പുതിയ കോവിഡ് വകഭേദം അയർലണ്ടിൽ സ്ഥിരീകരിച്ചു; ആശങ്കയറിയിച്ച് പ്രധാനമന്ത്രി

കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമായ BA.4 അയര്‍ലണ്ടില്‍ സ്ഥിരീകരിച്ചു. ഒമിക്രോണിന്റെ ഉപവകഭേദങ്ങളായ BA.4, BA.5 എന്നിവയെ ഈയിടെയാണ് Variants of Interest എന്ന വിഭാഗത്തില്‍ നിന്നും Variants of Concern-ലേയ്ക്ക് European Centre for Disease Prevention and Control (ECDC) മാറ്റിയത്. BA.4 ബാധിച്ച രണ്ട് കേസുകളാണ് അയര്‍ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മെയ് 7-ന് ശേഷമാണ് രണ്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ടോണി ഹോലഹാന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം … Read more

അയർലണ്ടിൽ ഒരാഴ്ചയ്ക്കിടെ 9,213 പേർക്ക് കോവിഡ് ബാധ; 41 മരണം

അയര്‍ലണ്ടില്‍ കഴിഞ്ഞയാഴ്ച 9,213 പേര്‍ക്ക് കോവിഡ് ബാധിച്ചതായും, 41 പേര്‍ രോഗം ബാധിച്ച് മരിച്ചതായും HSE. ഈയാഴ്ച മുതല്‍ കോവിഡ് കണക്കുകള്‍ ആഴ്ചതോറും പ്രസിദ്ധീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. മെയ് 12 മുതല്‍ 18 വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്നലെ 792 പേര്‍ക്കും, ചൊവ്വാഴ്ച 404 പേര്‍ക്കും, തിങ്കളാഴ്ച 663 പേര്‍ക്കും, ഞായറാഴ്ച 188 പേര്‍ക്കും, ശനിയാഴ്ച 892 പേര്‍ക്കും, വെള്ളിയാഴ്ച 524 പേര്‍ക്കും, വ്യാഴാഴ്ച 754 പേര്‍ക്കുമാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. … Read more

റസ്റ്ററന്റുകളുടെ പുറത്തെ ഇരിപ്പിടങ്ങളിൽ മദ്യം വിളമ്പാനുള്ള അനുമതി ആറ് മാസത്തേയ്ക്ക് കൂടി നീട്ടി ഐറിഷ് സർക്കാർ

റസ്റ്ററന്റുകളിലെയും മറ്റും പുറത്തെ ഇരിപ്പിടങ്ങളില്‍ മദ്യം വിളമ്പാമെന്ന നിയമം ആറ് മാസത്തേയ്ക്ക് കൂടി നീട്ടി സര്‍ക്കാര്‍. നേരത്തെ കോവിഡ് ബാധയെത്തുടര്‍ന്നാണ് റസ്റ്ററന്റുകള്‍ക്കും ബാറുകള്‍ക്കും പുറത്തെ ഇരിപ്പിടങ്ങളില്‍ മദ്യം വിളമ്പാമെന്ന് സര്‍ക്കാര്‍ നിയമത്തില്‍ മാറ്റം വരുത്തിയത്. നവംബര്‍ 30 വരെ ഈ നിയമം നീട്ടിയതായി നീതിന്യായവകുപ്പ് അറിയിച്ചു. പൊതുസ്ഥലത്ത് ഇത്തരം ഇരിപ്പിടങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ അനുമതി നല്‍കിയിട്ടുള്ള സ്ഥലങ്ങളില്‍ മാത്രമാണ് ഈ നിയമപ്രകാരം മദ്യം വിളമ്പാവുന്നത്. ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന റസ്റ്ററന്റുകള്‍ക്ക് ഫുട്പാത്തിലും, സമീപപ്രദേശങ്ങളിലും അനുമതിയോടെ ഇത്തരം ഇരിപ്പിടങ്ങള്‍ അനുവദിച്ച് നല്‍കിയിട്ടുണ്ട്. … Read more

12 മാസത്തിനിടെ Ryanair-ന്റെ നഷ്ടം 355 മില്യൺ; ഈ വർഷം എങ്ങനെയെന്ന് പ്രവചിക്കുക അപ്രായോഗികമെന്നും സിഇഒ

കോവിഡ് ബാധിച്ച കഴിഞ്ഞ 12 മാസത്തിനിടെ തങ്ങള്‍ നേരിട്ട നഷ്ടം 355 മില്യണ്‍ യൂറോയാണെന്ന് ഐറിഷ് വിമാനക്കമ്പനി Ryanair. മാര്‍ച്ച് വരെയുള്ള 12 മാസത്തെ കണക്കാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ഈ വര്‍ഷം മുന്നോട്ടും ഒന്നും പ്രവചിക്കാന്‍ സാധ്യമല്ലെന്നും, നഷ്ടം നികത്താമെന്ന പ്രതീക്ഷ മാത്രമാണുള്ളതെന്നും കമ്പനി പറയുന്നു. യൂറോപ്പില്‍ ഏറ്റവുമധികം വിമാന സര്‍വീസുകള്‍ നടത്തുന്ന കമ്പനിയാണ് Ryanair. കോവിഡിന് മുമ്പത്തെ വര്‍ഷം 149 മില്യണ്‍ യാത്രക്കാര്‍ എന്ന റെക്കോര്‍ഡ് നേട്ടം കമ്പനി കൈവരിച്ചിരുന്നു. 2021-ല്‍ അത് 97 … Read more

ഹെപ്പറ്റൈറ്റിസ് ബാധിച്ച് കുട്ടി മരിച്ച സംഭവം; കോവിഡ് ബന്ധമുണ്ടോ എന്ന് സംശയം

അയർലണ്ടിൽ ഒരു കുട്ടി ഹെപ്പറ്റൈറ്റിസ് ബാധിച്ചു മരിച്ചതിനെത്തുടർന്ന്, കോവിഡും കുട്ടികളിലെ അക്യൂട്ട് ഹെപ്പറ്റൈറ്റിസ് ബാധയും തമ്മിൽ ബന്ധമുണ്ടോ എന്നത് സംബന്ധിച്ചു അന്വേഷണമാരംഭിച്ചതായി Bon Secours Hospital Limerick ലെ ഡോക്ടറായ മേരി റയാൻ. ആറു കുട്ടികൾക്ക് ഹെപ്പറ്റൈറ്റിസ് ബാധിച്ചതായാണ് സംശയമെന്ന് HSE നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 10 ആഴ്ചയ്ക്കിടെയാണ് ഈ കേസുകളെല്ലാം റിപ്പോർട്ട് ചെയ്തത്. ഒരു വയസിനും 12 വയസിനും ഇടയിലുള്ള കുട്ടികൾക്കാണ് രോഗം ബാധിച്ചത്. ലോകമെങ്ങുമായി 20 രാജ്യങ്ങളിൽ 348 കുട്ടികൾക്ക് അക്യൂട്ട് ഹെപ്പറ്റൈറ്റിസ് ബാധിച്ചതായി … Read more

അടുത്തയാഴ്ച മുതൽ യൂറോപ്പിലെ വിമാനങ്ങളിൽ മാസ്ക് നിർബന്ധമല്ലെന്ന് അധികൃതർ

യൂറോപ്പിലെ എയര്‍പോര്‍ട്ടുകള്‍, ഫ്‌ളൈറ്റുകള്‍ എന്നിവയില്‍ മെയ് 16 മുതല്‍ ഫേസ് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമല്ലെന്നറിയിച്ച് European Union Aviation Safety Agency (EASA)-യും European Centre for Disease Prevention and Control (ECDC)-യും. ഇറ്റലി, ഫ്രാന്‍സ്, ബള്‍ഗേറിയ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ പലതും ഈയിടെയായി കോവിഡ് നിയന്ത്രണങ്ങള്‍ വളരെയേറെ കുറയ്ക്കുകയോ, എടുത്തുമാറ്റുകയോ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനങ്ങളിലെ ഫേസ് മാസ്‌ക് സംബന്ധിച്ച് യൂറോപ്യന്‍ അധികൃതര്‍ പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒട്ടനവധി വിമാനക്കമ്പനികളും … Read more

കോവിഡ്: അയർലണ്ടിലെ ബിയർ നിർമ്മാണം പകുതിയോളം കുറഞ്ഞു, നോൺ-ആൾക്കഹോളിക്‌ ബിയറിന് ജനപ്രീതി ഏറിയതായും റിപ്പോർട്ട്

കോവിഡ് കാരണം ഹോസ്പിറ്റാലിറ്റി മേഖല പലവട്ടം അടച്ചിടേണ്ടിവന്നത് 2021-ല്‍ അയര്‍ലണ്ടിലെ ബിയര്‍ നിര്‍മ്മാണത്തെ വലിയ രീതിയില്‍ തകര്‍ച്ചയിലേയ്ക്ക് നയിച്ചതായി റിപ്പോര്‍ട്ട്. Drinks Ireland|Beer പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2020-2021 കാലഘട്ടത്തിനിടെ ബിയര്‍ നിര്‍മ്മാണത്തില്‍ 46% എന്ന വലിയ ഇടിവാണ് നേരിട്ടത്. 2021-ല്‍ ബിയര്‍ വില്‍പ്പനയില്‍ 1.3% ഇടിവും, കയറ്റുമതിയില്‍ 3% കുറവും നേരിട്ടതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 246 മില്യണ്‍ യൂറോയുടെ കയറ്റുമതിയാണ് പോയ വര്‍ഷം നടന്നത്. അയര്‍ലണ്ടിലെ ജനങ്ങള്‍ കുടിക്കുന്ന ബിയറിന്റെ അളവിലും കുറവ് വന്നിട്ടുണ്ട്. ആളൊന്ന് … Read more

കോവിഡ് കാരണമുണ്ടായ നഷ്ടം നികത്താൻ നിരക്ക് കുത്തനെ കൂട്ടി ഡബ്ലിനിലെ ഹോട്ടലുകൾ; രണ്ട് രാത്രി താമസിക്കാൻ നൽകേണ്ടത് 700 യൂറോ

കോവിഡ് കാരണം വന്ന നഷ്ടം നികത്താനായി ഡബ്ലിനിലെ ഹോട്ടലുകള്‍ നിരക്ക് ക്രമാതീതമായി വര്‍ദ്ധിപ്പിക്കുകയാണെന്ന് Fianna Fail സെനറ്ററായ Timmy Dooley. നിയമനിര്‍മ്മാണസഭയായ Oireachtas-ല്‍ ബുധനാഴ്ചയാണ് Dooley ഈ വിമര്‍ശനമുന്നയിച്ചത്. ഡബ്ലിനിലെ ഒരു ഹോട്ടലില്‍ രണ്ട് രാത്രി താമസിക്കണമെങ്കില്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ നഗരങ്ങളില്‍ ഉള്ളതിനെക്കാള്‍ ഇരട്ടി പണം ചെലവിടേണ്ട സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു. നഗരത്തിലെ ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ ഈ വരുന്ന വെള്ളി, ശനി ദിവസങ്ങളില്‍ രണ്ട് രാത്രി, രണ്ട് പേര്‍ക്ക് താമസിക്കണമെങ്കില്‍ 700 യൂറോയാണ് നല്‍കേണ്ടത്. … Read more

കോവിഡ് പ്രതിസന്ധിയെ നേരിടാൻ അയർലണ്ടിലെ 61% പേരും മദ്യം ശീലമാക്കി; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

കോവിഡ് കാലം നല്‍കിയ ആഘാതത്തില്‍ നിന്നും പുറത്തുകടക്കാനായി അയര്‍ലണ്ടിലെ പ്രായപൂര്‍ത്തിയായ 60 ശതമാനത്തിലേറെ പേരും മദ്യത്തെ ആശ്രയിച്ചതായി സര്‍വേ റിപ്പോര്‍ട്ട്. Drinkaware എന്ന സംഘടനയാണ് 1,000 പേരെ പങ്കെടുപ്പിച്ച് അവരുടെ 2021-ലെ മദ്യ ഉപഭോഗത്തെപ്പറ്റി സര്‍വേ നടത്തിയത്. സര്‍വേ പ്രകാരം പ്രായപൂര്‍ത്തിയായ 61% പേരാണ് കോവിഡ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും പുറത്ത് കടക്കാനും, സ്വയം ആശ്വാസം കണ്ടെത്താനുമായി മദ്യത്തില്‍ അഭയം പ്രാപിച്ചത്. 2020-ല്‍ ഇത് 60% ആയിരുന്നു. ‘A Year On – Irish Adults Behaviour … Read more

അയർലണ്ടിൽ ഏതാനും ആഴ്ചകൾക്കിടെ കോവിഡ് വീണ്ടും രൂക്ഷമായേക്കും; മുന്നറിയിപ്പുമായി WHO

അയര്‍ലണ്ടില്‍ കോവിഡ് ബാധ വീണ്ടും രൂക്ഷമാകുന്നതിന്റെ സൂചനകളുമായി ഇന്നലെ 2,307 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ 8 മണി വരെയുള്ള കണക്കനുസരിച്ച് 435 പേരാണ് കോവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 38 പേര്‍ ഐസിയുവിലാണ്. അടുത്ത നാല് മുതല്‍ ആറ് വരെ ആഴ്ചകള്‍ക്കുള്ളില്‍ അയര്‍ലണ്ടില്‍ കോവിഡിന്റെ അടുത്ത വ്യാപനമുണ്ടാകുമെന്ന് ലോകാരോഗ്യസംഘടന (WHO) പറഞ്ഞിരുന്നു. രോഗം വര്‍ദ്ധിച്ചാല്‍ ആശുപത്രികളിലെ രോഗികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും WHO-യുടെ കോവിഡ് പ്രതിരോധത്തിനുള്ള പ്രത്യേക പ്രതിനിധിയായ David … Read more