യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രശൃംഖലയില്‍ ഹാക്കര്‍മാരുടെ ആക്രമണം ഡേറ്റാ ചോര്‍ച്ച

യൂറോപ്യന്‍ യൂണിയന്റെ നയതന്ത്രശൃംഖലയിലെ വിവരങ്ങള്‍ ചോര്‍ന്നു. ശൃംഖലയില്‍ കടന്നുകയറിയ ഹാക്കര്‍മാര്‍ നയതന്ത്രവിഷയവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് സന്ദേശങ്ങള്‍ ചോര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചതായി യു.എസ്. മാധ്യമം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ചൈനയുമായി ബന്ധമുള്ള ഹാക്കര്‍മാരാണ് സംഭവത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. യു.എസ്, സൈബര്‍ സുരക്ഷാസ്ഥാപനമായ ഏരിയാ-1 ആണ് ഹാക്കിങ് കണ്ടെത്തിയത്. ട്രംപ് ഭരണകൂടത്തിന്റെ അപ്രതീക്ഷിത നിലപാടുകളെയും റഷ്യ, ചൈന എന്നീ രാജ്യങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചും ഇറാന്‍ ആണവപദ്ധതിയെക്കുറിച്ചുമുള്ള ആശങ്കകള്‍ പങ്കുവെച്ചുകൊണ്ടുള്ള യൂണിയന്‍ അംഗരാജ്യങ്ങളുടെ സന്ദേശങ്ങളാണ് ചോര്‍ന്നത്. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് … Read more

ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനത്തിന് ഇയു അംഗീകാരം; അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും

ഒറ്റത്തവണമാത്രം ഉപയോഗിക്കാന്‍ പറ്റുന്ന നിത്യോപയോഗ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കാനുള്ള യൂറോപ്യന്‍ യൂണിയന്‍ തീരുമാനത്തെ പാര്‍ലമെന്റ് അംഗീകരിച്ചു. കുപ്പി, സ്‌ട്രോ, ചെവി വൃത്തിയാക്കാനുള്ള ബഡ്‌സ് എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇവയ്ക്കു പകരം പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ പുറത്തിറക്കാനാണ് യൂണിയന്‍ പദ്ധതിയിടുന്നത്. പാരിസ്ഥിതിക മലിനീകരണം, പ്രത്യേകിച്ച് സമുദ്രമലിനീകരണം കുറയ്ക്കാനാണ് ഈ നടപടിയിലൂടെ ഇയു രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന കുപ്പികളുടെ തൊണ്ണൂറു ശതമാനവും 2025 നകം ശേഖരിക്കാനും യൂണിയന്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 28 ഇയു രാജ്യങ്ങളുടെ … Read more

ജോലിഭാരം വര്‍ധിക്കുന്നു; അയര്‍ലണ്ടിലെ നഴ്‌സുമാര്‍ സമരപ്രഖ്യാപനവുമായി രംഗത്ത്; ആരോഗ്യമേഖല നിശ്ചലമാക്കാന്‍ സാധ്യത

ഡബ്ലിന്‍: ഐറിഷ് ആരോഗ്യമേഖലയില്‍ ജീവനക്കാര്‍ക്ക് നേരിടേണ്ടിവരുന്ന പ്രതിസന്ധികള്‍ സഹിക്കാവുന്നതിന്റെ പരിധി കടന്നുവെന്നും അവസാനഘട്ടമെന്ന നിലയില്‍ സമര നടപടികളിലേക്ക് കടക്കുകയാണെന്നും INMO (ഐറിഷ് നഴ്സസ് ആന്‍ഡ് മിഡ് വൈഫറി ഓര്‍ഗനൈസേഷന്‍) പ്രസ്താവിച്ചു. അമിത ജോലി ഭാരം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ നഴ്‌സുമാര്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സമരത്തിന് അംഗങ്ങളുടെ അഭിപ്രായമറിയാന്‍ നടത്തിയ ബാലറ്റ് വോട്ടെടുപ്പില്‍ 90 ശതമാനം നേഴുമാരും സമരത്തെ പിന്തുണച്ചു. അമിത ജോലി ഭാരം മൂലം നഴ്‌സുമാരുടെയും രോഗികളുടെയും സുരക്ഷ ഒരുപോലെ പ്രതിസന്ധിയിലാണെന്ന് നേഴ്സിങ് സഘടനകള്‍ വ്യക്തമാക്കുന്നു. … Read more

ലോകത്തില്‍ ഏറ്റവും കൂടുതല്‍ തുക ചിലവാക്കി നിര്‍മിക്കുന്ന ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ അയര്‍ലണ്ടില്‍

ഡബ്ലിന്‍: നാഷണല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ചിലവുകള്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന 650 മില്യണ്‍ യൂറോയില്‍ നില്‍ക്കില്ലെന്ന് ലിയോ വരേദ്കര്‍. ആശുപത്രി നിര്‍മാണവുമായി ബന്ധപ്പെട്ട് ഡയലില്‍ നടന്ന ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു വരേദ്കര്‍. ഇപ്പോള്‍ ഈ പദ്ധതി പ്രതീകരിക്കാന്‍ ഗവണ്‍മെന്റില്‍ നിന്ന് 1 ബില്യണ്‍ യൂറോ ചെലവാക്കേണ്ടി വരുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. നിര്‍മ്മാണമേഖലയിലെ വിലക്കയറ്റമാണ് പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ നിശ്ചയിച്ചിരുന്ന തുകയേക്കാള്‍ അധികമായി 450 മില്യണ്‍ യൂറോ ഇടാകേണ്ടിവരുന്നത്. 310 മില്യണ്‍ യൂറോയോളമാണ് നിര്‍മാണ ചെലവുകള്‍ക്കായി മാറ്റിവെച്ചിരിക്കുന്നത്. മൊത്തം … Read more

ഐറിഷ് സദസ്സില്‍ മലയാള കരോള്‍ ഗാനാലാപനത്തിലൂടെ ശ്രദ്ധ നേടി ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭ

ലിമെറിക്ക് : ലിമെറിക്ക് റഹീന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കരോള്‍ സര്‍വീസില്‍ മലയാളത്തില്‍ കരോള്‍ ഗാനാലാപനം നടത്തി ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സമൂഹം ശ്രദ്ധ നേടി. വിവിധ ഐറിഷ് ചര്‍ച്ചുകളിലെയും, സ്‌കൂളുകളിലെയും ക്വയര്‍ ടീമുകള്‍ അണിനിരന്ന പ്രോഗ്രാമില്‍ ഒന്‍പത് ടീമിനൊപ്പമാണ് സീറോ മലബാര്‍ ചര്‍ച്ചും മാതൃഭാഷയില്‍ കരോള്‍ ഗാനാലാപനം നടത്തിയത്. സീറോ മലബാര്‍ ചര്‍ച്ച് ലിമെറിക്ക് ചാപ്ലിന്‍ ഫാ.റോബിന്‍ തോമസിന്റെ നേതൃത്വത്തില്‍ നിരവധി മുതിര്‍ന്നവരും കുട്ടികളും പരിപാടിയില്‍ പങ്കെടുത്തു.മുതിര്‍ന്നവര്‍ മലയാളത്തിലും, കുട്ടികള്‍ ഇംഗ്ലീഷിലുമാണ് ഗാനാലാപനം … Read more

ഓവര്‍സീസ് കള്‍ച്ചറല്‍ കോണ്‍ഗ്രസ് അയര്‍ലണ്ട് പ്രളയബാധിതര്‍ക്കായി നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ ശിലാസ്ഥാപനം ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും

  ഡബ്ലിന്‍: പ്രളയ ദുരിതാശ്വാസത്തില്‍ കെപിസിസിയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന 1000 വീട് പദ്ധതിയിലും പറവൂറിന്റ പുനര്‍ജനിയിലും ഓവര്‍സീസ് കള്‍ച്ചറല്‍ കോണ്‍ഗ്രസ് അയര്‍ലണ്ട് പങ്കാളികളാവുന്നു. ഈ പദ്ധതിയിലേക്ക് ഒഐസിസി അയര്‍ലന്റ് പണിതു നല്‍കുന്ന വീടിന്റെ ശിലാസ്ഥാപനം 2018 ഡിസംബര്‍ 20 വ്യാഴാഴ്ച്ച രാവിലെ 10 ന് മാച്ചാംതുരുത്തില്‍ മുന്‍ കേരള മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും. ചടങ്ങില്‍ കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം അഡ്വ. വി. ഡി. സതീശന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ഒഐസിസി … Read more

ബ്രക്സിറ്റിന് ഇനി 100 നാള്‍ മാത്രം; നോ ഡീല്‍’ ബ്രെക്‌സിറ്റിന് ബ്രിട്ടന്‍ ഒരുക്കം തുടങ്ങി; അയര്‍ലണ്ടിനെ ഉള്‍പ്പെടെ പ്രതികൂലമായി ബാധിക്കും

ലണ്ടന്‍ : ബ്രെക്‌സിറ്റ് കരട് കരാര്‍ പാര്‍ലമെന്റില്‍ പാസാക്കാനായ വോട്ടെടുപ്പിനുള്ള അന്തിമ തീയതി പ്രഖ്യാപിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. അടുത്ത വര്‍ഷം ജനുവരി 14ന് വോട്ടെടുപ്പ് നടക്കും. സ്വന്തം പാര്‍ട്ടിയില്‍ നിന്നും കടുത്ത വിയോജിപ്പുണ്ടായതിനെ തുടര്‍ന്ന് നേരത്തെ നടത്താനിരുന്ന വോട്ടെടുപ്പ് മാറ്റിവെയ്ക്കുകയായിരുന്നു. അതേസമയം പ്രധാനമന്ത്രി തെരേസ മേ കൊണ്ടുവന്ന കരാര്‍ തള്ളപ്പെടുമെന്ന് ഉറപ്പായതോടെ കരാറില്ലാതെ യൂണിയന്‍ വിടുന്നതിന് മന്ത്രിസഭ പച്ചക്കൊടി കാണിച്ചു. ബ്രസല്‍സില്‍ നിന്നും വെറും കൈയോടെ മടങ്ങേണ്ടിവന്നതും കരാറിനെതിരെ ഭരണകക്ഷി അംഗങ്ങള്‍ തന്നെ രംഗത്തുവരികയും … Read more

ടാക്‌സ് റീഫണ്ട് സുതാര്യമാക്കാന്‍ മലയാളി ഉടമസ്ഥതയിലുള്ള ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി ഗ്രൂപ്പ്

ടാക്‌സ് റീഫണ്ടിന് അപേക്ഷിക്കാന്‍ ആവശ്യപ്പെട്ട് നിങ്ങള്‍ക്ക് റവന്യുവില്‍ നിന്ന് കത്ത് ലഭിച്ചിട്ടില്ലെങ്കിലും ടാക്സ് റെക്കോര്‍ഡ് പുനരവലോകനം ചെയ്യാനും ടാക്‌സ് റീഫണ്ട് നേടി തരാനുമായി മലയാളികളുടെ ഉടമസ്ഥതയിലുള്ള അയര്‍ലണ്ടിലെ പ്രമുഖ ചാറ്റേര്‍ഡ് അക്കൗണ്ടന്‍സി സ്ഥാപനം രംഗത്തെത്തി. വര്‍ഷങ്ങളായി ഡബ്ലിന്‍ ബ്ലാഞ്ചസ്ടൗണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ടാസ്‌ക്ക് അക്കൗണ്ടന്റ്‌സിന്റെ ഭാഗമായാണ് refundyourtax എന്ന പേരില്‍ ടാക്‌സ് റീഫണ്ടിനായി മാത്രം ‘റവന്യൂവിന്റെ’അംഗീകൃത സ്ഥാപനം ആരംഭിച്ചിരിക്കുന്നത്. റവന്യുവില്‍ നിന്നും ടാക്സ് റീഫണ്ട് വാങ്ങുന്നതിനുള്ള സമയം ഡിസംബര്‍ 31ഓടെ അവസാനിക്കുകയാണ്. 2014 ലെ ക്ലെയിമുകളുടെ കാലാവധിയാണ് ഈ ഡിസംബറോടെ … Read more

ക്രിസ്മസ് ആഘോഷമാക്കാന്‍ ഫുഡ് ബുഫെ ഒരുക്കി ദര്‍ബാര്‍ ഇന്ത്യന്‍ റസ്റ്റോറന്റ്

ഡബ്ലിന്‍: മലയാളികള്‍ക്ക് ക്രിസ്മസ് ദിനങ്ങള്‍ ആഘോഷമാക്കാന്‍ രുചികരമായ വിഭവങ്ങളുടെ കലവറയൊരുക്കി ഡബ്ലിനില്‍ ദര്‍ബാര്‍ ഇന്ത്യന്‍ റസ്റ്റോറന്റ്. ബ്‌ളാഞ്ചസ് ടൗണ്‍ കൂള്‍ മൈന്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ദര്‍ബാര്‍ ഇന്ത്യന്‍ റസ്റ്റോറന്റാണ് സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളുമായി ക്രിസ്മസ് ദിനത്തില്‍ ബുഫെ മേള ഒരുക്കിയിരിക്കുന്നത്. ക്രിസ്മസ് തലേന്ന് വൈകുന്നേരം നാല് മണി മുതലും ക്രിസ്മസ് ദിനത്തില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതലും ബുഫെ മേള ആരംഭിക്കും. കേരള ഷെഫിന്റെ നേതൃത്വത്തില്‍ എല്ലാവിധ കേരള വിഭവങ്ങളും ലഭ്യമാകുന്ന ദര്‍ബാര്‍ റസ്റ്റോറന്റില്‍ … Read more