അയര്‍ലണ്ട് പോലീസില്‍ അംഗമായ ഏക ഇന്ത്യക്കാരന്‍; മലയാളിയായ റോബിന്‍ ജോസ്

ഐറിഷ് പോലീസ് ഫോഴ്‌സായ ഗാര്‍ഡയിലെ ഏക ഇന്ത്യക്കാരനാണ് മലയാളിയായ റോബിന്‍ ജോസ്. മറ്റ് ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്കൊപ്പം Bandon-ലെ തെരുവുകളില്‍ സ്ഥിരമായി ഡ്യൂട്ടിക്കെത്താറുള്ള റോബിന്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അയര്‍ലണ്ടുകാര്‍ക്ക് പ്രിയങ്കരനായി മാറിക്കഴിഞ്ഞു. 2011ലാണ് റോബിന്‍ ജോസും ഭാര്യ ആന്‍സും അയര്‍ലണ്ടിലെത്തുന്നത്. Cashel-ലായിരുന്നു താമസമാരംഭിച്ചത്. 2014-ല്‍ കോര്‍ക്കിലേയ്ക്ക് താമസം മാറുകയും ഒരു റീട്ടെയില്‍ ഷോപ്പില്‍ റോബിന്‍ ജോലിക്ക് കയറുകയും ചെയ്തു. വീണ്ടും രണ്ട് വര്‍ഷത്തിന് ശേഷമാണ് ഗാര്‍ഡയിലേയ്ക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നു എന്നറിഞ്ഞ റോബിന്‍ ഇതിനായി അപേക്ഷിക്കാന്‍ തീരുമാനിച്ചത്. സെലക്ഷന്‍ … Read more

ക്രിസ്തുമസ്സിന്റെ ചൈതന്യം ഉൾക്കൊണ്ട് അശരണർക്ക് സഹായ ഹസ്തവുമായി നീനാ കൈരളി .

നീനാ (കൗണ്ടി ടിപ്പററി ): കാരുണ്യവും സാഹോദര്യവും വിളിച്ചോതുന്ന ക്രിസ്തുമസ് നാളുകളിൽ നീനയിലെയും പരിസരപ്രദേശങ്ങളിലെയും കഷ്ടതയനുഭവിക്കുന്ന നിരവധി ആളുകൾക്ക് സഹായം എത്തിച്ചിരിക്കുകയാണ് നീനാ കൈരളി .നീനാ കൈരളി കുടുംബത്തിലെ 70 ന് മേൽ വരുന്ന കുടുംബങ്ങളിൽ നിന്നും ശേഖരിച്ച ആവശ്യ ഭക്ഷ്യ വസ്തുക്കൾ നീനയിൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നവരുമായി ചേർന്ന് അർഹരായവരെ കണ്ടെത്തി അവർക്ക് കൈമാറി . കോവിഡ് മഹാമാരി തകർത്താടുന്ന ഈ കാലഘട്ടത്തിൽ,നിരവധി ആളുകൾക്ക് ഇതൊരു സഹായമായി.കോവിഡ് നിയന്ത്രണങ്ങളാൽ ക്രിസ്തുമസ് ആഘോഷങ്ങൾ ഒഴിവാക്കിയെങ്കിലും ഇത്തരത്തിൽ നിരവധി … Read more

ബ്രെക്‌സിറ്റ് അയര്‍ലണ്ടിലെ Rosslare തുറമുഖത്തിന് ഗുണം ചെയ്യുമെന്ന് പ്രതീക്ഷ

യു.കെ യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് ഐറിഷ് തുറമുഖമായ Rosslare-ന് ഗുണം ചെയ്യുമെന്ന് പ്രതീക്ഷ. ബ്രെക്‌സിറ്റ് സംഭവിക്കുന്നതോടെ വെയില്‍സിലെ Holyhead, Kent-ലെ Dover പാലങ്ങളില്‍ തിരക്ക് കൂടുമെന്നതിനാല്‍ ചരക്കുനീക്കത്തിന് പ്രധാനമായും ആശ്രയിക്കപ്പെടുക Wexford കൗണ്ടിയിലെ Rosslare തുറമുഖമാകും. നിലവില്‍ വെയില്‍സില്‍ നിന്നുള്ള ഫെറി സര്‍വീസുകള്‍, ഫ്രാന്‍സ്, സ്‌പെയിന്‍, വെയില്‍സ് എന്നിവിടങ്ങളില്‍ നിന്നുമുള്ള ചരക്കുകള്‍ എന്നിവയാണ് Rosslare തുറമുഖത്ത് എത്തുന്നത്. സാമാന്യം തിരക്കും അനുഭപ്പെടുന്നുണ്ട്. നിലവിലുള്ള ദിവസേന 6 സര്‍വീസുകള്‍ എന്നത് 2021 ജനുവരിയോടെ 30 ആയി ഉയരുമെന്നാണ് Rosslare … Read more

അയർലണ്ടിൽ സപ്ലൈ കുറഞ്ഞതോടെ ഭവനവില കുതിച്ചുയരുന്നു

സപ്ലൈ കുറഞ്ഞതോടെ മൂന്ന് മാസത്തിനിടെ അയര്‍ലണ്ടില്‍ 3-ബെഡ്‌റൂം വീടുകള്‍ക്ക് ശരാശരി 1.5 ശതമാനം വിലവര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. കോവിഡ് ബാധ കാരണം വില താഴുമെന്ന് പ്രതീക്ഷിച്ച വിപണിയില്‍ നിലവില്‍ ശരാശരി 2,39,194 യൂറോയാണ് ഒരു 3-ബെഡ് റൂം വീടിനായി നല്‍കേണ്ടത്. മൂന്ന് മാസം മുമ്പുള്ളതിനെക്കാള്‍ 3000 യൂറോയിലധികം വര്‍ദ്ധന. വാര്‍ഷികവര്‍ദ്ധന 1.9 ശതമാനമാണെന്നും Irish Independent പ്രസിദ്ധീകരിച്ച REA Average House Price Index വ്യക്തമാക്കുന്നു. Waterford സിറ്റിയിലാണ് ഏറ്റവും വിലവര്‍ദ്ധിച്ചത് – 7%. മറ്റ് നഗരങ്ങളിലെ വിലവര്‍ദ്ധന … Read more

ഐറിഷ് മോട്ടോര്‍വാഹന ഇന്‍ഷൂറന്‍സ് മേഖലയിലെ കള്ളക്കളി അന്വേഷിക്കാന്‍ യൂറോപ്യന്‍ കമ്മിഷന്‍

ഐറിഷ് മോട്ടോര്‍വാഹന ഇന്‍ഷുറന്‍സ് മേഖലയില്‍ നിലനില്‍ക്കുന്ന അവ്യക്തതയും, കള്ളക്കളികളുണ്ടെന്ന ആരോപണവും അന്വേഷിക്കാനൊരുങ്ങി യൂറോപ്യന്‍ കമ്മിഷന്‍. രാജ്യത്ത് ഈ മേഖലയില്‍ പുതിയ കമ്പനികളെ ഇടപെടാനനുവദിക്കാത്ത Insurance Ireland-ന്റെ പ്രവണത നിലവില്‍ കമ്മിഷന്‍ അന്വേഷിച്ച് വരികയാണ്. പ്രമുഖരായ ഒരു കൂട്ടം ഇന്‍ഷുറന്‍സ് കമ്പനികള്‍ മേഖല കൈയടക്കി വച്ചിരിക്കുകയാണെന്നാണ് ആരോപണം. മേഖലയിലെ പ്രവര്‍ത്തനം ശരിയായ രീതിയിലാണോ എന്നും അന്വേഷണം നടത്തണമെന്ന് കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുകയാണ് The Alliance for Insurance Reform. ഇന്‍ഷുറന്‍സ് മേഖലയിലെത്തുന്ന പുതിയ കമ്പനികള്‍ക്ക് മേഖലയെ പറ്റി കൂടുതല്‍ അറിയാനായി … Read more

അയര്‍ലണ്ടില്‍ 2021-ല്‍ 25,000 വീടുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ സര്‍ക്കാര്‍

അയര്‍ലണ്ടിലെ പാര്‍പ്പിടപ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി 2021-ല്‍ 25,000 വീടുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ സര്‍ക്കാര്‍. രാജ്യത്തെ നിലവിലുള്ള ജനസംഖ്യാ നിരക്കനുസരിച്ച് വര്‍ഷം 33,000 പുതിയ വീടുകള്‍ നിര്‍മ്മിക്കപ്പെടണമെന്ന് The Economic and Social Research Institute (ESRI)-ന്റെ കണക്ക്. അതേസമയം ഈ വര്‍ഷം 17,000 മുതല്‍ 18,000 വീടുകളുടെ പണി പൂര്‍ത്തിയാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. എന്നാല്‍ ഈ വര്‍ഷമവസാനം 20,000 വീടുകളുടെയെങ്കിലും പണി പൂര്‍ത്തിയാകുമെന്നാണ് Construction Industry Federation (CIF) ഡയറക്ടര്‍ ജനറല്‍ Tom Parlon പറയുന്നത്. … Read more

കൊറോണയെ പേടിക്കേണ്ട; സാധനങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ വീട്ടിലെത്തിക്കാന്‍ Buymie

ഷോപ്പിങ്ങിന് മടിയാണോ? കൊറോണയെ ഭയമാണോ? ഇനിമുതല്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ കടകള്‍ കയറിയിറങ്ങേണ്ടതില്ല. വേണ്ടതെല്ലാം Buymie ആപ്പ് വീട്ടിലെത്തിച്ച് തരും. അതും ഓര്‍ഡര്‍ ചെയ്ത് വെറും ഒരു മണിക്കൂറിനുള്ളില്‍. Buymie കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് കൂടിയായ Devan Hughes ആണ് ഈ സംരംഭത്തിന് പിന്നില്‍. പലപ്പോഴും ഓര്‍ഡറുകള്‍ നേരിട്ട് എത്തിച്ച് നല്‍കുന്നതും Hughes തന്നെയാണ്. ഇതിലൂടെ പല ഉപഭോക്താക്കളുടെയും സുഹൃത്ത് കൂടിയായി മാറിയിരിക്കുകയാണ് Hughes. ക്രിസ്മസ് പ്രമാണിച്ച് ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോഴും പലചരക്ക് ഷോപ്പിങ് എന്നത് പലര്‍ക്കും … Read more

ജാക്വിലിൻ മെമ്മോറിയൽ ‘ഓൾ അയർലണ്ട് ബെസ്റ്റ് ജൂനിയർ സിംഗർ 2020’ വിജയികളെ പ്രഖ്യാപിച്ചു

അയര്‍ലണ്ടിലെ മലയാളി സമൂഹം ആകാംഷയോടെ കാത്തിരുന്ന സംഗീതമത്സരത്തിന് തിരശീല വീണിരിക്കുന്നു. അൻപതിൽപ്പരം നവപ്രതിഭകളായ യുവഗായകർ അണിനിരന്നതും, മലയാളിയുടെ മധുരസ്മരണങ്ങൾ ഉണർത്തിയ നിരവധി ഗാനങ്ങളാൽ സമ്പന്നവുമായിരുന്ന ഈ സംഗീതോത്സവത്തിൽ വിധികർത്താക്കളായി വന്നത് ശ്രീ.വിധു പ്രതാപ്, ശ്രീമതി. മൃദുല വാര്യർ, ശ്രീ. ജിൻസ് ഗോപിനാഥ് എന്നിവരായിരുന്നു. വിജയികളെ പ്രഖ്യാപിക്കുവാനായി, പരിപാടിയുടെ സംഘാടകരായിരുന്ന കിൽക്കനി മലയാളി കമ്മ്യൂണിറ്റിയുടെ ഫേസ്ബുക്ക് പേജ് ലൈവിലൂടെ എത്തിച്ചേർന്നത്, മലയാളികളുടെ പ്രിയ താരം ശ്രീ. ഗിന്നസ് പക്രുവും ആയിരുന്നു. ജാക്വിലിൻ മെമ്മോറിയൽ ഓൾ- അയർലണ്ട് ബെസ്റ്റ് ജൂനിയർ … Read more

ആദ്യഘട്ട കോവിഡ് വാക്‌സിന്‍ അയര്‍ലണ്ടിലെത്തി

കോവിഡിനെതിരായ പോരാട്ടത്തിന് പ്രതീക്ഷയേറ്റിക്കൊണ്ട് ആദ്യഘട്ട വാക്‌സിന്‍ അയര്‍ലണ്ടിലെത്തി. Pfizer/BioNTech നിര്‍മ്മിച്ച 10,000 ഡോസ് വാക്‌സിന്‍ -71 ഡിഗ്രി സെല്‍ഷ്യസില്‍ സിറ്റിവെസ്റ്റിലുള്ള കോള്‍ഡ് സ്‌റ്റോറേജിലാണ് സൂക്ഷിച്ചിരിക്കുന്നത്. ‘എപ്പോഴാണ് ഒരു ഫ്രിഡ്ജ് ഫോട്ടോയെടുക്കാന്‍ മാത്രം മൂല്യമുള്ളതാകുക? അയര്‍ലണ്ടിനായുള്ള ആദ്യ കോവിഡ് വാക്‌സിന്‍ അതിനുള്ളിലുള്ളപ്പോള്‍’ എന്ന് വാക്‌സിന്‍ എര്‍പോര്‍ട്ടിലെത്തിയ ചിത്രമടക്കം ആരോഗ്യമന്ത്രി Stephen Donnelly ട്വീറ്റ് ചെയ്തു. ഡിസംബര്‍ 30 ബുധനാഴ്ച മുതല്‍ ജനങ്ങളെ വാക്‌സിനേറ്റ് ചെയ്തു തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യപ്രവര്‍ത്തകര്‍, നഴ്‌സിങ് ഹോമുകളിലെ താമസക്കാര്‍ എന്നിവര്‍ക്കാണ് ആദ്യം വാക്‌സിനുകള്‍ … Read more

ലോകത്തില്‍ ഭരണത്തിലുള്ള ഏറ്റവും പ്രായം കുറഞ്ഞ മേയറായി തിരുവനന്തപുരത്തെ ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി തെരഞ്ഞെടുക്കപ്പെടുന്നതോടെ, ലഭ്യമായ വിവരങ്ങളനുസരിച്ച്, ലോകത്തില്‍ തന്നെ നിലവില്‍ ഭരണത്തിലുള്ള ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന ഖ്യാതി കൂടിയാണ് 21കാരിയായ ആര്യ രാജേന്ദ്രനെ തേടിയെത്തുന്നത്. ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി മുടവന്‍മുകള്‍ വാര്‍ഡില്‍ നിന്നും ജയിച്ചെത്തിയ ആര്യ, തുമ്പ ഓള്‍ സെയിന്റ്‌സ് കോളജിലെ ബിരുദവിദ്യാര്‍ത്ഥിനിയാണ്. പരീക്ഷാ തിരക്കുകള്‍ക്കിടെയായിരുന്നു പ്രചരണമെന്നതിനാല്‍ മൂന്ന് പരീക്ഷകള്‍ എഴുതാന്‍ സാധിച്ചുമില്ല. വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസമുള്ളവരും ഭരണരംഗത്തേയ്ക്ക് വരണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്ന് രണ്ടാം വര്‍ഷ ഗണിത വിദ്യാര്‍ത്ഥിനിയായ ആര്യ പറയുന്നു. യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന് … Read more