അയർലണ്ടിലെ പൊതുഗതാത സംവിധാനങ്ങളിൽ ഇ-സ്‌കൂട്ടറുകൾക്ക് വിലക്ക്; ലംഘിച്ചാൽ 100 യൂറോ പിഴ

അയര്‍ലണ്ടില്‍ ഇ-സ്‌കൂട്ടറുകളുമായി പൊതുഗതാഗത സംവിധാനങ്ങളില്‍ പ്രവേശിക്കുന്നതിന് വിലക്ക്. അടുത്തയാഴ്ചയോടെയാണ് വിലക്ക് നിലവില്‍ വരിക. ഏറെ ജനപ്രിയമാണെങ്കിലും ഇ-സ്‌കൂട്ടറുകള്‍ക്ക് തീപിടിക്കുക അടക്കമുള്ള അപകടസാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് National Transport Authority (NTA) വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇ-സ്‌കൂട്ടറുകളിലെ ലിഥിയം അയണ്‍ ബാറ്ററികള്‍ തീപിടിക്കാനും, പൊട്ടിത്തെറിക്കാനും സാധ്യതയുള്ളവയാണെന്ന് NTA പറയുന്നു. മഡ്രിഡ്, ലണ്ടന്‍ എന്നിവിടങ്ങളില്‍ പൊതുഗതാഗതങ്ങളില്‍ ഇത്തരം സംഭവങ്ങളുണ്ടായതായും NTA ചൂണ്ടിക്കാട്ടുന്നു. ലണ്ടനില്‍ സമാന നിരോധനം 2021 ഡിസംബര്‍ മുതല്‍ നിലവിലുണ്ട്. ഇതിന്റെ ഭാഗമായി ഇ-സ്‌കൂട്ടറുകളുമായി ട്രെയിനുകളില്‍ കയറുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ … Read more

ഡബ്ലിൻ Cloverhill ജയിലിൽ തടവുകാരൻ കൊല്ലപ്പെട്ടു; അന്വേഷണമാരംഭിച്ച് ഗാർഡ

ഡബ്ലിനിലെ Cloverhill Prison-ല്‍ തടവുകാരന്‍ മരിച്ച സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. ശനിയാഴ്ച രാവിലെ 5.30-ഓടെയാണ് മൂന്ന് പേരെ പാര്‍പ്പിച്ച സെല്ലില്‍ എന്തോ പ്രശ്‌നം നടക്കുന്നതായി വിവരം ലഭിച്ചെത്തിയ ജയില്‍ ഉദ്യോഗസ്ഥര്‍, 43-കാരനായ തടവുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകം എന്ന നിലയ്ക്കാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വെസ്റ്റ് ഡബ്ലിനിലെ Ballyfermot സ്വദേശിയാണ് മരിച്ചയാള്‍. സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇയാള്‍ ശിക്ഷ അനുഭവിച്ച് വന്നിരുന്നത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഒരു കിലോ കഞ്ചാവ്, തോക്ക് എന്നിവ കൈവശം വച്ചതിന് ഇയാളെ … Read more

ആശുപത്രി ബെഡ്ഡുകളുടെ കാര്യത്തിൽ മാറ്റമില്ല; അയർലണ്ടിൽ ട്രോളികളിൽ ചികിത്സ തേടുന്നത് 467 രോഗികൾ

Irish Nurses and Midwives Organisation (INMO)-യുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം അയര്‍ലണ്ടിലെ വിവിധ ആശുപത്രികളിലായി ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നത് 467 രോഗികള്‍. ഇതില്‍ 330 പേര്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലും, 137 പേര്‍ വാര്‍ഡുകളിലുമാണ്. പതിവുപോലെ ഏറ്റവുമധികം പേര്‍ ബെഡ്ഡില്ലാതെ കഴിയുന്നത് University Hospital Limerick-ലാണ്- 99 പേര്‍. ഇതില്‍ 40 പേര്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലാണ്. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള Cork University Hospital-ല്‍ 58 പേരാണ് ബെഡ്ഡില്ലാതെ ട്രോളികളിലും മറ്റുമായി … Read more

അയർലണ്ടിൽ അതിശക്തമായ മഴ വീണ്ടും; കോർക്ക്, കെറി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ ഓറഞ്ച് വാണിങ്; 4 കൗണ്ടികളിൽ യെല്ലോ വാണിങ്

അയര്‍ലണ്ടില്‍ ദിവസങ്ങളുടെ മാത്രം ഇടവേളയില്‍ ശക്തമായ കാറ്റും മഴയും തിരികെയെത്തുന്നു. ഇതെത്തുടര്‍ന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ വിവിധ കൗണ്ടികളില്‍ ഓറഞ്ച്, യെല്ലോ വാണിങ്ങുകള്‍ നല്‍കിയിരിക്കുകയാണ്. ശനിയാഴ്ച അര്‍ദ്ധരാത്രി 12 മണി മുതല്‍ ഞായറാഴ്ച അര്‍ദ്ധരാത്രി 12 മണി വരെ കോര്‍ക്ക്, കെറി കൗണ്ടികളില്‍ ഓറഞ്ച് റെയിന്‍ വാണിങ് നിലവില്‍ വരും. അതിശക്തമായ മഴ ഇവിടങ്ങളില്‍ പുഴ കരകവിഞ്ഞൊഴുകാനും, വെള്ളപ്പൊക്കത്തിനും കാരണമാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഡ്രൈവിങ്ങും ദുഷ്‌കരമാകും. അതേസമയം കൗണ്ടി വാട്ടര്‍ഫോര്‍ഡില്‍ ശനിയാഴ്ച … Read more

അയർലണ്ടിൽ മാനുകളുടെ പ്രജനന കാലം ആരംഭിച്ചു: റോഡുകളിൽ ഇനി കൂടുതൽ ശ്രദ്ധ വേണം

അയര്‍ലണ്ടില്‍ മാനുകളുടെ പ്രജനന കാലം ആരംഭിച്ചിരിക്കുകയാണെന്നും, അതിരാവിലെയും, സന്ധ്യകളിലും റോഡിലൂടെ വാഹനമോടിക്കുന്നവര്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്നും Irish Deer Commission-ന്റെ മുന്നറിയിപ്പ്. കാടിന് നടുവിലൂടെ പോകുന്ന റോഡുകള്‍, പര്‍വ്വതപ്രദേശങ്ങളിലെ റോഡുകള്‍ മുതലായ ഇടങ്ങളില്‍ ഈ സീസണില്‍ മാനുകളുടെ സാന്നിദ്ധ്യം വളരെ കൂടുതലായിരിക്കുകയും, ഇവ റോഡ് മുറിച്ച് കടക്കുകയും ചെയ്യും. അതിനാൽ ഇത്തരം റോഡുകളിലൂടെ പോകുമ്പോള്‍ വേഗത വളരെ കുറച്ച് മാത്രം വാഹനമോടിക്കണമെന്നാണ് മുന്നറിയിപ്പ്. പഠനങ്ങള്‍ പ്രകാരം ആണ്‍ മാനുകളില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വളരെയധികം കൂടുന്ന സമയമാണ് ഒക്ടോബര്‍. 10 … Read more

ചാംപ്യൻസ് ലീഗ് കിരീടത്തിൽ തുടർച്ചയായി രണ്ടാം തവണയും മുത്തമിട്ട് LCC

ഡബ്ലിൻ: അയലണ്ട് ടെന്നീസ് ക്രിക്കറ്റിലെ ചാമ്പ്യൻമാരുടെ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടീം കോൺഫിഡന്റ് ലൂക്കൻ ക്രിക്കറ്റേഴ്സ്. തുടച്ചയായി രണ്ടാം തവണയാണ് LCC ഈ അപൂർവ്വ നേട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ 2 വർഷത്തെ ചാമ്പ്യൻസ് ലീഗ് ടൂർണമെന്റിൽ തോൽവിയറിയാതെ വിജയിക്കുന്ന ഒരേയൊരു ടീമെന്ന അത്യ അപൂർവ്വ നേട്ടം കരസ്ഥമാക്കാനും LCC- ക്കായി. ഓൾ അയർലണ്ട് ടെന്നീസ് ബോൾ ക്രിക്കറ്റ്‌ ടൂർണമെന്റിൽ ഈ വർഷം ഏകദേശം നാൽപതോളം ടീമുകൾ, ഇരുപതിൽപരം ടൂർണമെന്റുകളിൽ പങ്കെടുക്കുകയും അതിൽ വിജയികൾ ആയ എട്ട് ടീമുകൾ … Read more

ബജറ്റിൽ പ്രഖ്യാപിച്ച 2,000 യൂറോ Rent Tax Credit എങ്ങനെ നേടാം? ആർക്കൊക്കെയാണ് അർഹത?

അഡ്വ. ജിതിൻ റാം രാജ്യത്ത് വാടകനിരക്കുകള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ 2025 ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്ന rent tax credit ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമാണ്. 2024-ല്‍ ഒരാള്‍ക്ക് 750 യൂറോ ആയിരുന്ന ക്രെഡിറ്റ് ഇത്തവണ 250 യൂറോ വര്‍ദ്ധിപ്പിച്ച് 1,000 യൂറോ ആക്കിയിട്ടുമുണ്ട്. എങ്ങനെയാണ് ഈ ക്രെഡിറ്റ് ലഭിക്കുക എന്നാണ് ഇവിടെ വിശദീകരിക്കുന്നത്. Rent tax credit ഓരോ വര്‍ഷങ്ങളിലും എത്ര? 250 യൂറോയുടെ വര്‍ദ്ധന 2024-ലും, 2025-ലും ബാധകമാകുമെന്നതിനാല്‍, നേരത്തെ rent tax credit ആയി 750 യൂറോ … Read more

അയർലണ്ടിലെ റോഡുകളിൽ രാജാവ് ടൊയോട്ട തന്നെ; കുതിപ്പ് നടത്തി ഓഡിയും ബിഎംഡബ്‌ള്യുവും

അയര്‍ലണ്ടില്‍ ഏറ്റവുമധികം കാറുകള്‍ വില്‍ക്കപ്പെടുന്ന കമ്പനി എന്ന സ്ഥാനം മറ്റാര്‍ക്കും വിട്ടുകൊടുക്കാതെ ടൊയോട്ട. ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ 17,043 കാറുകളാണ് ഈ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള ഒമ്പത് മാസങ്ങള്‍ക്കിടെ രാജ്യത്ത് വിറ്റുപോയിട്ടുള്ളത്. 13,226 കാറുകളുമായി ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ആണ് രണ്ടാം സ്ഥാനത്ത്. ചെക്ക് കമ്പനിയായ സ്‌കോഡയാണ് 11,917 കാറുകളോടെ മൂന്നാം സ്ഥാനത്ത്. അതേസമയം 11,220 കാറുകള്‍ വില്‍പ്പന നടത്തി സ്‌കോഡയ്ക്ക് തൊട്ടുപിന്നാലെ ഹ്യുണ്ടായ് ഉണ്ട്. അഞ്ചാം സ്ഥാനം കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയയ്ക്ക് ആണ്. 8,900 … Read more

ബജറ്റ് 2025: അയർലണ്ടിൽ വാഹന ഇൻഷുറൻസ് പോളിസി കോമ്പൻസേഷൻ ലെവി എടുത്തുമാറ്റി; ഒക്ടോബർ 9 മുതൽ പെട്രോൾ, ഡീസൽ വില കൂടും

ബജറ്റില്‍ പ്രഖ്യാപിച്ച കാര്‍ബണ്‍ ടാക്‌സ് വര്‍ദ്ധനയെത്തുടര്‍ന്ന് അയര്‍ലണ്ടിലെ പെട്രോള്‍, ഡീസല്‍ വില ഒക്ടോബര്‍ 9 മുതല്‍ വര്‍ദ്ധിക്കും. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്കുള്ള നിലവിലെ കാര്‍ബണ്‍ ടാക്‌സ് ഒരു ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡിന് 56 യൂറോയില്‍ നിന്നും 7.50 യൂറോ വര്‍ദ്ധിപ്പിച്ച് 63.50 യൂറോ ആക്കുമെന്ന് ധനകാര്യമന്ത്രി ജാക്ക് ചേംബേഴ്‌സ് ഒക്ടോബര്‍ 1-ലെ ബജറ്റ് അവതരണ വേളയില്‍ വ്യക്തമാക്കിയിരുന്നു. 2025 മെയ് 1 മുതല്‍ മറ്റ് ഇന്ധനങ്ങളുടെ കാര്‍ബണ്‍ ടാക്‌സും വര്‍ദ്ധിപ്പിക്കും. വര്‍ദ്ധന നിലവില്‍ വരുന്നതോടെ 60 ലിറ്റര്‍ … Read more

ശനിയാഴ്ചത്തെ 1 മില്യൺ ലോട്ടോ ജാക്ക്പോട്ട് വിജയികളായി ഡബ്ലിനിലെ കുടുംബം

കഴിഞ്ഞ ശനിയാഴ്ചത്തെ 1 മില്യണ്‍ ലോട്ടോ വിജയികള്‍ ഡബ്ലിനിലെ കുടുംബം. താലയിലെ The Square Shopping Centre-ലുള്ള Spar-ല്‍ നിന്നുമാണ് നാല് പേരടങ്ങുന്ന കുടുംബം ലോട്ടറിയെടുത്തത്. ഇവര്‍ ബുധനാഴ്ച നാഷണല്‍ ലോട്ടറിയിലെത്തി സമ്മാനത്തുക ഏറ്റുവാങ്ങി. ഫലം നോക്കിയപ്പോള്‍ ആദ്യം സമ്മാനം ലഭിച്ച കാര്യം വിശ്വസിക്കാനായില്ലെന്ന് കുടുംബത്തിലെ മുതര്‍ന്ന അംഗം പറയുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന മകളെ വിളിച്ചുണര്‍ത്തി ഒന്നുകൂടെ നമ്പറുകള്‍ ത്തുനോക്കിയാണ് സമ്മാനം ഉറപ്പിച്ചത്. ഫലം കണ്ട മകളും, പിതാവും കുറേ നേരം ഒന്നുമ മിണ്ടാന്‍ പറ്റാതെ പരസ്പരം നോക്കിയിരിക്കുകയും … Read more