ഡബ്ലിന്‍-ഗാല്‍വേ ഗ്രീന്‍വേ…ഭൂ ഉടമകളുമായി ചര്‍ച്ചക്ക് നിര്‍ദേശം

ഡബ്ലിന്‍: ഡബ്ലിന്‍-ഗാല്‍വേ ഗ്രീന്‍വേയ്ക്കായി ഭൂ ഉടമകളോട് ചര്‍ച്ച നടത്താന്‍ പ്രാദേശിക ഭരണകൂടങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 280 കീലോമീറ്റര്‍ നീളത്തിലാണ് പാത വരുന്നത്. സൈക്കിള്‍ സഞ്ചാര പാദയാണിത്. പദ്ധതിക്ക് എതിര്‍പ്പുമായെത്തിയവര്‍ക്ക് ഗതാഗതവകുപ്പ് കത്തെഴുതിയിരുന്നു. വിവിധ ഘട്ടങ്ങളായാണ് സൈക്കിള്‍പാത നിര്‍മ്മിക്കുന്നത്. ഗില്‍ഡ് സ്ട്രീറ്റില്‍ നിന്ന് തുടങ്ങി ഗാല്‍വേ സിറ്റിവരെയാണ് പാത. ഏതാനും ഭാഗങ്ങളുടെ പണി ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ പൂര്‍ത്തിയായ ഭാഗങ്ങള്‍ സര്‍ക്കാര്‍ വക സ്ഥലം ഉപയോഗിച്ചുള്ളതാണ്.Loughrea, Craughwell, Clarinbridge , Oranmore മേഖലയില്‍ നിര്‍മ്മാണത്തിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഏതാനും … Read more

റദ്ദായ ഐറിഷ് നേഴ്‌സിംഗ് ബോര്‍ഡ് രജിസ്‌ട്രേഷന്‍ Restoration ജൂണ്‍ 30 വരെ മാത്രം

ഡബ്ലിന്‍ ഐറിഷ് നേഴ്‌സിംഗ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത നേഴ്‌സുമാരില്‍ വാര്‍ഷിക ഫീസ് നല്‍കി രജിസ്‌റ്റ്രേഷന്‍ പുതുക്കാത്തവരുടെ പേരുകള്‍ നേഴ്‌സിംഗ് ബോര്‍ഡില്‍ നിന്നും ഒഴിവാക്കുന്നു. ഇത്തരത്തില്‍ നീക്കം ചെയ്ത അപേക്ഷകള്‍ പുതുക്കുന്നതിനായുള്ള (Restoration) അവസാന തീയതി ജൂണ്‍ 30 ആക്കി ഐറിഷ് നേഴ്‌സിംഗ് ബോര്‍ഡ് നിശ്ചയിച്ചു. കാനഡ, ഓസ്‌ട്രേലിയ തുടങ്ങി വിവിധ രാജ്യങ്ങളിലേയ്ക്ക് കുടിയേറിയിരിക്കുന്ന ഐറിഷ് നേഴ്‌സിംഗ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നേഴ്മാര്‍ക്ക് ബോര്‍ഡിന്റെ ഇത്തരത്തിലുള്ള കടുത്ത തീരുമാനും ഒരു ബാധ്യതയാകും. സ്ഥിരമായി നീക്കം ചെയ്ത പിന്‍ നമ്പര്‍ … Read more

ജലക്കരം നല്‍കിയില്ലെങ്കില്‍ വാടകക്കാരെ ഇറക്കിവിടാം..ബില്ലിനോട് എതിര്‍പ്പ്

ഡബ്ലിന്‍: ജലക്കരം നല്‍കിയില്ലെങ്കില്‍ വാടകക്കാരെ ഇറക്കി വിടുന്നതിന് അധികാരം നല്‍കി ബില്‍. നിര്‍ദേശത്തിനെതിരെ എതിര്‍പ്പുമായി ടിഡി മാരും രംഗത്ത്. നിര്‍ദേശം അപമാനകരമാണെന്ന് ടിഡി റിച്ചാര്‍ഡ് ബോയ്ഡ് ബാരെറ്റ്പറയുന്നു. സര്‍ക്കാര്‍ എണ്‍വിയോണ്‍മന്‍റല്‍ പ്രോവിഷന്‍ ബില്ലില്‍ വരുത്തുന്ന ഭേദഗതി സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു ടിഡി. ഭേദഗതിയുടെ ഏറ്റവും മോശം വശം വാട്ടര്‍ ചാര്‍ജ് അടക്കണമെങ്കില്‍ ടെനന്‍സി എഗ്രിമെന്‍റ് വേണ്ടി വരുന്നതാണെന്നും ബോയ്ഡ് ബാരെറ്റ് അഭിപ്രായപ്പെടുന്നു. വാടകക്കാര്‍ പുറത്താക്കപ്പെടുമെന്ന് ജൂനിയര്‍മന്ത്രിയും സമ്മതിക്കുകയാണ്. പരിസ്ഥിതി മന്ത്രി Paudie Coffeyയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം ബില്ലില്‍ … Read more

ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമ്മിസ് കതോലിക്കാ ബാവായുടെ അയര്‍ലണ്ട് സന്ദര്‍ശനം നാളെ

ഡബ്ലിന്‍: മലങ്കര കത്തോലിക്കാസഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പും, കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ പ്രസിഡണ്ടുമായ മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമ്മിസ് കതോലിക്കാ ബാവാ അയര്‍ല ണ്ട് സന്ദര്‍ശനത്തിനെത്തുന്നു. ജൂണ്‍ 28 ന് ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2.00 ന് ക്ലോണ്‍ഡാല്‍ക്കിനിലെ റൗളയിലുള്ള ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി ദേവാലയത്തിലേക്ക് അഭിവന്ദ്യ പിതാവിനെ സ്വീകരിച്ചാനയിക്കും . 2.30ന് അഭിവന്ദ്യ കതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാനയും തുടര്‍ന്ന് അനുമോദന സമ്മേളനവും നടക്കും . കര്‍ദ്ദിനാള്‍ സ്ഥാനലബ്ധിക്കു … Read more

ടുണീഷ്യയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഐറിഷ് സ്ത്രീ വെടിയേറ്റതായി റിപ്പോര്‍ട്ട്

ടൂണിസ്: ടുണീഷ്യയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഐറിഷ് സ്ത്രീ വെടിയേറ്റതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകളൊന്നും ലഭ്യമല്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമായി. എന്നാല്‍ വിനോദ സഞ്ചാര കേന്ദ്രമായ സോസിയിലെ ഹോട്ടലില്‍ ഭീകരര്‍ നടത്തിയ വെടിവെയ്പ്പില്‍ അയര്‍ലന്‍ഡിലെ മീത് സ്വദേശിയായ ഒരു സ്ത്രീയ്ക്ക് വെടിയേറ്റുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവരെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ടൂണീഷ്യയില്‍ ഭീകരാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രമായ സോസിയിലെ ഹോട്ടലിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരിലേറെയും വിദേശ വിനോദ സഞ്ചാരികളാണ്. … Read more

‘മലയാളത്തിന്റെ്’നേതൃ ത്വത്തില്‍ മലയാള ഭാഷ പഠനകളരിക്ക്  ജൂണ്‍ 28നു ബ്രേയില്‍ തുടക്കമാകും

ഡബ്ലിന്‍: അക്ഷരങ്ങളും മുത്തശ്ശികഥകളും പാട്ടുകളുമായി കുരുന്നുകളെ മലയാളഭാഷയുടെ തിരുമുറ്റത്തേക്ക് ആനയിക്കുവനായി മലയാളം സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തില്‍ പഠന കളരിക്ക് തിരി തെളിയുന്നു. അയര്‍ലന്‍ഡിലെ പ്രവാസിമലയാളികളുടെ കുട്ടികളില്‍ മലയാളഭാഷ പരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനായി ആരംഭിക്കുന്ന മലയാളഭാഷ പഠന കളരിയുടെ ഔദ്യോഗിക ഉത്ഘാടനം ജൂണ്‍ 28 ഞായറാഴ്ച രാവിലെ 10 ന് ബ്രേയിലെ വില്‍ട്ടന്‍ ഹോട്ടലില്‍ വച്ച് ഓള്‍ അയര്‍ലന്‍ഡ് ക്വിസ് മത്സരം 2015 ലെ വിജയികള്‍ സംയുക്തമായി നിര്‍വഹിക്കുന്നു. ജൂനിയര്‍ വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരായ ലെസ്സ്‌ലിന്‍ വിനോദ്, അലന്‍ സെബാസ്റ്റ്യന്‍ … Read more

ജീവനക്കാരില്ല.. ഗാല്‍വേയില്‍ രോഗികളുടെ അപോയ്മെന്‍റ് നീട്ടി വെച്ചു

ഡബ്ലിന്‍: ഗാല്‍വെയില്‍ സന്ധിസംബന്ധമായ പ്രശ്നങ്ങളുള്ള ആയിരക്കണക്കിന് രോഗികളുടെ അപോയ്മെന്‍റ് നീട്ടിവെച്ചു. ജീവനക്കാരില്ലാത്താണ് കാരണമായി ചൂണ്ടികാണിക്കുന്നത്. മെര്‍ലിന്‍ പാര്‍ക്ക് ഹോസ്പിറ്റലിലെ  850  വരുന്ന ഔട്ട്പേഷ്യന്‍റുകളുടെ അപോയ്മെന്‍റ് മൂന്ന് മാസത്തേക്കാണ് റദ്ദാക്കിയിരിക്കുന്നത്. ഇക്കാര്യം എച്ച്എസ്ഇ സ്ഥിരീകരിക്കുകയും ചെയ്തു.  ജൂലൈയിലും ആഗസ്റ്റിലും അപോയ്മെന്‍റുണ്ടായിരുന്നവര്‍ക്ക്  ഇവര്‍ഷം അവസാനം ആയിരിക്കും വീണ്ടും സേവനം ലഭിക്കുക. ചിലര്‍ക്കാകട്ടെ നവംബറിലും ഡിസംബറിലും സേവനം ലഭിച്ചെന്ന് വരില്ല, ജീവനക്കാരുടെ അവധിയും പോസ്റ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നതുമാണ് നിലവില്‍ അപോയ്മെന്‍റുകള്‍ റദ്ദാക്കുന്നതിന് കാരണമായിരിക്കുന്നത്.സമാന സാഹചര്യത്തിലാണ് മയോയിലെയും ഗാല്‍വേയിലും റോസ്കോമണിലെയും  1,500 വരുന്ന … Read more

രാജ്യത്ത് ഒരാഴ്ച്ചക്കാലം ചൂടേറിയ കാലാവസ്ഥ

ഡബ്ലിന്‍: ഒരാഴ്ച്ചക്കാലം മികച്ച രീതിയില്‍ ചൂട് ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചില ഭാഗങ്ങളില്‍ താപനില 29 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. താപനില കൂടാതെ  ഉയര്‍ന്ന മര്‍ദവും അനുഭവപ്പെടും. വരുന്ന ആഴ്ച്ചയിലും ചൂട് കൂടും. അടുത്ത ആഴ്ച് മധ്യത്തോടെ 26 ഡിഗ്രി സെല്‍ഷ്യസെങ്കിലും ആകും ചൂട്. മഴ ചൂടുള്ള കാലാവസ്ഥയ്ക്കിടയില്‍ പെയ്യാനുള്ള സാധ്യതയുണ്ട്.  ചൊവ്വാഴ്ച്ച രാവിലെ പുകമഞ്ഞിന് സാധ്യതയുണ്ട്. എന്നാല്‍ പകല്‍  20-24 ഡിഗ്രി സെല്‍ഷ്യസ് വരെയാകും താപനില. ബുധനാഴ്ച്ച 26 ഡിഗ്രിസെല്‍ഷ്യസ് ആയിരിക്കും താപനില. … Read more

പ്രേമം ഇഷ്ടപ്പെടാത്തവര്‍ ഉണ്ടോ?നാളെയും മറ്റന്നാളും പ്രേമിക്കാന്‍ തയ്യാറാകൂ

  ഡബ്ലിന്‍: മലയാളത്തിലേ എക്കാലത്തേയും ഹിറ്റ് ചിത്രമായ ”പ്രേമം” ഡബ്ലിനില്‍ മലയാളികള്‍ക്കായി നാളെയും മറ്റന്നാളും പ്രദര്‍ശിപ്പിക്കും.സാന്റ്രിയിലെ ഐ എം സിസിനിമാസില്‍ ആണ് നാളെയും മറ്റന്നാളും പ്രേമം പ്രദര്‍ശിപ്പിക്കുന്നത്. നെവിന്‍ പോളി നായകനായ ചിത്രംലോകത്തെമ്പാടും മലയാളികള്‍ നെഞ്ചിലേറ്റി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് എന്ന നിലയിലേയ്ക്ക് വളര്‍ന്ന ചിത്രം ആണ്.ഏകദേശം 100 കോടി രൂപയുടെ കളക്ഷന്‍ ആണ് പ്രതീക്ഷിക്കുന്നതെന്നാണ് അനൗദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി റോസ് മലയാളത്തിന്റെ മുകളില്‍ നല്‍കിയ പരസ്യബോക്‌സില്‍ ക്ലിക് ചെയ്യുക, … Read more

സീറോ മലബാര്‍ സഭയുടെ കുടുംബ സംഗമം നാളെ ലൂക്കന്‍ വില്ലേജില്‍

  ഡബ്ലിന്‍:ഡബ്ലിനിലെമലയാളി സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നാളെ (27 ജൂണ്‍ 2015, ശനി) ഡബ്ലിനിലെ ലൂക്കന്‍ വില്ലേജിലുള്ള ലൂക്കന്‍ യൂത്ത് സെന്ററില്‍ നടക്കും.വിവിധ മത്സരങ്ങള്‍, കലാ മേളകള്‍ , കുട്ടികളുടെ പരിപാടികള്‍ തുടങ്ങി വിവിധ കലാ, കായിക മത്സരങ്ങള്‍ക്കൊപ്പം വിജ്ഞാനപ്രദമായ പരിപാടികളും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ സംസ്‌കാരം വിളിച്ചോതുവാന്‍ ഉതകുന്ന രീതിയില്‍ തയ്യാറാക്കിയ പരിപാടിയിലേയ്ക്ക്തനത് ഭക്ഷണം ലഭിക്കുന്നതിനായി പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിട്ടുമുണ്ട്.പ്രവാസി ജീവിതത്തില്‍ ലഭിക്കുന്ന ഇത്തരം പരിപാടികള്‍ മനസില്‍ തങ്ങി നില്‍ക്കുന്നതിനും,പരസ്പരം അറിയുന്നതിനും സൗഹൃദകൂട്ടായ്മയ്ക്കും നേട്ടമാകുമെന്നതിനാലും … Read more