അഭയാര്‍ത്ഥി അപേക്ഷ നല്‍കിയിരിക്കെ ജോലി ചെയ്യാനുള്ള അവകാശം നല്‍കണമെന്ന് നിര്‍ദേശം

ഡബ്ലിന്‍: അഭയാര്‍ത്ഥി പദവിക്ക് അപേക്ഷിച്ച് ഒമ്പത് മാസത്തിന് ശേഷം ജോലി ചെയ്യാനുള്ള അവകാശം നല്‍കണമെന്ന് നിര്‍ദേശവുമായി റിപ്പോര്‍ട്ട് 360 പേജുള്ള റിപ്പോര്‍ട്ടിലാണ് അഭയാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ അഭയാര്‍ത്ഥി പദവി തേടുന്നവര്‍ക്ക് ജോലി ചെയ്യാന്‍ ഉള്ള അവകാശം നിരോധിച്ചിരിക്കുന്ന രണ്ട് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ ഒന്നാണ് അയര്‍ലന്‍ഡ് . റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം അഭയാര്‍ത്ഥി പദവിക്കുള്ള നടപടികള്‍ ആരംഭിക്കുന്ന മുറയ്ക്ക് ജോലി ചെയ്യാനുള്ള അവകാശവും നല്‍കണമെന്നാണ്. ഏക അപേക്ഷ സംവിധാനം വഴി അഭയാര്‍ത്ഥി പദവി … Read more

ജിപിയുടെ സേവനം ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് എച്ച്എസ്ഇ ഡോക്ടറുടെ സേവനം

  ഡബ്ലിന്‍: ആറുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ജിപി കെയര്‍ നല്‍കുന്ന പദ്ധതിയില്‍ മൂന്നുതവണ ശ്രമിച്ചിട്ടും ജിപിമാരെ കാണന്‍ സാധിക്കാതെ കുട്ടികള്‍ക്ക് എച്ച്എസ്ഇ ഡോക്ടറുടെ സേവനം ലഭ്യമാക്കും. സൗജ്യന്യ ജിപി കെയര്‍ പദ്ധതിയില്‍ ഒരു വിഭാഗം ഡോക്ടര്‍മാര്‍ എതിര്‍പ്പു പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ജിപി സേവനം ലഭ്യമല്ലാത്തവര്‍ക്ക് ഡോക്ടര്‍മാരെ കാണാനുള്ള അവസരം എച്ചഎസ്ഇ ഒരുക്കുന്നത്. സൗജന്യ ജിപി കെയര്‍ പദ്ധതിയെ അനൂകൂലിച്ച് 1836 ഡോക്ടര്‍മാരാണ് ഇതുവരെ കരാറിലൊപ്പിട്ടിരിക്കുന്നത്. സൗത്ത് ടിപ്പെറി, വെസ്റ്റ് കോര്‍ക്ക്, ഡബ്ലിന്‍ സൗത്ത് ഈസ്റ്റ് തുടങ്ങിയ … Read more

കനിഷ്‌ക വിമാനദുരന്തം നീറുന്ന ഒരോര്‍മ്മ, ഡോക്യുമെന്ററി

  ഡബ്ലിന്‍: വിമാനയാത്രാ ചരിത്രത്തിലെ ഏറ്റവും വലിയ തീവ്രവാദ ആക്രമണമായ കനിഷ്‌ക ദുരന്തത്തിന് മുപ്പത് വയസ് തികയുന്നു. ജൂണ്‍ 23, 1985 ല്‍ എയര്‍ ഇന്ത്യവിമാനം ഐറിഷ് തീരത്ത് ഒമ്പതിനായിരം മീറ്റര്‍ മുകളില്‍ വെച്ച് പൊട്ടി തെറിക്കുമ്പോള്‍ നടുങ്ങിയത് ഇന്ത്യയ്‌ക്കൊപ്പം ലോകം തന്നെയായിരുന്നു. മോണ്‍ട്രയലില്‍ നിന്നും ലണ്ടന്‍ വഴി ന്യൂഡല്‍ഹിയിലേക്ക് പോകുമ്പോഴായിരുന്നു ദുരന്തം നടന്നത്. 22 വിമാന ജോലിക്കാര്‍ ഉള്‍പ്പടെ 329 യാത്രക്കാരായിരുന്നു വിമാനച്ചിലുണ്ടായിരുന്നത്. ഇംഗ്ലണ്ടിലേക്കുള്ള യാത്രയില്‍ അയര്‍ലന്‍ഡിലെ ഷാനോന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി പൈലറ്റ് ബന്ധപ്പെട്ടിരുന്നു. … Read more

അനിശ്ചിതത്വം നീങ്ങി, കേരളഹൗസ് കാര്‍ണിവല്‍ പ്രഖ്യാപനം നാളെ

  ഡബ്ലിന്‍: കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി ആയിരക്കണക്കിന് മലയാളികളെ പങ്കെടുപ്പിച്ചുകൊണ്ട് കേരളഹൗസ് സംഘടിപ്പിക്കുന്ന കാര്‍ണിവലിന്റെ തീയതി പ്രഖ്യാപനം ബുധനാഴ്ച നടക്കും. വൈകുന്നേരം ആറിന് ബാലിയോവന്‍ റോഡിലുള്ള കേരളഹൗസ് ആസ്ഥാനത്ത് ചേരുന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ കാര്‍ണിവല്‍ തീയതി ചീഫ് കോര്‍ഡിനേറ്റര്‍ റോയി കുഞ്ചലക്കാട്ട് പ്രഖ്യാപിക്കും. വേദി സംബന്ധിച്ച അനിശ്ചിതത്വത്തെ തുടര്‍ന്ന് തീയതി പ്രഖ്യാപനം നീളുകയായിരുന്നു. നിരവധി കോണുകളില്‍ നിന്നുള്ള കാര്‍ണിവല്‍ പ്രേമികളുടെ അന്വേഷണങ്ങളെ തുടര്‍ന്ന് തീയതി അടിയന്തിരമായി പ്രഖ്യാപിക്കുകയായിരുന്നുവെന്ന് കേരള ഹാസ് കോര്‍ഡിനേറ്റര്‍മാരായ ജോണ്‍ കൊച്ചം, സെന്‍ ബേബി എന്നിവര്‍ … Read more

പൊതു തിരഞ്ഞെടുപ്പിന് മുമ്പ് ഇനി ഹിതപരിശോധനയില്ലെന്ന് ഹൗളിന്‍

ഡബ്ലിന്‍:പൊതു തിരഞ്ഞെടുപ്പിന് മുമ്പ് മറ്റൊരു ഹിതപരിശോധന ഐറിഷ് ജനതക്ക് നേരിടേണ്ടി വരില്ലെന്ന് പബ്ലിക് എക്സ്പെന്‍ഡീച്ചര്‍ മന്ത്രി ബ്രണ്ടന്‍ ഹൗളിന്‍. അയര്‍ലന്‍ഡിനോട് ഗര്‍ഭഛിദ്ര വിഷയത്തില്‍ ഹിതപരിശോധന നടത്തുന്നതിന് യുഎന്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് ഒരു തരത്തിലുള്ള ഹിതപരിശോധനയും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും ഇക്കാര്യം ഉറപ്പാണെന്നും ഹൗളിന്‍ വ്യക്തമാക്കുന്നു.  ലേബര്‍ പാര്‍ട്ടിയുടെ അടുത്ത തിരഞ്ഞെടുപ്പ് വാഗ്ദ്ധാനത്തില്‍ എട്ടാം വകുപ്പ് ഭേദഗതി അസാധുവാക്കുന്നത് കൂടി ഉള്‍പ്പെടുത്തും. ഇതാണ് ഗര്‍ഭഛിദ്ര നിയമമായി വരിക. എട്ടാം വകുപ്പ് പിന്‍വലിക്കുന്നത് പ്രകടനപത്രികയില്‍ … Read more

ചെറിയ മുറിവിനും പൊട്ടലുകള്‍ക്കും കുട്ടികളെ ജിപിമാരെ കാണിക്കണമെന്ന് എച്ച്എസ്ഇ

ഡബ്ലിന്‍: സൗജന്യ ജിപി കെയര്‍ പദ്ധതിക്കായി രക്ഷിതാക്കള്‍ കുട്ടികളെ രജിസ്റ്റര്‍ ചെയ്യുന്നതിന് വര്‍ധിക്കുന്നതിനിടയില്‍ എച്ച്എസ്ഇയുടെ മറ്റൊരു നിര്‍ദേശം കൂടി.  ചെറിയ മുറിവുകള്‍ക്കും  പൊട്ടലുകള്‍ക്കും കുട്ടികളെ ജിപിമാരെ കാണിക്കാനാണ് നിര്‍ദ്ദേശം. സൗജന്യ ജിപി സേവനം തന്നെ ജിപിമാര്‍ക്ക് അധിക തൊഴില്‍ ഭാരമാകുമെന്ന വിമര്‍ശനം നേരിട്ട് കൊണ്ടിരിക്കുന്നതിനിടയിലാണ് ഇത്തരമൊരു വിചിത്രമായ നിര്‍ദേശം. എച്ച്എസ്ഇ ഇന്നാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്തായാലും നിര്‍ദേശത്തിന് വിമര്‍ശനവും വന്ന് കഴിഞ്ഞു.  ചെറിയ മുറിവുകള്‍ക്ക് ആരും തന്നെ ഡോക്ടര്‍മാരെ കാണിക്കുന്നതിന് കുട്ടികളെ കൊണ്ട് വരുന്നില്ലെന്ന് പ്രതീക്ഷിക്കുന്നതായും … Read more

ഐസിസിനെതിരെ ഓണ്‍ലൈന്‍ നടപടിക്ക് പുതിയ പോലീസ് യൂണിറ്റ്

ഡബ്ലിന്‍:  ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പ്രവര്‍ത്തിക്കാന്‍  യൂറോപില്‍ പ്രത്യേക പോലീസ് യൂണിറ്റിന് നീക്കം നടക്കുന്നു.  ഇസ്ലാമിക് സ്റ്റേറ്റിന്‍റെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുന്നതിനും ഇത്തകം അക്കൗണ്ടുകള്‍ അടച്ച് പൂട്ടുന്നതിനും  പുതിയ പോലീസ് യൂണിറ്റ് പ്രവര്‍ത്തിക്കും. യുവാക്കള്‍ ഓണ്‍ലൈന്‍ വഴി തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന സാഹചര്യത്തിലാണിത്. ആയിരക്കണക്കിന് യൂറോപ്യന്‍ ചെറുപ്പക്കരാണ് ഇസ്ലാമിക് സ്റ്റേറ്റിന്‍റെ  പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി സിറയയിലേക്ക് യാത്ര ചെയ്തിട്ടുള്ളത്. ഇതില്‍ എഴൂനൂറോളം പേര്‍ ബ്രിട്ടനില്‍ നിന്ന്മാത്രമാണ്.  യൂറോപോളിന്‍റ കണക്ക് പ്രകാരം അറായിരത്തിലേറെ വിദേശികള്‍ സിറിയയിലും ഇറാഖിലുമായി തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ട്. … Read more

ഐ ടി മേഖലയില്‍ കോര്‍ക്കില്‍ പുതിയ 40 തൊഴില്‍ അവസരങ്ങള്‍

  കോര്‍ക്ക്:കോര്‍ക്കിലെ പ്രശസ്തമായ ടീം വര്‍ക്ക് എന്ന ഐ ടി സ്ഥാപനത്തില്‍ ഈ വര്‍ഷം അവസാനത്തോടെ ജോലി ആരംഭിക്കത്ത വിധത്തില്‍ 40 ജീവനക്കാരെ കൂടി നിയമിക്കും.നിലവില്‍ 50 ഓളം ജീവനക്കാരുള്ള സ്ഥാപനം നോര്‍ത്ത് പോയിന്റ് ബിസിനസ് പാര്‍ക്കില്‍ ആണ് സ്ഥിതി ചെയ്യുന്നത്.ഓണ്‍ ലൈന്‍ പ്രൊജക്ട് മാനേജ്‌മെന്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ടീം വര്‍ക്ക്. ഇതു കൂടാതെ ഐറീഷ് ഐ ടി സ്ഥാപനമായ ഏവറോസ് ടെക്‌നോളജി പുതിയതായി 100 ജീവനകാരെ ആവശ്യമുണ്ടന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ടീം വര്‍ക്കും തങ്ങളുടെ … Read more

കേരളാ ഹൗസ് എന്ന സംഘടനയ്ക്ക് ഇനി പുതിയ മുഖം

ഡബ്ലിന്‍: ഡബ്ലിന്‍ കേന്ദ്രമാക്കിയ കേരളാ ഹൗസ് എന്ന സംഘടനയ്ക്ക് ഇനി പുതിയ മുഖം നല്‍കുമെന്ന പ്രതീക്ഷയോടെ കോഡിനേറ്റര്‍മാരായിജോണ്‍, സെന്‍ എന്നിവരെ നിയമിച്ചു. നിരവധി വര്‍ഷങ്ങളായി മലയാളികളുടെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രധാന സംഘടനകളില്‍ ഒന്നാണ് കേരളാ ഹൗസ്.ബിപിന്‍ ചന്ദ് , കിസാന്‍ തോമസ് എന്നിവര്‍ സംഘടനയുടെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ കോഡിനേറ്റര്‍മാരായി ജോണി കൊറ്റം, സെന്‍ ബേബി എന്നിവരെ തിരഞ്ഞെടുത്തത്. റോയി കുഞ്ചിലക്കാട്ട്,ഉദയ് നൂറനാട്,വിനോദ് ഓസ്‌കാര്‍(കോ ഓര്‍ഡിനേറ്റര്‍മാര്‍) വിപിന്‍ ചന്ദ്,കിസാന്‍ തോമസ്, ബിനില ജിജോ,പ്രദീപ് … Read more

അയര്‍ലന്‍ഡിലെ അബോര്‍ഷന്‍ നിയമം ഭേദഗതി ചെയ്യുന്നതിന് ജനഹിതപരിശോധന നടത്തണമെന്ന് യുഎന്‍ കമ്മിറ്റി

  ഡബ്ലിന്‍: അബോര്‍ഷന്‍ പരിഷ്‌ക്കരിക്കുന്നതിന് അഭിപ്രായവോട്ടെടുപ്പ് നടത്തണമെന്ന് യുഎന്‍ കമ്മിറ്റി അയര്‍ലന്‍ഡിനോടാവശ്യപ്പെട്ടു. അയര്‍ലന്‍ഡില്‍ കഠിനമായ വ്യവസ്ഥകളുള്ള അബോര്‍ഷന്‍ നിയമമാണ് നിലനില്‍ക്കുന്നതെന്ന യുഎന്‍ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സില്‍ നിരീക്ഷിച്ചു. അബോര്‍ഷന്‍ നിയമവുമായി ബന്ധപ്പെട്ട് അഭിപ്രായവോട്ടെടുപ്പ് നടത്താന്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്നും അന്തര്‍ദേശീയ മാനദണ്ഡമനുസരിച്ചുള്ള മനുഷ്യവകാശം നിലനിര്‍ത്തുന്ന രീതിയില്‍ ആവശ്യമെങ്കില്‍ നിയമഭേദഗതി വരുത്തണമെന്നും യുഎന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. എജെ