യു.എസില്‍ ക്ഷേത്രത്തിന്റെ സൈന്‍ ബോര്‍ഡ് വെടിവച്ച് തകര്‍ത്തു

ഹൂസ്റ്റണ്‍: യു.എസിലെ നോര്‍ത്ത് കരോലീനയ്ക്ക് സമീപം ഹിന്ദു ക്ഷേത്രം നിര്‍മാണ മേഖലയില്‍ ആക്രമണം. ക്ഷേത്രത്തിന്റെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നു സൈന്‍ ബോര്‍ഡാണ് വെടിവച്ച് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ബോര്‍ഡില്‍ വെടിയേറ്റ 60 ദ്വാരങ്ങള്‍ കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. ബോര്‍ഡ് നശിപ്പിക്കപ്പെട്ടത് ജൂലൈ നാലിനായിരിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ഏകദേശം 200 യു.എസ്. ഡോളറിന്റെ നാശനഷ്ടം രേഖപ്പെടുത്തിയതായും അധികൃതര്‍ വ്യക്തമാക്കി. പ്രദേശത്ത് 3,600 സ്‌ക്വയര്‍ഫീറ്റ് വലുപ്പത്തിലുള്ള ക്ഷേത്ര നര്‍മാണത്തിനുള്ള ഒരുക്കങ്ങളിലായിരുന്നു പ്രദേശത്തെ ഹിന്ദു സംഘടനകള്‍. ഏകദേശം 7.6 ഏക്കര്‍ … Read more

സൗദിയില്‍ ഐസിസ് ബന്ധമുള്ളവര്‍ക്ക് നേരെ വ്യാപക അറസ്റ്റ്…

റിയാദ്: ഐ.എസിന്റെ ആക്രമണശ്രമങ്ങള്‍ തകര്‍ത്തതായും നാനൂറിലേറെ തീവ്രവാദികളെ അറസ്റ്റ് ചെയ്തതായും സൗദി അറേബ്യ അവകാശപ്പെട്ടു. ഇതിനോടകം 431 പേരെ തീവ്രവാദവുമായി ബന്ധപ്പെട്ട് പിടികൂടി അടുത്തിടെ ഐ.എസ്. സൗദിയില്‍ നടത്തിയ ആക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരും അറസ്റ്റിലായിട്ടുണ്ടെന്നു സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ മേയില്‍ ക്വാതിഫ് മേഖലയിലെ അല്‍ക്വുദീഷ് ഗ്രാമത്തിലുണ്ടായ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരും പിടിയിലായിട്ടുണ്ട്. നവംബറില്‍ എട്ടുപേരുടെ മരണത്തിനു കാരണമായ അല്‍അഹ്‌സയിലെ വെടിവയ്പ്, മേയില്‍ ഷിയ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണം തുടങ്ങിയ … Read more

തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി…സംഘടനകളുമായുള്ള പ്രധാനമന്ത്രിയുടെ ചര്‍ച്ച പരാജയം

ന്യൂഡല്‍ഹി: തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനത്തെ സംബന്ധിച്ച് തൊഴിലാളി സംഘടനാ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. പ്രധാനമന്ത്രിയില്‍ നിന്നും ഉറപ്പൊന്നും ലഭിച്ചില്ലെന്നും സെപ്തംബര്‍ 2ന് പ്രഖ്യാപിച്ചിരിക്കുന്ന രാജ്യവ്യാപക പണിമുടക്കുമായി മുമ്പോട്ട് പോകുമെന്നും സംഘടനാ നേതാക്കള്‍ ചര്‍ച്ചയ്ക്കു ശേഷം അറിയിച്ചു. പന്ത്രണ്ടോളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. തങ്ങള്‍ക്ക് പറയാനുള്ളത് സര്‍ക്കാര്‍ കേട്ടുവെന്നും എന്നാല്‍, ഒരു ഉറപ്പും അവരുടെ ഭാഗത്തു നിന്ന് ലഭിച്ചില്ലെന്നും എ.ഐ.ടി.യു.സി ജനറല്‍ … Read more

ഇറാനും എണ്ണകയറ്റുമതിക്ക്…വില കുത്തനെ ഇടിഞ്ഞേക്കും

ന്യൂഡല്‍ഹി: ഇറാനും എണ്ണ കയറ്റുമതിക്ക് തയ്യാറെടുപ്പ് തുടങ്ങിയതോടെ പെട്രോള്‍, ഡീസല്‍ വില കുത്തനെ ഇടിയാന്‍ സാദ്ധ്യത. ഇപ്പോള്‍ തന്നെ ഡിമാന്‍ഡില്‍ കവിഞ്ഞ ക്രൂഡോയിലാണ് ആഗോള കമ്പോളത്തിലേക്ക് ഒഴുകുന്നത്. ഇറാനും കൂടി ഇതില്‍ കൂട്ടുചേരുന്നതോടെ ക്രൂഡോയില്‍ വില വീണ്ടും ഇടിയാതെ തരമില്ല. പ്രതിദിനം 30 ലക്ഷം ബാരല്‍ ക്രൂഡോയില്‍ ഉത്പാദിപ്പിക്കുന്ന ഇറാന്‍ മൂന്ന് കോടി ബാരലാണ് കയറ്റുമതിക്കായി കരുതിയിരിക്കുന്നത്. ഇറാന്റെ കരുതല്‍ എണ്ണശേഖരം വിപണിയിലെത്തുന്നതോടെ ക്രൂഡോയില്‍ വില ബാരലിന് 35 40 ഡോളറിലേക്ക് ഇടിയുമെന്നും കുറഞ്ഞത് ഒരു വര്‍ഷത്തേക്ക് … Read more

10 വയസുകാരി അമ്മയായി

  സംപൗളോ: ബ്രസീലില്‍ 10 വയസുകാരി അമ്മയായി. രണ്ടാനച്ഛന്റെ പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിയാണ് അമ്മയായത്. തെക്കുകിഴക്കന്‍ ബ്രസീലിലാണ് സംഭവം. വയറുവേദനയെത്തുടര്‍ന്ന് സ്‌കൂളില്‍നിന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഏഴു മാസം ഗര്‍ഭിണിയാണെന്ന് അറിയുന്നത്. 40 വയസുള്ള രണ്ടാനച്ഛനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടി പോലീസിനോടു പറഞ്ഞു. രണ്ടാനച്ഛനെതിരേ പോലീസ് കേസെടുത്തു.

ഡല്‍ഹിയില്‍ 15 കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ആള്‍ അറസ്റ്റില്‍

  ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാവാത്ത 15 കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ആള്‍ പോലീസ് പിടിയില്‍. നോയിഡയില്‍നിന്നുള്ള ബസ് ഡ്രൈവര്‍ രവീന്ദ്ര കുമാര്‍ (24) ആണ് അറസ്റ്റിലായത്. ആറുവയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായപ്പോഴാണ് പരമ്പര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കഴിഞ്ഞ 15ന് ആണ് ഇയാള്‍ അറസ്റ്റിലായത്. കുട്ടികള്‍ക്കു മിഠായിയോ പണമോ നല്‍കി വശീകരിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു പതിവെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞു. പീഡനത്തിനു ശേഷം കുട്ടികളെ കൊലപ്പെടുത്തി അഴുക്കുചാലുകളിലോ വയലിലോ ഉപേക്ഷിക്കുമെന്നും ഇയാള്‍ പറഞ്ഞു. … Read more

പാക്കിസ്ഥാന്‍ തകര്‍ത്ത ഡ്രോണ്‍ ചൈനയില്‍ നിര്‍മ്മിച്ചതെന്നു സ്ഥിരീകരണം

ബീജിങ്: ഇന്ത്യയുടേതെന്ന അവകാശവാദമുന്നയിച്ച് പാക്കിസ്ഥാന്‍ തകര്‍ത്ത ചാരവിമാനം ചൈനയുടേതെന്നു സ്ഥിരീകരിച്ചു. ചൈനീസ് കമ്പനിയായ ഡിജെഐ യുടെ ഫാന്റം 3 വിഭാഗത്തില്‍പ്പെട്ട ചാരവിമാനമാണിതെന്ന് സര്‍ക്കാര്‍ പ്രസിദ്ധീകരണമായ ഒബ്‌സര്‍വര്‍ വ്യക്തമാക്കി. ഇന്ത്യയുടെ ചാരവിമാനമാണെന്നു പാക്കിസ്ഥാന്‍ പറഞ്ഞ ഉടന്‍ തന്നെ അതു ചൈനീസ് ചാരവിമാനമാണെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഒബ്‌സര്‍വര്‍ ദിനപത്രത്തിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചൈനയുടെ ഏറ്റവും ആധുനികമായ ആളില്ലാ ചാര വിമാനമാണ് ഫാന്റം 3. 1,200 ഡോളര്‍ (ഏകദേശം 76169 രൂപ) വിലവരുന്ന ചാരവിമാനമാണ് ഫാന്റം 3 എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

വംശീയ വിദ്വേഷത്തിനെതിരെ സംസാരിച്ച ഹുമന്‍ സൂ ഗാല്‍വെയില്‍ പ്രദര്‍ശനത്തിന്

ഡബ്ലിന്‍: യൂറോപ്പില്‍ 19 ാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന വംശീയ അധിക്ഷേപങ്ങള്‍ക്കുള്ള മറുപടിയെന്നോണം അവതരിപ്പിക്കപ്പെട്ട ‘ഹുമന്‍ സൂ’ ഗാല്‍വെയില്‍ പ്രദര്‍ശനത്തിനെത്തി. മാസങ്ങള്‍ക്ക് മുമ്പ് വ്യാപകമായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് ലണ്ടനില്‍ നിരോധിക്കപ്പെട്ട ചിത്രമാണ് ഹുമന്‍ സൂ. തിങ്കളാഴ്ച്ച വരെ നടക്കുന്ന ഗാല്‍വെ ഇന്റര്‍നാഷണല്‍ ആര്‍ട്ട്‌സ് ഫെസ്റ്റിവലിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. സൗത്ത് ആഫ്രിക്കന്‍ കലാകാരനായ ബ്രെട്ട് ബെയ്‌ലി ഒരുക്കിയ ചിത്രമാണ് ഹുമന്‍ സൂ. മനുഷ്യനെ മൃഗങ്ങള്‍ക്കു സമാനമായി പ്രദര്‍ശനത്തിനു വച്ചിരുന്ന ഒരു കാലഘട്ടത്തിന്റെ നേര്‍ക്കാഴ്ച്ചയാണ് ഹുമന്‍ സൂവിലൂടെ സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. ആഫ്രിക്കന്‍ ഗോത്ര … Read more

രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി…ഇപ്പോഴും നാപ്കിന്‍ ഉപയോഗിക്കുന്ന പിച്ചവെച്ച് നടക്കുന്ന കുഞ്ഞ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇപ്പോഴും നാപ്കിന്‍ ഉപയോഗിക്കുന്ന പിച്ചവെച്ച് നടക്കുന്ന കുഞ്ഞാണെന്ന് ബിജെപി. കൊച്ചുവായില്‍ വലിയ വര്‍ത്തമാനം പറയാന്‍ കുട്ടികളെ ആരും അനുവദിക്കാറില്ലെന്നും വിമര്‍ശിക്കുമ്പോള്‍ വസ്തുതകള്‍ മനസ്സിലാക്കി വേണമെന്നും ബിജെപി പരിഹസിച്ചു. 56 ഇഞ്ച് നെഞ്ചളവ് 5.6 ഇഞ്ചായി ചുരുങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് രാഹുല്‍ നല്‍കിയ കൊട്ടിന് മറുപടിയായി ബിജെപി സെക്രട്ടറി സിദ്ധാര്‍ഥ് നാഥ് സിംഗിന്റേതായിരുന്നു കളിയാക്കല്‍. രാഹുല്‍ ഇപ്പോഴും നാപ്കിന്‍ ഉപയോഗിക്കുന്ന കുട്ടിയാണെന്ന് പറഞ്ഞ സിദ്ധാര്‍ത്ഥ് ആ കുട്ടിക്ക് ഉപദേശങ്ങള്‍ നല്‍കാന്‍ … Read more

ഐസിസ് അനുകൂലികള്‍ മിസൈല്‍ ആക്രമണം നടത്തിയതായി അവകാശവാദം

കെയ്റോ: മിസൈല്‍ ആക്രമണം നടത്തിയതായി അവകാശപ്പെട്ട് ഐസിസ് ബന്ധമുള്ള തീവ്രവാദി സംഘടന. ഈജിപ്ഷ്യന്‍ നേവിയുടെ കപ്പലിന് നേരെ മെഡിറ്റനേറിയന്‍ കടലില്‍ വെച്ച് ആക്രമണം നടത്തിയെന്നാണ് അവകാശവാദം. ഈജിപ്തിലെ സിനായ് പെനുസിലയില്‍ നിന്നുള്ള തീവ്രവാദ ഗ്രൂപ്പാണ് സംഭവത്തിന് പിന്നില്‍. റാഫയ്ക്ക് സമീപത്ത് വെച്ച് ആക്രമണം നടത്തിയെന്നാണ് അവകാശവാദം. സ്റ്റേറ്റ് ഓഫ് സിനായി എന്ന് സ്വയംവിശേഷിപ്പിക്കുന്ന തീവ്രവാദ ഗ്രൂപ്പ് വിവിധഫോട്ടോകളും വിതരണം ചെയ്തിട്ടുണ്ട്. സൈനിക കപ്പലിന് നേരെ ഒരു വസ്തു പറക്കുന്നതാണ് ചിത്രങ്ങളില്‍ ഉള്ളത്. എന്നാല്‍ റിപ്പോര്‍ട്ടിലെ സത്യാവസ്ഥ എത്രമാത്രമെന്ന് … Read more