Indians of Buncrana ക്രിസ്തുമസ്- ന്യൂ ഇയർ അത്യാഘോഷപൂർവ്വം ആഘോഷിച്ചു

Indians of Buncrana അത്യാഘോഷപൂർവ്വം ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷിച്ചു. കൗണ്ടി ഡൊണഗലിൽ ജനുവരി 5-ന് ഇന്ത്യൻസ് ഓഫ് ബൻക്രാന സംഘടിപ്പിച്ച ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് സാന്റയുടെ സന്ദർശനത്തോടുകൂടി തുടക്കം കുറിച്ചു. കപ്പിൾ ഡാൻസ്, ഗ്രൂപ്പ് ഡാൻസ് മുതലായവ കൊണ്ട് തിളങ്ങിയ ആഘോഷരാവ് കുട്ടികളുടെ നൃത്ത-നൃത്ത്യങ്ങൾ കൊണ്ട് മാറ്റ് കൂട്ടി. കൊതിയൂറുന്ന ക്രിസ്മസ് ഡിന്നറിന് ശേഷം ഒട്ടനവധി മത്സരയിനങ്ങളും അരങ്ങേറി. ഇന്ത്യൻസ് ഓഫ് ബൻക്രാനയിലെ എഴുപതോളം അംഗങ്ങളുടെ വീടുകളിൽ ഡിസംബർ 16-ന് ക്രിസ്തുമസ് കരോൾ നടത്തിയിരുന്നു.

ലോകത്തെ ഏറ്റവും മോശം ട്രാഫിക് ബ്ലോക്കുകളിൽ രണ്ടാം സ്ഥാനത്ത് ഡബ്ലിൻ; ആദ്യ പത്തിൽ 2 ഇന്ത്യൻ നഗരങ്ങളും

ലോകനഗരങ്ങളിലെ ഏറ്റവും മോശം ഗതാഗതക്കുരുക്കുകളില്‍ ഡബ്ലിന്‍ രണ്ടാം സ്ഥാനത്ത്. TomTom എന്ന ഡച്ച് കമ്പനി നടത്തിയ പഠനപ്രകാരം, 2023-ല്‍ ശരാശരി 29 മിനിറ്റ് 30 സെക്കന്റാണ് ഡബ്ലിന്‍ സിറ്റി സെന്ററിലൂടെ ഒരു വാഹനം 10 കി.മീ പിന്നിടാനെടുത്ത സമയം. 2022-നെക്കാള്‍ 1 മിനിറ്റ് അധികമാണിത്. ഡബ്ലിന്‍ നഗരത്തില്‍ ഓരോ ദിവസവും 29 മിനിറ്റ് 30 സെക്കന്റ് വൈകുന്നതിലൂടെ ദിവസേന രണ്ട് യാത്രകള്‍ ചെയ്യുന്ന ഒരാള്‍ക്ക് ഒരു വര്‍ഷം ശരാശരി 185 മണിക്കൂറാണ് നഷ്ടമാകുന്നത്. ഏറ്റവും തിരക്കേറിയ സമയങ്ങളില്‍ … Read more

‘വാഹനവിൽപ്പന, താമസസൗകര്യം വാട്സാപ്പ് വഴി പരസ്യം നൽകാം;’ അയർലണ്ടിൽ കമ്മീഷൻ തട്ടിപ്പ് പടരുന്നു

അയര്‍ലണ്ടില്‍ വാഹനവില്‍പ്പന, താമസസൗകര്യം അന്വേഷിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള വാട്‌സാപ്പ് തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നു. വാഹനം വില്‍ക്കാനോ, റൂം വാടകയ്ക്ക് നല്‍കാനോ ഉള്ളവരില്‍ നിന്നും കമ്മീഷനായി പണം വാങ്ങി നല്‍കുന്ന വാട്‌സാപ്പ് പരസ്യങ്ങളിലൂടെ ഫോണ്‍ നമ്പറുകള്‍ ദുരുപയോഗം ചെയ്യുന്നത് അടക്കമുള്ള തട്ടിപ്പുകളാണ് വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍ പെട്ടിരിക്കുന്നത്. ‘റോസ്മലയാളം’ പോലുള്ള പ്രവാസി ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ സൗജന്യമായി ഇത്തരം പരസ്യങ്ങള്‍ നല്‍കുമെന്നിരിക്കെയാണ് ഇടനിലക്കാര്‍ ചമഞ്ഞ് പലരും പരസ്യങ്ങള്‍ക്ക് കമ്മീഷന്‍ ഈടാക്കിവരുന്നത്. ഇത്തരം പരസ്യങ്ങള്‍ വഴി പ്രസിദ്ധപ്പെടുത്തുന്ന നമ്പറുകള്‍ മറ്റ് പല തട്ടിപ്പുകള്‍ക്കും ഉപയോഗിക്കാനും, … Read more

ന്യൂയോർക്ക് ടൈംസിന്റെ ഏറ്റവും മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് വാട്ടർഫോർഡ്

ന്യൂയോര്‍ക്ക് ടൈംസിന്റെ 2024-ലെ ഏറ്റവും മികച്ച സന്ദര്‍ശനസ്ഥലങ്ങളുടെ പട്ടികയില്‍ വാട്ടര്‍ഫോര്‍ഡും. 52 പ്രദേശങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ടില്‍ നിന്നുള്ള ഏക സ്ഥലവും വാട്ടര്‍ഫോര്‍ഡാണ്. ഈയിടെ ടൂറിസം രംഗത്ത് വാട്ടര്‍ഫോര്‍ഡ് കാര്യമായ നിക്ഷേപങ്ങള്‍ നടത്തിയതിന്റെ പ്രതിഫലനമാണ് തുടര്‍ച്ചയായി ലഭിക്കുന്ന അവാര്‍ഡുകള്‍. ഒരുമാസം മുമ്പ് Conde Nast Traveller-ന്റെ ‘Best Places to Go in 2024’ പട്ടികയിലും വാട്ടര്‍ഫോര്‍ഡ് ഇടംപിടിച്ചിരുന്നു. ചരിത്രം, പ്രകൃതി എന്നിവ ഒന്നുചേര്‍ന്ന് നില്‍ക്കുന്ന പ്രദേശമാണ് വാട്ടര്‍ഫോര്‍ഡ് എന്ന് ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിക്കുന്നു. വൈക്കിങ് ട്രയാംഗിള്‍, റെജിനാള്‍ഡ്‌സ് … Read more

റോസ്ലെയർ തുറമുഖത്ത് ശീതീകരിച്ച ലോറിയിൽ 14 പേർ; മനുഷ്യക്കടത്തെന്ന് സംശയം

റോസ്ലെയര്‍ തുറമുഖത്ത് എത്തിയ ലോറിയില്‍ രണ്ട് കുട്ടികളടക്കം 14 പേരെ കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് ഗാര്‍ഡ നടത്തിയ പരിശോധനയില്‍ ഒമ്പത് പുരുഷന്മാര്‍, മൂന്ന് സ്ത്രീകള്‍, രണ്ട് പെണ്‍കുട്ടികള്‍ എന്നിവരെ ലോറിയില്‍ കടത്തിക്കൊണ്ടുവന്നതായി കണ്ടെത്തിയത്. ഇവരെ ആരോഗ്യപരിശോധനകള്‍ നടത്തിയ ശേഷം ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ സര്‍വീസ് കേന്ദ്രത്തിലേയ്ക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് ഗാര്‍ഡ അറിയിച്ചു. റോസ്ലെയര്‍ യൂറോപോര്‍ട്ട് വഴി കടല്‍ മാര്‍ഗ്ഗം യു.കെ, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ചരക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഇവിടെയെത്തിയ … Read more

അയർലണ്ടിന്റെ ചരിത്രത്തിലാദ്യമായി 7 മ്യൂസിക് ബാൻഡുകൾ അണിനിരക്കുന്ന മ്യൂസിക് ഫെസ്റ്റി 2024 ജനുവരി 13-ന്

അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായി 7 മ്യൂസിക്ക് ബാന്‍ഡുകളും 40-ല്‍ പരം കലാകാരന്മാരും ഒരേ വേദിയില്‍ ഒരേ ദിവസം ‘മ്യൂസിക് ഫെസ്റ്റി 2024’-ലൂടെ അണിനിരക്കുകയാണ്. അയര്‍ലണ്ടിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റികള്‍ക്കിടയിലെ സുപരിചിതമായ മാസ്സ് ഇവന്റ്‌സ് ആണ് മ്യൂസിക്ക് ഫെസ്റ്റി 2024 അവതരിപ്പിക്കുന്നത്. ലിങ്ക് പ്ലസ് ക്രിയേറ്റിംഗ് കരിയേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്യുന്ന മ്യൂസിക്ക് ഫെസ്റ്റിയുടെ ഫോട്ടോഗ്രാഫി പാര്‍ട്ണര്‍ ഫോട്ടോഫാക്ടറി ആണ്. ഇന്ത്യന്‍ സംഗീതത്തിന് പുതിയ രൂപവും ഭാവവും നല്‍കികൊണ്ട് അയര്‍ലണ്ടിലെ മികച്ച ബാന്‍ഡുകളായ കെ നോര്‍ത്ത്, എം 50, ഡാഫോഡില്‍സ്, റിഥം … Read more

രണ്ട് രാജ്യങ്ങളുടെ വിശേഷ ദിവസങ്ങളുമായി ലോകത്തിലെ ആദ്യത്തെ കലണ്ടർ; ഇന്ത്യൻ-ഐറിഷ് കലണ്ടർ പുറത്തിറക്കി നേസ് ഇന്ത്യൻ കമ്മ്യൂണിറ്റി

രണ്ട് രാജ്യങ്ങളുടെ വിശേഷ ദിവസങ്ങൾ ഉൾപ്പെടുത്തി ലോകത്തിലെ തന്നെ ആദ്യ കലണ്ടർ പുറത്തിറങ്ങിയിരിക്കുന്നു- ഇന്ത്യൻ-ഐറിഷ് കലണ്ടർ. ഇന്ത്യയുടെ വിശേഷ ദിവസങ്ങളും, അയർലണ്ടിന്റെ പ്രധാനപ്പെട്ട ദിവസങ്ങളും ഉൾപ്പെടുത്തി ഒരു കലണ്ടറിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ലോകത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു കലണ്ടർ പുറത്തിറങ്ങുന്നത്. അയർലണ്ടിലെ ഇന്ത്യൻ പ്രവാസികൾക്ക്,നാട്ടിലെ വിശേഷ ദിവസങ്ങളും,അയർലണ്ടിലെ വിശേഷ ദിവസങ്ങളും ഒറ്റനോട്ടത്തിൽ മനസ്സിലാക്കുവാൻ സാധിക്കുന്ന രീതിയിലാണ് ഈ കലണ്ടർ. രണ്ടു രാജ്യങ്ങളുടെയും വിനോദസഞ്ചാര മേഖലകളിലെ ചിത്രങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. അയർലണ്ടിലെ ഏറ്റവും വലിയ പ്രാദേശിക ഇന്ത്യൻ സംഘടനയായ നേസ് … Read more

മൈൻഡ് ഓൾ അയർലണ്ട് ബാഡ്മിന്റൺ ടൂർണമെന്റ് ജനപങ്കാളിത്തം കൊണ്ടും സംഘടനാ മികവുകൊണ്ടും ശ്രദ്ധേയമായി

അയർലണ്ടിലെ മലയാളി കൂട്ടായ്മയായ മൈൻഡിന്റെ പന്ത്രണ്ടാമത് ഓൾ അയർലണ്ട് ബാഡ്മിന്റൺ ടൂർണമെന്റ് ഞായറാഴ്ച (7th January) ബാൾഡോയേൽ ബാഡ്മിന്റൺ സെന്ററിൽ നടത്തപ്പെട്ടു.ഏകദേശം നൂറു ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഐറിഷ് ഇന്ത്യക്കാരെക്കൂടാതെ നിരവധി സ്വദേശിയരും വിദേശീയരും പങ്കെടുത്തു. 9 വ്യത്യസ്ത ഡിവിഷനുകളിൽ ഇരുനൂറോളം കളികൾ രാവിലെ 9.30 മുതൽ വൈകിട്ട് 6.30 വരെ നടന്ന ടൂർണമെന്റിൽ വിജയിച്ചവർക്കു മൈൻഡ് പ്രസിഡന്റ് ശ്രീ ജെയ്‌മോൻ പാലാട്ടിയും, സെക്രട്ടറി ശ്രീ റെജി കൂട്ടുങ്കലും ട്രോഫികളും മെഡലുകളും സമ്മാനിച്ചു. ജനപങ്കാളിത്തംകൊണ്ട് സമ്പുഷ്ടമായ മൈൻഡ് … Read more

വേദിയെ ഇളക്കി മറിച്ച് ഐറിഷ് കൗൺസിലറുടെ ഭക്തിഗാനം; ബ്‌ളാക്ക്‌റോക്കിലെ ക്രിസ്തുമസ്- ന്യൂ ഇയർ ആഘോഷം വർണാഭമായി

ഡബ്ലിൻ: ഡബ്ലിന്‍ സിറോ മലബാര്‍ സഭ ബ്ലാക്ക്‌റോക്ക് സെയിന്റ് ജോസഫ് മാസ് സെന്റെർ ഇടവകയുടെ  ക്രിസ്തുമസ്- ന്യൂ ഇയർ ആഘോഷം വർണാഭമായി. സ്റ്റിൽ ഓർഗൻ സെയിന്റ് ബ്രിജിത് ഹാളിൽ വെച്ച്  നടന്ന അതിഗംഭീരമായ ആഘോഷ ചടങ്ങിൽ ഡൺല്ലേരി മുൻ ഡെപ്യുട്ടി മേയർ കൗൺസിലർ മൈക്കിൾ ക്ലാർക്ക് ചീഫ് ഗസ്റ്റ് ആയിരുന്നു. ചടങ്ങിൽ സീറോ മലബാർ സഭ അയർലണ്ട് നാഷണൽ കോർഡിനേറ്റർ റവ ഫാ ജോസഫ് മാത്യു ഒലിയകാട്ടിൽ ക്രിസ്തുമസ് ന്യു ഇയർ അനുഗ്രഹ പ്രഭാഷണം നടത്തി. റവ. … Read more

ഐറിഷ് നടൻ കിലിയൻ മർഫിക്ക് മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം

‘ഓപ്പണ്‍ഹൈമറി’ലെ പ്രകടനത്തിന് ഐറിഷ് നടനായ കിലിയന്‍ മര്‍ഫിക്ക് മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത് 2023-ല്‍ പുറത്തെത്തിയ ചിത്രം വിവിധ ഇനങ്ങളിലായി വേറെയും അവാര്‍ഡുകള്‍ വാരിക്കൂട്ടിയിട്ടുണ്ട്. ആറ്റം ബോംബിന്റെ സ്രഷ്ടാവായ ജെ. ഓപ്പണ്‍ഹൈമര്‍ എന്ന യുഎസ് ശാസ്ത്രജ്ഞന്റെ ജീവിതകഥയാണ് പ്രശസ്ത സംവിധായകനായ നോളന്‍, ‘ഓപ്പണ്‍ഹൈമര്‍’ എന്ന പേരില്‍ തിരശ്ശീലയിലെത്തിച്ചത്. മികച്ച നടന് പുറമെ മികച്ച സംവിധായകന്‍, മികച്ച രണ്ടാമത്തെ നടന്‍, മികച്ച പശ്ചാത്തലസംഗീതം, മികച്ച ചിത്രം എന്നീ മുന്‍നിര അവാര്‍ഡുകളും കഴിഞ്ഞ … Read more