അയർലൻഡിലെ നൈറ്റ് ക്ലബ്ബുകൾ ഇന്ന് മുതൽ തുറക്കുന്നു; സ്പോർട്സ്, വിവാഹം, മതപരമായ പരിപാടികൾ എന്നിവയ്ക്കും കൂടുതൽ ഇളവുകൾ

അയര്‍ലന്‍ഡിലെ എല്ലാ നൈറ്റ് ക്ലബ്ബുകള്‍ക്കും ഇന്നുമുതല്‍ (ഒക്ടോബര്‍ 22 വെള്ളി) തുറന്നുപ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍. ഒക്ടോബര്‍ 22 മുതല്‍ രാജ്യത്ത് ബാക്കിയുള്ള മിക്ക നിയന്ത്രണങ്ങളും ഇളവ് ചെയ്യുമെന്ന നേരത്തെയുള്ള പ്രഖ്യാപനത്തിന്റെ ഭാഗമായാണ് നടപടി. അതേസമയം രാജ്യത്ത് കോവിഡ് ബാധ വര്‍ദ്ധിച്ചികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ നിയന്ത്രണങ്ങള്‍ കുറഞ്ഞത് 2022 ഫെബ്രുവരി വരെയെങ്കിലും തുടരാനാണ് ആരോഗ്യവിദഗ്ദ്ധരുടെ നിര്‍ദ്ദേശം. നൈറ്റ് ക്ലബ്ബ് അടക്കമുള്ളവ പൂര്‍ണ്ണമായ കപ്പാസിറ്റിയില്‍ തുറക്കുകയാണെങ്കിലും ജനങ്ങള്‍ അതീവജാഗ്ര പാലിക്കണമെന്നും, കോവിഡ് തിരിച്ചുവരാന്‍ ഇടയാക്കരുതെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് … Read more

അയർലൻഡിലെ സ്‌കൂളുകളിലെ കോവിഡ് ബാധ; വിദ്യാഭ്യാസവകുപ്പുമായുള്ള അദ്ധ്യാപക സംഘടനയുടെ ചർച്ച ഇന്ന്

അയര്‍ലന്‍ഡിലെ സ്‌കൂളുകളില്‍ 5 മുതല്‍ 12 വരെ പ്രായക്കാരായ കുട്ടികള്‍ക്ക് കോവിഡ് ബാധിക്കുന്നത് വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസവകുപ്പുമായി വിശദമായ ചര്‍ച്ചയ്ക്ക് തയ്യാറെടുത്ത് അദ്ധ്യാപക സംഘടനയായ INTO. വെക്‌സ്‌ഫോര്‍ഡിലെ CBS പ്രൈമറി സ്‌കൂളില്‍ 30-ലേറെ കുട്ടികള്‍ക്ക് രോഗം ബാധിച്ചത് അടക്കമുള്ള സംഭവങ്ങള്‍ നിലവിലെ HSE-യുടെ നിര്‍ദ്ദേശങ്ങള്‍ അപര്യാപ്തമാണെന്ന് വിമര്‍ശനമുയരാന്‍ കാരണമായിരുന്നു. സ്‌കൂളുകളില്‍ ഒരു കുട്ടിക്ക് രോഗം ബാധിച്ചാലും കുട്ടിയുമായി സമ്പര്‍ക്കത്തിലായ മറ്റുള്ളവര്‍ക്ക് രോഗലക്ഷണമില്ലെങ്കില്‍ ക്വാറന്റൈന്‍ വേണ്ടെന്നും, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കേണ്ടെന്നും പോലുള്ള നിര്‍ദ്ദേശങ്ങള്‍ രോഗം പടരാന്‍ ഇടയാക്കുന്നുവെന്നാണ് വിമര്‍ശനം. വെക്‌സ്‌ഫോര്‍ഡിലെ … Read more

അയർലൻഡിൽ 60-80 പ്രായക്കാർക്ക് നവംബർ മുതൽ കോവിഡ് വാക്സിൻ ബൂസ്റ്റർ ഷോട്ടുകൾ

അയര്‍ലന്‍ഡിലെ 60-80 വയസ് പ്രായക്കാരായ 8 ലക്ഷം പേര്‍ക്ക് വരുന്ന നവംബര്‍ മുതല്‍ കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കിത്തുടങ്ങുമെന്ന് HSE. 70-ന് മേല്‍ പ്രായമുള്ളവര്‍ക്ക് തങ്ങളുടെ GP-യില്‍ നിന്നും, 60-70 പ്രായക്കാര്‍ക്ക് മാസ് വാക്‌സിനേഷന്‍ സെന്ററുകള്‍ വഴിയും ബൂസ്റ്റര്‍ ഷോട്ടുകള്‍ ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞതായി The Irish Times റിപ്പോര്‍ട്ട് ചെയ്യുന്നു. National Immunisation Advisory Committee (Niac)-യുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കാന്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. Pfizer വാക്‌സിന്റെ … Read more

കോർക്കിലെ Bantry General Hospital-ൽ സന്ദർശക നിയന്ത്രണം; തീരുമാനം കോവിഡ് അടക്കമുള്ള രോഗവർദ്ധന കാരണം

കോര്‍ക്കിലെ Bantry General Hospital-ല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം. രാജ്യത്ത് കോവിഡ് അടക്കമുള്ള രോഗങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് രോഗികള്‍ക്കും മറ്റുള്ളവര്‍ക്കും സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആശുപത്രി അധികൃര്‍ വ്യക്തമാക്കി. അതേസമയം ആശുപത്രി കോംപൗണ്ടില്‍ തന്നെ പ്രവര്‍ത്തിക്കുന്ന St. Joseph’s Residential Untit-ലേയ്ക്ക് സന്ദര്‍ശകവിലക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ അഡ്മിറ്റായ രോഗികളില്‍ കോവിഡ് ബാധിതരല്ലാത്തവരെ സന്ദര്‍ശിക്കണമെങ്കില്‍ അവര്‍ മരണസാധ്യതയുള്ളവരായിരിക്കണം. അങ്ങനെയെങ്കില്‍ രണ്ട് ബന്ധുക്കള്‍ക്ക് മാത്രം അവരെ സന്ദര്‍ശിക്കാം. കോവിഡ് കാരണം അതീവഗുരുതരാവസ്ഥയിലായി മരണസാധ്യതയോടെ കിടക്കുന്ന രോഗികളെ കാണാനായി പ്രവേശനം ഒരു … Read more

അയർലൻഡിലെ കോവിഡ് നിയന്ത്രണങ്ങൾ ഒക്ടോബർ 22-നു ശേഷവും നീണ്ടേക്കും; ആരോഗ്യമന്ത്രിക്ക് കോവിഡ് ലക്ഷണങ്ങൾ

അയര്‍ലന്‍ഡില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം ഒക്ടോബര്‍ 22-ഓടെ പിന്‍വലിക്കുമെന്ന് ഉറപ്പ് പറയാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. കഴിഞ്ഞ ദിവസം ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫിസര്‍ Dr Ronan Glynn-മായി നടത്തിയ കോവിഡ് വിലയിരുത്തല്‍ ചര്‍ച്ചയ്ക്ക് ശേഷമാണ് മാര്‍ട്ടിന്റെ പ്രസ്താവന. ഘട്ടം ഘട്ടമായുള്ള കോവിഡ് നിയന്ത്രണ ഇളവുകളുടെ അവസാനഘട്ടമായി ഒക്ടോബര്‍ 22-ഓടെ മാസ്‌ക് ഒഴികെയുള്ള മിക്ക നിയന്ത്രണങ്ങളും എടുത്തുകളയുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. രാജ്യത്ത് കഴിഞ്ഞ ഏതാനും ദിവസമായി വൈറസിന്റെ അപ്രതീക്ഷിതമായ … Read more

കോവിഡ് കാലത്ത് PPE കിറ്റ് പോലുമില്ലാതെ ജോലിയെടുത്തു, കടുത്ത വെല്ലുവിളികൾക്കിടെയും സേവനസന്നദ്ധരായി; ആരോഗ്യപ്രവർത്തകർ അർഹിക്കുന്നത് കൂടുതൽ പരിഗണന

അയര്‍ലന്‍ഡില്‍ കോവിഡ് കാലത്ത് നിസ്വാര്‍ത്ഥസേവനം നടത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രതിഫലമായി ഒരു അവധിദിനം നല്‍കിയതുകൊണ്ട് മാത്രം കാര്യമില്ലെന്ന് യൂണിയന്‍ വക്താവ് Tony Fitzpatrick. ഇവര്‍ മഹാമാരിക്കാലത്ത് വലിയ വെല്ലുവിളികള്‍ നേരിട്ടാണ് സേനമനുഷ്ഠിച്ചതെന്നും സര്‍ക്കാരിനുള്ള ഓര്‍മ്മപ്പെടുത്തലായി അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഒരു പൊതുഅവധിദിനം, 30 സെന്റ് മിനിമം വേതന വര്‍ദ്ധന എന്നിവയാണ് പുതിയ ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കുക എന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് Fitzpatrick-ന്റെ പ്രതികരണം വരുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കഠിനാദ്ധ്വാനത്തിന് അര്‍ഹിച്ച പരിഗണന ലഭിക്കണമെന്ന് ഏറെ നാളായി വിവിധ യൂണിയനുകള്‍ ആവശ്യപ്പെടുന്നതാണ്. … Read more

ഡോണഗലിൽ വാക്‌സിൻ വിരുദ്ധർ നിർബന്ധിച്ച് ഡിസ്ചാർജ്ജ് ചെയ്യിപ്പിച്ച കോവിഡ് രോഗി മരിച്ചു

വാക്‌സിന്‍ വിരുദ്ധ പ്രവര്‍ത്തകര്‍ ഡോണഗലിലെ ആശുപത്രിയില്‍ നിന്നും നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ്ജ് ചെയ്യിപ്പിച്ച കോവിഡ് രോഗി മരിച്ചു. Joe McCarron എന്ന 75-കാരനാണ് രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് Letterkenny University Hospital വച്ച് വെള്ളിയാഴ്ച മരിച്ചത്. ഇദ്ദേഹം ഏതാനും നാളുകളായി കോവിഡ് ബാധയ്ക്ക് ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ ചികിത്സിലിരിക്കെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് വാക്‌സിന്‍ വിരുദ്ധര്‍ ഇദ്ദേഹത്തെ സമീപിക്കുകയും, ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ലഭിക്കാനായി നിര്‍ബന്ധിച്ച് രേഖയില്‍ ഒപ്പുവയ്പ്പിക്കുകയും ചെയ്തത്. ഇവര്‍ ഇദ്ദേഹത്തിന്റെ പരിചയക്കാരായിരുന്നു എന്നാണ് കരുതുന്നത്. ഈ സംഭവം ദേശീയ-അന്തര്‍ദേശീയ ശ്രദ്ധ … Read more