അയർലൻഡിൽ ഗാർഡയ്ക്ക് പോലും രക്ഷയില്ല ; ഗാർഡ വാഹനങ്ങൾക്ക് നേരെ വീണ്ടും അതിക്രമം

അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ ഗാര്‍ഡയുടെ കാറുകള്‍ക്ക് നേരെ അതിക്രമം നടത്തിയ മുപ്പത് വയസ്സുകാരന്‍ പിടിയില്‍. ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനം തടയാനുള്ള ശ്രമത്തിനിടെ ഗാര്‍ഡയുടെ കാറുകളിലേക്ക് ഇയാള്‍ മനപൂര്‍വ്വം കാര്‍ ഇടിപ്പിക്കുകയായിരുന്നു. ഡബ്ലിനിലെ ചെറിവുഡില്‍ ഗാര്‍ഡയുടെ കാറുകളില്‍ കാര്‍ ഇടിപ്പിച്ച സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും അയര്‍ലന്‍ഡില്‍ ഇത്തരമൊരു സംഭവം ആവര്‍ത്തിച്ചിരിക്കുന്നത്. ബുധനാഴ്ച രാത്രി 9.30 ഓടെയായിരുന്ന കോര്‍ക്കില്‍ ഗാര്‍ഡ വാഹനത്തിന് നേരെ അതിക്രമമുണ്ടായത്, ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ Mahon ഏരിയയില്‍ വച്ച് ഗാര്‍ഡ ഉദ്യോഗസ്ഥര്‍ നിര്‍ത്താനായി ആവശ്യപ്പെടുകയായിരുന്നു. … Read more

അയർലൻഡിലെ വിവിധ പ്രദേശങ്ങളിൽ ക്രാന്തി ലോക്കൽ ഷോപ്പിങ് ക്യാംമ്പയിൻ ഉദ്ഘാടനം നിർവ്വഹിച്ചു

ക്രാന്തിയുടെ വിവിധ യൂണിറ്റുകളിൽ ലോക്കൽ ഷോപ്പിംഗ് ക്യാമ്പയിൻ ഉദ്ഘാടനം വിശിഷ്‌ടാഥിതികൾ നിർവഹിച്ചു .ഡബ്ലിൻ നോർത്ത് യൂണിറ്റും സൗത്ത് യൂണിറ്റും സംയുക്തമായി നടത്തിയ ലോക്കൽ ഷോപ്പിംഗ് ക്യാമ്പയിൻ ഉത്‌ഘാടനം വർക്കേഴ്സ് പാർട്ടി നേതാവ് Seamus McDonagh നിർവഹിച്ചു . ബ്ലാഞ്ചെസ്‌ടൗണിലെ ജസ്റ്റിൻസ് എന്ന ലോക്കൽ ഷോപ്പിൽ വെച്ചു നടന്ന ചടങ്ങിൽ ക്രാന്തി സെൻട്രൽ കമ്മിറ്റി അംഗം വര്ഗീസ് ജോയ് സ്വാഗതവും അജയ് സി ഷാജി കൃതജ്ഞതയും അറിയിച്ചു . ചടങ്ങിൽ Gerry Rooney, Ex General Secretary at … Read more

എസ്. എം. വൈ. എം. ഓൾ അയർലണ്ട് ഫുട്ബോൾ ടൂർണമെൻ്റ് , കോർക്ക് കിരീടം നിലനിർത്തി

രണ്ടാമത് ഓൾ അയർലൻഡ് എസ്. എം. വൈ. എം ഫുട്ബോൾ ടൂർണമെൻ്റിൽ നിലവിലെ ചാമ്പ്യന്മാരായ കോർക്ക് കിരീടം നിലനിർത്തി. ഒന്നിനെതിരെ നാലുഗോളുകൾക്ക് കഴിഞ്ഞ വർഷത്തെ റണ്ണറപ്പായ ഡബ്ലിൻ എ. ടീമിനെയാണ്. പരാജയപ്പെടുത്തിയത്. വിജയികൾക്കുള്ള സമ്മാനങ്ങൾ സീറോ മലബാർ സഭ നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ വിതരണം ചെയ്തു. ശനിയാഴ്ച കോർക്കിലെ മാലോ ജി.എ.എ. സ്പോർട്ട്സ് കോംപ്ലെക്സിൽ നടന്ന മത്സരങ്ങൾ ലിമറിക്ക് സീറോ മലബാർ കമ്യൂണിറ്റി വികാരി ഫാ. റോബിൻ തോമസ് ഉത്ഘാടനം ചെയ്തു. കോർക്ക് … Read more

വിപുലമായ പരിപാടികളുമായി കോർക്കിലെ മലയാളികളുടെ ഓണാഘോഷം “പൊന്നോണം 2022”

കോവിഡ് മഹാമാരിമൂലം നിറംമങ്ങിയ രണ്ടു വർഷത്തിനുശേഷം വന്ന ഓണം വൻ ആഘോഷമാക്കി മരതക ദ്വീപിലെ മലയാളികൾ. 2022 സെപ്റ്റംബർ 10 ശനിയാഴ്ചയാണ് കോർക്ക് പ്രവാസി മലയാളി അസോസിയേഷനും വേൾഡ് മലയാളി കൗൺസിൽ കോർക്കും സംയുക്തമായി “പൊന്നോണം 2022” സംഘടിപ്പിച്ചത്. ജനപങ്കാളിത്തം കൊണ്ടും പരിപാടികളുടെ മേന്മകൊണ്ടും ശ്രദ്ധേയമാ ഓണാഘോഷം അയർലണ്ടിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓണസദ്യക്കു കൂടിയാണ് സാക്ഷ്യം വഹിച്ചത്. പ്രവാസി മലയാളികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ കഴിയുന്ന എല്ലാവർക്കും പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കുന്ന തരത്തിൽ വിപുലമായ സംവിധാനങ്ങൾ … Read more

ജീവിതച്ചിലവ് വർദ്ധനവ് ; കോർക്കിൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയത് ആയിരങ്ങൾ

വിലക്കയറ്റവും, ജീവിതച്ചിലവ് വര്‍ദ്ധനവും മൂലം വലഞ്ഞ ജനങ്ങള്‍ക്ക് കൂടുതല്‍ സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കണമെന്ന ആവശ്യവുമായി കോര്‍ക്ക് നഗരത്തില്‍ വന്‍ പ്രതിഷേധം. മൂവായിരത്തോളം ആളുകളാണ് ഇന്നലെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. “The cost of living is rising, so are we” എന്ന മുദ്രാവാക്യമായിരുന്നു പ്രതിഷേധ റാലിയിലുടനീളം മുഴങ്ങിക്കേട്ടത്. നിരവധി ആവശ്യങ്ങളുന്നയിച്ചുകൊണ്ടുള്ള പ്ലക്കാര്‍ഡുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി. കോര്‍ക്ക് സിറ്റി കൌണ്‍സില്‍ ഓഫീസിന് മുന്‍പില്‍ ഒത്തുകൂടിയ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് നിരവധി ആക്ടിവിസ്റ്റുകള്‍ സംസാരിക്കുകയും ചെയ്തു. വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജ ബില്ലുകള്‍, … Read more

മക്‌റൂമിലെ മലയാളികൾ ഓണം ആഘോഷിച്ചു

അയർലന്‍ഡിലെ കോർക്കിലെ മക്‌റൂമിലുളള മലയാളി കൂട്ടായ്മയുടെ ഓണാഘോഷം മക്‌റും കമ്മ്യൂണിറ്റി ഹാളിൽ സെപ്തംബര്‍ 4-ന് ആഘോഷിച്ചു. തനതു രീതിയിൽ പരിപാടിയുടെ മദ്ധ്യേ മാവേലി എഴുന്നള്ളി വന്നു. ഇത്തവണ മാവേലിക്കു പകരം ചാക്യാർ ഓണസന്ദേശം നൽകിയത് കൗതുകമായി. കുട്ടികളും മുതിന്നവരും തിരുവാതിര, ചാക്കിലോട്ടം, വടംവലി എന്നിവയുൾപ്പടെയുള്ള വിവിധ കായിക-കലാപരിപാടികൾ അവതരിപ്പിച്ചു. പരിപാടികൾക്ക് ശേഷം വിപുലമായ ഓണ സദ്യയുമുണ്ടായിരുന്നു. താഴെക്കൊടുത്തിരിക്കുന്ന യുട്യൂബ് ലിങ്കിൽ പരിപാടിയുടെ ദൃശ്യങ്ങൾ ലഭ്യമാണ്.

രുചിഭേദങ്ങളുടെ വൈവിദ്ധ്യങ്ങളുമായി കോർക്ക് പ്രവാസിമലയാളി അസോസിയേഷൻ്റെ പായസമേള ശ്രദ്ധയാകർഷിച്ചു .

കോർക്ക്: കോർക്ക് പ്രവാസി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വനിതാ വിഭാഗം സംഘടിപ്പിച്ച പായസമേള വൻജനപങ്കാളിത്തംകൊണ്ടും രുചി വൈവിദ്ധ്യങ്ങൾ കൊണ്ടും ശ്രദ്ധേയമായി. അയർലണ്ടിൽ തന്നെ ആദ്യമായിട്ടാണ് ഓണത്തോടനുബന്ധിച്ചു ഇത്രയും വിപുലമായി പായസമേള നടക്കുന്നത്. പതിനേഴു മത്സരാർത്ഥികൾ പങ്കെടുത്ത പായസമേളയിൽ ബ്രിട്ടനിലെ പ്രശസ്തമായ വഞ്ചിനാട് കിച്ചൺസ് ഹെഡ് ഷെഫും പ്രമുഖ വ്ലോഗ്ഗറും കൂടിയായ ബിനോജ് ജോൺ വിധികർത്താവായിരുന്നു. ക്ലോയീൻ കെറി പൈക്ക് കമ്മ്യൂണിറ്റി ഹാളിൽ സെപ്റ്റംബർ മൂന്നിന് സംഘടിപ്പിച്ച പായസ മേളയിയിൽ കോർക്കിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്തു. … Read more

കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന പായസമേള.

കോർക്ക്: കേരളത്തിൻ്റെ തനതായ പാചക പരമ്പര്യ രുചി വൈവിദ്ധ്യങ്ങളിലൂടെ ആഘോഷമെന്നതിലുപരി മലയാളത്തനിമ നിറഞ്ഞൊരു വേദിയിൽ കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പായസ മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി. ക്ലോയീൻ കെറി പൈക്ക് കമ്മ്യൂണിറ്റി ഹാളിൽ ഇന്ന് ( സെപ്റ്റംബർ മൂന്നിന്) സംഘടിപ്പിക്കുന്ന പായസ മേളയിയിൽ കോർക്കിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഇരുപതിൽ പരം മത്സരാർത്ഥികൾ മാറ്റുരയ്ക്കുന്നതാണ്. പ്രസ്തുത മത്സരത്തിൽ യുകെയിലെ പ്രമുഖ ഷെഫും ഫുഡ് വ്ലോഗറുമായ ബിനോജ് ജോൺ വിധികർത്താവാണ്.വിജയികൾക്ക് ക്യാഷ് പ്രൈസും മറ്റ് ആകർഷകമായ … Read more

ഈസ്റ്റ് കോർക്ക് മലയാളി സമൂഹത്തിന്റെ പതിനാലാമത് ഓണാഘോഷം സെപ്റ്റംബർ 10 ന്.

അയർലൻഡിലെ ചരിത്ര പ്രസിദ്ധവും പുരാതനവുമായ കോർക്ക് നഗരത്തിലെ പ്രശസ്തമായ മലയാളി കൂട്ടായ്മയായ ഈസ്റ്റ് കോർക്ക് മലയാളി അസോസിയേഷന്റെ 14 ആമത് ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 10ന് ലിസ്ഗൂൾഡ് കമ്മ്യൂണിറ്റി സെൻറ്ററിൽ വച്ച് പൂർവ്വാധികം ആർഭാടപൂർവ്വം കൊണ്ടാടുവാൻ തീരുമാനിച്ചതായി സംഘാടകർ അറിയിച്ചു. 2009 സെപ്റ്റംബർ 5ന് കാരിക്ക്ടോഹിൽ സാമൂഹിക കേന്ദ്രത്തിൽ അജി ചാണ്ടി, ഷിജു കെ എസ്, ജിനോ ജോസഫ്, ആന്റോ ഔസേപ്പ്, റ്റോജി മലയിൽ, എബിൻ ജോസഫ്, മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആദ്യത്തെ ഓണാഘോഷം. പിന്നീട് … Read more

അയർലൻഡ് മലയാളിയുടെ പിതാവ് വി.കെ വർഗീസ് അന്തരിച്ചു

അയർലണ്ടിലെ കോർക്കിൽ താമസിക്കുന്ന ബിജോയ് വർഗീസിന്റെയും ഡബ്ലിനിൽ താമസിക്കുന്ന മേരി വർഗീസിന്റെയും പിതാവ് , പത്തനംതിട്ട ജില്ലയിൽ മല്ലശ്ശേരി വലിയകാല പുത്തൻവീട്ടിൽ അഡ്വ. വി. കെ വർഗീസ് (75) നിര്യാതനായി.ഭാര്യ: ലീലാമ്മ വർഗീസ്മക്കൾ: ബിജോയ് (കോർക്ക്), മേരി (ഡബ്ലിൻ) ലിൻസി മരുമക്കൾ. ബിന്ദു (കോർക്ക്), ടോംസി (ഡബ്ലിൻ), മഹേഷ്