വടക്കന്‍ അയര്‍ലണ്ടിലെ വലതുപക്ഷ തീവ്രവാദം ശക്തമാകുന്നു ?? ലിറ മെക്കിയുടെ കൊലപാതകം വിരല്‍ചൂണ്ടുന്നത്…

വടക്കന്‍ അയര്‍ലണ്ടിനെ ചുറ്റിപ്പറ്റി ഒരു പുതിയ തീവ്രവാദം ശക്തിപ്രാപിച്ചുവരികയാണെന്നും പ്രശസ്തമാധ്യമപ്രവര്‍ത്തക ലിറ മെക്കിയുടെ കൊലപാതകം അതാണ് സൂചിപ്പിക്കുന്നതെന്നും അയര്‍ലന്‍ഡ് ഉദ്യോഗസ്ഥര്‍. മികച്ച മാധ്യമപ്രവര്‍ത്തകയായി ഫോബ്സ് മാസിക 2016-ല്‍ തിരഞ്ഞെടുത്ത പ്രശസ്ത മാധ്യമപ്രവര്‍ത്തക ലിറ മെക്കി ലണ്ടന്‍ ഡെറിയില്‍ നടന്ന കലാപത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് തീവ്രവാദത്തെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമായത്. മെക്കിയുടെ മരണത്തിന് ഉത്തരവാദിയെന്ന് കണ്ടെത്തിയ രണ്ട് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പതിനെട്ടും പത്തൊന്‍പതും വയസ്സുകള്‍ വീതം പ്രായമുള്ള ഈ കുട്ടികള്‍ തീവ്രദേശീയവാദികളായ റിപ്പബ്ലിക് ഗ്രൂപ്പ്, ന്യൂ IRA … Read more

ഈസ്റ്റര്‍-വിഷു ആഘോഷം 2019

മിഡ്‌ലാന്‍ഡ് ഇന്ത്യന്‍സ് കമ്മ്യൂണിറ്റിയുടെയും ബാനഹര്‍ ബാഡ്മിന്റണ്‍ ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ ആഘോഷിക്കുന്നു. ഓഫാലി & ടിപ്പററി കൗണ്ടിയിലെ ബിര്‍, ബാനഹര്‍, രാത്കാബിന്‍ എന്നീ പ്രദേശങ്ങളിലെ മലയാളികളുടെ നേതൃത്വത്തിലാണ് പ്രഥമ ഈസ്റ്റര്‍ വിഷു ആഘോഷം നടത്തപ്പെടുന്നത്. ബാനഹര്‍ quigley’s ഹാളില്‍ ഏപ്രില്‍ 23 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക്, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും തുടര്‍ന്ന് കുടുംബ സംഗമവും ഒരുക്കിയിരിക്കുന്നു. ചടങ്ങില്‍ ഫാദര്‍ അന്റോണിയോ സജീഷ് പുതിയവീട്ടില്‍ (st.brendanss church Birr) സന്ദേശം നല്‍കുന്നതുമാണ്.

ഡബ്ലിന്‍ സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ ഈസ്റ്റര്‍ കുര്‍ബാന ഒന്‍പത് കുര്‍ബാനസെന്ററുകളില്‍.

ഡബ്ലിന്‍: ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍ മരണത്തെ തോല്‍പ്പിച്ച് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണപുതുക്കുന്ന ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ഒരുങ്ങി. അന്‍പത് ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെയോടെ ക്രൈസ്തവ സമൂഹം നാളെ ഈസ്റ്റര്‍ ആഘോഷിക്കും. ഈസ്റ്റര്‍ കുര്‍ബാനയുടെ ക്രമീകരണം: Tallaght – Church of the Incarnation, Ferttercain – Saturday 7 PM Lucan – Divine Mercy Church – Satuday 11 PM Blackrock – Church of … Read more

ക്രിസ്തുവിന്‍റെ പീഡാസഹനത്തിൻ്റെ ഓർമ്മയിൽ ദു:ഖവെള്ളി ആചരിച്ചു.

മനുഷ്യരക്ഷയ്‌ക്കായി കാൽവരികുരിശിൽ മരിച്ച യേശുവിന്റെ പീഡാസഹനത്തിൻ്റെ ഓർമ്മയിൽ ഡബ്ലിനിലെ സീറോ മലബാർ സമൂഹം ദു:ഖവെള്ളി ആചരിച്ചു. ലൂക്കൻ, ഫിബ്സ്ബെറോ, ഇഞ്ചിക്കോർ കുർബാന സെൻ്ററുകൾ സംയുക്തമായി പാമേഴ്സ്ടൗണിൽ നടക്കുന്ന ധ്യാന മധ്യേ ദു:ഖവെള്ളി ശുശ്രൂഷകൾ നടത്തി. ധ്യാനം ഇന്നും (വലിയ ശനി) രാവിലെ 9:30 മുതൽ 4 വരെ ഉണ്ടായിരിക്കും. ഡബ്ലിൻ സീറോ മലബാർ സഭയുടെ ചുമതലയുള്ള ചാപ്ലിൻ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിലിൻ്റെ നേതൃത്വത്തിൽ പത്തോളം വൈദീകർ വിവിധ ശുശ്രൂഷകളിൽ പങ്കെടുത്തു. താല ഫെർട്ടക്കയിൻ ദേവലയത്തിൽ രാവിലെ … Read more

അയര്‍ലന്‍ഡ് നേഴ്‌സിങ് രജിസ്ട്രേഷന്‍: എന്‍.എം.ബി.ഐ യുടെ വെബ്സൈറ്റില്‍ നിന്നും ആപ്ലിക്കേഷന്‍ പാക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നേഴ്‌സിങ് രജിസ്ട്രേഷന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നിലവിലെ രീതിയില്‍ നിന്നും മാറ്റം വരുത്തി എന്‍.എം.ബി.ഐ. വിദേശത്തുള്ളവര്‍ക്ക് ആപ്ലിക്കേഷന്‍ പാക്ക് അയച്ചുകൊടുത്തിരുന്ന നിലവിലെ രീതിക്ക് മാറ്റം വരുത്തി ഇനിമുതല്‍ എന്‍.എം.ബി.ഐ വെബ്സൈറ്റില്‍ നിന്നും ആപ്ലിക്കേഷന്‍ പാക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം കഴിയും. നേഴ്‌സിങ് രജിസ്ട്രേഷന്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ഏപ്രില്‍ 17 മുതല്‍ എന്‍.എം.ബി.ഐയുടെ രെജിസ്‌ട്രേഷനായി അപേക്ഷിക്കുന്നവര്‍ക്ക് സേവ് നെറ്റ് ഫയല്‍ ഷെയറിങ് സര്‍വീസ് ലഭ്യമാകും. ഓവര്‍സീസ് രജിസ്ട്രേഷന്‍ അപേക്ഷാ ഫോം ലഭിച്ചശേഷം എന്‍.എം.ബി.ഐ മൂല്യ … Read more

കാവന്‍ ഡേ പ്രൗഢഗംഭീരമാക്കി കാവന്‍ ഇന്ത്യന്‍ അസോസിയേഷന്‍

കാവന്‍: വൈവിധ്യപൂര്‍ണ്ണമായ ആര്‍ഷഭാരത സംസ്‌കാരത്തിന്റെ തനതായ മൂല്യങ്ങള്‍ പുതു തലമുറക്ക് കൈമാറാന്‍ ലക്ഷ്യമാക്കി രൂപംകൊണ്ട കാവന്‍ ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനം അതിന്റെ പത്താം വാര്‍ഷികം ആഘോഷിച്ചു. മാര്‍ച്ച് മാസം മുപ്പതാം തീയതി ബാലിഹൈസ് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പ്രൗഢഗംഭീരമായ വാര്‍ഷിക ആഘോഷവേളയില്‍ ബഹുമാന്യനായ ഇന്ത്യന്‍ അംബാസിഡര്‍ സന്ദീപ് കുമാര്‍ കാവന്‍-മൊനാഗന്‍ സെനറ്റര്‍ ജോസഫ് ഓ റെയിലി എന്നിവര്‍ വിശിഷ്ടതിഥികളായി പങ്കെടുത്തു. കാവന്‍ ഡി എന്ന ഈ ആഘോഷവേള മുഖ്യാതിഥികളുടെ സാന്നിധ്യം കൊണ്ട് തന്നെ കാവന്‍ ഇന്ത്യന്‍ അസോസിയേഷന്റെ … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ലൂക്കന്‍ സബ് സോണിനുവേണ്ടിയുള്ള നോമ്പ്കാല ധ്യാനം ദു:ഖവെള്ളി, വലിയ ശനി ദിവസങ്ങളില്‍…

ഡബ്ലിന്‍: ഇന്ന് ക്രിസ്തുവിന്റെ പീഠാനുഭവം ധ്യാനിക്കുന്ന ദു:ഖവെള്ളി. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ലൂക്കന്‍ സബ് സോണിനുവേണ്ടിയുള്ള നോമ്പ്കാല ധ്യാനം ഇന്നും നാളെയും (ദു:ഖവെള്ളി, ശനി) പാമേഷ്‌സ്ടൗണ്‍ സ്‌പോര്‍ട്ട്‌സ് കോമ്പ്‌ലക്‌സില്‍ നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് 4 വരെ നടക്കുന്ന ധ്യാനം നയിക്കുന്നത് റവ. ഡോ. ഇഗ്‌നേഷ്യസ് കുന്നുംപുറത്ത് OCD യാണ്. കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. വെള്ളി, ദുഃഖശനി ദിവസത്തെ തിരുകര്‍മ്മങ്ങളും ധ്യാനത്തോടൊപ്പം നടക്കും. അഡ്രസ്സ് : https://goo.gl/maps/9jv8cQdHkQVgtGjg9 ദുഃഖ വെള്ളിയാഴ്ചയും, ദുഃഖ ശനിയാഴ്ചയും ബ്ലാഞ്ചട്‌സ്ടൗണ്‍ … Read more

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയില്‍ പെസഹാ ആചരിച്ചു…

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സമൂഹം ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റേയും, വിശുദ്ധ കുര്‍ബാനാസ്ഥപനത്തിന്റേയും സ്മരണ പുതുക്കി പെസഹാ ആചരിച്ചു. ഡബ്ലിനിലെ ഒന്‍പത് കുര്‍ബാന സെന്ററുകളിലും ഈവര്‍ഷം പെസഹാ തിരുകര്‍മ്മങ്ങള്‍ ഉണ്ടായിരുന്നു. അന്ത്യ അത്താഴവേളയില്‍ വിനയത്തിന്റെ മാതൃകനല്‍കികൊണ്ട് ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിനെ അനുസ്മരിച്ച് കാല്‍ കഴുകല്‍ ശുശ്രൂഷയും നടന്നു. വിവിധ കുര്‍ബാന സെന്ററുകളില്‍ നടന്ന ശുശ്രൂഷയ്ക്ക് റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പില്‍, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടക്കാട്ട്, റവ. ഡോ. ജോസഫ് വെള്ളനാല്‍ തുടങ്ങിയവര്‍ കാര്‍മ്മികരായിരുന്നു. … Read more

കുരുന്നു പ്രതിഭകളുടെ സംഗമ വേദിയായി, റെക്കോര്‍ഡ് പങ്കാളിത്തത്തോടെ മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് സമാപിച്ചു.

ഡബ്ലിന്‍: ഏപ്രില്‍ 13നു ഗ്രിഫിത് അവന്യൂ മരീനോയിലെ സ്‌കോയില്‍ മുഹിരെ ബോയ്‌സ് സ്‌കൂളില്‍ വച്ച് നടന്ന മൈന്‍ഡ് കിഡ്സ്‌ഫെസ്റ്റില്‍ ഇത്തവണ റെക്കാര്‍ഡ് പങ്കാളിത്തം. അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഇരുനൂറോളം കുട്ടികള്‍ പങ്കെടുത്ത വാശിയേറിയ മത്സരങ്ങള്‍ ഓരോന്നും മികച്ച നിലവാരം പുലര്‍ത്തി. മൂന്ന് സ്റ്റേജുകളിലായി നടന്ന മത്സരങ്ങള്‍ രാത്രി 10 മണി വരെ നീണ്ടു. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഫിന്‍ഗല്‍ കൗണ്‍സിലിന്റെ ഭാഗമായ ന്യൂ കമ്മ്യൂണിറ്റീസ് … Read more

ആഘോഷത്തിമിര്‍പ്പില്‍ അയര്‍ലന്‍ഡ്; മഞ്ഞിനും മഴക്കും താത്കാലിക വിട; തെളിഞ്ഞ കാലാവസ്ഥയില്‍ പെസഹായും, ദുഖവെള്ളിയും, ഈസ്റ്ററും..

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഈ വര്‍ഷത്തെ ഈസ്റ്റര്‍ വാരാന്ത്യത്തില്‍ തീര്‍ത്തും തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്ന് മെറ്റ് ഏറാന്‍. മഞ്ഞും മഴയും മാറിയതോടെ ഉത്സവലഹരിയിലാണ് ഐറിഷ് നഗരം. പെസഹാ ദിനം അയര്‍ലണ്ടിലെ ഈ വര്‍ഷത്തെ ഏറ്റവും ചൂട് കൂടിയ ആദ്യത്തെ ദിനമായി മാറും. താപനില 20 ഡിഗ്രിയിലെത്തിയതോടെ നാടും നഗരവും സജീവമായി. അയര്‍ലണ്ടിലെ ഇന്നത്തെ കുറഞ്ഞ താപനില 14 ഡിഗ്രിയും, കൂടിയ താപനില 20 ഡിഗ്രിയും ആയിരിക്കും. നേരിയ മഞ്ഞിന്റെ തണുപ്പും താപനിലയില്‍ പുരോഗതിയും ഈ വര്‍ഷത്തെ ഈസ്റ്റര്‍ ആഘോഷങ്ങളെ … Read more