ഭാരതരത്‌ന;കേന്ദ്ര സര്‍ക്കാര്‍ പരിഗണനയില്‍ മാതാ അമൃതാനന്ദമയിയും ജെ. ജയലളിതയും?

ന്യൂഡല്‍ഹി: ഒരു പൗരന് രാജ്യം നല്‍കുന്ന ഏറ്റവും വലിയ അംഗീകാരമായ ഭാരതരത്‌നക്ക് പരിഗണിക്കപ്പെടുന്നവരില്‍ മാതാ അമൃതാനന്ദമയിയും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജെ. ജയലളിതയും. ജയലളിതക്ക് വേണ്ടി തമിഴ്‌നാട് സര്‍ക്കാരാണ് ശുപാര്‍ശയുമായി രംഗത്തുള്ളത്. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി പനീര്‍ശെല്‍വം പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തി. തമിഴകത്തിന്റെ വികാരം കണക്കിലെടുത്ത് അവര്‍ക്ക് ഭാരത രത്‌ന നല്‍കണമെന്നാണ് ആവശ്യം. ബിജെപി ഉള്‍പ്പടെയുള്ള മറ്റ് രാഷ്ട്രീയപാര്‍ട്ടി നേതൃത്വങ്ങളും ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമൊന്നും ഇതുവരെ രേഖപ്പെടുത്താത്തത് അണ്ണാഡിഎംകെ നേതൃത്വത്തിന് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. കലൈഞ്ജര്‍ കരുണാനിധിക്ക് ഭാരതര്തം … Read more

ആമസോണിന്റെ ആദ്യ ഡ്രോണ്‍ ഡെലിവറി ബ്രിട്ടനില്‍ വിജയകരമായി നടന്നു.

വാഷിംഗ്ടണ്‍: ഡിജിറ്റല്‍ യുഗത്തിലേക്കും ഓണ്‍ലൈന്‍ വ്യാപാരത്തിലേക്കും വളരെ വേഗം കുതിക്കുന്ന ലോകത്തെ പുതിയ മാനത്തിലേക്ക് നയിക്കുകയാണ് ആമസോണ്‍. പ്രൈംഎയര്‍ എന്ന് പേരിട്ടിരിക്കുന്ന സംവിധാനത്തിലൂടെ 30 മിനുട്ടിനകം ഉല്‍പ്പന്നങ്ങള്‍ വായുവിലൂടെ വീട്ടിലെത്തിക്കുന്ന പദ്ധതിക്കാണ് ആമസോണ്‍ തുടക്കമിടുന്നത്. ഉല്‍പ്പന്നങ്ങള്‍ സ്വയം ഡ്രോണിലേറി പറന്ന്, ജിപിഎസ് വഴി ലക്ഷ്യസ്ഥാനം കണ്ടെത്തി, ഉപഭോക്താവിന് ഉല്‍പ്പന്നം കൈമാറുമെന്നാണ് ആമസോണ്‍ പറയുന്നത്. ഇംഗ്ലണ്ടില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യ ഡെലിവെറി നടപ്പിലാക്കിയെന്നും പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേക്കും ആളുകളിലേക്കും ഉടന്‍ വ്യാപിപ്പിക്കുമെന്നുമാണ് ആമസോണ്‍ പറയുന്നത്. ഹെലികോപ്റ്റര്‍ പോലെ ലംബമായും വിമാനം … Read more

ഇന്ത്യയില്‍ വിമാനത്തില്‍ യാത്ര ചെയ്യാന്‍ ഇനി തിരിച്ചറിയല്‍ രേഖ വേണ്ട

രാജ്യത്തെ വിമാന യാത്രയ്ക്ക് ഇനി പാസ്‌പോര്‍ട്ടോ മറ്റു തിരിച്ചറിയല്‍ രേഖകളോ വേണ്ട, എല്ലാം ബയോമെട്രിക് സംവിധാനത്തിന്റെ സഹായത്തോടെ സാധ്യമാകും. എയര്‍പോര്‍ട്ടില്‍ പ്രവേശിക്കുന്നതിനും വിമാനയാത്രയ്ക്കും തിരിച്ചറിയല്‍ രേഖകള്‍ കാണിക്കേണ്ടതില്ല. എല്ലാറ്റിനും വിരലടയാളം മതി. എയര്‍പോര്‍ട്ടിലെ ബയോമെട്രിക് ഡിവൈസില്‍ വിരല്‍ വയ്ക്കുന്നതോടെ യാത്രക്കാരന്റെ എല്ലാ വിവരങ്ങളും സ്‌ക്രീനില്‍ തെളിയും. യാത്ര ചെയ്യേണ്ട വിമാനത്തിന്റെ വിവരങ്ങളും പാസ്‌പോര്‍ട്ടിലെ വ്യക്തി വിവരങ്ങളും എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് പെട്ടെന്ന് വെരിഫൈ ചെയ്യാന്‍ കഴിയും. ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങി കഴിഞ്ഞു. ഹൈദരാബാദ് എയര്‍പോര്‍ട്ടിലാണ് ആദ്യ പരീക്ഷണം … Read more

ജനകീയ പ്രക്ഷോഭം – നോട്ട് അസാധുവാക്കല്‍ നടപടി വെനസ്വേല താത്കാലികമായി മരവിപ്പിച്ചു

നോട്ട് അസാധുവാക്കല്‍ നടപടി വെനസ്വേല താത്കാലികമായി മരവിപ്പിച്ചു. വന്‍ പ്രക്ഷോഭവും കൊള്ളയും അരങ്ങേറിയതിന് പിന്നാലെയാണിത്. പിന്‍വലിച്ച 100 ബൊളിവര്‍ ബില്‍ നോട്ടുകള്‍ ജനുവരി രണ്ടുവരെ ഉപയോഗിക്കാം. അസാധു നോട്ടുകള്‍ക്ക് പകരം 500 ബൊളിവര്‍ നോട്ടുകള്‍ യഥാസമയം എത്തിക്കാന്‍ കഴിയാഞ്ഞതിന് പിന്നില്‍ അന്താരാഷ്ട്ര അട്ടിമറി നടന്നുവെന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെ പ്രസിഡന്റ് നിക്കൊളാസ് മഡുറോ ആരോപിച്ചു. പഴയ നോട്ടുകള്‍ മാറ്റാന്‍ ജനങ്ങള്‍ക്ക് ദിവസങ്ങളോളം ക്യൂ നില്‍ക്കേണ്ടി വന്നതിനെ തുടര്‍ന്നാണ് രാജ്യത്ത് പ്രക്ഷോഭവും കൊള്ളയും നടന്നത്. ആയിരക്കണക്കിന് കടകള്‍ നോട്ട് … Read more

അയച്ച സന്ദേശം തിരിച്ചെടുക്കാവുന്ന ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

വാട്‌സ്ആപ് ഉപഭേക്താക്കള്‍ നേരിടുന്ന വലിയൊരു പ്രശ്‌നത്തിന് ഇനി പരിഹാരമാകുന്നു. അയച്ച മെസേജുകള്‍ എഡിറ്റ് ചെയ്യാനും തിരിച്ചുവിളിക്കാനുമുള്ള പുതിയ ഫീച്ചറുമായി വാട്‌സ്ആപ് എത്തുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിനുസരിച്ച് മെസേജ് തിരിച്ചുവിളിക്കുമ്പോള്‍ കിട്ടുന്നയാളുടെ വാട്‌സ്ആപ്പില്‍ നിന്നും മെസേജ് അപ്രത്യക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട്. ചിലപ്പോള്‍ വളരെ വ്യക്തിപരമായി അയക്കേണ്ട മെസേജ് ഗ്രൂപ്പിലും നേരെ തിരിച്ചും പോയിട്ടുണ്ടാവാം. ഇതിനെല്ലാം പരിഹാരവുമായി വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ വരുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. അയച്ച മെസേജ് പിന്‍വലിക്കാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഡബ്യൂ.എ ബീറ്റാ ഇന്‍ഫോ എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് … Read more

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നികുതി ഇല്ലാതെ അസാധു നോട്ടുകള്‍ മാറ്റാമെന്ന് ധനമന്ത്രാലയം

ന്യൂഡല്‍ഹി : രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ വ്യാപകമായി കള്ളപ്പണം ചെലവഴിക്കുന്നുവെന്ന തിരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാടുകളെ പാടെ തള്ളി, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കള്ളപ്പണം വെളുപ്പിക്കാന്‍ പുതിയ ഉത്തരവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. സംഭാവനയായി ലഭിച്ച അസാധു നോട്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നികുതിയില്ലാതെ മാറ്റിയെടുക്കാമെന്നാണ് പുതിയ ഉത്തരവ്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ക്ക് നികുതിയില്ലെന്ന നിയമത്തിന്റെ മറവിലാണ് അസാധുനോട്ടുകള്‍ മാറ്റിവാങ്ങുന്നതിനുള്ള പാര്‍ട്ടികള്‍ക്ക് അനുവദിച്ചിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പേരിലുള്ള അക്കൗണ്ടുകള്‍ക്കു മാത്രമേ ഇതു ബാധകമാകുകയുള്ളു. 1961ലെ വരുമാന നികുതി ചട്ടത്തിന്റെ 13എ വകുപ്പ് രാഷട്രീയ പാര്‍ട്ടികളുടെ … Read more

ഇന്ത്യ അതിവേഗം വളരുന്ന രാജ്യമാണെന്ന് വൈറ്റ്ഹൗസ്

വാഷിങ്ടണ്‍: ഇന്ത്യ ഇപ്പോഴും അതിവേഗം വളരുന്ന രാജ്യമാണെന്ന് വൈറ്റ്ഹൗസ്. യു.എസ് പ്രസിഡന്റിന്റെ എകണോമിക് റിപ്പോര്‍ട്ട്-2017 ലാണ് ഇന്ത്യയെ കുറിച്ച് പരാമര്‍ശിക്കുന്നത്. ഇന്ത്യയിലെ മൊത്തം ആഭ്യന്തര ഉല്‍പാദനം (ജി.ഡി.പി) 7.3 ആയി വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. 2016ലെ നാലാംപാദത്തില്‍ ജി.ഡി.പി 7.4 ശതമാനമായി വളര്‍ച്ചയുണ്ടാകുമെന്ന് 600 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക സേവനം, ആരോഗ്യസുരക്ഷ എന്നിവയില്‍ ഇന്ത്യ ഇനിയും വളര്‍ച്ച നേടാനുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. അവശ്യവസ്തുക്കളുടെ വിലക്കയറ്റം, ധനക്കമ്മി എന്നിവയാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളി. പൊതുമേഖലയിലും മറ്റും കഴിവുകേട് … Read more

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി ആശുപത്രിയില്‍ തുടരുന്നു

ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധി ആശുപത്രിയില്‍ തുടരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത്. കരുണാനിധി ആശുപത്രിയില്‍ തുടരണമെന്ന് ആശുപത്രി അധികൃതര്‍ ആണ് അറിയിച്ചത്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ആയിരുന്നു ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം, തൊണ്ണൂറ്റിമൂന്നുകാരനായ കരുണാനിധിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക വേണ്ടെന്ന സൂചനയാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്നത്. വ്യാഴാഴ്ച രാത്രി ആയിരുന്നു ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കരുണാനിധിയെ കാണാന്‍ … Read more

നോട്ട് പിന്‍വലിക്കലിന് ശേഷം ആദായനികുതി വകുപ്പ് ഇതുവരെ പിടിച്ചെടുത്തത് 2900 കോടി

നോട്ട് പിന്‍വലിക്കലിന് ശേഷം കള്ളപ്പണം കണ്ടെത്താനായി ആദ്യ നികുതി വകുപ്പ് രാജ്യത്ത് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് 2900 കോടി രൂപ. 1000, 500 നോട്ട് പിന്‍വലിക്കല്‍ തീരുമാനം പ്രഖ്യാപിച്ച നവംബര്‍ എട്ടിന് ശേഷം ഇതുവരെ ആദായനികുതി വകുപ്പ് നടത്തിയത് 586 റെയ്ഡുകളാണ്. 300 കോടി രൂപ പണമായി തന്നെ പിടിച്ചെടുത്തു. ഇതില്‍ 79 കോടി പുതിയ 2000 രൂപ നോട്ടുകളാണ്. 2600 കോടിയുടെ കണക്കില്‍പ്പെടാത്ത പണവും കണ്ടെടുത്തു. തമിഴ്‌നാട്ടില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം പിടിച്ചെടുത്തത്. 140 … Read more

നോട്ട് നിരോധനത്തില്‍ മോഡി സര്‍ക്കാരിനുള്ള ജനപിന്തുണ കുത്തനെ കുറഞ്ഞതായി സര്‍വ്വേ ഫലം

ന്യൂഡല്‍ഹി: രാജ്യത്ത് 1000, 500 നോട്ടുകള്‍ നിരോധിച്ചത് മൂലം ഉണ്ടായ പ്രശ്‌നങ്ങള്‍ തീരാതെ തുടരുന്നതിനിടെ സര്‍ക്കാരിന്റെ തീരുമാനത്തിന് ജനപിന്തുണ കുറയുന്നതായി സര്‍വേ ഫലം. സിറ്റിസണ്‍ എന്‍ഗേജ്‌മെന്റ് പ്ലാറ്റ്‌ഫോം എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് നോട്ട് നിരോധനം സര്‍ക്കാരിന് ഏറെ തിരിച്ചടിയായതായി കണ്ടെത്തിയത്. സര്‍വേയില്‍ മുന്‍പ് നോട്ട് നിരോധനത്തെ അനുകൂലിച്ചവരില്‍ പലരും ഇപ്പോള്‍ സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ക്കുകയാണ്. മൂന്നാഴ്ച മുന്‍പ് ഇവര്‍ നടത്തിയ സര്‍വേയില്‍ ഏകദേശം 51 ശതമാനം പേരും നോട്ട് നിരോധനത്തെ അനുകൂലിച്ചിരുന്നു. എന്നാല്‍ പുതിയ സര്‍വേയില്‍ … Read more