ലൈഫ് കവർ എന്ത് ? എന്തിന് ?

പ്രധാനമായും ലൈവ് കവർ ഇൻഷുറൻസ് എടുക്കുന്നതിന്റെ ഉദ്ദേശം സംഭവിക്കുവാൻ പാടില്ലാത്തത് സംഭവിച്ചാൽ  ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങൾക്ക് അല്ലലില്ലാതെ ജീവിതം തുടരുന്നതിന്  ഇൻഷുറൻസ്  ലഭിക്കുക എന്നുള്ളതാണ് .  നമ്മുടെ ആവശ്യങ്ങൾക്ക്  അനുസൃതമായി വേണം ഇൻഷുർ ചെയ്യേണ്ടത്. നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അവകാശിക്ക് പ്രതിമാസം നിശ്ചിത തുക ലഭിക്കണമെന്നുണ്ടെങ്കിൽ  അതിനുള്ള പോളിസി എടുക്കുന്നതാണ് ഉചിതം. കുടുംബത്തിന് മൊത്തമായും വ്യക്തിഗതമായും ലൈഫ്‌ കവറുകൾ ലഭ്യമാണ്. രോഗത്തെ അടിസ്ഥാനമാക്കിയുള്ള പ്ലാൻ തെരഞ്ഞെടുക്കുമ്പോൾ പ്രീമിയത്തിൽ ചെറുതായി മാറ്റം വരാം.Hospital Cash Cover, Accident Cash, Surgery … Read more

കോവിഡിനെ അതിജീവിച്ച് നൂറ്റിമൂന്ന് വയസ്സുകാരി

ഡബ്ലിൻ റെസിഡൻഷ്യൽ സെന്ററിൽ കോവിഡ് -19 ന് ചികിത്സയിലായിരുന്ന വയോധിക രോഗമുക്തയായി. ജോസഫൈൻ സിലോ എന്ന നൂറ്റിമൂന്നുവയസ്സുകാരിയാണ് രോഗമുക്തയായത്. രോഗമുക്തയായ ജോസഫൈൻ ആദ്യം അന്വേഷിച്ചത് ലിപ്സ്റ്റിക്ക് ആയിരുന്നു. തന്റെ മുടി കറുപ്പിക്കുന്നതുൾപ്പെടെയുള്ള സൗന്ദര്യ സംരക്ഷണ കാര്യങ്ങളെ കുറിച്ച് വ്യാകുലയായിരുന്നു ആ നൂറ്റിമൂന്നുകാരി. കൊറോണ വൈറസ് വളരെ കഠിനമായ അസുഖമല്ലെന്നും ഒരു ചുമ മാത്രമാണ് ഉണ്ടായിരുന്നതെന്നും അവർ പറഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങളായി നേഴ്സിംഗ് ഹോമിൽ കഴിയുകയാണ് ജോസഫൈൻ. 70 വയസ്സു കഴിഞ്ഞവരെ കൊക്കൂൺ ചെയ്തിരുന്നതിനാൽ മക്കളെയും കൊച്ചുമക്കളെയും … Read more

കോവിഡ്-19: മലയാളി വനിതാ ഡോക്ടർ സ്കോട്ട്ലൻഡിൽ മരിച്ചു

കോവിഡ് ബാധിച്ച് മലയാളിയായ വനിതാ ഡോക്ടർ ബ്രിട്ടനിൽ മരിച്ചു. സ്കോട്ട്ലൻഡിലെ ഡർഹമിനു സമീപം ബിഷപ് ഓക്ക്ലൻഡിലെ സ്റ്റേഷൻ വ്യൂ മെഡിക്കൽ സെന്ററിൽ ജിപി ആയി പ്രവർത്തിച്ചിരുന്ന ഡോ. പൂർണിമ നായർ (55) ആണ് മരിച്ചത്. ഡൽഹി മലയാളായായ പൂർണിമ സ്റ്റോക്ടൺ ഓൺ ടീസിലെ ആശുപത്രിയിൽ ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലായിരുന്നു. ഭർത്താവ് ശ്ലോക് ബാലുപുരി സന്ദർലാൻഡ് റോയൽ ആശുപത്രിയിലെ സീനിയർ സർജനാണ്. മകൻ വരുൺ. സംസ്കാരം പിന്നീട് ബ്രിട്ടനിൽ നടത്തും. ഡൽഹി യൂണിവേഴ്സിറ്റി കോളജ് ഓഫ് മെഡിക്കൽ … Read more

കോവിഡ് -19: പ്രതിസന്ധി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി അഞ്ച് പ്രധാന ബാങ്ക് മേധാവികളുമായി കൂടിക്കാഴ്ച നടത്തി

നിലവിലുള്ള കോവിഡ് -19 പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി ലിയോ വരദ്കർ അഞ്ച് പ്രധാന ഐറിഷ് ബാങ്കുകളുടെ തലവന്മാരുമായി കൂടിക്കാഴ്ച നടത്തി. മോർട്ട്ഗേജ് ബ്രേക്ക് ലഭിക്കുന്ന ആർക്കും വായ്പ കാലാവധി നീട്ടാൻ കഴിയുമെന്ന് ബാങ്കുകൾ സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആളുകൾക്ക് പ്രതിമാസ തിരിച്ചടവ് വർദ്ധനവ് നേരിടേണ്ടിവരില്ലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.ഐ.ബി, ബാങ്ക് ഓഫ് അയർലൻഡ്, അൾസ്റ്റർ ബാങ്ക്, ടി.എസ്.ബി, കെ.ബി.സി എന്നീ അഞ്ച് പ്രധാന ബാങ്കുകളുടെ ചീഫ് എക്സിക്യൂട്ടീവുകൾ തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ മോർട്ട്ഗേജ് ഉടമകൾക്ക് പണമടയ്ക്കൽ … Read more

നഴ്സിംഗ് ഹോമുകളിൽ സന്ദർശകരെ അനുവദിക്കണമെന്ന് HIQA

എല്ലാ ദിവസവും കോവിഡ് -19 പരിശോധനയും, സന്ദർശക സമയത്തിനു നിയന്ത്രണവും ഏർപ്പെടുത്തുന്നത് വഴി സന്ദർശകരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയുമെന്ന് നഴ്സിംഗ് ഹോമുകളുടെ പ്രതിനിധി ഗ്രൂപ്പായ നഴ്സിംഗ് ഹോംസ് അയർലൻഡ് പറഞ്ഞു. മാർച്ച് മുതൽ നഴ്സിംഗ് ഹോമുകൾ അടച്ചിരിക്കുന്നു. സംസ്ഥാനത്തെ 577 നഴ്സിംഗ് ഹോമുകളിൽ 80 ശതമാനവും സ്വകാര്യ ഉടമസ്ഥതയിലുള്ള വീടുകളാണെന്നും നഴ്സിംഗ് ഹോംസ് അയർലണ്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് Tadhg Daly പറഞ്ഞു. കൂടാതെ സന്ദർശകർക്കായി നഴ്സിംഗ് ഹോമുകൾ വീണ്ടും തുറക്കുന്നതിന് മുമ്പ് കോവിഡ് -19 പരിശോധനാ ആവശ്യമാണെന്നും … Read more

കൊറോണ വൈറസ്: മുതിർന്ന പൗരൻമാർ വിറ്റാമിൻ-D അടങ്ങിയ ഭക്ഷണപദാർഥങ്ങൾ കഴിക്കണമെന്ന് ഗവേഷകർ

അയർലണ്ടിലെ മുതിർന്ന പൗരൻമാർ കൊറോണ വൈറസ് പാൻഡെമിക് സമയത്ത് വിറ്റാമിൻ-D അടങ്ങിയ ഭക്ഷണപദാർഥങ്ങൾ കൂടുതലായി കഴിക്കണമെന്നും സർക്കാർ അതിനുള്ള നിർദ്ദേശങ്ങൾ നൽകണമെന്നും ഡബ്ലിനിലെ ട്രിനിറ്റി കോളേജിലെ ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. വാർദ്ധക്യത്തെക്കുറിച്ചുള്ള ഐറിഷ് പഠനത്തിന് നേതൃത്വം നൽകുന്ന പ്രൊഫ. റോസ് ആൻ കെന്നി, ഡോ. ഈമോൺ ലെയർ എന്നിവർ ചേർന്ന് നടത്തിയ കോവിഡ് -19 മരണനിരക്കുംവിറ്റാമിൻ-D യുടെ അളവും തമ്മിലുള്ള ബന്ധം കാണിക്കുന്ന പഠന റിപ്പോർട്ടുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വൈറൽ അണുബാധകൾക്കെതിരെ പോരാടുന്നതിൽ വിറ്റാമിൻ-D-യുടെ പങ്ക് വലുതാണെന്നും രോഗപ്രതിരോധ … Read more

കോവിഡ്-19: ലോക്ക്ഡൗൺ നിയമങ്ങൾ ലഘൂകരിക്കുന്നു, നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും

കോവിഡ്-19 വ്യാപനത്തെതുടർന്ന് അയർലണ്ടിൽ ഏർപ്പെടുത്തിയിരുന്ന ലോക്കഡൗൺ നിയന്ത്രണങ്ങൾ മെയ് 18 തിങ്കളാഴ്ച മുതൽ ലഘൂകരിക്കും. നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനുള്ള സർക്കാർ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണങ്ങളും റദ്ദാക്കും. ലോക്ക്ഡൗൺ സമയത്ത് ഫാർമസ്യൂട്ടിക്കൽ, ഇൻഫ്രാസ്ട്രക്ചർ, അത്യാവശ്യ ഇലക്ട്രിക്, പബ്ലിങ് വർക്കുകൾ തുടരാൻ മാത്രമാണ് അനുവദിച്ചിരുന്നത്. നിർത്തിവച്ച എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും അടുത്ത തിങ്കളാഴ്ച മുതൽ വീണ്ടും ആരംഭിക്കും. തൊഴിലിടങ്ങളിൽ വൈറസ് വ്യാപനത്തിനെതിരെയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തൊഴിലാളികൾ കർശനമായി പാലിയ്ക്കണം. ഇതിനുള്ള മാർഗനിർദ്ദേശങ്ങൾ വ്യവസായ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങളൊന്നുമില്ലെന്നും … Read more

അയർലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് 149 -വിമാനങ്ങൾ  ഇന്ത്യയിലേയ്ക്ക്

ലോക്ക് ഡൌൺ മൂലം യാത്ര ചെയ്യാനാവാതെ വിവിധ രാജ്യങ്ങളിൽ അകപെട്ടവരെ കൊണ്ട് വരുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ അയർലണ്ടിൽ നിന്നും കേരളത്തിലേയ്ക്കുൾപ്പെടെ 4 വിമാനങ്ങൾ.മെയ് 16 മുതൽ 22 വരെ 149 വിമാനങ്ങൾ ആണ് ക്രമീകരിച്ചിരിക്കുന്നത്. 31 രാജ്യങ്ങളിൽ നിന്നാണ് പ്രവാസികളെ ഇന്ത്യയിലേയ്ക്ക് എത്തിക്കുന്നത് .

PPE കിറ്റുകൾക്കായി ഈ വർഷം ഒരു ബില്യൺ യൂറോയിലധികം ചിലവാകും

പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റുകൾക്കായി അയർലൻഡിന് ഈ വർഷം ഒരു ബില്യൺ യൂറോയിലധികം ചിലവാകുമെന്ന് പ്രതീക്ഷിക്കുന്നതായി HSE CEO പോൾ റീഡ് പറഞ്ഞു. കൊറോണ വൈറസ്‌ പരിശോധന, കോൺടാക്റ്റ് ട്രേസിംഗ് ഉൾപ്പെടെയുള്ള ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾക്കും കാര്യമായ ചിലവുകൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒമ്പത് ദശലക്ഷം മാസ്കുകളാണ് ഒരാഴ്ചത്തേക്ക് രാജ്യത്ത് ആവശ്യമായി വരുന്നത്. 12 ദശലക്ഷത്തിലധികം പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റുകൾ വഹിക്കുന്ന 60 വിമാനങ്ങളാണ് കഴിഞ്ഞയാഴ്ചയോടെ ചൈനയിൽ നിന്നും അയർലണ്ടിൽ എത്തിയത്. മാസ്‌കുകളും മറ്റ് പ്രൊട്ടക്ഷൻ ഉപകരണങ്ങളും ലഭിക്കാൻ ബുദ്ധിമുട്ടുള്ള … Read more

അയർലണ്ടിലെ ആരോഗ്യപ്രവർത്തകരുടെ  ജീവിതം ആസ്‌പദമാക്കിയ ഹൃസ്വചിത്രം “ഹൃദയപൂർവം ” റിലീസ് ആയി

ഈ കോവിഡ്  കാലഘട്ടത്തിൽ ആരോഗ്യപ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ  തുറന്നു കാട്ടുന്ന വളരെ ഹൃദയ സ്പർശിയായ ഈ ഹൃസ്വ ചിത്രത്തിന് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അയർലൻഡ്  മലയാളിയായ ദിബു മാത്യു ആണ്.   നമുക്കറിയാം പകർച്ചവ്യാധികളും ദുരന്തങ്ങളും ഉണ്ടാകുമ്പോൾ മാലാഖമാർ എന്ന് വിളിച്ചു പുകഴ്ത്തുന്നതല്ലാതെ ആ കാലഘട്ടത്തിൽ അവരും അവരുടെ കുടുംബാംഗങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച് ആരും ഓർക്കാറില്ല. അങ്ങനെ ഓർക്കുന്നുണ്ടെങ്കിൽ  ഈ ലോക്ക് ഡൌൺ കാലത്തു ബോറടി മാറ്റാനായി ആരും അനാവശ്യമായി പുറത്തിറങ്ങാൻ ശ്രമിക്കില്ല. … Read more