ക്ലോണ്മലില്‍ കുട്ടികള്‍ക്കായുള്ള ധ്യാനം നടത്തപ്പെട്ടു

ക്ലോണ്മല്‍: സെഹിയോന്‍ മിനിസ്ട്രി യു.കെയുടെ കുട്ടികള്‍ക്കായുള്ള ഏകദിന ധ്യാനം ഫെയ്ത് ഫെസ്റ്റ് ക്ലോന്മലില്‍ നടത്തപ്പെട്ടു. 3 വിഭാഗങ്ങളിലായി അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 100 ല്‍ പരം കുട്ടികള്‍ ധ്യാനത്തില്‍ പങ്കെടുത്ത ധ്യാനം ആത്മീയ അറിവിന്റെയും വിശ്വാസ പരിശീലനത്തിന്റെയും പ്രാര്‍ത്ഥനയുടെയും കൂട്ടായ്മയുടെയും വേദിയായി മാറി. ഫാ.പോള്‍ തെറ്റയിലിന്റെ മുഖ്യ കാര്‍മ്മികത്വത്തോടെ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് ധ്യാനം സമാപിച്ചത്. ആനുകാലിക ജീവിതത്തില്‍ കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കേണ്ട ആത്മീയതയുടെ പ്രാധാന്യം അച്ചന്‍ മാതാപിതാക്കളെ ഓര്‍മ്മപ്പെടുത്തി. വി.കുര്‍ബാന ശുശ്രൂഷകള്‍ക്കും ആരാധനയ്ക്കും ഡീക്കന്‍ … Read more

ഐറിഷ് സിറ്റിസണ്‍ഷിപ്പ് ഉള്ളവരുടെ കുടുംബത്തിന് അയര്‍ലണ്ടില്‍ പ്രവേശിക്കാം: ഹൈക്കോടതി

ഡബ്ലിന്‍: ഐറിഷ് പൗരത്വമുള്ള ഭാര്യക്കോ, ഭര്‍ത്താവിനോ തങ്ങളുടെ പങ്കാളികള്‍ക്ക് ഒപ്പം അയര്‍ലണ്ടില്‍ താമസിക്കാന്‍ അര്‍ഹതയുണ്ടെന്ന് കോടതി. ഐറിഷ് ഭരണഘടനയുടെ 41-ആം അനുച്ഛേദമനുസരിച്ച് ഈ നിയമത്തില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നിയമപരമായി പങ്കാളികള്‍ വിവാഹിതരാണെങ്കില്‍ മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. അയര്‍ലണ്ടുകാരിയുമായി വിവാഹബന്ധം നിലനില്‍ക്കുന്ന നൈജീരിയക്കാരന് അയര്‍ലണ്ടില്‍ പ്രവേശിക്കാനുള്ള അനുവാദം എമിഗ്രെഷന്‍ വകുപ്പ് തടഞ്ഞു വെച്ചിരുന്നു. ജസ്റ്റിസ് മിനിസ്റ്ററുടെ ഉത്തരവിനെ തുടര്‍ന്ന് പ്രവേശനം തടഞ്ഞുവെക്കപ്പെടുകയായിരുന്നു. സംഭവം കോടതിയിലെത്തുകയും ജസ്റ്റിസ് വകുപ്പ് മന്ത്രിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും … Read more

അഡ്വ. തോമസ് ആന്റണിയുടെ മാതാവ് നിര്യാതയായി

വേള്‍ഡ് മലയാളി കൗണ്‍സില്‍ മുന്‍ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി അഡ്വ: തോമസ് ആന്റണിയുടെ മാതാവും, കുറ്റിക്കോണം വലിയകുളത്തില്‍(പകലോമറ്റം) പരേതനായ വി.സി. ആന്റണിയുടെ ഭാര്യയുമായ അന്നമ്മ (87 ) നിര്യാതയായി. സംസ്‌ക്കാരം പിന്നീട്. മറ്റു മക്കള്‍: പരേതയായ ആലീസ് ജോണ്‍, ഡെയ്‌സി മാമ്മന്‍, ജോസ് ആന്റണി , മരുമക്കള്‍: ജോണ്‍ പി ഡി, മാമച്ചന്‍ പാപ്പി, ഷൈനി ജോസ്, സിനി മാണി.  

ഡബ്ലിന്‍ കാത്തിരുന്ന ഡെയിലി ഡിലൈറ്റ് കലാസന്ധ്യ ഇന്ന് പിബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍

ജി.വേണുഗോപാല്‍, അഖില ആനന്ദ് ,സാബു തിരുവല്ല, സമ്മി സാമുവല്‍ എന്നിവര്‍ ഡബ്ലിനില്‍. ; ബ്‌ളാഞ്ചസ് ടൗണ്‍ ഇന്ത്യന്‍ ഫാമിലി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കുന്ന ഡെയിലി ഡിലൈറ്റ് കലാസന്ധ്യ സീസണ്‍ 3 യ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ഇന്ന് (നവംബര്‍ 3) വൈകിട്ട് 4 .30 ന് പിബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററിലാണ് ഡബ്ലിന്‍ കാത്തിരിക്കുന്ന കലാസന്ധ്യ അരങ്ങേറുന്നത്. കലാസന്ധ്യയില്‍ പങ്കെടുക്കാനായി പ്രശസ്ത ഗായകന്‍ ജി.വേണുഗോപാല്‍, അഖില ആനന്ദ് ,സാബു തിരുവല്ല, സമ്മി സാമുവല്‍ എന്നിവര്‍ ഡബ്ലിനില്‍ എത്തിക്കഴിഞ്ഞു, കലാസന്ധ്യയുടെ ടിക്കറ്റുകള്‍ വേദിയ്ക്ക് … Read more

ദ്രോഗിഡ ഹൗസിങ് എസ്റ്റേറ്റില്‍ ബോംബ്: ഗാര്‍ഡയുടെ ഇടപെടല്‍ ഒഴിവാക്കിയത് വന്‍ ദുരന്തം

ഡബ്ലിന്‍: ദ്രോഗിഡയിലെ കോ-ലോത്തിലുള്ള ഹൗസിങ് എസ്റ്റേറ്റില്‍ സ്‌ഫോടക വസ്തു കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിയോടെ കണ്ടെത്തിയ അജ്ഞാതവസ്തു ബോംബ് തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഹൗസിങ് ആപ്റ്റ്മെന്റിനോട് ചേര്‍ന്ന് വലിച്ചെറിയപ്പെട്ട നിലയില്‍ കാണപ്പെട്ട വസ്തു സംശയം തോന്നിയതിനെ തുടര്‍ന്ന് സമീപവാസികള്‍ ഗാര്‍ഡയെ അറിയിക്കുകയായിരുന്നു. ഗാര്‍ഡയുടെ നേതൃത്വത്തില്‍ ഹൗസിങ് അപ്പാര്‍ട്മെന്റുകളില്‍ ആളുകളെ ഒഴിപ്പിച്ചു. സംഭവസ്ഥലത്തെത്തിയ ആര്‍മിയുടെ സ്പ്ലോസീവ് ടീം ഈ വസ്തു ബോംബ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തക്ക സമയത്ത് നിര്‍വീര്യമാക്കിയതിനാല്‍ വന്‍ അപകടമാണ് ഒഴിഞ്ഞു മാറിയത്. സംഭവം ആസൂത്രിതമാണെന്ന് … Read more

അയര്‍ലണ്ടില്‍ വന്‍ അവസരങ്ങളുമായി ഫേസ്ബുക്: പ്രഖ്യാപനം വരേദ്കറിന്റെ സിലിക്കണ്‍വാലി സന്ദര്‍ശനത്തിനിടയില്‍

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ച് ഫേസ്ബുക്. ഫേസ്ബുക്കിന്റെ കാലിഫോര്‍ണിയയിലെ പ്രധാനകേന്ദ്രത്തിന് പുറത്തുള്ള ഏറ്റവും വലിയ കേന്ദ്രം കൂടിയാണ് അയര്‍ലണ്ടില്‍ ഉള്ളത്. ഈ വര്‍ഷം 150-ല്‍ പരം തൊഴിലവസരങ്ങളാണ് ഫേസ്ബുക് ഡബ്ലിന്‍ ശാഖയില്‍ പ്രഖ്യാപിക്കപ്പെട്ടത്. ഓഫിസ് സ്റ്റാഫ് മുതല്‍ സീനിയര്‍ മാനേജര്‍ പോസ്റ്റ് വരെ നീളുന്ന തൊഴിലവസരങ്ങളാണ് ഇതില്‍പെടുന്നത്. ഡിപ്ലോമ, പ്രൊഫഷണല്‍ ബിരുദം കരസ്ഥമാക്കിയവര്‍ക്കും ഫേസ്ബുക് അവസരം ഒരുക്കുന്നുണ്ട്. പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് മികച്ച ശമ്പള പാക്കേജ് ലഭിക്കും. 2009-ല്‍ 30 ജീവനക്കാര്‍ മാത്രമാണ് ഫേസ്ബുക്കിന്റെ ഡബ്ലിന്‍ ശാഖയില്‍ ജോലി … Read more

കുട്ടികള്‍ക്ക് സെഹിയോന്‍ ടീം ഒരുക്കുന്ന FAITH FEST ക്ലോണ്മലിലും ഡബ്ലിനിലും

ഡബ്ലിന്‍: സെഹിയോന്‍ ടീം നവംബര്‍ 1 മുതല്‍ നടത്തിവരുന്ന FAITH FEST ഫോര്‍മേഷന്‍ ധ്യാനം 3, 4 തീയതികളില്‍ ക്ലോണ്മലിലും ഡബ്ലിനിലും നടത്തപ്പെടുന്നു.കിഡ്‌സ് (5 മുതല്‍8 വയസ് വരെ), പ്രീ ടീന്‍സ് (9 മുതല്‍ 12 വരെ), ടീന്‍സ് (13 മുതല്‍ 17 വരെ) എന്നീ 3 വിഭാഗങ്ങളിലായി രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് ധ്യാനം നടത്തപ്പെടുന്നത്. അതാത് സെന്ററുകളില്‍ രാവിലെ 8:30 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും.  

‘നൃത്താഞ്ജലി & കലോത്സവം 2017’ നാളെ (വെള്ളിയാഴ്ച) തിരി തെളിയും

ഡബ്ലിന്‍: നവംബര്‍ 3,4 (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്ന വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ‘നൃത്താഞ്ജലി & കലോത്സവ’ത്തിന് നാളെ തിരി തെളിയും.കേരളത്തിലെ സ്‌കൂള്‍ യുവജനോത്സവ മാതൃകയില്‍ ഡബ്ലിനിലെ ഗ്രിഫിത്ത് അവന്യൂ സ്‌കൂള്‍ ഹാളില്‍ (Scoil Mhuire Boys’ National School, Griffith Avenue) , രാവിലെ 9 മണിക്ക് ഈ വര്‍ഷത്തെ പുതിയ ഇനമായ ശാസ്ത്രീയ സംഗീത മത്സരത്തോടെ കലയുടെ രണ്ടു ദിവസത്തെ മാമാങ്കത്തിന് തുടക്കമാവും.തുടര്‍ന്ന് നൃത്ത ഇനങ്ങളാവും ഒന്നാം ദിവസം അരങ്ങേറുക. രണ്ടാം … Read more

കോക്പിറ്റില്‍ പുക ഉയര്‍ന്നു: എയര്‍ലിന്‍ഗസ്സ് വിമാനം തിരിച്ചിറക്കി

കോര്‍ക്ക്: കോക്പിറ്റില്‍ നിന്നും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് എയര്‍ലിന്‍ഗസ്സ് വിമാനം തിരിച്ചിറക്കി. കോര്‍ക്കില്‍ നിന്നും ഹീത്രോയിലേക്ക് പുറപ്പെട്ട വിമാനമാണ് കോര്‍ക്കില്‍ വീണ്ടും തിരിച്ചിറക്കിയത്. യാത്ര ആരംഭിച്ച് അരമണിക്കൂറിനുള്ളില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ അടിയന്തിരമായി വിമാനം ഇറക്കാനുള്ള അനുമതി ലഭിക്കുകയായിരുന്നു. സുരക്ഷാ ഉറപ്പ് വരുത്താന്‍ എയര്‍പോര്‍ട്ടിന്റെ ഫയര്‍ഫോഴ്സ് യൂണിറ്റിനെ സജ്ജമാക്കിയിരുന്നു. വിമാനം ലാന്‍ഡ് ചെയ്ത് 5 മിനിട്ടുകള്‍ക്കകം തന്നെ യാത്രക്കാരെ സുരക്ഷിതരാക്കി. പറന്നുയര്‍ന്ന വിമാനത്തില്‍ നിന്നും സുരക്ഷാ അലാറം മുഴങ്ങിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോക്പിറ്റില്‍ … Read more

ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലെ അഴിമതി ഇല്ലാതാക്കാന്‍ നിയമം വരുന്നു

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ പുതിയ അഴിമതിരഹിത നിയമം പാസാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ അഥവാ വൈറ്റ്‌കോളര്‍ ക്രൈം തടയാനുള്ള നിയമമാണ് നിലവില്‍ വരിക. ഡയറക്ട്രേറ്റ് ഓഫ് കോര്‍പറേറ്റ് എന്‍ഫോഴ്സ്മെന്റ് ഒരു സ്വതന്ത്ര സ്ഥാപനമായി മാറ്റി അഴിമതിയെ തുടച്ചുനീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും.   ജസ്റ്റിസ്, ഫിനാന്‍സ്, ബിസിനസ്സ്, എന്റര്‍പ്രൈസസ് ആന്‍ഡ് ഇന്നൊവേഷന്‍ തുടങ്ങിയ വകുപ്പുകളെ സംയോജിപ്പിച്ച് അഴിമതിരഹിത പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. വൈറ്റ്കോളര്‍ ക്രൈം തടയാന്‍ ഗാര്‍ഡയെയും ഈ ബില്ലിന്റെ ഭാഗമാകും. അയര്‍ലന്‍ഡില്‍ ഉന്നത ഉദ്യോഗസ്ഥകര്‍ക്കിടയില്‍ … Read more