ഇന്ത്യന്‍ ബഹിരാകാശ കേന്ദ്രത്തിന്റെ വ്യാവസായിക വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന് അന്താരാഷ്ട്ര കോടതി 4432 കോടിയുടെ ഭീമന്‍ പിഴ ചുമത്തി

ബംഗളൂരു: ഇന്ത്യന്‍ ബഹിരാകാശ കേന്ദ്രത്തിന്റെ വ്യാവസായിക വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന് അന്താരാഷ്ട്ര കോടതി 4432 കോടിയുടെ ഭീമന്‍ പിഴ ചുമത്തി. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനമായ ദേവാസ് മള്‍ട്ടി ഉപഗ്രഹങ്ങള്‍ വഴി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള കരാര്‍ റദ്ദാക്കിയ കേസിലാണിത്. തുക നിശ്ചിത സമയത്ത് കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ 18 ശതമാനം പിഴയും നല്‍കേണ്ടി വരും. 2011ല്‍ ടൂ ജി സ്‌പെക്ട്രം ക്രമക്കേടുമായി ബന്ധപ്പെട്ട് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് വിവാദമായ ദേവാസ് മള്‍ട്ടി മീഡിയയുമായുള്ള എസ് … Read more

പ്രധാനമന്ത്രി സ്‌കൂള്‍ കുട്ടിയെപ്പോലെ പെരുമാറരുതെന്ന് കോണ്‍ഗ്രസ്, മോഡി നാടകം കളിക്കുകയാണെന്ന് ആനന്ദ് ശര്‍മ്മ

  ??????????: ????????????? ???????? ????????? ???? ??????????????? ??????????. ??????????????????????? ????? ???? ??????????? ?????????????? ????????????? ????????? ????????? ??????????????? ???????? ???? ??????????????? ?????? ?????????? ?????????? ?????????? ??????? ???????? ????????? ???????????? ????????????????????. ????? ????????????????? ???? ????????????? ??????????????????????? ?????. ???????????? ?????? ??????????? ????????????? ???????? ???????? ?????? ????????????. ????????????? ?????????? ???????? ????????? ??????? ???? ??????????? ??????? ????????????? ???????? ????? ?????? … Read more

ബീഫ് കഴിച്ചുവെന്നാരോപിച്ച് മധ്യവയസ്‌കനെ തല്ലിക്കൊന്നു, ‘ബീഫല്ലെന്ന് തെളിയിക്കപ്പെട്ടാല്‍ അവരെന്റെ ഉപ്പയെ തിരിച്ചു തരുമോ?’ മകള്‍ ചോദിക്കുന്നു

??????: ???? ???????????? ????????? ??????????????? ????????? ???????????? ??????????? ?????????? ??????. ???????? ????????? (50) ??? ??????????????. ??????? 22 ?????????? ???? ?????????? ???????????? ?????????. ?????? ???????????? ?????? ????????????? ?????????????. ??????? ????????? ????? ???????????? ???????????? ???????????????? ?????. ??????????? ?????? 45 ???? ???????? ???????? ?????. ??????????????????? ?????? ?????? ?????????? ????????????????. ??????????? ??????? ???? ????????????????? ?????? ????????? ????????????????? ????????? ??????? … Read more

മുംബൈ സ്‌ഫോടന പരമ്പര: അഞ്ചു പ്രതികള്‍ക്ക് വധശിക്ഷ

മുംബൈ: മുംബൈ സ്‌ഫോടനപരമ്പരക്കേസില്‍ അഞ്ച് പ്രതികള്‍ക്ക് വധശിക്ഷ. മുംബൈ മക്കോക്ക കോടതി പ്രത്യേകജഡ്ജി യതിന്‍ ഡി.ഷിന്‍ഡെയാണ് ശിക്ഷ വിധിച്ചത്. കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ 12 പ്രതികളില്‍ ഏഴുപേര്‍ക്ക് ജീവപര്യന്തവും ശിക്ഷ വിധിച്ചിട്ടുണ്ട്. മുഹമ്മദ് ഫൈസല്‍ ഷെയ്ഖ്(36), ആസിഫ് ഖാന്‍(38), കമല്‍ അഹമ്മദ് അന്‍സാരി(37), എസ്താഷം സിദ്ദിഖി(30), നവീദ് ഹുസൈന്‍ ഖാന്‍(30) എന്നിവര്‍ക്കാണ് വധശിക്ഷ. തന്‍വീര്‍ അഹമ്മദ് അന്‍സാരി(37), മുഹമ്മദ് മജീദ് ഷാഫി(32), ശൈഖ് അലം ഷെയ്ക്ക്(41), മുഹമ്മദ് സാജിദ് അന്‍സാരി(34), മുസാമില്‍ ശൈഖ്(27), സൊഹൈല്‍ മുഹമ്മദ് ഷെയ്ക്(43), … Read more

തിമിഴ് സിനിമാ താരങ്ങളായ വിജയ്,നയന്‍താര, സാമന്ത എന്നിവരുടെ വീടുകളില്‍ ആദായനികുതി റെയ്ഡ്

  കൊച്ചി: തമിഴ് സിനിമ താരങ്ങളായ വിജയ്, നയന്‍താര, സാമന്ത എന്നിവരുടെ വീടുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് തുടങ്ങി. ഇന്നു രാവിലെ താരങ്ങളുടെ ചെന്നൈയിലെ വസതികളിലാണ് റെയ്ഡ് തുടങ്ങിയത്. അതേസമയം നയന്‍താരയുടെ കുടുംബവീടായ തിരുവല്ലയിലെ കോടിയാട്ട് വസതിയില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് ആദ്യം അകത്തുപ്രവേശിക്കാനായില്ല. പിന്നീട് കട്ടര്‍ ഉപയോഗിച്ച് കതകിന്റെ പൂട്ടു തുറന്നാണു ഉദ്യോഗസ്ഥര്‍ അകത്തു പ്രവേശിപ്പിച്ചത്. ആദായവകുപ്പിലെ ഉദ്യോഗസ്ഥനായ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവല്ലയില്‍ റെയ്ഡിനെത്തിയത്. വര്‍ഷങ്ങളായി ഈ വീട്ടില്‍ പുഷ്പഗിരി ആശുപത്രിയില്‍ ജോലിയുള്ള അങ്കമാലി സ്വദേശിയായ … Read more

പുകയില പായ്ക്കറ്റിലെ മുന്നറിയിപ്പു പരസ്യം വലുതാക്കുന്നത് വൈകിപ്പിക്കുന്നു

ന്യൂഡല്‍ഹി : ജനങ്ങള്‍ക്കിടയിലുള്ള പുകയില ഉപയോഗം കുറയ്ക്കുന്നതിനായി ജാഗ്രത നിര്‍ദ്ദേശം നല്കുന്ന പുകയില പായ്ക്കിലെ മുന്നറിയിപ്പു പരസ്യം വലുതാക്കി പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ വൈകിപ്പിക്കുന്നു. പുകയില ഉത്പന്നങ്ങളുടെ കവറിനു പുറത്ത് 85 ശതമാനം വലുപ്പത്തില്‍ പുകവലി ആരോഗ്യത്തിനു ഹാനികരമെന്ന പരസ്യം നല്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ തീരുമാനം വൈകിപ്പിക്കുകയാണ്. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ പുകയില പായ്ക്കറ്റിലെ മുന്നറിയിപ്പു വലുതാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച വിജ്ഞാനപനം ആരോഗ്യ … Read more

ഡിജിറ്റല്‍ ഇന്ത്യയെ പിന്തുണയ്ക്കുന്ന ഫെയ്‌സ്ബുക്ക് ക്യാംപെയ്‌നായ ത്രവര്‍ണ പ്രൊഫൈല്‍ ചിത്രത്തിന്റെ സോഴ്‌സ് കോഡ് മാറ്റി

ന്യൂഡല്‍ഹി: വിവാദമായതോടെ ഡിജിറ്റല്‍ ഇന്ത്യയെ പിന്തുണയ്ക്കുന്ന ഫെയ്‌സ്ബുക്ക് ക്യാംപെയ്‌നായ ത്രവര്‍ണ പ്രൊഫൈല്‍ ചിത്രത്തിന്റെ സോഴ്‌സ് കോഡ് മാറ്റി. ഡിജിറ്റല്‍ ഇന്ത്യയുടെ മറവില്‍ നെറ്റ് ന്യൂട്രാലിറ്റി അട്ടിമറിക്കാനുള്ള ശ്രമമാണ് ഫെയ്‌സ്ബുക്ക് നടത്തുന്നതെന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. വിമര്‍ശനം ശക്തമായതോടെ സോഴ്‌സ് കോഡില്‍ എന്ന് Internet.org profile picture നല്‍കിയിരുന്നത് മാറ്റി ഫെയ്‌സ്ബുക്ക് digitalIndiaProfilePicture_prideAvatar എന്നാക്കി മാറ്റിയിരിക്കുകയാണ്. എഞ്ചിനീയര്‍ക്ക് സംഭവിച്ച പിഴവിനെ തുടര്‍ന്നാണ് സോഴ്‌സ് കോഡ് മാറിപ്പോയതെന്ന് ഫെയ്‌സ്ബുക്ക് വക്താവ് അറിയിച്ചു. ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പിന്തുണ നല്‍കുക മാത്രമാണ് … Read more

മോദിക്ക് ശിവസേനയുടെ വക കുത്ത്…സോഷ്യല്‍മീഡിയ ഇല്ലാതെ നെഹ്‌റുവും ഇന്ദിരാഗാന്ധിയും പ്രശസ്തരായിരുന്നുവെന്ന് പാര്‍ട്ടി മുഖ പത്രം സാമ്ന

മുംബയ്: യു.എസ് സന്ദര്‍ശനത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശസ്തിയെ പരോക്ഷമായി പരിഹസിച്ച് ശിവസേന. സോഷ്യല്‍മീഡിയ ഇല്ലാതെ തന്നെ ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിമാരായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും പ്രശസ്തരായിരുന്നു എന്നാണ് പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലൂടെ സേന വ്യക്തമാക്കിയത്. ”മോദി വളരെ പ്രശസ്തനാണെന്നതില്‍ സംശയമില്ല. മോദി യു.എസില്‍ എവിടെ പോയപ്പോഴും അവിടെയല്ലാം ‘മോദി മോദി’ എന്ന് ജനങ്ങള്‍ വിളിക്കുന്നുണ്ടായിരുന്നു, എന്നാല്‍ ഇന്നത്തെ പോലെ സോഷ്യല്‍ മീഡിയ പ്രചാരത്തിലില്ലായിരുന്ന കാലത്തില്‍ പോലും നെഹ്‌റുവും ഇന്ദിരയും ഇതേ പോലെ … Read more

മോദിയുടെ വിദേശ പര്യടനത്തിലൂടെ രാജ്യം എന്തു നേടിയെന്ന് വ്യക്തമാക്കണമെന്ന് കെജ്രിവാള്‍

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തെ ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ രംഗത്ത്. അദ്ദേഹത്തിന്റെ വിദേശ പര്യടനത്തിലൂടെ രാജ്യം എന്തു നേടിയെന്ന് വ്യക്തമാക്കേണ്ട സമയമാണിതെന്ന് കേജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സ്വകാര്യ കമ്പനികളുടെ അടുത്തുപോയി നിക്ഷേപം ആവശ്യപ്പെടുന്നത് രാജ്യത്തിന്റെ പുരോഗതിക്ക് ചേര്‍ന്നതാണോയെന്നും കേജ്രിവാള്‍ ചോദിച്ചു. ചൈനയുടെ കാര്യം നോക്കുകയാണെങ്കില്‍ അവരാദ്യം ചൈനയെ നിര്‍മിക്കുകയാണ് ചെയ്തത്. അതിനുശേഷം വന്‍കിട കമ്പനികളെല്ലാം ചൈനയിലേക്ക് നിക്ഷേപം നടത്താന്‍ ആവശ്യപ്പെട്ട് അവരെ അങ്ങോട്ട് സമീപിക്കുകയായിരുന്നു. … Read more

പ്രൊഫൈല്‍ ത്രിവര്‍ണമാക്കിയാല്‍, ഇന്റര്‍നെറ്റ് ഓര്‍ഗിനുള്ള പിന്തുണയാകില്ലെന്നു ഫേസ്ബുക്ക്

  ന്യൂയോര്‍ക്ക്: ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു നടത്തിയ പ്രചാരണപരിപാടിക്ക് ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗുമായി ബന്ധമില്ലെന്നു ഫേസ്ബുക്ക് അറിയിച്ചു. പ്രമുഖ മാധ്യമമായ ഹഫിംഗ്ടണ്‍പോസ്റ്റാണ് ഫേസ്ബുക്ക് വക്താവിന്റെ സ്ഥിരീകരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് നടത്തിയ ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്‌നു പിന്നാലെ ആരോപണവുമായി ലക്ഷങ്ങളാണു രംഗത്തുവന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫേസ്ബുക്ക് ആസ്ഥാനം സന്ദര്‍ശിച്ചതിനു പിന്നാലെ പ്രത്യക്ഷപ്പെട്ട ത്രിവര്‍ണപ്രൊഫൈല്‍ പിക് ആപ്പാണ് വിവാദമായത്. ഡിജിറ്റല്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മാര്‍ക്ക് സുക്കര്‍ബര്‍ഗും പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണപതാകയുടെ … Read more