ഐക്യ ജര്‍മനി മാതൃകയില്‍ ഐക്യ അയര്‍ലന്‍ഡ്; ബ്രെക്‌സിറ്റിനെ നേരിടാന്‍ അയര്‍ലന്‍ഡുകളുടെ ലയനം അനിവാര്യമായേക്കും

ഡബ്ലിന്‍: ബ്രെക്‌സിറ്റ് നയരേഖയില്‍ ബ്രിട്ടന്‍ കടുത്ത തീരുമാനങ്ങളുമായി മുന്നേറുമ്പോള്‍ ഇതിനെ പ്രതിരോധിക്കാന്‍ വടക്ക്-തെക്ക് അയര്‍ലന്‍ഡ് ലയനം പരിഗണനയില്‍. പ്രാദേശികമായും വംശീയമായും റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്‍ഡിന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡുമായി തുടരുന്ന ബന്ധം നിലനിര്‍ത്താന്‍ തെക്ക്-വടക്ക് ലയനം സാധ്യമാക്കാന്‍ അയര്‍ലന്‍ഡ് തന്നെ മുന്‍കൈ എടുത്തേക്കും. തെരേസ്സ മേയ് തെക്കന്‍ അയര്‍ലന്‍ഡിന് നല്‍കിയ വാഗ്ദാനങ്ങളില്‍ പലതും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട ബ്രക്സിറ്റ് ധവളപത്രത്തില്‍ പ്രതിപാദിച്ചിരുന്നില്ല. ഇതോടെ കസ്റ്റംസ് മേഖലയില്‍ നേരത്തെയുള്ള തീരുമാനങ്ങള്‍ക്ക് വിപരീതമായി അയര്‍ലന്‍ഡ് പുതിയ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ഇരുരാജ്യങ്ങളും ഒന്നാകുന്നതോടെ … Read more

ഇന്‍കം പ്രൊട്ടക്ഷന്‍ എന്ത് ? എന്തിന് ?

ഇന്‍കം പ്രൊട്ടക്ഷന്‍ എന്ത് ? എന്തിന് ? ദീര്‍ഘ കാലം അസുഖത്തിനടിമപ്പെട്ടാലോ സ്ഥിരമായ ഡിസബിലിറ്റി പിടിക്കപെടുകയോ ചെയ്താല്‍ 75 % വാര്‍ഷിക വരുമാനം വരെ കിട്ടിക്കൊണ്ടിരിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി ഏര്‍പ്പെടുന്ന ഉടമ്പടിയാണ് ഇന്‍കം പ്രൊട്ടക്ഷന്‍. ആരെല്ലാം ഇതെടുക്കാന്‍ അര്‍ഹരാണ് ? സ്ഥിര വരുമാനം ഉള്ള ഉദ്യോഗസ്ഥരും സെല്‍ഫ് എംപ്ലോയ്ഡ് ആയവര്‍ക്കും ഇന്‍കം പ്രൊട്ടക്ഷന്‍ എടുക്കാം. ടാക്‌സ് റിലീഫ് എന്നാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത് ? ഇന്‍കം പ്രൊട്ടക്ഷന്‍ പോളിസി എടുക്കുമ്പോള്‍ റെവന്യൂ ഡിപ്പാര്‍ട്‌മെന്റ് അനുവദിക്കുന്ന ഇളവ് ആണിത്. ഹയര്‍ … Read more

അയര്‍ലണ്ടിലെ ആദ്യ ഓട്ടിസം സൗഹൃദ പട്ടണമാകാന്‍ ഒരുങ്ങി ക്ലോണകില്റ്റി

കോര്‍ക്ക് : അയര്‍ലണ്ടിലെ ആദ്യ ഓട്ടിസ സൗഹൃദ പട്ടണ പദവിയിലേക്ക് നടന്നടുക്കുകയാണ് കോര്‍ക്കിലെ ക്ലോണകില്റ്റി എന്ന ഈ ചെറുപട്ടണം. രാജ്യത്തെ നിരവധി സ്ഥാപനങ്ങള്‍ ഓട്ടിസം ബാധിച്ചവര്‍ക്ക് സൗകര്യം ഒരുകുന്നുണ്ടെങ്കിലും ആദ്യമായാണ് ഒരു പട്ടണം മുഴുവന്‍ ഓട്ടിസം സൗഹൃദ പ്രവര്‍ത്തനങ്ങളിലേക്ക് ചുവടു വെയ്ക്കുന്നത്. 4 മാസം നീളുന്ന പ്രവര്‍ത്തനത്തിലൂടെ പട്ടണത്തിലെ മുഴുവന്‍ വ്യാപാര -വാണിജ്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ മേഖലകളും ഓട്ടിസം സുഹൃദമാക്കും. AsIAm എന്ന സംഘടന സൂപ്പര്‍വാല്യൂ ബിസിനെസ്സ് ശൃംഖലകളുമായി ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അയര്‍ലണ്ടിലെ 50,000 … Read more

ക്രെഷില്‍ നിന്നും ഇ .കോളി ബാധിച്ച കുട്ടി മരിച്ചു : ആരോഗ്യ ബോധവത്കരണം ഊര്‍ജിതമാക്കി എച്. എസ് .സി

കോര്‍ക്ക് : ഇ.കോളി രോഗബാധ ഏറ്റു അവര്‍ ലേഡി ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി മരണത്തിന് കീഴടങ്ങി. അയര്‍ലണ്ടില്‍ ഈ വര്‍ഷം രോഗബാധയേറ്റ് മരിക്കുന്ന ആദ്യത്തെ കേസ് ആണ് ഇതെന്ന് എച്.എസ്.സി സ്ഥിരീകരിച്ചു. വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അറിയിച്ചു. 10 ദിവസം ക്രെംലിന്‍ അവര്‍ ലേഡി ആശുപത്രിയില്‍ ചികിത്സനേടിയ ഒരു വയസിനു താഴെ പ്രായമുള്ള കുഞ്ഞിന് രക്തത്തില്‍ അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് വൃക്ക തകാറിലാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ഡയാലിസിസില്‍ രോഗ ബാധ … Read more

തുടര്‍ച്ചയായി ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുന്ന നിയമ നടപടി ഉടന്‍

ഡബ്ലിന്‍ : ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്നവര്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുന്ന നിയമ നിര്‍മ്മാണം ഉടന്‍ പ്രഖ്യാപിച്ചേക്കും. ഇത് സംബന്ധിച്ച ചര്‍ച്ച ഇന്ന് നടക്കുന്ന ക്യാബിനറ്റ് മീറ്റിംഗില്‍ ആരംഭിക്കും. ഒരാള്‍ ഒന്നില്‍ കൂടുതല്‍ കുറ്റകൃത്യം ചെയ്താല്‍ കഠിന ശിക്ഷ നടപ്പാക്കാന്‍ ഭരണ പക്ഷത്തെ ടി.ഡിമാര്‍ വളരെക്കാലം ആവശ്യപ്പെട്ടുവരികയായിരുന്നു. പ്രത്യേകിച്ച് സ്ത്രീ ജനപ്രതിനിധികള്‍ ശിക്ഷ നടപടികള്‍ കര്‍ശനമാക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് . നിയമത്തിന്റെ പഴുതിലൂടെ ലൈംഗിക കുറ്റവാളികള്‍ രക്ഷപെടുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ തലത്തില്‍ നടന്ന സര്‍വേകള്‍ കണ്ടെത്തിയിരുന്നു. … Read more

ചിത്ര ലൈവ് ഇന്‍ കോണ്‍സെര്‍ട് മഹാമഹത്തിന്നു കൊടിയേറി ..

മലയാളികളുടെ സ്വകാര്യ അഭിമാനം , ഇന്ത്യയുടെ വാനമ്പാടി കെ സ് ചിത്ര , അയര്‍ലണ്ടിലെ കലാ ആസ്വാദകരെ സംഗീത സാന്ദ്രമായ ഒരസുലഭ സന്ധ്യയില്‍ നീരാടിക്കുവാന്‍ എത്തുന്നു .ഏതൊരു ശരാശരി മലയാളിയുടെയും ജീവിതാഭിലാഷങ്ങളിലൊന്നായ K S CHITHRA LIVE IN CONCERT ആഗസ്റ്റ് മാസം 25 ആം തീയതി വൈകുനേരം 5 മണിക്ക് ഡബ്ലിനില്‍ ഫിറ്ഹൗസിലുള്ള സയന്റോളജി കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപെടുന്നതാണ് കഴിഞ്ഞ 6 വര്‍ഷക്കാലമായി ഐറിഷ് മലയാളികള്‍ക്കിടയില്‍ സജീവ സാന്നിധ്യം അറിയിച്ചിരിക്കുന്ന മുദ്ര ഡാന്‍സ് സ്‌കൂള്‍ … Read more

സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനം ; അയര്‍ലന്‍ഡ് യുവാക്കള്‍ക്കിടയില്‍ ആത്മഹത്യ നിരക്ക് വര്‍ദ്ധിക്കുന്നു

ഡബ്ലിന്‍ : യു .എന്‍ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം യൂറോപ്പില്‍ യുവാക്കള്‍ക്കിടയില്‍ നടക്കുന്ന ആത്മഹത്യയില്‍ അയര്‍ലണ്ട് നാലാം സ്ഥാനത്ത്. സാമൂഹ്യ മാധ്യമങ്ങളില്‍ കൂടുതല്‍ സമയം ചെലവിടുന്നത് യുവാക്കളെ ആത്മഹത്യയിലേക്ക് നയിക്കുന്ന അപകടകരമായ പ്രവണത വര്‍ധിക്കുന്നതില്‍ യൂണിസെഫ് ആശങ്ക രേഖപ്പെടുത്തി. കൗമാരക്കാര്‍ക്കിടയില്‍ മാനസിക ആരോഗ്യം പരിപോഷിപ്പിക്കുന്ന മൊബൈല്‍ ഫോണ്‍ അപ്ലിക്കേഷന്‍ സജീവമായി പരിഗണിക്കുമെന്നു ഫൈന്‍ഗേല്‍ സെനറ്റര്‍ കാതറിന്‍ നൂണ്‍ ഈ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചു. പ്രൈമറി, സെക്കന്ററി തലത്തില്‍ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് മാനസിക ആരോഗ്യം നിലനിര്‍ത്താന്‍ കൗണ്‍സിലിങ് … Read more

യൂറോപ്പില്‍ 10 മരണങ്ങള്‍ക്ക് കാരണമായ ലിസ്റ്റെറിയ ബാക്റ്റീരിയഅയര്‍ലണ്ടില്‍ : ഉദ്ഭവം സ്വീറ്റ് കോണില്‍ നിന്ന് : ഭക്ഷ്യ ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ തികഞ്ഞ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

ഡബ്ലിന്‍: മാരകമായ ലിസ്റ്റെറിയ ബാക്റ്റീരിയ കണ്ടെത്തിയതിനെ തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും ചില ഭക്ഷ്യ ഉത്പന്നങ്ങള്‍ ഒഴിവാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ദേശം നല്‍കി. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന ബാക്റ്റീരിയ ഫ്രോസണ്‍ സ്വീറ്റ് കോണില്‍ സ്ഥിരീകരിച്ചതോടെ ഈ ഉത്പന്നം അയര്‍ലണ്ടിലെ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും നീക്കം ചെയ്യാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് അടിയന്തിര നിര്‍ദേശം പുറത്തിറക്കി. ഹംഗറി ഭക്ഷ്യ പ്ലാന്റില്‍ നിന്നും എത്തുന്ന ഫുഡ് പാക്കറ്റുകളിലാണ് ബാക്ടീരിയയുടെ സാനിദ്ധ്യം തിരിച്ചറിഞ്ഞത്. യു.കെ യില്‍ രണ്ട് മരണങ്ങള്‍ ഉള്‍പ്പെടെ യൂറോപ്പില്‍ … Read more

നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണത്തിന് സാക്ഷിയാകാന്‍ അയര്‍ലണ്ട്

നൂറ്റാണ്ടിലെ ഏറ്റവും വലിയ ചന്ദ്രഗ്രഹണത്തിന് സാക്ഷിയാകാന്‍ ഒരുങ്ങുകയാണ് അയര്‍ലണ്ട്. വരുന്ന വെള്ളിയാഴ്ചയാണ് ലോകമെങ്ങും ദൃശ്യമാകുന്ന സുദീര്‍ഘമായ ചന്ദ്രഗ്രഹണം സംഭവിക്കുക. രണ്ടുമണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ഈ ഗ്രഹണത്തിന് വേറെയും പ്രത്യേകതകളുണ്ട്. സൂര്യനും ചന്ദ്രനും മധ്യേകൂടി ഭൂമി കടന്നുപോകുമ്പോള്‍, ചുവന്നുതുടുത്ത ബ്ലഡ് മൂണ്‍ ദൃശ്യമാകും. പൂര്‍ണചന്ദ്രഗ്രഹണ സമയത്ത് ഇരുണ്ട ചുവപ്പ് നിറത്തില്‍ കാണുന്ന ചന്ദ്രനെയാണ് ബ്ലഡ് മൂണ്‍ എന്നുപറയുന്നത്. ഈ പ്രതിഭാസമാകും വെള്ളിയാഴ്ച ദൃശ്യമാകുക. ഗ്രഹണസമയത്ത് ഭൂമിയുടെ നിഴല്‍ ചന്ദ്രനെ പൂര്‍ണമായി മറച്ചാലും സൂര്യപ്രകാശം ഭൂമിയില്‍നിന്ന് പ്രതിഫലിക്കുന്നതിലുണ്ടാകുന്ന പ്രത്യേകത കൊണ്ട് ചന്ദ്രന്റെ … Read more

വെസ്ഫോര്‍ഡ് ബീച്ചില്‍ കാര്‍പാര്‍ക്കിനോട് ചേര്‍ന്ന് തീപിടുത്തം : ഒഴിവായത് വന്‍ ദുരന്തം

വെസ്ഫോര്‍ഡ് : വെസ്റ്റ് ഫോര്‍ഡ് ബീച്ചില്‍ ഇന്നലെ സംഭവിച്ച തീപിടുത്തത്തില്‍ അഗ്‌നിശമന സേനയുടെ അവസരോചിത ഇടപെടല്‍ ഒഴിവാക്കിയത് വന്‍ ദുരന്തം. വെസ്റ്റ് ഫോര്‍ഡില്‍ തിരക്കേറിയ കുറാക്ലോ ബീച്ചിലാണ് തീപിടിത്തം ഉണ്ടായത്. ലിന്‍സ്റ്റര്‍ ഓപ്പണ്‍ സീ റേസ് നടക്കുന്ന സമയമായതിനാല്‍ ബീച്ചില്‍ വന്‍ തിരക്ക് ഉണ്ടായിരുന്ന സമയത്താണ് സംഭവം. ഇവിടെ കാര്‍ പാര്‍ക്കിനോട് ചേര്‍ന്ന മണല്‍ കൂനയില്‍ തീപിടിച്ച് 10 മീറ്റര്‍ വരെ പുക ഉയര്‍ന്നതോടെ ആളുകള്‍ പരിഭ്രാന്തരായി തുടങ്ങി. നിരവധി ഫയര്‍ യൂണിറ്റുകള്‍ രംഗത്തെത്തി ഉടന്‍ തന്നെ … Read more