അയർലണ്ടിലേയ്ക്കുള്ള മനുഷ്യക്കടത്ത് വർദ്ധിച്ചു; 10 വർഷത്തിനിടെ രക്ഷപ്പെടുത്തിയത് 566 പേരെ

അയര്‍ലണ്ടില്‍ മനുഷ്യക്കടത്ത് വര്‍ദ്ധിച്ചു. 2023-ല്‍ രാജ്യത്ത് മനുഷ്യക്കടത്തിന് ഇരയായ 53 പേരെയാണ് അധികൃതര്‍ രക്ഷപ്പെടുത്തിയത്. 2021-നെക്കാള്‍ 20% അധികമാണിതെന്നും Irish Human Rights and Equality Commission (IHREC)-ന്റെ പുതിയ National Anti-Human trafficking റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയ സംഭവങ്ങള്‍ ഇതിലും അധികമാകാനും സാധ്യതയുണ്ട്. ചുരുങ്ങിയ കാലയളവിനുള്ളില്‍ വലിയ രീതിയിലുള്ള വര്‍ദ്ധനയാണ് മനുഷ്യക്കടത്തിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് അധികൃതര്‍ പറഞ്ഞു. അതേസമയം ഇരകളെ കണ്ടെത്താന്‍ സര്‍ക്കാരും മറ്റ് സംവിധാനങ്ങളും നടത്തുന്ന കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ … Read more

മുൻ ഐറിഷ് ധനമന്ത്രി മൈക്കൽ മക്ഗ്രാത്ത് പുതിയ ഇയു ജസ്റ്റിസ് കമ്മീഷണർ

മുന്‍ ഐറിഷ് ധനകാര്യമന്ത്രിയായിരുന്ന മൈക്കല്‍ മക്ഗ്രാത്ത് പുതിയ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍ ഓഫ് ജസ്റ്റിസ്. മക്ഗ്രാത്തിനെ പുതിയ ജസ്റ്റിസ് കമ്മീഷണറായി ഇയു കമ്മീഷണര്‍ Ursula von der Leyen ചൊവ്വാഴ്ച പ്രഖ്യാപിച്ചു. അംഗങ്ങളായ രാജ്യങ്ങള്‍ ഇയു നിയമങ്ങള്‍ക്ക് അനുസൃതമായാണ് പെരുമാറുന്നത് എന്ന് ഉറപ്പാക്കുകയാണ് ജസ്റ്റിസ് കമ്മീഷണറുടെ ഉത്തരവാദിത്തം. ഇയു നിയമങ്ങള്‍ നടപ്പിലാക്കേണ്ട ഉത്തവാദിത്തവും അദ്ദേഹത്തിനാണ്. ബെല്‍ജിയത്തില്‍ നിന്നുള്ള Didier Reynders-ന് പകരക്കാരനായാണ് 48-കാരനായ മക്ഗ്രാത്ത് സ്ഥാനം ഏറ്റെടുക്കുക. അയര്‍ലണ്ടിന്റെ പുതിയ ഇയു കമ്മീഷണറായി സര്‍ക്കാര്‍ മക്ഗ്രാത്തിനെ നാമനിര്‍ദ്ദേശം … Read more

അയർലണ്ടിലെ ഭവനപ്രതിസന്ധിക്ക് പരിഹാരം കാണാൻ ഓരോ വർഷവും 52,000 വീടുകൾ നിർമ്മിക്കണം: സെൻട്രൽ ബാങ്ക്

അയര്‍ലണ്ടില്‍ നിലവിലെ ഭവനപ്രതിസന്ധി പരിഹരിക്കാന്‍ 2050 വരെ ഓരോ വര്‍ഷവും ഏകദേശം 52,000 വീടുകള്‍ വീതം നിര്‍മ്മിക്കേണ്ടിവരുമെന്ന് സെന്‍ട്രല്‍ ബാങ്ക്. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്ക് അനുസൃതമായി കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കേണ്ടത് അനിവാര്യമാണെന്നാണ് ബാങ്ക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. 2023-ലെ കണക്ക് പ്രകാരം 30,000 വീടുകള്‍ വീതമാണ് വര്‍ഷത്തില്‍ നിര്‍മ്മിക്കപ്പെടുന്നത് എന്നത് ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. 2018-ന് ശേഷം രാജ്യത്ത് ജനസംഖ്യ അപ്രതീക്ഷിതമായി വര്‍ദ്ധിക്കുകയാണെന്നും, ഒരു ഏകദേശ കണക്കാണ് വീടുകളുടെ കാര്യത്തില്‍ നല്‍കിയിരിക്കുന്നതെന്നും സെന്‍ട്രല്‍ ബാങ്ക് പറയുന്നു. ആവശ്യത്തിനനുസരിച്ച് വീടുകള്‍ ലഭ്യമാക്കുക … Read more

പതിയിരുന്ന് ഗാർഡയുടെ ‘ലൈവ് ഓപ്പറേഷൻ’; വെക്സ്ഫോർഡിൽ കുപ്രസിദ്ധ ക്രിമിനൽ സംഘം പിടിയിൽ

അയര്‍ലണ്ടില്‍ സംഘടികുറ്റവാളികളെ ലക്ഷ്യമിട്ട് നടത്തിയ സുപ്രധാന ഗാര്‍ഡ ഓപ്പറേഷനില്‍ 8 മില്യണ്‍ യൂറോയോളം വിലവരുന്ന കൊക്കെയ്ന്‍ പിടികൂടുകയും, അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തിങ്കളാഴ്ച വെക്‌സ്‌ഫോര്‍ഡിലെ ഒരു കൃഷിസ്ഥലത്ത് നടന്ന റെയ്ഡിലാണ് വലിയ അളവിലുള്ള മയക്കുമരുന്ന് പിടികൂടിയത്. തുടരന്വേഷണവും, പരിശോധനകളും നടത്തുന്ന ഗാര്‍ഡ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് വിവരമുണ്ട്. വെസ്റ്റ് ഡബ്ലിനിലെ ഒരു ക്രിമനല്‍ സംഘത്തെയാണ് ഗാര്‍ഡ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനായി പ്രത്യേക ആശയവിനിമയ പ്ലാറ്റ്‌ഫോം കുറ്റവാളികള്‍ ഉപയോഗിച്ചിരുന്നതായി … Read more

ഡബ്ലിനിൽ നടന്ന ചടങ്ങിൽ 3,600 പേർ ഐറിഷ് പൗരത്വം സ്വീകരിച്ചു

ഡബ്ലിൻ കൺവൻഷൻ സെന്ററിൽ ഇന്നലെ നടന്ന സിറ്റിസൺഷിപ്പ് സെറിമണിയിൽ 3,600-ഓളം പേർ ഐറിഷ് പൗരത്വം നേടി. മലയാളികളടക്കം നിരവധി ഇന്ത്യക്കാർക്കും ചടങ്ങിൽ പൗരത്വം ലഭിച്ചു. മന്ത്രിമാരായ Helen McEntee, Joe O’Brien, Neale Richmond എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഈ വർഷം ഇതുവരെ 11,417 പേരാണ് ഐറിഷ് പൗരത്വം സ്വീകരിച്ചത്.

അയർലണ്ടിൽ ചരിത്രനേട്ടവുമായി ഡെപ്പോസിറ്റ് റിട്ടേൺ പദ്ധതി; തിരികെയെത്തിയത് 500 മില്യൺ കുപ്പികൾ

പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗിക്കുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരിയില്‍ രാജ്യത്താരംഭിച്ച deposit return scheme വഴി ഇതുവരെ തിരികെയെത്തിയത് 500 മില്യണ്‍ കുപ്പികള്‍. പ്ലാസ്റ്റിക് കുപ്പികള്‍, അലുമിനിയം കാനുകള്‍ എന്നിവ ഉപയോഗശേഷം വലിച്ചെറിയാതെ ഡെപ്പോസിറ്റ് മെഷീനുകളിലോ, കടകളിലോ തിരികെയെത്തിച്ചാല്‍ പകരമായി ഡിസ്‌കൗണ്ടോ, വൗച്ചറോ ലഭിക്കുന്ന പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി അയര്‍ലണ്ടില്‍ നിലവില്‍ 2,500 reverse vending മെഷീനുകളാണ് സ്ഥാപിച്ചിട്ടുള്ളത്. 350 കലക്ഷന്‍ പോയിന്റുകള്‍ വേറെയമുണ്ട്. Re-turn എന്ന സ്ഥാപനമാണ് പദ്ധതിയുടെ നടത്തിപ്പുകാര്‍. 500 മില്യണ്‍ കുപ്പികള്‍ എന്ന നേട്ടം … Read more

ഗാർഡയെ പറ്റിക്കാനാവില്ല മക്കളേ…! റോഡ് നിരീക്ഷണത്തിന് പുറത്തിറക്കിയ ‘ഗാർഡ ലോറി’ വൻ വിജയം

അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നവരെ കണ്ടെത്താനായി ഗാര്‍ഡ പുറത്തിറക്കിയ പുതിയ ലോറി ക്യാബ് വന്‍ വിജയം. കഴിഞ്ഞ മാസം ഡ്യൂട്ടി ആരംഭിച്ചത് മുതല്‍ ഈ ക്യാബ് വഴി 100-ലധികം നിയമലംഘനങ്ങളാണ് ഗാര്‍ഡ ഇതുവരെ പിടികൂടിയത്. ഉയരം കൂടിയ വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്യുന്നതടക്കമുള്ള നിയമലംഘനങ്ങള്‍ പിടികൂടുക എന്ന ലക്ഷ്യത്തോടെയാണ് ലോറിയുടെ ക്യാരിയര്‍ ഇല്ലാത്ത ക്യാബിന്‍ മാത്രമായുള്ള വാഹനം ഗാര്‍ഡ വാങ്ങിയത്. ഉയരം കൂടുതലുള്ളതിനാല്‍ മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരിലേയ്ക്ക് കൃത്യമായ കാഴ്ച ലഭിക്കുമെന്നതാണ് ലോറി ക്യാബിന്റെ പ്രത്യേകത. … Read more

അയർലണ്ട് തെരെഞ്ഞെടുപ്പ് നവംബറിൽ നടക്കണമെന്ന് ഏവരും ആഗ്രഹിക്കുന്നു, Sinn Fein-ന് ഉണ്ടാകുക 70 സ്ഥാനാർത്ഥികൾ: മേരി ലൂ മക്‌ഡൊണാൾഡ്

അയര്‍ലണ്ടില്‍ വരുന്ന നവംബറില്‍ പൊതുതെരഞ്ഞുപ്പ് നടക്കുമെന്നുള്ള പ്രതീക്ഷയിലാണ് രാജ്യത്തെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുമെന്ന് Sinn Fein നേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡ്. ഭരണകക്ഷികളായ Fine Gael-ഉം, Fianna Fail-ഉം ഈ സര്‍ക്കാര്‍ 2025 മാര്‍ച്ചില്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷമേ തെരഞ്ഞെടുപ്പ് നടക്കൂ എന്ന് പലവട്ടം പറഞ്ഞെങ്കിലും തെരഞ്ഞെടുപ്പ് നേരത്തെ നടക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നതെന്ന് മക്‌ഡൊണാള്‍ഡ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു. അതേസമയം ജൂണിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മക്‌ഡൊണാള്‍ഡ് നയിക്കുന്ന പ്രധാനപ്രതിപക്ഷമായ Sinn Fein-ന് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. പക്ഷേ … Read more

ഡബ്ലിനിലെ Killiney കുന്നിൻ മുകളിൽ ഗോസ് ചെടിക്കൂട്ടത്തിന് വീണ്ടും തീപിടിച്ചു

ഡബ്ലിനിലെ Killiney-യില്‍ വീണ്ടും ഗോസ് (gorse) ചെടികള്‍ക്ക് വന്‍ തീപിടിത്തം. Killiney Hill-ല്‍ കൂട്ടമായി വളരുന്ന ഗോസ് ചെടികള്‍ക്ക് ശനിയാഴ്ച രാത്രി 11 മണിയോടെയാണ് തീപിടിച്ചത്. ശക്തമായ തീപിടിത്തത്തില്‍ വീടുകളുടെ മേല്‍ക്കൂരകളെക്കാള്‍ ഉയരത്തില്‍ ജ്വാലകളുയര്‍ന്നു. Dublin Fire Brigade എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. രണ്ട് ഫയര്‍ എഞ്ചിനുകളും, ഒരു വൈല്‍ഡ് ലൈഫ് റെസ്‌പോണ്‍സ് ജീപ്പുമാണ് സ്ഥലത്തെത്തിയത്. ശക്തമായ കാറ്റാണ് തീ പടരാന്‍ ഇടയാക്കിയതെന്ന് സംഘം അറിയിച്ചു.

കുടുംബങ്ങൾ തമ്മിലുള്ള തർക്കം കൈവിട്ടു; കോർക്കിൽ വീടിനു നേരെ വെടിവെപ്പും തീയിടലും

കോര്‍ക്കില്‍ രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവെപ്പും, വീടിന് തീവെപ്പും. സെപ്റ്റംബര്‍ 13 വെള്ളിയാഴ്ച രാത്രിയാണ് Charleville-യില്‍ മുഖമൂടി ധരിച്ചത്തിയ ഒരുകൂട്ടം പുരുഷന്മാര്‍ വീടിന്റെ ജനല്‍ തകര്‍ത്ത് തീയിടാന്‍ ശ്രമിച്ചത്. ഒപ്പം വെടിവെപ്പും ഉണ്ടായി. തീവെപ്പിന് പുറമെ വീടിന് കാര്യമായ നാശനഷ്ടവും ഇവര്‍ ഉണ്ടാക്കി. സമീപത്തെ കാറും നശിപ്പിച്ചു. ആക്രമണം നടന്ന സമയത്ത് വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ അപായം ഒഴിവായി. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്. കൗണ്ടി ലിമറിക്കിലെ Kilmallock-ലും കോര്‍ക്കിലെ Charleville-യിലുമുള്ള രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ഏതാനും നാളത്തെ … Read more