്നും വി.എസിന്റെ വിമര്‍ശനം. മഹാത്മാ ഗാന്ധിയോട് സാദൃശ്യപ്പെടുത്തിയില്ലെങ്കിലും ഉമ്മന്‍ ചാണ്ടി അത്രത്തോളം മഹാനാണെന്നാണ് മുരളി ബുധനാഴ്ച … Read more

ഇനി കെഎസ്ആര്‍ടിസി മിനിമം യാത്രാനിരക്ക് ആറുരൂപ

  തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിലെ മിനിമം ചാര്‍ജ് ഏഴു രൂപയില്‍നിന്ന് ആറു രൂപയാക്കി കുറച്ചു. ഓര്‍ഡിനറിയുടെ എല്ലാ ടിക്കറ്റുകളിലും ഒരു രൂപ വീതം കുറയും. മാര്‍ച്ച് ഒന്നുമുതല്‍ കുറഞ്ഞ യാത്രാനിരക്ക് പ്രബല്യത്തില്‍വരും. പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറഞ്ഞതിനാലാണ് കെഎസ്ആര്‍ടിസി ബസുകളുടെ യാത്രാ നിരക്ക് കുറയ്ക്കുന്നതിന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് അനുമതി നല്‍കിയത്. ഇന്ധന വിലക്കുറവ് ജനങ്ങള്‍ക്കു കൂടി ലഭ്യമാക്കുന്നതിനായാണ് എല്ലാ ഓര്‍ഡിനറി ബസുകളിലും ടിക്കറ്റിന് ഒരു രൂപ വീതം കുറയ്ക്കുന്നതിന് തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി … Read more

അമേരിക്കയില്‍ ഐഎസ് ആക്രമണം നടത്തുമെന്ന് റിപ്പോര്‍ട്ട്, യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഭീഷണി

  വാഷിംഗ്ടണ്‍: യുഎസില്‍ ഈ വര്‍ഷം ഐഎസ് ആക്രമണം നടത്തിയേക്കുമെന്നു രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. യുഎസില്‍ ആക്രമിക്കേണ്ട സ്ഥലങ്ങളുടെ പട്ടിക ഐഎസ് നേതാക്കള്‍ തയാറാക്കി കഴിഞ്ഞതായും യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കു സൂചന ലഭിച്ചിട്ടുണ്ട്. ഭീകരരുടെ ചെറുസംഘങ്ങളാകും ആക്രമണം സംഘടിപ്പിക്കുകയെന്നാണു റിപ്പോര്‍ട്ടുകള്‍. യുഎസ് ഐഎസ് ഭീഷണിയിലാണെന്നു രഹസ്യാന്വേഷണ ഏജന്‍സി ഡയറക്ടര്‍ ജയിംസ് കൂപ്പര്‍ കോണ്‍ഗ്രഷണല്‍ കമ്മിറ്റിയില്‍ സമ്മതിച്ചു. യുഎസിനെ കൂടാതെ നിരവധി യൂറോപ്യന്‍ രാജ്യങ്ങളും ഐഎസ് ഭീഷണിയിലാണെന്ന് ജയിംസ് കൂപ്പര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഐഎസ് നേതാക്കള്‍ നേരിട്ടാണ് യുഎസില്‍ നടത്താന്‍ … Read more

സിയാച്ചിനിലെ ഹിമപാതത്തെ അതിജീവിച്ച ഹനുമന്തപ്പയ്ക്ക് അവയവം നല്‍കാന്‍ തയാറായി രണ്ടുപേര്‍

ന്യൂഡല്‍ഹി: സിയാച്ചിനില്‍ ഹിമപാതത്തില്‍പ്പെട്ടു കാണാതായി ആറു ദിവസത്തിനുശേഷം ജീവനോടെ മഞ്ഞുപാളികള്‍ക്കിടയില്‍നിന്നു കണ്ടെത്തിയ ലാന്‍സ് നായിക് ഹനുമന്തപ്പക്ക് അവയവങ്ങള്‍ വാഗ്ദാനം ചെയ്ത് ഉത്തര്‍പ്രദേശില്‍നിന്നുള്ള വീട്ടമ്മയും മുംബൈയില്‍നിന്നുള്ള മുന്‍ സൈനികനും. ഡല്‍ഹി ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഹനുമന്തപ്പയുടെ കരളും വൃക്കകളും പ്രവര്‍ത്തനരഹിതമാണ്. ആറുദിവസം മൈനസ് 45 ഡിഗ്രി തണുപ്പില്‍, മഞ്ഞുമലയുടെ കീഴില്‍ 30 അടിയോളം താഴ്ചയില്‍ കഴിഞ്ഞ സൈനികന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ആശുപത്രിയിലെ മെഡിക്കല്‍ സംഘം. ഹനുമന്തപ്പയുടെ നില അതീവഗുരുതരമായി തുടരുകയാണെന്നാണു … Read more

വാട്‌സ്ആപ്പിലൂടെ ലൗ ജിഹാദ് ആഹ്വാനം പ്രചരിക്കുന്നു

അഹമ്മദാബാദ്: വീണ്ടും ലൗ ജിഹാദ്. ഗുജറാത്തില്‍നിന്നാണു പുതിയ ലൗ ജിഹാദ് സംഭവവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സാമൂഹിക മാധ്യമമായ വാട്‌സ്ആപ്പിലൂടെ എസ്എംഎസ് വഴിയാണ് ലൗ ജിഹാദ് ആഹ്വാനം പ്രചരിക്കുന്നത്. അന്യമതത്തില്‍നിന്നു പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന മുസ്‌ലിം യുവാക്കള്‍ക്ക് ലക്ഷങ്ങള്‍ വാഗ്ദാനം നല്‍കുന്ന സന്ദേശമാണു പ്രചരിക്കുന്നത്. സ്റ്റുഡന്‍സ് ഓഫ് മുസ്‌ലിം യൂത്ത് ഫോറം എന്ന സംഘടനയുടെ പേരിലാണ് സന്ദേശം പ്രചരിപ്പിക്കുന്നത്. മറ്റ് വിഭാഗങ്ങളിലുള്ള പെണ്‍കുട്ടികളെ പ്രേമിച്ച് വലയിലാക്കണമെന്ന് ആവശ്യപ്പെടുന്ന സന്ദേശത്തില്‍ മതവിഭാഗത്തിന്റെ സ്വഭാവം അനുസരിച്ച് വ്യത്യസ്തമായ പ്രതിഫലവും വാഗ്ദാനം ചെയ്യുന്നുണ്ട്. … Read more