അയർലണ്ടുകളുടെ ഏകീകരണം: പ്രത്യേക മന്ത്രിയെ നിയമിക്കുമെന്ന് മേരി ലൂ മക്ഡോണാൾഡ്

നിലവിലെ സര്‍ക്കാരിന്റെ വീഴ്ചകള്‍ക്ക് തങ്ങള്‍ പരിഹാരം കാണുമെന്നും, പൊതുതെരഞ്ഞെടുപ്പിന് പാര്‍ട്ടി തയ്യാറായിക്കഴിഞ്ഞുവെന്നും വ്യക്തമാക്കി പ്രതിപക്ഷമായ Sinn Fein-ന്റെ നേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡ്. അത്‌ലോണില്‍ നടന്ന പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെയും, ജനങ്ങളെയും അഭിസംബോധന ചെയ്തുകൊണ്ട് ലൈവ് സ്ട്രീം വഴി സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്. രാജ്യത്ത് പാര്‍ട്ടിയുടെ ജനപ്രീതി വളരെ കുറവാണെന്ന് സര്‍വേ ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് വാര്‍ഷിക സമ്മേളനം നടക്കുന്നത്. നിലവില്‍ 18% ജനപിന്തുണ മാത്രമേ പാര്‍ട്ടിക്കുള്ളൂ എന്നും, ഭരണകക്ഷികളായ Fianna Fail, Fine Gael … Read more

ഡബ്ലിനിൽ 1.4 മില്യൺ യൂറോയുടെ സ്വർണ്ണവുമായി ഒരാൾ പിടിയിൽ

ഡബ്ലിനില്‍ ഗാര്‍ഡ നടത്തിയ ഓപ്പറേഷനില്‍ 1.4 മില്യണ്‍ യൂറോ വിലവരുന്ന സ്വര്‍ണ്ണവുമായി ഒരാള്‍ അറസ്റ്റില്‍. ഇയാളില്‍ നിന്നും 460,000 യൂറോ പണവും, 210,000 യൂറോ വിലവരുന്ന കൊക്കെയ്‌നും കണ്ടെടുത്തതായും ഗാര്‍ഡ അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിലായാണ് വിവിധ വ്യാപാരസ്ഥാപനങ്ങളിലും, വീടുകളിലും ഗാര്‍ഡ പരിശോധന നടത്തിയത്. അറസ്റ്റിലായ ആള്‍ക്ക് 50-ലേറെ പ്രായമുണ്ട്.

അയർലണ്ടിൽ ഇന്ന് അതിശക്തമായ മഴ; വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് 5 കൗണ്ടികളിൽ ഓറഞ്ച് വാണിങ്

അയര്‍ലണ്ടില്‍ അതിശക്തമായ മഴയ്ക്കും, വെള്ളപ്പൊക്കത്തിനുമുള്ള സാധ്യത കണക്കിലെടുത്തുള്ള മുന്നറിയിപ്പ് കൂടുതല്‍ കൗണ്ടികളിലേയ്ക്ക് വ്യാപിപ്പിച്ച് കാലാവസ്ഥാ നിരീക്ഷണവകുപ്പ്. നേരത്തെ കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ് കൗണ്ടികള്‍ക്ക് മാത്രമായിരുന്നു ഓറഞ്ച് അലേര്‍ട്ട് നല്‍കിയിരുന്നതെങ്കില്‍ കാര്‍ലോ, കില്‍ക്കെന്നി, വെക്‌സ്‌ഫോര്‍ഡ് എന്നീ കൗണ്ടികളെ കൂടി അലേര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ ഇന്ന് (ഞായര്‍) രാവിലെ 8 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് മുന്നറിയിപ്പ്. കാര്‍ലോ, കില്‍ക്കെന്നി, വെക്‌സ്‌ഫോര്‍ഡ് എന്നിവിടങ്ങളില്‍ ഉച്ചയ്ക്ക് 1 മണിക്ക് നിലവില്‍ വരുന്ന മുന്നറിയിപ്പ് അര്‍ദ്ധരാത്രി വരെ തുടരും. … Read more

അയർലണ്ടിൽ അതിശക്തമായ മഴയും കാറ്റും: വിവിധ കൗണ്ടികളിൽ ഓറഞ്ച്, യെല്ലോ വാണിങ്ങുകൾ

കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ് കൗണ്ടികളില്‍ ഓറഞ്ച് റെയിന്‍ വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ അര്‍ദ്ധരാത്രി 12 വരെയാണ് വാണിങ്. ഞായറാഴ്ച ഈ കൗണ്ടികളില്‍ ശക്തമായ മഴ കാരണം വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും, ഡ്രൈവിങ് ദുഷ്‌കരമാകുമെന്നും അധികൃതര്‍ പറഞ്ഞു. ഓറഞ്ച് റെയിന്‍ വാണിങ്ങിന് പുറമെ രണ്ടിടത്തും ഞായറാഴ്ച അര്‍ദ്ധരാത്രി 12 മുതല്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രി 12 വരെ യെല്ലോ വിന്‍ഡ്, റെയിന്‍ വാണിങ്ങുകളും നിലവില്‍ വരും. Carlow, Kilkenny, Wexford, Wicklow, Kerry എന്നിവിടങ്ങളിലും … Read more

ഡബ്ലിനിലെ അപ്പാർട്ട്മെന്റിൽ സ്ത്രീക്ക് ക്രൂര ആക്രമണം; കൗമാരക്കാരനടക്കം 8 പേർ അറസ്റ്റിൽ

ഡബ്ലിനിലെ അപ്പാര്‍ട്ട്‌മെന്റില്‍ സ്ത്രീയെ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ ഏഴ് പുരുഷന്മാരും ഒരു കൗമാരക്കാരനും അറസ്റ്റില്‍. വ്യാഴാഴ്ച വൈകിട്ടാണ് Bolton Street-ലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ സ്ത്രീയെ തടഞ്ഞുവയ്ക്കുകയും, മര്‍ദ്ദിക്കുകയും ചെയ്തത്. അറസ്റ്റിലായവരില്‍ 20 മുതല്‍ 50 വരെ പ്രായക്കാരും, ഒരു കൗമാരക്കാരനുമുണ്ട്. പ്രദേശത്ത് മയക്കുമരുന്ന് പരിശോധന നടത്തുന്നതിനിടെയാണ് ശരീരത്തില്‍ പൊള്ളലേറ്റ നിലയിലും, എല്ലുകള്‍ ഒടിഞ്ഞ നിലയിലും സ്ത്രീയെ ഗാര്‍ഡ കണ്ടെത്തുന്നത്. പരിക്കേറ്റ സ്ത്രീ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അയർലണ്ടിൽ ഭവനരഹിതരുടെ എണ്ണം റെക്കോർഡ് നിലയിൽ; ഒരു വർഷത്തിനിടെ 1,795 പേർ വർദ്ധിച്ചു

അയര്‍ലണ്ടില്‍ എമര്‍ജന്‍സി അക്കോമഡേഷന്‍ വേണ്ടവരുടെ എണ്ണം റെക്കോര്‍ഡായ 14,486-ല്‍ എത്തി. ഇതില്‍ 4,419 പേര്‍ കുട്ടികളാണെന്നും വെള്ളിയാഴ്ച ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഓഗസ്റ്റ് അവസാന ആഴ്ചയിലെ കണക്കാണിത്. രാജ്യത്ത് ഇതാദ്യമായാണ് കുടുംബങ്ങള്‍, മുതിര്‍ന്നവര്‍, കുട്ടികള്‍ എന്നിങ്ങനെ ഇത്രയധികം പേര്‍ എമര്‍ജന്‍സി അക്കോമഡേഷന് അപേക്ഷിക്കുന്നത്. അതേസമയം രാജ്യത്ത് തെരുവോരങ്ങളിലും മറ്റും കഴിയുന്ന ആളുകളുടെ എണ്ണം ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. നിലവില്‍ ജയിലുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലുള്ള ഭവനരഹിതരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. അവരെ കൂടി കൂട്ടിയാല്‍ ഭവനരഹിതരുടെ എണ്ണം ഇനിയും … Read more

ഉപയോക്താക്കളുടെ പാസ് വേർഡുകൾ സുരക്ഷിതമായി സൂക്ഷിച്ചില്ല; മെറ്റായ്ക്ക് 91 മില്യൺ പിഴയിട്ട് അയർലണ്ട്

ഫേസ്ബുക്ക് മാതൃകമ്പനിയായി മെറ്റായ്ക്ക് 91 മില്യണ്‍ യൂറോ പിഴയിട്ട് അയര്‍ലണ്ടിലെ ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ (DPC). ഉപഭോക്താക്കളില്‍ പലരുടെയും പാസ്‌വേര്‍ഡുകള്‍ ഒട്ടും സുരക്ഷിതമല്ലാത്ത തരത്തില്‍ പ്ലെയിന്‍ ടെക്സ്റ്റുകളായി ഇന്റേണല്‍ സിസ്റ്റത്തില്‍ സൂക്ഷിക്കുന്നതായുള്ള കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. ഇവ എന്‍ക്രിപ്റ്റഡ് ചെയ്ത് സൂക്ഷിക്കുന്നതില്‍ കമ്പനി വീഴ്ച വരുത്തിയതായി DPC വ്യക്തമാക്കി. ലക്ഷക്കണക്കിന് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കളുടെ പാസ്‌വേര്‍ഡുകള്‍ ഇത്തരത്തില്‍ സൂക്ഷിച്ചതായാണ് DPC പറയുന്നത്. അതേസമയം പാസ്‌വേര്‍ഡുകള്‍ മറ്റുള്ളവര്‍ ചോര്‍ത്തിയെടുത്തിട്ടില്ല എന്നത് ആശ്വാസകരമാണ്. 2019 ഏപ്രിലിലാണ് DPC ഇത് സംബന്ധിച്ച അന്വേഷണമാരംഭിച്ചത്. … Read more

അയർലണ്ടിൽ പുത്തൻ ബാങ്കിങ് തട്ടിപ്പ്; തട്ടിപ്പ് മെസേജുകൾ എങ്ങനെ തിരിച്ചറിയാം?

അയര്‍ലണ്ടില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും പുത്തന്‍ ബാങ്കിങ് തട്ടിപ്പുമായി വിരുതന്മാര്‍ രംഗത്ത്. ബാങ്കില്‍ നിന്നെന്ന പേരില്‍ മെസേജുകള്‍ അയയ്ക്കുന്ന തട്ടിപ്പ് പെരുകുകയാണെന്നും, ഇതിനെതിരെ ഉപഭോക്താക്കള്‍ കരുതിയിരിക്കണമെന്നും AIB മുന്നറിയിപ്പ് നല്‍കി. ബാങ്കില്‍ നിന്നെന്ന പേരില്‍ വരുന്ന മെസേജുകള്‍ വ്യാജമാണോ എന്ന് തിരിച്ചറിയാനുള്ള വഴിയും AIB വിശദീകരിക്കുന്നുണ്ട്. ബാങ്ക് അയയ്ക്കുന്ന മെസേജുകളില്‍ ഏതെങ്കിലും വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാനോ, ഏതെങ്കിലും നമ്പറിലേയ്ക്ക് വിളിക്കാനോ ഒരിക്കലും ആവശ്യപ്പെടില്ല. അത്തരത്തില്‍ പറയുന്ന മെസേജുകളെല്ലാം വ്യാജമാണ്. ബാങ്കിന്റെ മെസേജ് ത്രെഡ് വഴി തന്നെയാണ് തട്ടിപ്പുകാര്‍ … Read more

അയർലണ്ടിലെ പകുതിയിലധികം ഡ്രൈവർമാരും വേഗപരിധി നിയമങ്ങൾ അനുസരിക്കുന്നു, നിങ്ങളോ?

പ്രശസ്ത ഇന്‍ഷുറന്‍സ് കമ്പനിയായ AA Ireland നടത്തിയ സര്‍വേയില്‍, രാജ്യത്തെ പകുതിയിലധികം ഡ്രൈവര്‍മാരും വേഗപരിധി നിയമങ്ങള്‍ അനുസരിക്കുന്നുണ്ടെന്ന് കണ്ടെത്തല്‍. 2,600-ലധികം ഡ്രൈവര്‍മാരെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. 42% ഡ്രൈവര്‍മാര്‍ തങ്ങള്‍ മിക്കവാറും സമയങ്ങളിലും വേഗപരിധി നിയമങ്ങള്‍ അനുസരിക്കാറുണ്ടെന്നും പ്രതികരിച്ചു. രാജ്യത്ത് റോഡപകടമരണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നടത്തിയ സര്‍വേയില്‍, അപകടങ്ങള്‍ സംബന്ധിച്ച വിവിധ ചോദ്യങ്ങളാണ് ഡ്രൈവര്‍മാരോട് ചോദിച്ചത്. ഏറ്റവും അപകടരമായ ഡ്രൈവിങ് രീതി ഏതെന്ന ചോദ്യത്തിന് 97% പേരും ഉത്തരം നല്‍കിയത് മദ്യമോ, മറ്റ് ലഹരിവസ്തുക്കളോ ഉപയോഗിച്ചുള്ള … Read more

ഡബ്ലിനിൽ കത്തിക്കുത്ത്; കൗമാരക്കാരൻ അറസ്റ്റിൽ

ഡബ്ലിനില്‍ ചെറുപ്പക്കാരനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കൗമാരക്കാരന്‍ അറസ്റ്റില്‍. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് Ballymount-ല്‍ വച്ച് 20-ലേറെ പ്രായമുള്ള ചെറുപ്പക്കാരന് കുത്തേറ്റത്. ഇയാളെ നിലവില്‍ Tallaght University Hospital-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് നിന്നുമാണ് പ്രതിയെന്ന് സംശയിക്കുന്ന കൗമാക്കാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കുത്താന്‍ ഉപയോഗിച്ച ആയുധവും ഗാര്‍ഡ കണ്ടെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.