കുടിയേറ്റക്കാരായ ആരോഗ്യപ്രവർത്തകർക്ക് താമസ സൗകര്യം ഉറപ്പാക്കുക; ഓൺലൈൻ നിവേദനവുമായി സംഘടന
അയര്‍ലണ്ടിലെ കുടിയേറ്റക്കാരായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസസൗകര്യം ലഭിക്കുന്നതിലുള്ള ബുദ്ധിമുട്ട് സര്‍ക്കാരിനെ അറിയിക്കുന്നതിനായി ഓണ്‍ലൈന്‍ നിവേദനം. രാജ്യത്ത് ഒഴിച്ചുകൂടാനാകാത്ത വിഭാഗമായ കുടിയേറ്റക്കാരായ ആരോഗ്യപ്രവര്‍ത്തകര്‍ നിസ്വാര്‍ത്ഥ സേവനമാണ് സമൂഹത്തിന് നല്‍കിവരുന്നതെങ്കിലും, അവര്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ ഇടം ലഭിക്കാത്തത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഇത് അവരുടെ ആരോഗ്യത്തെയും, ജോലി ചെയ്യാനുള്ള കഴിവിനെയും ബാധിക്കുന്നുണ്ട്. ഇതിനൊപ്പം വീടുകളുടെ വാടകവര്‍ദ്ധനയും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തില്‍, സര്‍ക്കാരിന്റെയും, ബന്ധപ്പെട്ട അധികൃതരുടെയും ഇടപെടല്‍ അനിവാര്യമാണെന്ന് കാട്ടിയുള്ള നിവേദനത്തില്‍ 500 പേരുടെ ഒപ്പുകള്‍ ശേഖരിക്കുകയാണ് ലക്ഷ്യം. നിവേദനത്തില്‍ പങ്കുചേരാനായി സന്ദര്‍ശിക്കുക: … Read more