ജീവനുള്ളതിനോടും, ശവശരീരങ്ങളോടും നീതിയില്ല : ജഡങ്ങള്‍ അഴുകി കിടക്കുന്നത് ട്രോളികളില്‍ ; വാട്ടര്‍ഫോര്‍ഡ് ആശുപത്രിയില്‍ സംഭവിക്കുന്നത് ഗുരുതരമായ പിഴവ്

വാട്ടര്‍ഫോര്‍ഡ് : വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ മോര്‍ച്ചറി സംവിധാനത്തില്‍ സംഭവിക്കുന്നത് വന്‍ പാളിച്ചകളെന്ന് ഇവിടുത്തെ കോണ്‍സള്‍റ്റന്റ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. അയര്‍ലന്‍ഡ് ആശുപത്രികളില്‍ ഏറ്റവും തിരക്കേറിയ ആശുപത്രികളില്‍ ഒന്നാണ് വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍. ഇവിടുത്തെ മോര്‍ച്ചറി സംവിധാനങ്ങളെകുറിച്ചാണ് പരാതികള്‍ ഉയരുന്നത്. മോര്‍ച്ചറിയില്‍ നിലവില്‍ ശീതീകരണ സംവിധാങ്ങള്‍ ഉള്‍പ്പെടെ എല്ലാം താറുമാറി കിടക്കുന്നതാണ് പരാതിക്ക് അടിസ്ഥാനം. ശവശരീരങ്ങള്‍ ട്രോളിയില്‍ അഴുകി ഇല്ലാതാവുന്നു. ശവശരീരത്തില്‍ നിന്നും ശരീര ദ്രവ്യങ്ങളും മറ്റും ഒലിച്ചിറങ്ങുന്ന ഭയാനക കാഴ്ചയാണ് മോര്‍ച്ചറിയില്‍ കാണുള്ളതെന്ന് ഇവിടുത്തെ ജീവനക്കാരും പറയുന്നു. … Read more

ആനുകൂല്യത്തോടെയുള്ള പാരന്റല്‍ ലീവ്: നവംബര്‍ മുതല്‍ പ്രാബല്യത്തില്‍…

2019 നവംബര്‍ മുതല്‍ അയര്‍ലണ്ടില്‍ ജനിച്ച് വീഴുന്ന കുഞ്ഞുങ്ങളുടെ രക്ഷിതാക്കള്‍ക്ക് ശമ്പളത്തോടു കൂടി അവധി ലഭിക്കുന്ന പാരന്റല്‍ ലീവ് അനുവദിക്കും. ജനിച്ചു വീഴുന്ന കുഞ്ഞിന് അച്ഛനമ്മമാരോടൊപ്പം കൂടുതല്‍ ചെലവിടാന്‍ സൗകര്യം ഒരുക്കുന്നതാണ് പാരന്റല്‍ ലീവ് പദ്ധതി. നിലവില്‍ 26 ആഴ്ചവരെ നീളുന്ന മറ്റേര്‍ണിറ്റി ബെനിഫിറ്റും, 18 ആഴ്ച വരെ അനുകൂല്യമില്ലാതെയുള്ള ലീവും അനുവദനീയമാണ്. കുഞ്ഞിന്റെ പിതാവിനും സമാന കാലയളവില്‍ അവധിക്ക് അര്‍ഹത ലഭിക്കുന്നുണ്ട്. ഇതില്‍ രണ്ടു ആഴ്ചത്തെ അവധി അനുകൂല്യത്തോടെ ലഭിക്കും. കുഞ്ഞു ജനിച്ച് ഒരു വര്‍ഷത്തിനിടയില്‍ … Read more

അയര്‍ലണ്ടില്‍ ലേണേഴ്സ് മാത്രം എടുത്ത് ഡ്രൈവിംഗ് ടെസ്റ്റിന് അപേഷിക്കാത്തവരായി ഒന്നേക്കാല്‍ ലക്ഷം ആളുകള്‍

ഡബ്ലിന്‍ ; അയര്‍ലണ്ടില്‍ ലേണേഴ്സ് മാത്രം പുതുക്കി ഉപയോഗിച്ചുകൊണ്ട് ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷിക്കാത്തവരായി ഒന്നേകാല്‍ ലക്ഷം ഡ്രൈവര്‍മാര്‍ ഉണ്ടെന്ന് ആര്‍ .എസ്.എ റിപ്പോര്‍ട്ട്. ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും ലേണിങ് ലൈസെന്‍സ് പുതുക്കുക മാത്രം ചെയ്ത് വാഹനമോടിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായും റോഡ് സുരക്ഷാ അതോറിറ്റി വ്യക്തമാക്കുന്നു. 1984 മുതല്‍ 2016 വരെയുള്ള കണക്കുക്കള്‍ പുറത്തു വന്നപ്പോള്‍ ഈ കാലയളവില്‍ ലേണേഴ്സ് എടുത്ത ലക്ഷകണക്കിന് ആളുകള്‍ ഒരു തവണപോലും ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷ നല്‍കിയിട്ടില്ലെന്ന് ആര്‍.എസ്. എ ചൂണ്ടികാണിക്കുന്നു. ഡ്രൈവിംഗ് … Read more

അള്‍സ്റ്റര്‍ ബാങ്ക് കറന്റ് അക്കൗണ്ട് സേവങ്ങള്‍ക്ക് അതിക നിരക്ക് ഏര്‍പ്പെടുത്തുന്നു

ഡബ്ലിന്‍ ; അയര്‍ലണ്ടിലെ വാണിജ്യബാങ്കുകളില്‍ ഒന്നായ അള്‍സ്റ്റര്‍ ബാങ്ക് കറന്റ് അക്കൗണ്ട് സേവനങ്ങളുടെ നിരക്ക് ഉയര്‍ത്തി. കറന്റ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായേക്കാവുള്ള നിരക്ക് വാര്‍ദ്ധനവിലൂടെ ബാങ്കിന്റെ അറ്റാദായം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. എ.ടി.എം സേവനങ്ങള്‍, കോണ്‍ടാക്ട് ലെസ്സ് ഇടപാടുകള്‍, ഡയറക്റ്റ് ഡെബ്റ്റ്‌സ് എന്നിവയിലാണ് പുതിയ നിരക്ക് വര്‍ദ്ധനവ് ബാധകമാകുക. സാധരണക്കാരായ ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുന്ന നയം അള്‍സ്റ്റര്‍ ബാങ്ക് പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. മോര്‍ട്ടഗേജുമായി ബന്ധപ്പെട്ട് അയര്‍ലണ്ടില്‍ അമിത പലിശ ഈടാക്കിയ ബാങ്കുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട അള്‍സ്റ്റര്‍ ബാങ്കിന് … Read more

സോര്‍ഡ്‌സ് കുര്‍ബാന സെന്ററില്‍ നാലാം ഞായറാഴ്ചകളില്‍ വിശുദ്ധ കുര്‍ബാന ആരംഭിക്കുന്നു.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ സോര്‍ഡ്‌സ് കുര്‍ബാന സെന്ററില്‍ നാലാം ഞായറാഴ്ചകളിലും വിശുദ്ധ കുര്‍ബാന ആരംഭിക്കുന്നു. ഏപ്രില്‍ 28 ഞായറാഴ്ച മുതല്‍ എല്ലാ നാലാം ഞായറാഴ്ച കളിലും ഉച്ചകഴിഞ്ഞ് 1:30 നു ബാല്‍ബ്രിഗന്‍ സെന്റ് പീറ്റര്‍ ആന്റ് പോള്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. മാസത്തിലെ ഒന്നും, രണ്ടും, മൂന്നും ഞായറാഴ്ചകളില്‍ പതിവ്‌പോലെ റിവര്‍വാലി സെന്റ്. ഫിനിയാന്‍സ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 2 മണിക്ക് വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. വിശ്വാസ പരിശീലന ക്ലാസുകള്‍ എല്ലാ ഒന്നും മുന്നും ഞായറാഴ്ചകളില്‍ … Read more

ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് ഒരുക്കുന്ന യൂറോപ്പ് ബൈബിള്‍ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ അയര്‍ലണ്ടില്‍ പൂര്‍ത്തിയായി…

ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ (CRF) ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന യൂറോപ്പ് ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈ മാസം 24-ന് ബെല്‍ഫാസ്റ്റ്, 25-ന് DROGHEDA, 26 – ന് GALWAY, 27-ന് CORK, 28-ന് DABLIN എന്നീ സ്ഥലങ്ങളില്‍ നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തില്‍ ശ്രീ. സജു കുര്യാക്കോസ്, ശ്രീമതി സാലി സാജു എന്നിവര്‍ വചനം നല്‍കാന്‍ എത്തുന്നു. കൂടാതെ ലോകപ്രശസ്ത സുവിശേഷകന്‍ പ്രൊഫ.എം.വൈ. യോഹന്നാന്‍ മുഖ്യ സന്ദേശം നല്‍കും. ഒരു എക്യൂമിനിക്കല്‍ സുവിശേഷ കൂട്ടായ്മയായ ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ … Read more

യൂറോപ്പിലെ ഏറ്റവും വലിയ പെന്തകോസ്ത് പ്രസ്ഥാനമായ ഐ.ജി.എം സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന റിവൈവല്‍ മീറ്റിങ്ങും മ്യൂസിക്കല്‍ നൈറ്റും ഡബ്ലിനിലും കാവനിലും…

ഡബ്ലിന്‍: യൂറോപ്പിലെ ഏറ്റവും വലിയ പെന്തകോസ്ത് പ്രസ്ഥാനമായ ഐ.ജി.എം സഭയുടെ റിവൈവല്‍ മീറ്റിങ്ങും മ്യൂസിക്കല്‍ നൈറ്റും ഡബ്ലിനിലും കാവനിലും നടക്കുന്നു. ഡബ്ലിനിലെ യോഗം ഐ.ജി.എം ചര്‍ച്ച് ഹാളില്‍ (ഇമ്മാനുവേല്‍ ഗോസ്പല്‍ മിഷന്‍ ചര്‍ച്ച്) വെച്ച് ഏപ്രില്‍ 27 ശനിയാഴ്ച വൈകിട്ട് 6.30 മുതല്‍ 9 വരെ നടക്കുന്നു. കാവനില്‍ വെച്ച് നടക്കുന്ന ശുശ്രൂഷ ഐ.ജി.എം ചര്‍ച്ചിന്റെ ബ്രാഞ്ചില്‍ ഏപ്രില്‍ 28 ഞായറാഴ്ച വൈകിട്ട് 5.30 മുതല്‍ 9 മണി വരെ ആത്മീയ ശുശ്രൂഷയും മ്യൂസിക്കല്‍ നൈറ്റും നടത്തപ്പെടും. … Read more

ശ്രീലങ്കന്‍ സന്ദര്‍ശനത്തിന് തയ്യാറെടുക്കുന്ന ഐറിഷുകാര്‍ക്ക് ജാഗ്രത നിര്‍ദേശം: സ്‌ഫോടനം തുടര്‍ന്നും സംഭവിച്ചേക്കാമെന്ന് രഹസ്വാന്വേഷണ ഏജന്‍സികള്‍

ഡബ്ലിന്‍ : ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ഉണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ വിനോദ സഞ്ചാരത്തിന് തയ്യാറെടുക്കുന്നവര്‍ക്ക് ഐറിഷ് വിദേശകാര്യ വകുപ്പിന്റെ ജാഗ്രത നിര്‍ദേശം. ഇവിടെയുണ്ടായ ഭീകരാക്രമണത്തില്‍ മരണസംഖ്യ 300 നോട് അടുക്കുകയാണ്. സ്‌ഫോടനത്തെ തുടര്‍ന്ന് യു.കെ, തുര്‍ക്കി, പോര്‍ട്ടുഗല്‍ ,യു.എസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 39 ടൂറിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ആക്രമണത്തില്‍ 8 ബ്രിട്ടീഷ് പൗരന്മാര്‍ കൊല്ലപ്പെട്ടതായി സ്റ്റീരീകരിച്ചു . മരണപെട്ടവരില്‍ ഐറിഷുകാര്‍ ഇല്ലെന്നാണ് പ്രാഥമിക നിഗമനം. ശ്രീലങ്കയില്‍ ഐറിഷ് എംബസി ഇല്ലാത്തതിനാല്‍ ഐറിഷ് ടൂറിസ്റ്റുകള്‍ ശ്രീലങ്കന്‍ … Read more

ശ്രീലങ്കയിലെ കൂട്ടകുരുതിയില്‍ അപലപിച്ച് ഐറിഷ് പ്രസിഡന്റ്

ഡബ്ലിന്‍ : ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ പള്ളികളിലും, ഹോട്ടലുകളിലും ഉണ്ടായ ബോംബ് ആക്രമണത്തില്‍ ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് അനുശോചനം അറിയിച്ചു. ശ്രീലങ്കയിലെ ക്രിസ്ത്യന്‍ സമൂഹത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തിയത്. പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെടുന്നത് മനുഷ്യരുടെ മൗലിക അവകാശമാണെന്നും , അത് നിഷേധിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും ഹിഗ്ഗിന്‍സ് അഭിപ്രായപ്പെട്ടു. നിരപരാധികളായ പൗരന്മാരെ കൊന്നൊടുക്കിയ സംഭവത്തില്‍ ലോക രാജ്യങ്ങള്‍ ഒറ്റകെട്ടായി പൊരുത്തണമെന്നും ഹിഗ്ഗിന്‍സ് ആഹ്വനം ചെയ്തു. ക്രിസ്ത്യന്‍ മതാചാരത്തിനു നേരെയുണ്ടായ ശക്തമായ ഭീഷണിയായി ആക്രമണത്തെ നോക്കി കാണുന്നതായും … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ഏപ്രില്‍ മെയ് മാസങ്ങളിലായി വിവിധ കുര്‍ബാന സെന്ററുകളില്‍ നടക്കും. യൂറോപ്പിനായുള്ള സീറോ മലബാര്‍ സഭാ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍. സ്റ്റീഫന്‍ ചിറപ്പണത്ത് തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും. സീറോ മലബാര്‍ ക്രമത്തില്‍ ഈ വര്‍ഷം അറുപത്തഞ്ചോളം കുട്ടികളാണു പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുന്നത്. കൂദാശാ സ്വീകരണത്തിനായി ചാപ്ലിന്മാരുടേയും കാറ്റിക്കിസം അദ്യാപകരുടേയും നേതൃത്വത്തില്‍ കുട്ടികളെ ആത്മീയമായി ഒരുക്കിവരുന്നു. ഏപ്രില്‍ 22 തിങ്കളാഴ്ച വൈകിട്ട് മൂന്ന്മണിക്ക് ലൂക്കന്‍ … Read more