മദ്യ ലഹരിയില്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്ക് നേരെ ഉപദ്രവം: നേഴ്‌സിന് നഷ്ടപെട്ടത് ജോലിയും വിവാഹ ജീവിതവും

ബെല്‍ഫാസ്റ്റ്: മദ്യ ലഹരിയില്‍ എയര്‍പോര്‍ട്ടില്‍ അക്രമരംഗങ്ങള്‍ സൃഷ്ടിച്ച ഐറിഷ് നേഴ്സിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. വിവാഹം കഴിക്കാന്‍ തയ്യാറായ പ്രതിശ്രുതവരനും പിന്മാറി. വടക്കന്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ആണ് സംഭവം അരങ്ങേറിയത്. കഴിഞ്ഞ ഓഗസ്റ്റ് 21 ന് ഇബിസയിലേക്ക് കൂട്ടുകാരികള്‍ക്കൊപ്പം യാത്രചെയ്യാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയതായിരുന്നു ഷൗന ക്വിന്‍ എന്ന 34-കാരി. ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍ എത്തിയ ക്വിന്‍ പ്രകോപനമില്ലാതെ മദ്യലഹരിയില്‍ എയര്‍പോര്‍ട്ട് ജീവനക്കാരിയുടെ കഴുത്ത് ഞെരിച്ചമര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന് നേരെയും ക്വിന്‍ മര്‍ദ്ദനമുറകള്‍ … Read more

മലയാളികള്‍ക്ക് നേട്ടങ്ങള്‍ ഇല്ലാത്ത തീരുമാനവുമായി അയര്‍ലന്‍ഡ് നേഴ്‌സിങ് ബോര്‍ഡ്

ഡബ്ലിന്‍: വിദേശരാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടിലേക്ക് ജോലിക്ക് എത്തുന്ന നേഴ്സുമാര്‍ക്ക് ഒ.ഇ.ടി ടെസ്റ്റ് നിര്‍ബന്ധമാക്കാന്‍ നേഴ്‌സിങ് ആന്‍ഡ് മിഡ് വൈവ്‌സ് കൗണ്‍സില്‍ തീരുമാനിച്ചു. ഇതുവരെ ഐ.ഇ.എല്‍.ടി.എസ് പാസാവണം എന്ന നിബന്ധന മാത്രമാണ് ഉണ്ടായിരുന്നത്. മലയാളി നേഴ്സുമാര്‍ക്ക് തിരിച്ചടിയാകും പുതിയ നിയമം. ബ്രിട്ടീഷ് ഇംഗ്ലീഷ് പ്രചാരത്തിലുള്ള കേരളത്തില്‍ ബ്രിട്ടീഷ് കൗണ്‍സില്‍ നടത്തുന്ന ഭാഷാ പ്രാവീണ്യ ടെസ്റ്റ് പാസാവാന്‍ മലയാളികള്‍ക്ക് താരതമ്യേന എളുപ്പവുമായിരുന്നു. എന്നാല്‍ പുതിയ ടെസ്റ്റ് മലയാളികള്‍ക്ക് കടുത്ത വെല്ലുവിളി ആയിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന … Read more

അയര്‍ലണ്ട് ലൈസന്‍സ് യു.എ.ഇ ലൈസന്‍സായി മാറ്റിയെടുക്കാന്‍ അവസരം

  അയര്‍ലണ്ടിലെ ഡ്രൈവിംഗ് ലൈസന്‍സ് കൈവശമുള്ളവര്‍ക്ക് യു.എ.ഇ യില്‍ വാഹനമോടിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി യു.എ.ഇ യില്‍ ഗവണ്‍മെന്റ്. അയര്‍ലണ്ടിനെ കൂടാതെ ബ്രിട്ടണ്‍, ഫ്രാന്‍സ്, ജപ്പാന്‍, ജര്‍മനി, ഇറ്റലി, ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്,സ്വിറ്റ്‌സര്‍ലാന്‍ഡ്, ഡെന്മാര്‍ക്, ഗ്രീസ്, സ്‌പെയിന്‍, സ്വീഡന്‍, , നോര്‍വേ, തുര്‍ക്കി, കാനഡ, പോളണ്ട്, സൗത്ത് കൊറിയ, ഫിന്‍ലന്‍ഡ്, സൗത്ത് ആഫ്രിക്ക, ഓസ്ട്രേലിയ, റൊമാനിയ, ന്യൂസീലന്‍ഡ്, സിംഗപ്പൂര്‍, ഹോംഗ് കോങ്ങ്, ഓസ്ട്രിയ, സ്ലോവാക്യ, ലക്‌സംബര്‍ഗ്, സെര്‍ബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ലൈസന്‍സ് ഉള്ളവര്‍ക്കും അവരുടെ ലൈസന്‍സ് യു.എ.ഇ ലൈസന്‍സുമായി … Read more

സ്വിറ്റസര്‍ലണ്ടില്‍ നടക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ അയര്‍ലണ്ടിനെ പ്രതിനിധീകരിക്കുന്നത് മലയാളി

ലീമെറിക്: ലീമെറിക്കിലെ സ്‌പോര്‍ട്‌സ് ക്ലബ് ആയ ലീമെറിക് ബ്ലാസ്റ്റേഴ്സ് എന്നും മലയാളികള്‍ക്ക് അഭിമാന തരംഗമാണ്. ഇപ്പോള്‍ സ്വിറ്റസര്‍ലണ്ടില്‍ നടക്കുന്ന ഇന്‍ഡോ-സ്വിസ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റില്‍ അര്‍ലണ്ടിനെ പ്രതിനിധീകരിച്ച് കളിക്കാനിറങ്ങുന്നത് ലീമെറിക്കിലെ ബ്ലാസ്റ്റേഴ്സ് ക്ലബിലെ മലയാളി താരം മെയ്ജന്‍ പയ്യമ്പള്ളിയാണ്. ലീമെറിക് ബ്ലാസ്റ്റേഴ്‌സില്‍ മിന്നും താരമായ മെയ്ജന്‍ ഒക്ടോബര്‍ ഇരുപത്തെട്ടാം തീയതി സ്വിറ്റ്‌സര്‍ലണ്ടിലെ ഷെട്ടില്‍ സോണ്‍ സൂറിച്ച് സ്ട്രാസില്‍ നടത്തപ്പെടുന്ന പതിഞ്ചാം ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ്. 2010 -ല്‍ ലീമെറിക്കില്‍ എത്തിയ മെയ്ജന്‍ ഷാനോന്‍ … Read more

ഡാനിയേല്‍ പൂവണ്ണത്തില്‍ അച്ചന്‍ അയര്‍ലണ്ടില്‍ എത്തി. കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീന്‍ ധ്യാനവും 2017 ഒക്ടോബര്‍ 28 ശനിയാഴ്ച്ച തുടങ്ങും

ഡബ്ലിന്‍ : ഒക്ടോബര്‍ 28 ശനിയാഴ്ച്ച ആരംഭിക്കുന്ന ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ Carmel Spiritual Renewal Retreat 2017 (കുടുംബ നവീകരണ ധ്യാനം) & ക്രിസ്റ്റീന്‍ ധ്യാനത്തിനായി പ്രശസ്ത ധ്യാനഗുരു ഡാനിയേല്‍ പൂവണ്ണത്തില്‍ അച്ചന്‍ അയര്‍ലണ്ടില്‍ എത്തിച്ചേര്‍ന്നു. ഒക്ടോബര്‍ 28, 29,30,(ശനി, ഞായര്‍, തിങ്കള്‍) തിയ്യതികളില്‍ ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍ (Blanchardstown, Clonee) പിബ്ബിള്‍സ്ടൌണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ 9.30 മുതല്‍ 5.30 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്.ധ്യാനത്തിന്റെ ഉത്ഘാടനം ബിഷപ്പ് ഫ്രാന്‍സിസ് ഡഫി (Diocese of Ardagh & … Read more

അയര്‍ലണ്ടില്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ പിടിപെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

ഡബ്ലിന്‍: യൂറോപ്പില്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ രോഗികള്‍ ഏറ്റവും കൂടുതല്‍ അയര്‍ലണ്ടില്‍ എന്ന് പഠനങ്ങള്‍. 40 മുതല്‍ 60 വയസ്സ് വരെയുള്ള സ്ത്രീകളിലാണ് രോഗബാധ കൂടുതലായി കണ്ടുവരുന്നത്. ഒരു പ്രത്യേക കാലയളവില്‍ രോഗത്തെ തുടര്‍ന്ന് തൊഴില്‍ രംഗത്ത് നിന്ന് വിട്ടുപോകുന്നവരും കൂടിവരുന്നുണ്ട്. രോഗം മാറിയവര്‍ക്ക് തൊഴിലേക്ക് തിരിച്ചുപോകാനുള്ള സാഹചര്യങ്ങളും അയര്‍ലണ്ടില്‍ നന്നേ കുറവാണെന്ന് രോഗികളുടെ കൂട്ടായ്മ പറയുന്നു. യൂറോപ്പില്‍ ഫിന്‍ലന്‍ഡ്, ഡെന്മാര്‍ക്ക്, ജര്‍മനി, നെതര്‍ലന്‍ഡ്സ് എന്നീ രാജ്യങ്ങള്‍ രോഗമുക്തി നേടിയ സ്ത്രീകളെ തൊഴില്‍ മേഖലയിലേക്ക് തിരിച്ച് വിടാന്‍ കഴിയുന്ന … Read more

യു.എസ് യാത്രക്കാര്‍ക്ക് സുരക്ഷാ പരിശോധന വീണ്ടും ശക്തമാക്കുന്നു.

ഡബ്ലിന്‍: യു.എസിലേക്ക് പറക്കുന്ന എല്ലാ യാത്രക്കാര്‍ക്കും സുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍ യു.എസ് തീരുമാനിച്ചു. ഇന്ന് മുതല്‍ സുരക്ഷാ പരിശോധന ആരംഭിക്കുമെന്ന് എയര്‍ലൈനുകള്‍ അറിയിച്ചു. യാത്രക്കാരോട് യാത്ര സമയത്തിന് രണ്ടു മണിക്കൂര്‍ മുന്‍പ് തന്നെ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരാന്‍ നോര്‍വീജിയന്‍ ഉള്‍പ്പെടെയുള്ള എയര്‍ലൈനുകള്‍ ആവശ്യപ്പെട്ടു. ഓരോ യാത്രക്കാരെയും ഇന്റര്‍വ്യൂന് വിധേയമാക്കും. സുരക്ഷാ പ്രാധാന്യമുള്ള ചോദ്യങ്ങള്‍ ആയിരിക്കും ചോദിച്ചറിയുന്നത്. സാധാരണയുള്ള സുരക്ഷാ പരിശോധനക്ക് പുറമെ ആണ് പുതിയ പരിഷ്‌കാരം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍ ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ യാത്രക്കിടെ കൈവശം … Read more

ലോകത്തിലെ ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ ഐറിഷ് പാസ്പോര്‍ട്ട് ആറാം സ്ഥാനത്ത്

  ലോകത്തിലെ ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ ഐറിഷ് പാസ്പോര്‍ട്ട് ആറാം സ്ഥാനത്ത്. 159 വിസ ഫ്രീ സ്‌കോറോടെ സിംഗപൂര്‍ പാസ്പോര്‍ട്ടാണ് പട്ടികയില്‍ ഒന്നാമത്. സിംഗപൂര്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് ഇപ്പോള്‍ 173 രാജ്യങ്ങളില്‍ വിസ-ഫ്രീയായി യാത്ര ചെയ്യാം. പരാഗ്വേ സിംഗപൂര്‍കാര്‍ക്കുള്ള വിസ വ്യവസ്ഥയില്‍ മാറ്റം വരുത്തിയതോടെയാണിത്. ആദ്യമായാണ് ഒരു ഏഷ്യന്‍ രാജ്യത്തിന്റെ പാസ്‌പോര്‍ട്ട് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടായി മാറുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി യൂറോപ്യന്‍ രാജ്യങ്ങളായിയിരുന്നു ഈ പട്ടികയില്‍ ആദ്യ പത്തില്‍ ഇടംനേടിയിരുന്നത്. മലേഷ്യ, കാനഡ, യു.എസ്.എ … Read more

ആശുപത്രി പരസ്യം ഞെട്ടിപ്പിക്കുന്നത്; വിദ്യാഭ്യാസ യോഗ്യത വേണ്ട; തൂപ്പുകാര്‍ക്ക് നേഴ്‌സിനെക്കാള്‍ കൂടുതല്‍ ശമ്പളം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ തൂപ്പുകാര്‍ക്ക് ലഭിക്കുന്ന ശമ്പളം നേഴ്സുമാരേക്കാള്‍ കൂടുതല്‍. അടുത്തിടെ രാജ്യത്തെ പ്രശസ്തമായ ഒരു ആശുപത്രി നല്‍കിയ പരസ്യം മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയത് അതെ ആശുപത്രിയിലെ നേഴ്‌സിങ് ജീവനക്കാര്‍ തന്നെയാണ്. തൂപ്പുകാര്‍ ആവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു വിദ്യാഭ്യാസ യോഗ്യതയും ആവശ്യമില്ലെന്ന് മാത്രമല്ല, 20,630 യൂറോ മുതല്‍ 32,000 യൂറോ വരെ ശമ്പളവുമാണ് ഓഫര്‍ ചെയ്തിരിക്കുന്നത്. പഠനം കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കുന്ന തുടക്കക്കാരായ നേഴ്സുമാര്‍ക്ക് 20,600 യൂറോ ആണ് ശരാശരി ശമ്പളമായി നല്‍കുന്നത്. നേഴ്‌സിങ് പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിക്കുന്നവരേക്കാള്‍ … Read more

സൂപ്പര്‍ ബഗ്ഗ്: മൂന്ന് മരണങ്ങള്‍: താല-ഗാല്‍വേ ആശുപത്രികളില്‍ അടിയന്തരാവസ്ഥ

ഡബ്ലിന്‍: പ്രതിരോധ മരുന്നുകളെ വിഫലമാക്കുന്ന പുതിയതരം സൂപ്പര്‍ ബഗ്ഗുകളെ കണ്ടെത്തി. ഐറിഷ് ആശുപത്രികളില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ അവസാനത്തോടെ കണ്ടെത്തിയ ബാക്ടീരിയ ഇതിനോടകം മൂന്ന് പേരുടെ ജീവനെടുത്തതായി ആരോഗ്യ വിദഗ്ദ്ധര്‍ സ്ഥിരീകരിച്ചു. ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വെയ്ലന്‍സ് സെന്റര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ടോണി ഹോലോഹാന്‍ ആശുപത്രികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കാര്‍ബ പെനിമാസ്സ് റെസിസ്റ്റന്റ് എന്ററോബാക്ടീരിയസിസ് (സി.ആര്‍.ഇ) ഇനത്തില്‍പ്പെടുന്ന സൂപ്പര്‍ബഗ്ഗുകളെ പ്രതിരോധ മരുന്നുകള്‍ക്ക് നശിപ്പിക്കാന്‍ കഴിയില്ലെന്ന് കണ്ടെത്തി. 2012 മുതല്‍ ഇവയുടെ സാനിധ്യം മനസിലാക്കിയെങ്കിലും 5 … Read more