രാജ്യം സാമ്പത്തികമായി തിരിച്ച് വരുമ്പോഴും വേതനം കൂടുന്നില്ലെന്ന് കണക്കുകള്‍

ഡബ്ലിന്‍: രാജ്യം സാമ്പത്തികമായി തിരിച്ച് വരുമ്പോഴും വേതനകാര്യത്തില്‍ പുരോഗതിയൊന്നുമില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ ശരാശരി ദേശീയ വേതനം €35,768 ആണ്. ഇതാകട്ടെ തൊട്ട് മുന്‍വര്‍ഷത്തില്‍ നിന്ന് 0.2% കുറവാണ്. അതേ സമയം തന്നെ ദേശീയവരുമാനം കുറയുന്നതിലെ നിരക്കില്‍ ഇടിവുണ്ട്. 2013ല്‍ 0.7% ആയിരുന്നു ദേശീയ വരുമാനത്തിലുണ്ടായ കുറവെങ്കില്‍ കഴിഞ്ഞ വര്‍ഷം 0.2%മാത്രമായി കുറഞ്ഞു. മാത്രമല്ല എല്ലാ മേഖലയും മോശം പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നതെന്ന് പറയാനും സാധിക്കില്ല. ശരാശരി വേതനത്തിന്‍റെ കാര്യത്തില്‍ മുന്നോട്ട് പോയിട്ടുള്ള മേഖലയും ഉണ്ട്. പതിമൂന്ന് മേഖലയില്‍ … Read more

കോര്‍ക്ക് പ്രവാസി അണിയിച്ചോരുക്കുന്ന ‘CPMA കലോത്സവം 2015’

തുമ്പപ്പൂവും തുമ്പി തുള്ളലും ,കൊട്ടും ,കുരവയും ആര്‍പ്പുവിളികളുമായെത്തുന്ന മറ്റൊരോണം കൂടി വരവായി .ഓണാഘോഷ പരിപാടികള്‍ക്ക് മുന്നോടിയായി കഴിവും പ്രതിഭയുമുള്ള കുരുന്നുകളെ കണ്ടെത്തുവാനും ഓണാഘോഷവേദിയില്‍ തടിച്ചു കൂടുന്ന കോര്‍ക്ക് മലയാളികളുടെ മുന്‍പില്‍ തങ്ങളുടെ കഴിവുകള്‍ അവതരിപ്പിക്കുവാനുമായി കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍ കോര്‍ക്കിലെ കുരുന്നുകള്‍ക്കായി അവതരിപ്പിക്കൂന്നു’സി പി എം എ കലോത്സവം2015′ ജൂലൈ 25 ബിഷപ്‌സ്‌ടൌണ്‍ ജി എ എ ഹാളില്‍ വച്ച് നടത്തപ്പെടുന്ന പരിപാടിയില്‍ പ്രസംഗം ,ഡ്രോയിംഗ് ,ക്വിസ് ,ഗ്രൂപ്പ് സോങ്ങ് ,എന്നീയിനങ്ങളിലായാണ് കുട്ടികള്‍ മാറ്റുരക്കുന്നത് .7 … Read more

ന്യൂകാസില്‍ നിന്ന് സജീവമായ ബോംബ് കണ്ടെത്തി…

ഡബ്ലിന്‍: ന്യൂകാസില്‍ രാവിലെ ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് ആര്‍മിയുടെ  ബോംബ്  സ്ക്വാഡെത്തി. ഒരു വീടിന് പുറത്താണ് സ്ഫോടക വസ്തു കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പ്രതിരോധ സേനയെ മേഖലയില്‍ വിന്യസിക്കുകയും ചെയ്തു. എക്സ്പ്ലോസീവ് ഓര്‍ഡന്‍സ് ഡിസ്പോസല്‍ ടീമിനാണ് സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കാനുള്ള ചുമതല.  സമീപപ്രദേശത്ത് ഗതാഗതം നിയന്ത്രിക്കുകയും വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. പുലര്‍ച്ച നാലരക്ക് തന്നെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി.  ബോംബ് സുരക്ഷിതമായ നിലയിലായിരുന്നു കണ്ടെത്തിയത്. ബോംബിന്‍റെ ഭാഗങ്ങള്‍ പരിശോധിക്കുന്നതിനായി കൊണ്ട് പോകുകയും ഇവ സ്ഫോടന … Read more

യുഎച്ച്ഐ പദ്ധതിമാറിയേക്കാം..വരേദ്ക്കര്‍ ബദലുകള്‍ കൂടി പരിഗണിക്കുന്നു

ഡബ്ലിന്‍: യൂണിവേഴ്സല്‍ ഹെല്‍ത്ത് ഇന്‍റുഷറന്‍സിന് മാറ്റം വരുത്തുകയോ ബദലുകള്‍ കൊണ്ടുവരികയോ ചെയ്യാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍.   കഴിഞ്ഞ വര്‍ഷം മുന്‍ ആരോഗ്യമന്ത്രി ജെയിംസ് റെയ് ലിയാണ് യുഎച്ച്ഐ മുന്നോട്ട് വെച്ചതും നടപടികള്‍ ആരംഭിച്ചതും. വരേദ്ക്കര്‍ പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമിത്തിലെന്നാണ് സൂചന. ഇക്കാര്യത്തില്‍ യുഎച്ച്ഐ പിരമിതപ്പെടുത്താനാണ് വരേദ്ക്കറുടെ ശ്രമം. ആശുപത്രി ചെലവ് മാത്രമായി ചുരുക്കുകയും മരുന്നിനും പ്രൈമറി കെയര്‍ സര്‍വീസിനുമുള്ള ചെലവ് യുഎച്ച്ഐക്ക് കീഴില്‍ വേണ്ടെന്നും മന്ത്രി കണക്കാക്കുന്നു.  രാജ്യത്ത് നിലനില്‍ക്കുന്ന ദ്വിദല ആരോഗ്യ സംവിധാനം ഇല്ലാതാക്കുന്നതിനാണ് … Read more

ഡബ്ലിന്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവക മലങ്കര സഭയില്‍ ശ്രദ്ധേയമാകുന്നു

    ഡബ്ലിന്‍ ലൂകനിലുള്ള സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് ഇടവക അപൂര്‍വതകളിലൂടെ വ്യത്യസ്തമാകുന്നു. യുകെ,യുറോപ്പ്,ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട പള്ളികളില്‍ ആദ്യമായി ട്രസ്ടിയായി ഒരു വനിതാ തെരഞ്ഞെടുക്കപ്പെട്ടത്തിന്റെ ആഹ്ലാദത്തിലാണ് സെന്റ് മേരീസ് ദേവാലയം . ഈ ഇടവകയിലെ ശ്രീമതി മേരി ജോസഫ് ആണ് ഈ അപൂര്‍വഭാഗ്യം കൈവരിച്ചത്. 201516 വര്‍ഷത്തേക്കുള്ള പുതിയ മാനേജിംഗ് കമ്മിറ്റിയെ നിശ്ചയിക്കുവാന്‍ വികാരി ഫാ.നൈനാന്‍ കുര്യാക്കോസ് പുളിയായിലിന്റെ അധ്യഷതയില്‍ കൂടിയ പൊതുയോഗത്തിലാണ് ഈ തെരഞ്ഞെടുപ്പു നടന്നത് .രണ്ടു വര്ഷം മുന്‍പ് ഈ ഇടവകയുടെ ട്രസ്ടി … Read more

കവര്‍ച്ചാ സംഘങ്ങളെ സൂക്ഷിക്കുക…ഞെട്ടല്‍ വിട്ടുമാറാതെ വീടൊഴിയാന്‍ തയ്യാറായി പാക്കിസ്ഥാന്‍ ഡ്രൈവര്‍

ഡബ്ലിന്‍: സൂക്ഷിക്കു കവര്‍ച്ചക്കാര്‍ എപ്പോള്‍ വേണമെങ്കിലും ആക്രമിച്ചേക്കാം. ബ്ലഞ്ചാര്‍ഡ്സ് ടൗണിലെ വീട്ടില്‍ വെച്ച് ടാക്സി ട്രൈവറായ പാക്കിസ്ഥാന്‍കാരന്‍ ആക്രമിക്കപ്പെട്ടതോടെ കുടിയേറ്റക്കാര്‍ക്കിടയില്‍ ആശങ്ക ഉടലെടുക്കുകയാണ്. ക്രൂരമായ അക്രമത്തിന് വിധേയനായ പാക്കിസ്ഥാന്‍കാരന് ഒരാഴ്ച്ചയോളമാണ് ആശുപത്രിയില്‍ കഴിയേണ്ടി വന്നിരുന്നത്. ജൂണ്‍ മൂന്നിനായിരുന്നു ഇയാള്‍ വീട്ടില്‍ വെച്ച് ആക്രമിക്കപ്പെട്ടത്. ബേസ്ബോള്‍ ബാറ്റ് കൊണ്ട് തല്ലിചതച്ചശേഷം മോഷ്ടാക്കള്‍ രണ്ടായിരം യൂറോയുമായി കടന്ന് കളഞ്ഞു. ഇദ്ദേഹത്തിന്‍റെ കാറും കൊണ്ട് പോയി. മര്‍ദനത്തെ തുടര്‍ന്ന് എല്ലുകളൊടിയുകയും പരിക്ക് മാറുന്നതിന് സ്റ്റീല്‍ പ്ലേറ്റുകള്‍ ഇടേണ്ടിയും വന്നിരുന്നു.  തലയില്‍ പതിനഞ്ച് … Read more

ലെഡ് പൈപ്പ് മാറ്റിയില്ലെങ്കില്‍ ജല വിതരണം തടയുമെന്ന് മുന്നറിയിപ്പ്

ഡബ്ലിന്‍: ലെഡ് പൈപ്പുകള്‍ മാറ്റി വെച്ചില്ലെങ്കില്‍  ജലവിതരണം തടസപ്പെട്ടേക്കുമെന്ന് മുന്നറിയിപ്പുമായി ഐറിഷ് വാട്ടര്‍. പ്രശ്നം പരിഹരിക്കുന്നത് വരെ ജലവിതരണം തടയുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ ആലോചിക്കുന്നുണ്ട് ഐറിഷ് വാട്ടര്‍ വ്യക്തമാക്കുന്നു. രണ്ട് ലക്ഷം വരുന്ന  ജലവിതരണ കണക്ഷനുകളിലെ ലെഡ് പൈപ്പുകള്‍ മാറ്റുന്നതിന് സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായിട്ടാണ് ഇത്തരം നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചിട്ടുള്ളത്. സ്കൂളുകള്‍  ആശുപത്രികള്‍, പബുകള്‍ തുടങ്ങി എല്ലായിടത്തും ലെഡ് പൈപ്പുകള്‍ മാറ്റേണ്ടതുണ്ട്. 1970വരെ നിര്‍മ്മിച്ച എല്ലാ കെട്ടിടങ്ങളിലും ലെഡ് പൈപ്പാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് കണക്കാക്കുന്നത്. ലെഡ് … Read more

ഡബ്ലിന്‍ യാക്കോബായ പള്ളിയില്‍ അവധിക്കാല മലയാളം ക്ലാസ്സുകള്‍ ജൂലൈ അഞ്ചാം തീയതി ആരംഭിക്കുന്നു

ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ അവധിക്കാല മലയാള ഭാഷാ ക്ലാസ്സുകള്‍ ജൂലൈ അഞ്ചാം തീയതി ആരംഭിക്കുന്നു. കുട്ടികളില്‍ പിറന്ന നാടിനേക്കുറിച്ചുള്ള അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് മലയാളം ക്ലാസ്സുകള്‍ ആരംഭിച്ചിരിക്കുന്നത്. മലയാള ഭാഷാ പ്രാവീണ്യവും പ്രായവും അനുസരിച്ച് മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് ഇടവക ഭാരവാഹികള്‍ അറിയിച്ചു. സ്മിത്ത് ഫീല്‍ഡിലുള്ള സെന്റ് ഗ്രീഗോറിയോസ് പള്ളിയില്‍, ജൂലൈ അഞ്ചാം തീയതി മുതല്‍ ഒന്‍പത് ഞായറാഴ്ച്ചകളില്‍ 12:30 മുതല്‍ 2:00 വരെ യാണ് മലയാളം ക്ലാസ്സുകള്‍ നടത്തുന്നത്. … Read more

നിവിന്‍ പോളിയുടെ ‘പ്രേമം’ അയര്‍ലണ്ടില്‍ ജൂണ്‍ 27 മുതല്‍ പ്രദര്‍ശനം ആരംഭിക്കും

ഡബ്ലിന്‍ :ലോകമാകമാനമുള്ള മലയാളികള്‍ക്കിടയില്‍ പൂത്തുലഞ്ഞ ‘പ്രേമം’ അയര്‍ലണ്ടിലും പൂക്കാലം തീര്‍ക്കാനെത്തുന്നു. മെഗാസ്റ്റാറുകളുടെ സിനിമകള്‍ക്ക് മാത്രമുണ്ടാകുന്ന പ്രേക്ഷകരുടെ തള്ളിക്കയറ്റമാണ് ഇത്തവണ നിവിന്‍ പോളിയുടെ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.ജൂണ്‍ 27,28 തിയതികളിലാണ് ഡബ്ലിനിലെ സാന്‍ട്രിയിലെ ഐ എം സി സിനിമാസില്‍ പ്രേമം പ്രദര്‍ശിപ്പിക്കുന്നത്. ശനി,ഞായര്‍ ദിവസങ്ങളില്‍ രാവിലെ 11.10 നാണ് ഷോ ക്രമീകരിച്ചിരിക്കുന്നത്. ഒരു പക്ഷേ അടുത്തിടെ പ്രവാസികള്‍ ഏറെ കാത്തിരിക്കുന്ന സിനിമ എന്ന ഖ്യാതിയും പ്രേമം നേടിയെടുത്തു കഴിഞ്ഞു.അയര്‍ലണ്ടിലെ ‘പ്രേമ’ത്തിന്റെ വിതരണക്കാരായ മാസ് എന്റ്‌റര്‍റ്റൈന്‍മെന്റ് കഴിഞ്ഞ ദിവസം മുതല്‍ ടിക്കറ്റുകള്‍ … Read more

പ്രത്യേക വാട്ടര്‍ ഓംബുഡ്‌സ്മാന്‍ വേണമെന്ന പ്രതിപക്ഷ ബില്‍ തള്ളി

ഡബ്ലിന്‍: ഐറിഷ് വാട്ടറിനു വേണ്ടി പ്രത്യേക ഓംബുഡ്‌സ്മാന്‍ വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അവതരിപ്പിച്ച ബില്‍ സഭ തള്ളി. ഇന്‍ഡിപെന്‍ഡന്റ് ടിഡി മാറ്റി മക്ഗ്രാത്ത് ആണ് ബില്‍ അവതരിപ്പിച്ചത്. 39 നെതിരേ 65 വോട്ടുകള്‍ക്കാണ് ബില്‍ പരാജയപ്പെട്ടത്. ബില്ലിലെ ശക്തമായി എതിര്‍ത്ത ഭരണപക്ഷം പൊതുജനങ്ങള്‍ക്ക് ഐറിഷ് വാട്ടറിനെതിരായ പരാതികള്‍ എനര്‍ജി റഗുലേഷന്‍ കമ്മീഷനു മുന്നില്‍ സമര്‍പ്പിക്കാവുന്ന സംവിധാനം നിലനില്‍ക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. -എജെ-