ബ്രസല്‍സ് ഭീകരാക്രമണം: ബെല്‍ജിയം ഗതാഗതമന്ത്രി രാജിവച്ചു

  ബ്രസല്‍സ്: ബെല്‍ജിയം ഗതാഗതമന്ത്രി രാജിവച്ചു. ബ്രസല്‍സ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണു ഗതാഗത മന്ത്രി ജാക്വലിന്‍ ഗാലന്റ് രാജിസമര്‍പ്പിച്ചത്. ബ്രസല്‍സില്‍ ഭീകരാക്രമണമുണ്ടായേക്കുമെന്ന യൂറോപ്യന്‍ യൂുണിയന്‍ റിപ്പോര്‍ട്ട് അവഗണിച്ചതിന്റെ പേരില്‍ ജാക്വലിന്‍ വിമര്‍ശനം നേരിട്ടിരുന്നു. ജാക്വലിന്‍ ഗാലന്റിന്റെ രാജി അംഗീകരിച്ചതായി പ്രധാനമന്ത്രി ചാള്‍സ് മിഷേല്‍ കാബിനറ്റ് യോഗത്തിനുശേഷം അറിയിച്ചു. മാര്‍ച്ച് 22ന് ബ്രസല്‍സിലെ സാവന്റം വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനിലുമുണ്ടായ ചാവേര്‍ സ്‌ഫോടനങ്ങളില്‍ 32 പേര്‍ കൊല്ലപ്പെട്ടിരുന്നു. -എജെ-

വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു

  ന്യൂഡല്‍ഹി: മദ്യരാജാവ് വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു. എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണു നടപടി. ഐഡിബിഐ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ടു മല്യക്കെതിരേ ചുമത്തിയ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണു പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്തത്. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് മല്യക്കു നോട്ടീസ് നല്‍കിയിട്ടുണ്ട്. വിശദീകരണം നല്‍കിയില്ലെങ്കില്‍ പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കേസുമായി ബന്ധപ്പെട്ടു മൂന്നു തവണ മല്യയോടു നേരിട്ടു ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിവിധ … Read more

രണ്ടുവര്‍ഷം മുമ്പ് തട്ടിക്കൊണ്ട് പോയ നൈജീരിയന്‍ പെണ്കുട്ടികളുടെ വീഡിയോ ബൊക്കോ ഹറാം പുറത്തുവിട്ടു

രണ്ടുവര്‍ഷം മുമ്പ് തട്ടിക്കൊണ്ട് പോയ നൈജീരിയന്‍ പെണ്കുട്ടികളുടെ വീഡിയോ ബൊക്കോ ഹറാം പുറത്തുവിട്ടു അബുജ: രണ്ടുവര്‍ഷം മുമ്പ് തട്ടിക്കൊണ്ടുപോയ നൈജീരിയന്‍ പെണ്കുട്ടികളുടെ വീഡിയോ ഇസ്‌ലാമിക ഭീകരസംഘടനയായ ബൊക്കോ ഹറാം പുറത്തുവിട്ടു. 2014ല്‍ തട്ടിക്കൊണ്ടു പോയ 219 കുട്ടികളില്‍ 15 പേരുടെ ദൃശ്യങളാണ് പുറത്തുവിട്ടത്. പെണ്കുട്ടികളില്‍ കുറച്ചുപേരെങ്കിലും ജീവിച്ചിരിപ്പുണ്ട് എന്നതിന്റെ പ്രധാന തെളിവാണ് ഈ വിഡിയോ. പുതിയ ദൃശ്യങള്‍ കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ ചിത്രീകരിച്ചതെന്ന് കരുതപ്പെടുന്നു. ഇസ്‌ലാമിക വേഷം ധരിച്ച പെണ്കുട്ടികള്‍ സ്വയം പരിചയപ്പെടുത്തുകയണിതില്‍. പതിനഞ്ച് കുട്ടികളുടെയും മാതാപിതാക്കള്‍ … Read more

ജപ്പാന്‍ ഭൂകമ്പം: മരണ സംഖ്യ ഒമ്പതായി

  ടോക്കിയോ: തെക്ക്-പടിഞ്ഞാറന്‍ ജപ്പാനിലുണ്ടായ ഭൂകമ്പത്തില്‍ മരണ സംഖ്യ ഒമ്പതായി. ആയിരത്തിലേറെ ആളുകള്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടമായി. വൈദ്യുതബന്ധം തകരാറിലായി അതേസമയം ആണവകേന്ദ്രങ്ങള്‍ സുരക്ഷിതമാണെന്നാണ് റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂകമ്പം കുമാമോട്ടോ നഗരത്തിലാണ് ഏറ്റവും അധികം നാശനഷ്ടം വരുത്തിയത്. വടക്കു-പടിഞ്ഞാറന്‍ ദ്വീപായ ക്യുഷുവാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ആദ്യ ചലനത്തിനു പിന്നാലെ 5.7 രേഖപ്പെടുത്തിയ തുടര്‍ചലനവുമുണ്ടായി. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. -എജെ-  

പനാമ പേപ്പേഴ്‌സ്: അമിതാഭ് ബച്ചനടക്കമുള്ളവര്‍ക്കു നോട്ടീസ്

പനാമ പേപ്പേഴ്‌സ്: അമിതാഭ് ബച്ചനടക്കമുള്ളവര്‍ക്കു നോട്ടീസ് ന്യൂഡല്‍ഹി: കള്ളപ്പണക്കാരുടെ പട്ടികയുമായി രാജ്യത്തെ അമ്പരപ്പിച്ച പനാമ രേഖകളുടെ അടിസ്ഥാനത്തില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നോട്ടീസ്. ആദായനികുതി വകുപ്പാണ് അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെ പനാമ ലിസ്റ്റിലുള്ള 200 പേര്‍ക്കു നോട്ടീസ് അയച്ചത്. വിദേശത്തെ കള്ളപ്പണവുമായി ബന്ധപ്പെട്ട 20 ചോദ്യങ്ങള്‍ സഹിതമാണു നോട്ടീസ്. രണ്ടു ചോദ്യാവലികളാണു നല്‍കിയിരിക്കുന്നത്. ഇതിന് 20 ദിവസത്തിനകം മറുപടി നല്കാനാവശ്യപ്പെട്ടാണു നോട്ടീസ് അയച്ചിരിക്കുന്നത്. ഐശ്വര്യ റായിക്കും നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നാണു സൂചനകള്‍. രാജ്യത്തെ പ്രമുഖര്‍ നികുതി … Read more

ശബരിമലയിലെ സ്ത്രീകളുടെ വിലക്ക് ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്നു സുപ്രീം കോടതി

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീകളുടെ വിലക്ക് ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്നു സുപ്രീം കോടതി. ജീവശാസ്ത്രപരമായി കാര്യങ്ങളുടെ പേരില്‍ സ്ത്രീകളെ ശബരിമലയില്‍ വിലക്കുന്നതു ശരിയല്ല. ആര്‍ത്തവം ഒരു ശാരീരിക അവസ്ഥയാണെന്നും കോടതി നിരീക്ഷിച്ചു. എന്തിന്റെ പേരിലാണ് 10 വയസിനും 60 വയസിനും ഇടയിലുള്ള സ്ത്രീകളെ ശബരിമലയില്‍ വിലക്കിയിരിക്കുന്നതെന്നും 41 ദിവസം വ്രതം എടുത്താണ് പുരുഷന്‍മാര്‍ ശബരിമലയില്‍ എത്തുന്നത് എന്നതിന് എന്ത് ഉറപ്പാണുള്ളതെന്നും കോടതി ചോദിച്ചു. ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു സുപ്രധാനം നിരീക്ഷണം നടത്തിയത്. വിശ്വാസത്തിന്റെ പേരിലാണു സ്ത്രീകളെ … Read more

ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജനെ കഴുത്തറുത്തു കൊന്നു

  ലണ്ടന്‍: ഏതാനും പൗണ്ടുകളെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജനെ കഴുത്തറുത്തു കൊന്നു. പടിഞ്ഞാറന്‍ ലണ്ടനിലെ ഐല്‍വര്‍ത്തിലായിരുന്നു സംഭവം. സാഹില്‍ റോയ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ആക്രമണം നടന്ന ഉടന്‍തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് 22കാരനെ പോലീസ് അറസ്റ്റ് ചെയ്തു. -എജെ-

സിഖ് തീവ്രവാദികളുമായി ചേര്‍ന്ന് ഐ.എസ് ഇന്ത്യയെ ആക്രമിക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: സിഖ് തീവ്രവാദി സംഘടനയുമായി ചേര്‍ന്ന് ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ആക്രമണം നടത്താനാണ് പദ്ധതി. കാനഡയില്‍ നിന്നുള്ള സിഖ് തീവ്രവാദ സംഘടനയുമായി ചേര്‍ന്ന് ആക്രമണം നടത്താനാണ് പദ്ധതി. സിഖ് വിഭാഗത്തില്‍ നിന്നുള്ള ഈ തീവ്രവാദികള്‍ നിലവില്‍ കാനഡയില്‍ അഭയം തേടിയിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഒരു വനിതാ സിഖ് തീവ്രവാദിയുടെ ടെലിഫോണ്‍ സംഭാഷണം ചോര്‍ത്തിയതില്‍ നിന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ആക്രമണ പദ്ധതിയെക്കുറിച്ച് വിവരം ലഭിച്ചത്. തീവ്രവാദികളുടെ പ്രധാന ലക്ഷ്യം ഡല്‍ഹിയാണെന്നാണ് … Read more

സ്ത്രീപ്രവേശനം: ശനി ഷിഗ്നാപുര്‍ ക്ഷേത്രത്തിനുശേഷം കോലാപുര്‍ മഹാലക്ഷ്മി ക്ഷേത്രത്തിലേക്ക്

മുംബൈ: സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ നിയന്ത്രണമുണ്ടായിരുന്ന ശനി ഷിഗ്നാപുര്‍ ക്ഷേത്രത്തിലെ വിലക്ക് നീക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ച തൃപ്തി ദേശായിയുടെ അടുത്ത ലക്ഷ്യം കോലാപുര്‍ മഹാലക്ഷ്മി ക്ഷേത്രം. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പ്രയത്‌നഫലമാണു മഹാരാഷ്ട്രയിലെ ശനി ഷിഗ്നാപുര്‍ ക്ഷേത്രത്തിലെ നിയന്ത്രണങ്ങള്‍ ക്ഷേത്രം ട്രസ്റ്റ് അധികൃതര്‍ നീക്കാന്‍ കാരണം. 400 വര്‍ഷം പഴക്കമുള്ള വിലക്കാണു കഴിഞ്ഞ ദിവസം നീക്കിയത്. മൂന്നു മാസത്തെ പോരാട്ടത്തിനുശേഷമാണു സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തിനുള്ള വഴി തുറന്നത്. ലിംഗ അസമത്വത്തിനെതിരായ … Read more

ഉത്തരകൊറിയ വീണ്ടും ദീര്‍ഘദൂര മിസൈല്‍ എഞ്ചിന്‍ പരീക്ഷിച്ചു

  സോള്‍: ഉത്തരകൊറിയ വീണ്ടും ദീര്‍ഘദൂര മിസൈല്‍ എഞ്ചിന്‍ പരീക്ഷിച്ചു. യുഎസിനെ ലക്ഷ്യമിട്ടാണ് തങ്ങള്‍ പരീക്ഷണം നടത്തിയതെന്ന് ഉത്തരകൊറിയന്‍ ഭരണകൂടം വ്യക്തമാക്കി. ഈ വര്‍ഷം ഉത്തരകൊറിയ നടത്തുന്ന നാലാം പരീക്ഷണമാണിത്. ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ മേല്‍നോട്ടത്തിലായിരുന്നു പരീക്ഷണം. യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ചാരമാക്കാന്‍ ഉത്തര കൊറിയക്ക് ഇപ്പോള്‍ കഴിയുമെന്ന് ഏകാധിപതി കിം ജോങ് ഉന്‍ പറഞ്ഞതായി കൊറിയന്‍ സെന്‍ട്രല്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസവും ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. … Read more