ഭവനരഹിതരുടെ എണ്ണത്തിൽ വർധനവ് : ലാഭം കൊയ്ത് ഡബ്ലിനിലെ ഹോട്ടലുകൾ

ഭവനരഹിതർക്ക് അടിയന്തിര താമസസൗകര്യമൊരുക്കുക വഴി ഡബ്ലിനിലെ 19 ഹോട്ടലുകൾക്ക് കഴിഞ്ഞ വർഷം ഒരു മില്യൺ യൂറോയിലധികം വരുമാനം ലഭിച്ചു. ഭവനരഹിതർക്ക് താൽക്കാലികമായ താമസസൗകര്യം ഒരുക്കുന്നതിനുള്ള ചെലവ് 19 ശതമാനം വർദ്ധിച്ച് 2019-ൽ 170 മില്യൺ യൂറോയായെന്നും, ഒരു ഹോട്ടലിന് 4 മില്യൺ മുതൽ 5 മില്യൺ യൂറോ വരെ വരുമാനം ലഭിച്ചവെന്നും ഡബ്ലിൻ റീജിയണൽ ഹോംലെസ് എക്‌സിക്യൂട്ടീവ് പുറത്തിറക്കിയ കണക്കുകൾ പറയുന്നു. കഴിഞ്ഞ വർഷം ഭവന രഹിതർക്ക് അടിയന്തര താമസസൗകര്യം നൽകുക വഴി 56.6 മില്യൺ യൂറോയുടെ … Read more

Airbnb- ശൈലിയിലുള്ള ഹ്രസ്വകാല താമസ സൗകര്യങ്ങൾ നിരോധിച്ചു ഡബ്ലിൻ സിറ്റി കൗൺസിൽ

ഡബ്ലിൻ നഗരത്തിലെ കെട്ടിടങ്ങൾ ഹ്രസ്വകാലത്തേക്ക്,അവധിക്കാല ഉപയോഗങ്ങൾക്ക് ഇനിമുതൽ അനുമതി നൽകില്ലെന്ന് ഡബ്ലിൻ സിറ്റി കൗൺസിൽ വ്യക്തമാക്കി. ഈ തിരുമാനത്തെ മുൻനിർത്തി ഡബ്ലിൻ നഗരത്തിലെ വീടുകളുടെയും അപ്പാർട്ടുമെന്റുകളുടെയും Airbnb- ശൈലിയിലുള്ള ഉപയോഗം ഇനി മുതൽ ഒഴിവാക്കേണ്ടി വരും. അഞ്ച് ആഡംബര സിറ്റി സെന്റർ വീടുകൾ സ്വന്തമാക്കിയിട്ടുള്ള ഒരു കമ്പനിയ്ക്ക്, അവധിക്കാലത്ത് കുറഞ്ഞകാല വാടക വ്യവസ്ഥയിൽ അക്കോമഡേഷൻ അനുവദിക്കുന്നതിന് അംഗീകാരം നൽകിയിരുന്നു. ഇത് പുതിയ നയത്തിൻ്റെ അടിസ്ഥാനത്തിൽ നിർത്തിവച്ചു. മെറിയോൺ സ്ക്വയറിനടുത്തുള്ള ഗ്രാറ്റൻ കോർട്ട് ഈസ്റ്റിലെ ബോബി സാൻഡ്സ് സ്യൂട്ട് … Read more

പൈപ്പ് ബോംബ് ഭീഷണി; ഡബ്ലിൻ ബാലിമണിൽ താമസക്കാരെ ഒഴിപ്പിച്ചു

പൈപ്പ് ബോംബ് ഭീഷണിയെ തുടർന്ന് ഡബ്ലിൻ നോർത്തിൽ താമസക്കാരെ ഒഴിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. രാത്രി 9 മണിയോടുകൂടി ഡബ്ലിൻ നോർത്തിൽ ബാലിമൺ  പോപ്പിൻട്രീ ഭാഗത്തെ  താമസക്കാരെയാണ് ഗാർഡ  ഒഴിപ്പിച്ചത്. പൈപ്പ് ബോംബ് എന്ന് സംശയിക്കുന്ന വസ്തു കണ്ടതിനെ തുടർന്നായിരുന്നു ഗാർഡ താമസക്കാരെ ഒഴിപ്പിച്ചത്. തുടർന്ന് ആർമിയുടെ എക്സ്പ്ലോസീവ്  യൂണിറ്റ് സ്ഥലത്തെത്തി സ്ഥലത്തിന്റെ  നിയന്ത്രണം ഏറ്റെടുത്തു. തുടർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് താമസക്കാർക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങാൻ കഴിഞ്ഞത്.

കുട്ടികൾക്കായി നോമ്പ് ഒരുക്ക ധ്യാനം `ആത്മീയം` ഫെബ്രുവരി 20,21,22 തീയതികളിൽ

ഡബ്ലിൻ സീറോ മലബാർ സഭ കുട്ടികൾക്കായി ‘ആത്മീയം’ എന്ന പേരിൽ നോമ്പ് ഒരുക്ക  ഏകദിന ധ്യാനം നടത്തുന്നു. Church of the Incarnation, Fettercairn, Tallaght യിൽ വച്ച് മൂന്ന് വിഭാഗങ്ങളായാണ് ധ്യാനം നടത്തപ്പെടുന്നത്. 2020 ഫെബ്രുവരി 20 വ്യാഴാഴ്ച ആദ്യകുർബാന സ്വീകരിക്കുന്നതിനായി ഒരുങ്ങുന്ന കുട്ടികൾക്കായും , ഫെബ്രുവരി 21 വെള്ളിയാഴ്ച 3 മുതൽ 6 വരെ ക്ലാസുകളിലുള്ള വിദ്യാർത്ഥികൾക്കായും, ഫെബ്രുവരി 22 ശനിയാഴ്ച 7 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കായും ധ്യാനം ക്രമീകരിച്ചിരിക്കുന്നു.  രാവിലെ … Read more

അയർലണ്ടിൽ അപകടം വിതക്കുന്ന ആദ്യ 20 റോഡുകൾ ഡബ്ലിനിൽ

അത്യാധുനിക സ്പീഡ് ക്യാമറകളുടെ സഹായത്തോടെ, ഗാർഡയുടെ ഏറ്റവും പുതിയ റേറ്റിംഗ് അനുസരിച്ചുള്ള കണക്കാണിത്. 1,300 സുരക്ഷാ ക്യാമറ സോണുകളുടെ സഹയത്തോടെയാണ് ഈ വിശകലനം സാധ്യമാക്കിയത്. ഗാർഡ ഈ പട്ടിക പ്രസിദ്ധീകരിച്ചത്. ഐലൻഡ് ബ്രിഡ്ജിനും ഐറിഷ് ടൗണിനും ഇടയിൽ സ്ഥിതി ചെയ്യുന്ന R111 റോഡിലാണ് ഏറ്റവും കൂടുതൽ അപകടം നടക്കുന്നത്. ഗോ സേഫ് വാൻസ്‌ ഓപ്പറേറ്റിങ്ങ് സ്പീഡ് ക്യാമറ പ്രവർത്തിപ്പിക്കുന്ന മേഖലകളിൽ 2016-18 കാലയളവിൽ ആണ് ഏറ്റവുമധികം അപകടങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. സ്പീഡ് ക്യാമറ ഉപയോഗത്തിലില്ലാതിരുന്ന 903 സോണുകൾ കൂടി … Read more

നറുക്കെടുപ്പിലൂടെ 375,000 യൂറോയുടെ വീട് സമ്മാനമായി ലഭിച്ചു:ആഹ്ളാദത്തിൽ ഇന്ത്യൻ വംശജരായ കുടുംബം

നറുക്കെടുപ്പിലൂടെ ഡബ്ലിൻ സിറ്റിയിൽ 375,000 യൂറോ വിലമതിക്കുന്ന പുതിയ വീട് ലഭിച്ചതിന്റെ ആഘോഷത്തിലാണ്  അകപെല്ലി കുടുംബം. ഫേസ്ബുക്കിലെ  പരസ്യം കണ്ടാണ് അകപ്പെല്ലി കുടുംബം നറുക്കെടുപ്പിൽ പങ്കെടുത്തത്. കഴിഞ്ഞ വർഷം അവസാനമാണ് നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തിയത്. ബ്രെഫ്‌നി പാർക്കിലെ കൗണ്ടി മൈതാനത്തിനടുത്തായി GAA സെന്റർ ഓഫ് എക്‌സലൻസിനു വേണ്ടിയുള്ള  ധനസമാഹരണത്തിന്റെ ഭാഗമായിട്ടാണ് Cavan GAA County Board,  100 യൂറോയുടെ ടിക്കറ്റ് വില്പനയും നറുക്കെടുപ്പും സംഘടിപ്പിച്ചത്. ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നുവെന്ന് വെങ്കട്ട് റെഡ്ഡി അക്കപെല്ലിയും ഭാര്യ അംബിക ചന്ദയും … Read more

ദശലക്ഷക്കണക്കിന് യൂറോ മൂല്യമുള്ള സൈക്കിൾ  മോഷണത്തിനു പിന്നിൽ ലിത്വാനിയൻ  സംഘമെന്ന് സംശയം

വിലകൂടിയ സൈക്കിളുകളും ബൈക്കുകളും മോഷ്ടിക്കുകയും യൂറോപ്പിലുടനീളം വില്പന നടത്തുകയും ചെയ്യുന്ന ലിത്വാനിയൻ ക്രൈം സംഘം ഡബ്ലിനിൽ സജീവമാണെന്ന് റിപ്പോർട്ടുകൾ. ലിത്വാനിയയിലെ Plungé , Kaunas  പ്രദേശങ്ങളിൽ നിന്നുമുള്ള നിരവധി ക്രിമിനൽ സംഘങ്ങൾ വർഷങ്ങളായി സൈക്കിളുകൾ മോഷ്ടിക്കുകയും യൂറോപ്പിലെ ബാൾട്ടിക് സംസ്ഥാനത്തേക്ക് കടത്തുകയും ചെയ്യുന്നു. പ്രതിവർഷം ദശലക്ഷക്കണക്കിന് യൂറോയുടെ  വ്യാപാരമാണ് ഈ മേഖലയിൽ നടക്കുന്നത്. കഴിഞ്ഞ വർഷം ഡബ്ലിനിൽ  250,000 യൂറോയുടെ മോഷ്ടിച്ച സൈക്കിളുകൾ ഗാർഡ പിടിച്ചെടുത്തിരുന്നു. ഈ കേസുമായും സംഘത്തിന് ബന്ധമുള്ളതായി സംശയിക്കുന്നു. പടിഞ്ഞാറൻ ഡബ്ലിനിലെ ന്യൂകാസിൽ … Read more

DART വിപുലീകരണം: എസ്റ്റിമേറ്റിനേക്കാൾ 600 ദശലക്ഷം യൂറോ കൂടുതൽ ചിലവാകും

ഡബ്ലിനിലെ DART വിപുലീകരിക്കുന്നതിന് പ്രതീക്ഷിച്ചതിനെക്കാൾ 600 മില്യൺയൂറോ കൂടുതൽ ചെലവാകും.2018 – 2027 ദേശീയ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയ DART-ന്റെ  വിപുലീകരണത്തിനായി 2 ബില്യൺ യൂറോ അനുവദിച്ചിരുന്നു. വൈദ്യുതീകരിച്ച റെയിൽ സർവീസുകളെ ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് ദ്രോഗെഡ, മെയ്‌നൂത്ത്, സെൽബ്രിഡ്ജ് തുടങ്ങിയ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഈ പദ്ധതിയുടെ അവസാന എസ്റ്റിമേറ്റ് ചെലവ് 2.6 ബില്യൺ യൂറോയാണ്. DART വിപുലീകരണ പദ്ധതി ഇപ്പോഴും ആസൂത്രണ ഘട്ടത്തിലാണെങ്കിലും  യഥാർത്ഥ ചെലവ് … Read more

ഡബ്ലിൻ st ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോൿസ്‌ പള്ളിയിൽ കല്ലിട്ട പെരുന്നാളും, ദുഖ് റോനോ പെരുന്നാളും ഫെബ്രുവരി 8, 9 തീയതികളിൽ

ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ, മഞ്ഞനിക്കരയിൽ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായുടെ 88-ാ മത് ദുഖ് റോനോ പെരുന്നാളും പള്ളിയുടെ കല്ലിട്ട പെരുന്നാളും സംയുക്തമായി 2020 ഫെബ്രുവരി മാസം 8, 9 തീയതികളിൽ നടത്തപ്പെടുന്നു. പെരുന്നാൾ ശുശ്രുഷകൾക്കും വി കുർബാനയ്ക്കും അഭി മോർ അന്തീമോസ് മാത്യൂസ് മെത്രാപ്പോലീത്ത തിരുമനസ്സ് കൊണ്ട് മുഖ്യ കാർമികത്വം വഹിക്കുന്നതായിരിക്കും. പ്രോഗ്രാം 8-ാംതീയതി ശനിയാഴ്ച കാൽനട തീർത്ഥയാത്ര ലൂക്കൻ St.Marys പള്ളിയിൽ നിന്നും വൈകുന്നേരം 5 … Read more

ഡബ്ലിനിൽ വിദ്യാർത്ഥികൾ നടത്താനിരുന്ന കാലാവസ്ഥാ വ്യതിയാന പ്രതിഷേധത്തിന് ഗാർഡ അനുമതി നിഷേധിച്ചു

ഇന്ന് ഡബ്ലിൻ സിറ്റിസെന്ററിൽ നടത്താനിരുന്ന  കാലാവസ്ഥാ വ്യതിയാന പ്രതിഷേധത്തിന് ഗാർഡ അനുമതി നിഷേധിച്ചു. ഡബ്ലിലെ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. അയർലൻഡ് ഒട്ടാകെ സെക്കൻഡ് ലെവൽ വിദ്യാർത്ഥികൾ നടത്തിവരുന്ന സമരങ്ങളുടെ ഭാഗമായിട്ടായിരുന്നു ഡബ്ലിനിൽ സമര പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ നേരത്തെ നടന്ന സമരങ്ങളിൽ ഉണ്ടായ ചില  പ്രശ്നങ്ങൾ കാരണം ഗാർഡ ഇന്നത്തെ സമരത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. മുതിർന്നവരുടെ വേണ്ടത്ര പങ്കാളിത്തം ഇല്ലാത്തതും അപകടകരമായ റൂട്ട് സമരത്തിനായി തെരഞ്ഞെടുത്തതും  അനുമതി നിഷേധിക്കാൻ കാരണമായി. സമരം നടത്താൻ ഉള്ള … Read more