ഗൂഗിളിന്‍റെ സ്വയം ഓടുന്നകാറുകള്‍ കൂട്ടിയിടിച്ച് മൂന്ന് ജീവനക്കാര്‍ക്ക് പരിക്ക്

ലോസാഞ്ചലസ്: ഗൂഗിളിന്റെ സ്വയം ഓടുന്ന കാറുകള്‍ കൂട്ടിയിടിച്ചു. കാര്‍ മാതൃകകളില്‍ ഒന്നിന് പിന്നില്‍ മറ്റൊരു കാറിടിക്കുകയായിരുന്നു. മൂന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഗൂഗിള്‍ ജീവനക്കാരായിരുന്നു കാറില്‍. കഴുത്തിന് നിസാരപരിക്കേറ്റവരെ  ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. ഗൂഗിളിന്റെ നഗരമായ മൗണ്ടന്‍വ്യൂവിലായിരുന്നു അപകടം. സ്വയം ഓടുന്ന ഇരുപതിലേറെ കാറുകള്‍ പരീക്ഷണ ഓട്ടം നടത്തുന്നുണ്ട് ഇവിടെ അതിലൊന്നിന്റെ പിന്നില്‍ മറ്റൊരു കാര്‍ ഇടിച്ച് കയറുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് കാരണം. പരീക്ഷണ ഓട്ടത്തിനിടെ അടിയന്തരഘട്ടങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഡ്രൈവര്‍ സീറ്റില്‍ ആളു വേണമെന്ന് നിബന്ധനയുണ്ട്. … Read more

മിഷേല്‍ ഒബാമയെ ‘ഗൊറില്ല’യെന്ന് വിളിച്ച സംഭവം..രാജിയില്ലെന്ന് വാഷിങ്ടണ്‍ മേയര്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യയും രാജ്യത്തെ പ്രഥമ വനിതയുമായ മിഷേല്‍ ഒബാമയെ ‘ഗൊറില്ല’യെന്ന് വിളിച്ച വാഷിങ്ടണ്‍ മേയര്‍ വീണ്ടും രംഗത്ത്. താന്‍ മേയര്‍ സ്ഥാനം രാജിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും, അങ്ങനെ ചെയ്താല്‍ താനൊരു വംശീയ വിരോധിയാണെന്ന് അംഗീകരിക്കുന്നതിന് തുല്യമാണെന്നും വാഷിങ്ടണ്‍ മേയര്‍ പാഡ്രിക് റുഷിന്‍ വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജിലൂടെ പരാമര്‍ശം നടത്തിയാണ് ദിവസങ്ങള്‍ക്ക് മുമ്പ് വാഷിങ്ടണ്‍ മേയര്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. യു.എസ്. പ്രസിഡന്റിന്റെ ഭാര്യയുടെ മുഖം ഗൊറില്ലയുടേതന് സമമാണെന്നും കുരങ്ങു മനുഷ്യനായ ബറാക് ഒബാമയ്ക്ക് … Read more

കതിരൂര്‍ മനോജ് വധം: പി. ജയരാജന്‍ പ്രതിയാകുമെന്നു സൂചന

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ തയാറാക്കിയ കുറ്റപത്രത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജിനുള്ള പങ്ക് വ്യക്തമാക്കിയിട്ടുണ്ടെന്നു സൂചന. ജയരാജന്‍ കേസില്‍ പ്രതിയാകുമെന്നു സിബിഐ പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹം പ്രതിയാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നു ചില ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ പ്രതിയാകുമെന്ന് അദ്ദേഹത്തിനുതന്നെ കൃത്യമായി ബോധ്യപ്പെട്ടിട്ടുള്ളതായി സിബിഐ കേന്ദ്രങ്ങള്‍ സൂചന നല്‍കി. കേസിലെ മുഖ്യപ്രതി വിക്രമനും ജയരാജനും തമ്മില്‍ അടുത്ത ബന്ധമാണുള്ളതെന്നും വിക്രമന്‍ ജയരാജന്റെ വലംകൈയാണെന്നുമാണു സിബിഐയുടെ കണ്ടെത്തല്‍. ഇതിന്റെ വിവരങ്ങള്‍ കുറ്റപത്രത്തിലുണ്ട്. തിരുവനന്തപുരത്തു വിളിച്ചുവരുത്തി ചോദ്യംചെയ്തപ്പോള്‍ത്തന്നെ … Read more

പ്ലൂട്ടോയുടെ വ്യക്തമായ ചിത്രങ്ങള്‍ ലഭിച്ച് തുടങ്ങി..സജീവ ഗ്രഹമെന്നതിലേക്ക് വിരല്‍ ചൂണ്ടിയേക്കാം

വാഷിംഗ്ടണ്‍: നാസയുടെ ന്യൂ ഹൊറൈസണ്‍സ് പേടകം അയച്ച സൗരയൂഥത്തിലെ കുള്ളന്‍ ഗ്രഹമായ പ്ലൂട്ടോയുടെ വ്യക്തതയാര്‍ന്ന ചിത്രങ്ങള്‍ ലഭിച്ചു തുടങ്ങി. പ്ലൂട്ടോയിലെ മഞ്ഞുറഞ്ഞ പര്‍വ്വതങ്ങളും അതിന്റെ ഏറ്റവും വലിയ ഉപഗ്രഹമായ ചാരോണിന്റെ കാഴ്ചകളുമടങ്ങുന്ന ചിത്രങ്ങളാണ് നാസ ന്യൂ ഹൊറൈസണ്‍സ് മിഷനിലെ ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടത്. പ്ലൂട്ടോയെ സമീപിച്ച ആദ്യ മനുഷ്യ നിര്‍മ്മിത പേടകത്തില്‍ നിന്ന് ഒരു ദിവസത്തിനു ശേഷമാണ് ഈ ചിത്രങ്ങള്‍ ലഭിച്ചത്. ചിത്രത്തിലെ തെളിഞ്ഞ ഹൃദയാകൃതിയിലുള്ള മേഖല 11,000 അടി നീളമുള്ള മഞ്ഞ് നിറഞ്ഞ കൊടുമുടികളെ സൂചിപ്പിക്കുന്നതായി നാസ … Read more

കശ്മീരില്‍ വീണ്ടും ഐസിസ് പതാക….സന്ദര്‍ശനത്തില്‍ പാക് സംഘര്‍ഷങ്ങളെക്കുറിച്ച് പറയാതെ മോദി

ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കുന്ന ദിവസം ശ്രീനഗറില്‍ ഐ.എസ്, പാകിസ്താന്‍, ലഷ്‌കര്‍ഇതൊയ്ബ എന്നിവയുടെ പതാകകള്‍ വീശി വിഘടനവാസികള്‍ പ്രകടനം നടത്തിയത് വിവാദമാകുന്നു. ശ്രീനഗറിലെ നൊഹാട്ടയില്‍ മുഖം മറച്ച ചില യുവാക്കളാണ് പതാകകള്‍ വീശിയത്. വിഘടനവാദികളും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിന് ശേഷമാണ് പ്രദേശത്ത് പതാകകള്‍ ഉയര്‍ന്നത്. പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലെറിഞ്ഞതോടെ സാഹചര്യം കൂടുതല്‍ വഷളാക്കി. ഒടുവില്‍ ടിയര്‍ ഗ്യാസ് ഉള്‍പ്പെടെ ഉപയോഗിച്ചാണ് പോലീസ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. കഴിഞ്ഞ ചില മാസങ്ങള്‍ക്കിടയില്‍ നിരവധിത്തവണയാണ് കാശ്മീരില്‍ ഐ.എസ് … Read more

തൊഴില്‍ തട്ടിപ്പ്… ഇന്ത്യന്‍ ജോലിക്കാര്‍ക്ക് നഷ്ടപരിഹാരമായി രണ്ടു കോടി ഡോളര്‍ നല്‍കാന്‍ ധാരണ

ന്യൂയോര്‍ക്ക്: തൊഴില്‍ ചൂഷണത്തിനും കബളിപ്പിക്കലിനും വിധേയരായ 200 ഇന്ത്യന്‍ ജോലിക്കാര്‍ക്ക് നഷ്ടപരിഹാരമായി രണ്ടു കോടി ഡോളര്‍ നല്‍കാന്‍ ധാരണ. സിഗ്‌നല്‍ ഇന്റര്‍നാഷനല്‍ എന്ന മറൈന്‍ കമ്പനിക്കെതിരെ നടന്ന നിയമപോരാട്ടങ്ങള്‍ക്കുശേഷം നഷ്ടപരിഹാരം നല്‍കി ഒത്തുതീര്‍പ്പിന് കമ്പനിസമ്മതിക്കുകയായിരുന്നു. കബളിപ്പിക്കപ്പെട്ട ഈ ജോലിക്കാരോട് കമ്പനി മാപ്പു പറയുകയും ചെയ്യും. കത്രീന കൊടുങ്കാറ്റിനുശേഷം കേടുവന്ന എണ്ണ റിംഗുകളുടെ തകരാറു പരിഹരിക്കുന്നതിനായി 200 ഇന്ത്യന്‍ തൊഴിലാളികളെ വലിയ വാഗ്ദാനങ്ങള്‍ കൊടുത്ത് കമ്പനി കൊണ്ടുപോയത്. ഇവരില്‍ ഭൂരിഭാഗവും മലയാളികളാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.വെല്‍ഡര്‍, പൈപ്പ് … Read more

മോദിക്ക് വിമര്‍ശനവുമായി രാഹുല്‍.. 56 ഇഞ്ച് നെഞ്ചളവ് 5.6 ആയി ചുരുങ്ങിയെന്ന് പരിഹാസം

ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയും കടന്നക്രമിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാജസ്ഥാനില്‍ പദയാത്രയില്‍ പങ്കെടുത്ത ശേഷം പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍. രാജസ്ഥാന്‍ ഭരിക്കുന്നത് വസുന്ധര രാജെയല്ല, ലളിത് മോദി സര്‍ക്കാരാണ് ഇവിടെയുള്ളത്. സര്‍ക്കാരിനെ നിയന്ത്രിക്കുന്ന റിമോട്ട് കണ്‍ട്രോള്‍ ലണ്ടനിലാണ്. അവര്‍ ബട്ടണ്‍ അമര്‍ത്തുന്നതനുസരിച്ചാണ് മുഖ്യമന്ത്രി തുള്ളുന്നത്. അവര്‍ ഈ നാടിന്റെ നിയമം ലംഘിച്ച് രാജ്യം തേടുന്ന ഒരു കുറ്റവാളിയെ സംരക്ഷിക്കുകയാണ്. കര്‍ഷകരുടെ ഭൂമി ചിലര്‍ തട്ടിയെടുക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യമായി മരുന്ന് നല്‍കി. … Read more

യുഎസിലെ രണ്ട് സൈനിക ഓഫീസുകളിലുണ്ടായ വെടിവയ്പില്‍ നാല് നാവികര്‍ കൊല്ലപ്പെട്ടു

ടെന്നസ്സി: യു.എസിലെ ടെന്നസ്സി ചട്ടനൂഗയില്‍ രണ്ട് സൈനിക ഓഫീസുകളിലുണ്ടായ വെടിവയ്പില്‍ നാല് നാവികര്‍ കൊല്ലപ്പെട്ടു. അക്രമിയെന്ന് സംശയിക്കുന്നയാളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മുഹമ്മദ് യൂസഫ് അബ്ദുള്ളസീസ് (24) എന്നയാളാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. കുവൈറ്റ് വംശജനായ അമേരിക്കന്‍ പൗരനാണിയാള്‍. മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാള്‍ മുന്‍പ് അറസ്റ്റിലായിട്ടുണ്ട്. ഭീകരവാദ സ്വഭാവമുള്ളതാണ് ആക്രമണമെന്നും എഫ്.ബി.ഐ ചൂണ്ടിക്കാട്ടി. വെടിവയ്പില്‍ ഒരു പോലീസുകാരനും നാവികനുമടക്കം മൂന്നു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച പ്രദേശിക സമയം രാവിലെ 10.45 ഓടെയായിരുന്നു ആക്രമണം. ആക്രമണത്തിനു പിന്നിലുള്ള കാരണം … Read more

ഓസ്‌ട്രേലിയക്കെതിരെ പരിശീലനത്തില്‍ ഇംഗ്ലണ്ട് ടീമിനൊപ്പം അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍,വീഡിയോ

  ???????: ???? ??????????? ???????????????????? ?????? ??????????? ?????????? ??????????????????? ?????????????? ????????? ???????????????? ????????? ????? ????????? ????????????????. ????????? ?????????????????????? ??????????????? ????? ??????? ????????? ????????? ???????????????????????. ??????????????? ????? ????????? ??????????? ???????? ??????????? ???????? ?????????????????? ????????? ???????????????? ????????? ??????????????????. ????????? ??? ???????? ???????? ?????? ????????? ????????????????? ????? ????????? ??????????????????. ???????? ?????????????????? ??????????? ??????, ????? ?????????????? ??????????????????? ???????????? ?????????. … Read more

ഓട്ടോഡ്രൈവറെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍

  ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സാകേതില്‍ ഓട്ടോ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍. പീഡനം പകര്‍ത്താന്‍ ശ്രമിച്ച കുറ്റത്തിന് യുവതിയുടെ കൂട്ടുകാരിയെ പോലീസ് തെരയുകയുമാണ്. ഉമേഷ് പ്രസാദ് (41) എന്ന ഓട്ടോക്കാരനാണ് പീഡനശ്രമത്തിന് ഇരയായത്. സംഭവത്തില്‍ രേണു ലാല്‍വാനി എന്ന യുവതിയാണ് അറസ്റ്റിലായത്. ഇവരുടെ കൂട്ടുകാരിയായ ടാന്‍സാനിയക്കാരിക്കുവേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചു. ബുധനാഴ്ച വൈകുന്നേരം ദക്ഷിണ ഡല്‍ഹിയിലെ സാകേതിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ അരങ്ങേറിയത്. രേണു ലാല്‍വാനി, സാകേതില്‍ നിന്ന് ഏഴു കിലോമീറ്റര്‍ അകലെയുള്ള അര്‍ജുന്‍ … Read more