PPE കിറ്റുകൾക്കായി ഈ വർഷം ഒരു ബില്യൺ യൂറോയിലധികം ചിലവാകും

പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റുകൾക്കായി അയർലൻഡിന് ഈ വർഷം ഒരു ബില്യൺ യൂറോയിലധികം ചിലവാകുമെന്ന് പ്രതീക്ഷിക്കുന്നതായി HSE CEO പോൾ റീഡ് പറഞ്ഞു. കൊറോണ വൈറസ്‌ പരിശോധന, കോൺടാക്റ്റ് ട്രേസിംഗ് ഉൾപ്പെടെയുള്ള ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾക്കും കാര്യമായ ചിലവുകൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒമ്പത് ദശലക്ഷം മാസ്കുകളാണ് ഒരാഴ്ചത്തേക്ക് രാജ്യത്ത് ആവശ്യമായി വരുന്നത്. 12 ദശലക്ഷത്തിലധികം പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റുകൾ വഹിക്കുന്ന 60 വിമാനങ്ങളാണ് കഴിഞ്ഞയാഴ്ചയോടെ ചൈനയിൽ നിന്നും അയർലണ്ടിൽ എത്തിയത്. മാസ്‌കുകളും മറ്റ് പ്രൊട്ടക്ഷൻ ഉപകരണങ്ങളും ലഭിക്കാൻ ബുദ്ധിമുട്ടുള്ള … Read more

അയർലണ്ടിലെ ആരോഗ്യപ്രവർത്തകരുടെ  ജീവിതം ആസ്‌പദമാക്കിയ ഹൃസ്വചിത്രം “ഹൃദയപൂർവം ” റിലീസ് ആയി

ഈ കോവിഡ്  കാലഘട്ടത്തിൽ ആരോഗ്യപ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ  തുറന്നു കാട്ടുന്ന വളരെ ഹൃദയ സ്പർശിയായ ഈ ഹൃസ്വ ചിത്രത്തിന് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അയർലൻഡ്  മലയാളിയായ ദിബു മാത്യു ആണ്.   നമുക്കറിയാം പകർച്ചവ്യാധികളും ദുരന്തങ്ങളും ഉണ്ടാകുമ്പോൾ മാലാഖമാർ എന്ന് വിളിച്ചു പുകഴ്ത്തുന്നതല്ലാതെ ആ കാലഘട്ടത്തിൽ അവരും അവരുടെ കുടുംബാംഗങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച് ആരും ഓർക്കാറില്ല. അങ്ങനെ ഓർക്കുന്നുണ്ടെങ്കിൽ  ഈ ലോക്ക് ഡൌൺ കാലത്തു ബോറടി മാറ്റാനായി ആരും അനാവശ്യമായി പുറത്തിറങ്ങാൻ ശ്രമിക്കില്ല. … Read more

നഴ്സിംഗ് ഹോമിൽ 23 വൃദ്ധരായ അന്തേവാസികൾ മരിച്ചു

ഡൺഡാൽക്കിലെ Dealgan House Nursing Home-ൽ 23 വൃദ്ധരുടെ മരണത്തെത്തുടർന്ന് പരിശോധന നടത്താൻ HIQA തിരുമാനിച്ചു. ഈ നഴ്സിംഗ് ഹോമിൽ 23 വൃദ്ധർ സമാനമായ രീതിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ടതിൽ അന്വേഷണം നടത്തണമെന്ന ആവശ്യത്തെ തുടർന്നാണ് തീരുമാനം. ഏപ്രിൽ ആദ്യം മുതൽ തന്നെ മരണങ്ങൾ നടന്നതായി ഡൺഡാൽക്കിലെ Dealgan House Nursing Home റെസിഡൻഷ്യൽ കെയർ ഫെസിലിറ്റിയുടെ ഉടമകൾ സ്ഥിരീകരിച്ചതോടെയാണ് അന്വേഷണം. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്നറിയാൻ പ്രാഥമികമായ അന്വേഷണം ഉടൻ ആരംഭിക്കണമെന്ന് സിൻ ഫെയ്ൻ ടിഡി Ruairi … Read more

സാമ്പത്തിക ബുദ്ധിമുട്ട്: ഡബ്ലിൻ പത്രങ്ങളായ Northside People, Southside People പ്രസിദ്ധീകരണം അവസാനിപ്പിക്കും

സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഡബ്ലിനിലെ പ്രാദേശിക പത്രങ്ങളായ Northside People, Southside People പ്രസിദ്ധീകരണം അവസാനിപ്പിക്കും. ബിസിനസ്സ് അവസാനിപ്പിക്കുന്നതിൻ്റെ ഭാഗമായി ലിക്വിഡേറ്ററെ നിയമിക്കാൻ തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്. കെൽറ്റിക് മീഡിയ ഗ്രൂപ്പിന്റെ ഭാഗമായ നോർത്ത് ഡബ്ലിൻ പബ്ലിക്കേഷൻസ് ലിമിറ്റഡ് ഗ്രൂപ്പ് അടച്ചുപൂട്ടൽ വിവരം കമ്പനി ഉദ്യോഗസ്ഥരെ ഇന്നലെ അറിയിച്ചു. കമ്പനി വിളിച്ചുചേർത്ത മീറ്റിങ്ങിലാണ് നോർത്ത് ഡബ്ലിൻ പബ്ലിക്കേഷൻസ് ലിമിറ്റഡിന്റെ ഡയറക്ടർമാർ കമ്പനി അടച്ചുപൂട്ടുന്നതായും കണക്കെടുപ്പിനായി ലിക്വിഡേറ്ററെ നിയമിക്കുമെന്നും അറിയിച്ചത്. മെയ് 19 ചേരുന്ന കമ്പനിയുടെ ഔദ്യോഗിക മീറ്റിംഗിൽ ലിക്വിഡേറ്ററെ … Read more

ലീവിംഗ് സെർട്ട് ഗ്രേഡിംഗ്: അധ്യാപകരെ സ്വാധീനിക്കാൻ ശ്രമിക്കുന്ന രക്ഷകർത്താക്കൾക്കെതിരെ  നടപടി സ്വീകരിക്കണമെന്ന് ടീച്ചേഴ്സ് യൂണിയൻ

ലീവിംഗ് സെർട്ട് എക്സാം ഗ്രേഡിംഗുമായി ബന്ധപ്പെട്ട് അധ്യാപകരെ സ്വാധീനിക്കാൻ ശ്രമിക്കുന്ന രക്ഷകർത്താക്കൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് ഹെഡ് ഓഫ് ടീച്ചേഴ്സ് യൂണിയൻ ഓഫ് അയർലൻഡ് (TUI) ജനറൽ സെക്രട്ടറി ജോൺ മക്ഗഹാൻ പറഞ്ഞു. വേനൽക്കാല പരീക്ഷകൾ  റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് ഇത്തരത്തിലുള്ള സ്വാധീനിക്കൽ പ്രവർത്തികൾ നടക്കുന്നത്.  ഓരോ വിഷയത്തിലും വിദ്യാർത്ഥികളുടെ അവസാന ഗ്രേഡ് അവരുടെ അദ്ധ്യാപകൻ, മറ്റ് അധ്യാപകർ, സ്കൂൾ പ്രിൻസിപ്പൽ, വിദ്യാഭ്യാസ വകുപ്പ് എന്നിവർ ഉൾപ്പെടുന്ന നാല് ഘട്ടങ്ങളായുള്ള പ്രക്രിയയിലൂടെയാണ് നൽകുന്നത്. അവസാന ഗ്രേഡ് നൽകുന്നത് ഒരു … Read more

കോർക്കിൽ കാളയുടെ ആക്രമണത്തിന് ഇരയായ എഴുപത്തിനാലുകാരൻ മരിച്ചു

പടിഞ്ഞാറൻ കൗണ്ടി കോർക്കിലെ ഫാം തൊഴിലാളിയായ എഴുപത്തിനാലുകാരൻ കാളയുടെ ആക്രമണത്തെ തുടർന്ന് മരണമടഞ്ഞു. ശനിയാഴ്ച രാത്രിയാണ് വയോധികനെ കാള ആക്രമിച്ചത്. സംഭവത്തെത്തുടർന്ന് ഗാർഡയും ഹെൽത്ത് ആൻഡ് സേഫ്റ്റി അതോറിറ്റിയും(HSA) അന്വേഷണം ആരംഭിച്ചു. ബല്ലിൻഹാസിഗിലെ ബാലിനൊലോഗിയിലെ ഡയറി ഫാമിലെ തൊഴിലാളിയാണ് ആക്രമണത്തിൽ മരിച്ചത്. ഫ്രീസിയൻ ഇനത്തിൽപെട്ട കാളയാണ്  വയോധികനെ ആക്രമിച്ചത്. കാളയുടെ പിന്നിൽ നിന്നുള്ള ആക്രമണത്തിൽ ജീവനക്കാരന്റെ   തലയ്ക്ക് സാരമായി പരിക്കേറ്റു. ഒപ്പം ജോലിചെയ്തിരുന്ന രണ്ടുപേർ അറിയിച്ചതിനെ തുടർന്ന് എമർജൻസി സേവനം ലഭിച്ചുവെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ … Read more

കോവിഡ് -19: അയർലണ്ടിലെ ഇറച്ചി സംസ്കരണ പ്ലാന്റുകളിൽ പത്ത് ക്ലസ്റ്ററുകൾ റിപ്പോർട്ട്‌ ചെയ്തു

അയർലണ്ടിലെ വിവിധ ഇറച്ചി സംസ്കരണ ഫാക്ടറികളിലായി കോവിഡ് -19 ന്റെ 10 ക്ലസ്റ്ററുകൾ നിലനിൽക്കുന്നതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ആദ്യഘട്ടത്തിൽ വിവിധ പ്രോസസ്സിംഗ് പ്ലാന്റുകളിലായി ആറ് ക്ലസ്റ്ററുകൾ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ചയോടെ ഇത് 10 ക്ലസ്റ്ററുകളായി ഉയർന്നുവെന്ന് കൃഷിവകുപ്പുമന്ത്രി മൈക്കൽ ക്രീഡ് പറഞ്ഞു. രണ്ടോ അതിലധികമോ കേസുകൾ ഒരു പ്രദേശത്ത്‌ റിപ്പോർട്ട്‌ ചെയ്താൽ മാത്രമേ ക്ലസ്റ്ററായി പരിഗണിക്കപ്പെടുകയുള്ളൂ. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതായി ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ റോനൻ ഗ്ലിനിൽ പറഞ്ഞു. 10 ക്ലസ്റ്ററുകളിലായി 566 … Read more

നാഷണൽ മെറ്റേണിറ്റി ഹോസ്പിറ്റലിന് സെന്റ് വിൻസെന്റ് ഹെൽത്ത്‌ കെയർ സ്ഥലം വിട്ടുനൽകും

നാഷണൽ മെറ്റേണിറ്റി ഹോസ്പിറ്റലിനായി സെന്റ് വിൻസെന്റിന്റെ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ 200 മില്യൺ യൂറോ വിലമതിക്കുന്ന ഭൂമി സർക്കാരിന് വിട്ടുനൽകുമെന്ന് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി അറിയിച്ചു. ഹോളസ് സെന്റിൽ നിന്നുമാണ് സെന്റ് വിൻസെന്റ് ഹോസ്പിറ്റൽ കാമ്പസിലേക്ക് നാഷണൽ മെറ്റേണിറ്റി ഹോസ്പിറ്റൽ മാറ്റി സ്ഥാപിക്കുന്നത്. ആശുപത്രിയിലെ മതസഭയുടെ പങ്കാളിത്തം സംബന്ധിച്ച തർക്കത്തെ തുടർന്ന് 2017 ചില അംഗങ്ങൾ രാജിവച്ചിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാരിന് വിട്ടുനൽകാൻ വത്തിക്കാനിൽ നിന്നും സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി പ്രവർത്തകർക്ക് അനുമതി ലഭിച്ചതിനെ തുടർന്നാണ് ഈ … Read more

കോവിഡ് -19; രോഗവ്യാപനം പിടിച്ചുകെട്ടി അയർലൻഡ്

കോവിഡ് -19 ന്റെ വ്യാപനം തടയുക എന്ന ലക്ഷ്യം അയർലൻഡ് ഇതിനോടകം കൈവരിച്ചു. മാർച്ച് പകുതി മുതൽ പുതിയ രോഗബാധയുടെ എണ്ണം ക്രമേണ കുറച്ചു കൊണ്ടുവരാൻ രാജ്യത്തിന് കഴിഞ്ഞു. ഡബ്ലിനിലെ നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീമിന്റെ (എൻ‌പി‌ഇ‌ഇടി) ഏറ്റവും പുതിയ വെളിപ്പെടുത്തൽ അനുസരിച്ച്, രാജ്യത്തെ ഓരോ പോസിറ്റീവ് കേസുകളിൽ നിന്നും എത്ര വ്യാപനം ഉണ്ടാകുന്നു എന്നതിന്റെ അളവ് ഇപ്പോൾ 0.5 നും 0.6 നും ഇടയിലായിലേക്ക് താഴ്ന്നു. രോഗം പടരുന്നത് തടയുകയെന്ന ലക്ഷ്യം നേടാൻ സാധിച്ചു … Read more

കോവിഡ് ആനുകൂല്യങ്ങൾ ജൂണിനു ശേഷവും തുടരും

കൊറോണ വ്യാപനഘട്ടത്തിൽ തൊഴിൽനഷ്ടപ്പെട്ടവർക്കായി അയർലൻഡ് സർക്കാർ ആരംഭിച്ച പാൻഡെമിക് സപ്പോർട്ട് പേയ്‌മെന്റ് പദ്ധതി ജൂണിനു ശേഷവും തുടരുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പ്രതിവാരം 350 യൂറോയാണ് തൊഴിൽരഹിതർക്ക് നൽകുന്നത്.ജൂണിനു ശേഷവും ആനുകൂല്യങ്ങൾ നൽകുമെന്നും വെട്ടിക്കുറയ്ക്കലുകൾ വരുത്തുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലും അത് ഒരു അടിയന്തിരഘട്ടമല്ലെന്നും ആളുകൾ ജോലിയിലേക്ക് മടങ്ങുന്നതുവരെ ആനുകൂല്യങ്ങൾ നൽകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജൂൺ പകുതിക്കു ശേഷം മാത്രമേ തൊഴിലിടങ്ങൾ സാധാരണ ഗതിയിലാകുള്ളുവെന്നും അതുവരെ പ്രതിവാര ആനുകൂല്യമായി 350 യൂറോ … Read more