കോവിഡ് ബാധിക്കുന്ന ഗർഭിണികളെ ഐസിയുവിൽ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത ആറ് മടങ്ങ് അധികമെന്ന് പുതിയ പഠന റിപ്പോർട്ട്

കോവിഡ് ബാധിച്ചാല്‍ ഗര്‍ഭിണികള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ആശുപത്രി ചികിത്സ വേണ്ടിവരാനുള്ള സാധ്യത അഞ്ച് മടങ്ങ് അധികമാണെന്ന് പുതിയ റിപ്പോര്‍ട്ട്. ഒപ്പം തന്നെ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത ആറ് മടങ്ങ് അധികമാണെന്നും പോര്‍ച്ചുഗലിലെ ലിസ്ബണില്‍ European Congress of Clinical Microbiology and Infectious Diseases (ECCMID)-ല്‍ കനേഡിയന്‍ ഗവേഷകര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. കോവിഡ് ബാധിച്ച ഗര്‍ഭിണികളായ 2,200 പേരെയും, കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ പ്രാപ്തരായ കോവിഡ് ബാധിച്ച 11,200 സ്ത്രീകളെയും താരതമ്യം ചെയ്താണ് പഠനം നടത്തിയിരിക്കുന്നത്. … Read more

24 മണിക്കൂറിലേറെ നിരന്തരമായ ഓവർടൈം ഡ്യൂട്ടി; അയർലണ്ടിലെ ജൂനിയർ ഡോക്ടർമാർ ദുരിതത്തിൽ

അയര്‍ലണ്ടില്‍ വിശ്രമമില്ലാതെ ഓവര്‍ ടൈം ഡ്യൂട്ടി ചെയ്യുന്ന ഡോക്ടര്‍മാര്‍ ദുരിതത്തില്‍. സാധാരണയിലും വളരെയേറെ നേരം ഡ്യൂട്ടി ചെയ്യുന്നത് കാരണം ഇവര്‍ വളരെയധികം സമ്മര്‍ദ്ദം അനുഭവിക്കുന്നതായും, സുരക്ഷിതത്വം ഇല്ലാതാകുന്നവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. Non-consultant hospital doctors (NCHDs) അഥവാ ജൂനിയര്‍ ഡോക്ടര്‍മാരാണ് ഈ ഓവര്‍ടൈം പ്രശ്‌നത്തിന്റെ പ്രധാന ഇരകള്‍. ഇവര്‍ നേരിട്ട് രോഗികളെ കണ്‍സള്‍ട്ട് ചെയ്യുന്നില്ലെങ്കിലും, രോഗികള്‍ക്ക് വേണ്ട മറ്റ് കാര്യങ്ങളെല്ലാം ചെയ്യുകയും, ചികിത്സ നല്‍കുകയും ചെയ്യുന്നുണ്ട്. പൊതുവെ ഏതെങ്കിലും വിഭാഗത്തില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനിങ് ചെയ്യുന്നവരുമാകും ഇവര്‍. … Read more

ബിയറിന് വില വർദ്ധിപ്പിക്കാനൊരുങ്ങി ഹെയ്നെകിൻ

പ്രശസ്ത ബിയര്‍ ബ്രാന്‍ഡായ ഹെയ്നെകിൻ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു. നിര്‍മ്മാണച്ചെലവ് വര്‍ദ്ധിച്ചത് കാരണം വില വര്‍ദ്ധന മാത്രമാണ് മുന്നിലുള്ളതെന്ന് ഡച്ച് കമ്പനിയായ ഹെയ്നെകിൻ പറയുന്നു. ഹെയ്നെകിന് പുറമെ Birra Moretti, Amstel എന്നീ ബിയറുകളും ഇതേ കമ്പനിയാണ് നിര്‍മ്മിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതോടെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ തങ്ങള്‍ പ്രതീക്ഷിച്ചതിലുമധികം ബിയര്‍ വില്‍പ്പനയാണ് നടന്നതെന്നും കമ്പനി പറയുന്നു. നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്‌കൃതവസ്തുക്കളുടെ വില വര്‍ദ്ധനയും, വിതരണമേഖലയിലെ ചെലവ് വര്‍ദ്ധിച്ചതും ബിസിനസിനെ ബാധിക്കുന്നുണ്ട്. ഉക്രെയിനിലെ റഷ്യന്‍ അധിനിവേശം കാരണം ധാന്യവില … Read more

കൊറോണ വൈറസ് തലച്ചോറിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് കണ്ടെത്തൽ; നാഡീ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകും

അയര്‍ലണ്ടില്‍ 3,348 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച രാവിലെ 8 മണി വരെയുള്ള കണക്കനുസരിച്ച് 706 പേരാണ് കോവിഡ് ബാധിതരായി അയര്‍ലണ്ടിലെ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 42 പേര്‍ ഐസിയുവിലാണ്. വടക്കന്‍ അയര്‍ലണ്ടിലും ഒമിക്രോണിന്റെ പുതിയ വകഭേദമായ എക്‌സ്ഇ സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രത ആവശ്യമായി വന്നിരിക്കുകയാണ്. ഇതാകാം നിലവില്‍ അയര്‍ലണ്ടിലും പരക്കുന്നതെന്ന് വിദഗ്ദ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം ചില രോഗികളില്‍ നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കൊറോണ വൈറസ് കാരണമാകുമെന്ന പുതിയ പഠനഫലവും പുറത്തുവന്നു. ചില രോഗികളുടെ തലച്ചോറില്‍ … Read more

വടക്കൻ അയർലണ്ടിൽ ഏതാനും പേരിൽ ഒമിക്രോൺ എക്സ്ഇ വകഭേദം സ്ഥിരീകരിച്ചു

പുതിയ കോവിഡ് വകഭേദമായ ഒമിക്രോണ്‍ എക്‌സ്ഇ വേരിയന്റ് വടക്കന്‍ അയര്‍ലണ്ടില്‍ ഏതാനും പേരില്‍ സ്ഥിരീകരിച്ചു. Omicron BA.1, BA.2 എന്നീ വകഭേദങ്ങള്‍ കൂടിച്ചേര്‍ന്ന് രൂപപ്പെട്ടതാണ് എക്‌സ്ഇ. അതേസമയം യു.കെയില്‍ ഇതുവരെ 1,179 പേര്‍ക്കാണ് എക്‌സ്ഇ വകഭേദം സ്ഥിരീകരിച്ചത്. അഞ്ചില്‍ താഴെ കേസുകളാണ് വടക്കന്‍ അയര്‍ലണ്ടില്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. യു.കെയില്‍ ജനുവരി 19-നാണ് ഈ വകഭേദം ആദ്യമായി കണ്ടെത്തിയത്. രോഗബാധ തടയാനുള്ള മുന്‍കരുതലുകളെല്ലാം എടുത്തതായും ബ്രിട്ടിഷ് ആരോഗ്യവകുപ്പ് പറഞ്ഞു. ഒന്നിലേറെ വകഭേദങ്ങള്‍ നിലനില്‍ക്കേ, അവ കൂടിച്ചേര്‍ന്ന് പുതിയ വകഭേദങ്ങള്‍ രൂപംകൊള്ളുന്നത് … Read more

അയർലണ്ടിൽ Pfizer-ന്റെ കോവിഡ് പ്രതിരോധ ഗുളിക അടുത്തയാഴ്ച മുതൽ വിതരണം ആരംഭിക്കും

അയര്‍ലണ്ടില്‍ അടുത്തയാഴ്ച മുതല്‍ കോവിഡ് പ്രതിരോധത്തിനുള്ള പുതിയ ആന്റി വൈറല്‍ ഗുളിക നല്‍കാനാരംഭിക്കുമെന്ന് HSE. Pfizer-ന്റെ 5,000 ആന്റിവൈറല്‍ ഗുളികകള്‍ കഴിഞ്ഞ ദിവസം അയര്‍ലണ്ടിലെത്തിയിരുന്നു. Paxlovid എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഗുളികകള്‍ നിലവില്‍ കോവിഡ് ബാധിതരായി ആശുപത്രികളില്‍ ചികിത്സയിലിരിക്കുന്ന രോഗികള്‍ക്കാണ് നല്‍കുക. കൊറോണ വൈറസിനെ ശരീരത്തില്‍ പെരുകാന്‍ അനുവദിക്കാതെ തടയുകയാണ് Paxlovid ചെയ്യുന്നത്. കോവിഡ് കാരണമുള്ള ആശുപത്രി ചികിത്സ 90% വരെ കുറയ്ക്കാന്‍ ഈ ഗുളികയ്ക്ക് കഴിയുമെന്നും അനുമാനിക്കുന്നു. ആദ്യ ഘട്ടത്തില്‍ ആശുപത്രികളിലെ കോവിഡ് രോഗികള്‍ക്കാണ് … Read more

അയർലണ്ടിൽ 19,866 പേർക്ക് കൂടി കോവിഡ്; ആൾക്കൂട്ടത്തിൽ മാസ്ക് ധരിക്കണമെന്ന് പ്രധാനമന്ത്രി; ലിയോ വരദ്കർക്കും രോഗബാധ

കോവിഡ് പ്രതിസന്ധി രൂക്ഷമായ അയര്‍ലണ്ടില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 19,866 പേര്‍ക്ക്. ഇതോടെ ആള്‍ക്കൂട്ടങ്ങള്‍ പോലെ പെട്ടെന്ന് രോഗം പിടിപെടാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ മാസ്‌ക് ധരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. നിലവില്‍ 1,466 പേരാണ് കോവിഡ് ബാധിച്ച് ആശുപത്രികളില്‍ കഴിയുന്നത്. ഇതില്‍ 55 പേര്‍ ഐസിയുവിലാണ്. രോഗവ്യാപനം കൂടിയെങ്കിലും നിയന്ത്രണങ്ങള്‍ തിരികെ കൊണ്ടുവരേണ്ടതില്ലെന്ന നിലപാടാണ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ വ്യാഴാഴ്ച എടുത്തത്. അതേസമയം ആള്‍ക്കൂട്ടങ്ങളിലും മറ്റും മാസ്‌ക് ധരിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. നിയമപരമായി … Read more

അയർലണ്ടിൽ കോവിഡ് നിയന്ത്രണങ്ങൾ പുന:സ്ഥാപിക്കേണ്ടതില്ല: മാർട്ടിൻ

അയര്‍ലണ്ടില്‍ കോവിഡ് ബാധ രൂക്ഷമായ സാഹചര്യമാണെങ്കിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന നിലപാടുമായി പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. കഴിഞ്ഞ ദിവസം 23,125 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധന വന്നെങ്കിലും, ഒഴിവാക്കിയ നിയന്ത്രണങ്ങള്‍ തിരികെ കൊണ്ടുവരില്ല എന്ന നിലപാട് തന്നെയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നേരത്തെ ലോകാരോഗ്യ സംഘടന, അയര്‍ലണ്ട് കോവിഡ് കൈകാര്യം ചെയ്യുന്ന രീതിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വ്യാഴാഴ്ച വരെയുള്ള കണക്കനുസരിച്ച് 1,425 പേരാണ് കോവിഡ് ബാധിതരായി ആശുപത്രിയിലുള്ളത്. ഒറ്റ ദിവസം കൊണ്ട് 30 പേരെയാണ് … Read more

കോവിഡ് വ്യാപനം; University Hospital Limerick (UHL), Nenagh General Hospital എന്നിവിടങ്ങളിൽ സന്ദർശകർക്ക് വിലക്ക്

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണവും, കോവിഡ് കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും രൂക്ഷമായതോടെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തി ആശുപത്രികള്‍. University Hospital Limerick (UHL), Nenagh General Hospital എന്നിവയാണ് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി അറിയിച്ചിരിക്കുന്നത്. UL Hospital Group എന്ന മാനേജ്‌മെന്റാണ് രണ്ട് ഹോസ്പിറ്റലുകളും നിയന്ത്രിക്കുന്നത്. കോവിഡിന്റെ സാൂഹിക വ്യാപനം നടന്നിരിക്കുന്ന സാഹചര്യത്തില്‍ ആശുപത്രിയിലെ രോഗികളെയും, ജീവനക്കാരെയും സുരക്ഷിതരാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആശുപത്രി വക്താവ് വിശദീകരിച്ചു. ആശുപത്രികളിലെ അത്യാവശ്യ സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. UHL-ല്‍ … Read more

അയർലണ്ടിലെ കോവിഡ് നിയന്ത്രങ്ങൾ നീക്കിയത് ‘ക്രൂരം’; വിമശനവുമായി WHO; പുതുതായി 23,702 രോഗികൾ

അയര്‍ലണ്ടിലെ കോവിഡ് സ്ഥിതി രൂക്ഷമാക്കിക്കൊണ്ട് കഴിഞ്ഞ 24 മണിക്കൂറിനിടെ 23,702 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജനങ്ങളോട് കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അഭ്യര്‍ത്ഥന നടത്തണമെന്ന ആവശ്യം ആരോഗ്യവിദഗ്ദ്ധര്‍ വീണ്ടുമുയര്‍ത്തിയിരിക്കുകയാണ്. നിലവില്‍ ഒമിക്രോണിന്റെ രണ്ടാം തരംഗത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. മാസ്‌കുകള്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റിയത് തിരിച്ചടിയായതായും വിലയിരുത്തലുകളുണ്ട്. രണ്ടാം തരംഗത്തെ നേരിടാന്‍ മാസ്‌കുകളും, സാനിറ്റൈസറുകളും, കൃത്യമായ കൈ കഴുകലും അത്യാവശ്യമാണെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ ഓര്‍മ്മിപ്പിക്കുന്നത്. ഒമിക്രോണിന് വ്യാപനശേഷി അധികമാണെന്ന കാര്യവും കണക്കിലെടുക്കണം. ആശുപത്രി ഐസിയുവില്‍ … Read more