അയര്‍ലണ്ടിലേക്ക് പോപ്പിന്റെ വരവിനുള്ള മുന്നൊരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്

ഡബ്ലിന്‍: ആഗോള കുടുംബ സംഗമത്തില്‍ പങ്കെടുക്കാനെത്തുന്ന പോപ്പിന്റെ വരവിന് ഔദ്യോഗിക തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. ഓഗസ്റ്റ് മാസത്തില്‍ അയര്‍ലണ്ടിലെത്തുന്ന മാര്‍പ്പാപ്പയ്ക്ക് ഗംഭീര സ്വീകരണമൊരുക്കാന്‍ കത്തോലിക്കാ സഭാ നേതൃത്വത്തിന്റെ തയ്യാറെടുപ്പുകളും അവസാന ഘട്ടത്തിലേക്കടുക്കുന്നു. ആഗോള കുടുംബ സംഗമത്തിന്റെ പ്രധാന വേദിയായ ഡബ്ലിനില്‍ അയര്‍ലണ്ടുകാരെ സംബോധന ചെയ്യാന്‍ എത്തുന്ന പോപ്പ് കോര്‍ക്കിലും സന്ദര്‍ശനം നടത്തുമെന്നാണ് അറിവ്. യൂറോപ്പില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ മാര്‍പ്പാപ്പയ്ക്ക് ഉയര്‍ന്ന സംരക്ഷണം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. അയര്‍ലണ്ടിലേക്കുള്ള പോപ്പിന്റെ സന്ദര്‍ശനത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും ഉടന്‍ … Read more

തിരുവനന്തപുരത്ത് അയര്‍ലണ്ട് വനിതയുടെ തിരോധാനം: അന്വേഷണം ആവശ്യപ്പെട്ട് സഹോദരി കോടതിയിലേക്ക്

തിരുവനന്തപുരത്ത് വച്ച് അയര്‍ലണ്ട് സ്വദേശിനിയെ കാണാതായ സംഭവത്തില്‍ ശക്തമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് യുവതിയുടെ സഹോദരി കോടതിയിലേക്ക്. ഡബ്ലിന്‍ സ്വദേശിനി ലീഗയെയാണ് കണാതായിരിക്കുന്നത്. യുവതിയെ കണാതായി രണ്ടാഴ്ച പിന്നിട്ടിട്ടും അന്വേഷണത്തില്‍ പുരോഗതിയുണ്ടാകാത്തിനാലാണ് ഒപ്പമുണ്ടായിരുന്ന സഹോദരി ഇല്‍സ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ഡിജിപിക്ക് അടക്കം ഇതിനകം ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ മാസം 14 നാണ് പോത്തന്‍കോട്ട് ആയുര്‍വേദ ചികിത്സയ്ക്കായി എത്തിയ ലീഗയെ കാണാതാകുന്നത്. ഭര്‍ത്താവിനും സഹോദരിക്കുമൊപ്പമായിരുന്നു ലീഗ ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് ചികിത്സ പുരോഗമിക്കുന്നതിനിടെയാണ് കാണാതാകുന്നത്. പാസ്പോര്‍ട്ട് അടക്കമുള്ള രേഖകളെല്ലാം … Read more

അയര്‍ലണ്ടില്‍ കഴിഞ്ഞ വര്‍ഷം നടന്ന അവയവ മാറ്റ ശസ്ത്രക്രീയ സര്‍വകാല റിക്കോര്‍ഡിലേക്ക്

ഡബ്ലിന്‍: കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ അവയവ മാറ്റ ശസ്ത്രക്രീയ നടന്നത് 2017-ല്‍. ഐറിഷ് കിഡ്നി അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 311 അവയവമാറ്റ ശാസ്ത്രക്രീയകള്‍ അയര്‍ലന്‍ഡ് ആശുപത്രികളില്‍ നടന്നു. 2016-നെ അപേക്ഷിച്ച് അവയവങ്ങള്‍ ദാനം ചെയ്യാന്‍ എത്തുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവ് ആണ് രേഖപ്പെടുത്തിയത്. ബ്യുമോണ്ട് ആശുപത്രിയിലെ നാഷണല്‍ റെനാള്‍ ട്രാന്‍സ്പ്ലാന്റ് സര്‍വീസ് 192 വൃക്ക മാറ്റല്‍ ശാസ്ത്രക്രീയകളാണ് നടത്തിയത്. സെന്റ്. വിന്‍സെന്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ നാഷണല്‍ ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍വീസിലൂടെ 62 … Read more

ഡബ്ലിന്‍ ബൈക്കിന് നഗരത്തില്‍ 4 പുതിയ സ്റ്റേഷനുകള്‍

ഡബ്ലിന്‍: ബൈക്ക് ഷെയറിങ് സംവിധാനമായ ഡബ്ലിന്‍ ബൈക്കിന് തലസ്ഥാന നഗരിയില്‍ 4 പുതിയ സ്റ്റേഷനുകള്‍ ആരംഭിച്ചു. സ്മിത്ത് ഫീല്‍ഡില്‍ ആദ്യ സ്റ്റേഷന്റെ ഉത്ഘാടന കര്‍മ്മം ഇന്ന് നിര്‍വഹിക്കപ്പെട്ടു. മറ്റു 3 സ്റ്റേഷനുകള്‍ നഗരത്തിന്റെ 3 ഭാഗങ്ങളിലായും പ്രവര്‍ത്തനം ആരംഭിച്ചു. അടുത്ത മാസം ആവുന്നതോടെ ഡബ്ലിന്‍ നഗരത്തില്‍ മൊത്തം 15 പുതിയ സ്റ്റേഷനുകള്‍ ആരംഭിക്കാനാണ് പദ്ധതി. ഡബ്ലിന്‍ മേയര്‍ മൈക്കല്‍ മേക് ഡബ്ലിന്‍ ബൈക്കിന്റെ ഔപചാരികമായ ഉത്ഘാടനം നിര്‍വ്വഹിച്ചു. വാടക നിരക്കില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഡബ്ലിന്‍ ബൈക്ക് സ്വദേശിയര്‍ക്കും … Read more

എച്ച്.എസ്.ഇ നേഴ്‌സിങ് റിക്രൂട്‌മെന്റുകള്‍ കുറക്കുന്നു: വിശദീകരണം തേടി ഐ.എന്‍.എം.ഒ

ഡബ്ലിന്‍: കഴിഞ്ഞ 4 വര്‍ഷം കൊണ്ട് എച്ച്.എസ്.ഇ യുടെ നേഴ്‌സിങ് റിക്രൂട്‌മെന്റുകള്‍ വ്യാപകമായി കുറയുന്നു. എന്നാല്‍ അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ പോസ്റ്റുകളില്‍ നിയമനം ക്രമാതീതമായി വര്‍ധിക്കുകയും ചെയ്തു. 2014 ഡിസംബര്‍ മുതല്‍ 2603 അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരെ നിയമിച്ചപ്പോള്‍ വെറും 54 സ്റ്റാഫ് നേഴ്സ് റിക്രൂട്‌മെന്റ് മാത്രമാണ് നടന്നത്. ആശുപത്രി തിരക്കുകള്‍ വര്‍ധിച്ചുവരുന്നതിന്റെ പ്രധാന കാരണം നേഴ്സുമാരുടെ എണ്ണത്തില്‍ ഉണ്ടായ കുറവ് ആണെന്ന് ആരോഗ്യ സംഘടനകള്‍ പലവട്ടം ചൂണ്ടിക്കാട്ടിയിട്ടും എച്ച്.എസ്.ഇ നടപടി എടുക്കാത്തതിന് പ്രതിഷേധം ഉയര്‍ന്നിരുന്നു. ആരോഗ്യ വകുപ്പിന്റെ നടപടിയില്‍ … Read more

ഗാര്‍ഡയുടെ സേവനം ലഭ്യമല്ലാത്ത 43 സ്റ്റേഷന്‍ പരിധികളില്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു

ഡബ്ലിന്‍: ഗാര്‍ഡയുടെ സേവനം ലഭ്യമല്ലാത്ത 43 സ്റ്റേഷനുകള്‍ അയര്‍ലണ്ടില്‍ നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കോര്‍ക്ക്, ഡോനിഗല്‍, മായോ, ഗാല്‍വേ, കില്‍കെന്നി, ടിപ്പരേറി എന്നിവിടങ്ങളില്‍ സ്ഥിരമായ ഗാര്‍ഡ സ്റ്റേഷനുകളില്‍ ചിലത് എടുത്തുകളഞ്ഞിരുന്നു. പോലീസിന്റെ സാന്നിധ്യം ഇല്ലാത്ത പ്രദേശങ്ങള്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി ചില സര്‍വേകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പെര്‍മനന്റ് ഗാര്‍ഡ സ്റ്റേഷന്‍ പദവി നഷ്ടപ്പെട്ട പ്രദേശങ്ങളിലാണ് കൂടുതലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇവിടെ മദ്യം, മയക്കുമരുന്നുകള്‍ തുടങ്ങിയ ലഹരിവസ്തുക്കളുടെ വിപണനം നിയന്ത്രങ്ങളില്ലാതെ നടക്കുന്നതായും സമീപവാസികള്‍ പരാതിപ്പെടുന്നു. വാഹന മോഷണ പരമ്പരകളും … Read more

ലീപ് കാര്‍ഡ് ഡിസ്‌കൗണ്ടില്‍ നിന്നും വടക്കന്‍ കോര്‍ക്കുകാരെ ഒഴിവാക്കിയതില്‍ വ്യാപക പ്രതിഷേധം

കോര്‍ക്ക്: കോര്‍ക്ക് നഗരത്തില്‍ സ്ഥിരം യാത്രക്കാരായ വടക്കന്‍ കോര്‍ക്കുകാര്‍ക്ക് ലീപ് കാര്‍ഡ് ഡിസ്‌കൗണ്ട് നല്‍കാത്തതില്‍ പരാതി. ഒരു പ്രത്യക പ്രദേശത്തെ ആളുകളെ ഇതില്‍ നിന്നും ഒഴിവാക്കിയതില്‍ കൗണ്ടി കൗണ്‍സിലര്‍മാര്‍ റെയില്‍വേയ്ക്കും, നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്കും പരാതി നല്‍കി. ഇന്റര്‍സിറ്റി റൂട്ട് ആയ കോര്‍ക്ക്-മാലോ ലൈന്‍ കോര്‍ക്ക് കമ്മ്യുട്ടര്‍ നെറ്റ്വര്‍ക്കിന്റെ ഭാഗമായിരുന്നിട്ടും ഈ പ്രദേശത്തുള്ളവര്‍ക്ക് ലീപ് കാര്‍ഡ് ആനുകൂല്യം ലഭ്യമല്ല. ചില പ്രാദേശിക അതിര്‍വരമ്പുകള്‍ മുന്‍ നിര്‍ത്തി റെയില്‍ നെറ്റ് വര്‍ക്കിന് ലീപ് കാര്‍ഡ് സൗജന്യം പുനഃപരിശോധിച്ച് അര്‍ഹരായ … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ യുവജന ധ്യാനത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ എല്ലാ വര്‍ഷവും വലിയ ആഴ്ചയില്‍ നടത്തി വരുന്ന വചന പ്രഘോഷണ ശുശ്രുഷയും വിശുദ്ധവാര തിരുക്കര്‍മ്മങ്ങളും യുവജന ധ്യാനവും 2018 മാര്‍ച്ച് 29, 30, 31 തീയ്യതികളില്‍ (പെസഹ വ്യാഴം, ദു:ഖവെള്ളി, ദു:ഖശനി) എന്നീ ദിവസങ്ങളില്‍ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടും. യുവജന ധ്യാനത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ www.syromalabar.ie  എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പാരിഷ് മാനേജ്മന്റ് സിസ്റ്റം ( … Read more

കെ.ബി.സി ഓള്‍ അയര്‍ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആവേശമായി

ഡബ്ലിന്‍ : കേരള ബാഡ്മിന്റണ്‍ ക്ലബ് (കെ. ബി. സി) സംഘടിപ്പിച്ച നാലാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു. പോപ്പിന്റ്റററി കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടന്ന ടൂര്‍ണമെന്റില്‍ 3 വിഭാഗങ്ങളിലായി അയര്‍ലണ്ടിലെ പ്രമുഖരായ 30 ല്‍ പരം ടീമുകള്‍ പങ്കെടുത്തു. വിജയികള്‍: Irish League 35 Winners Rogyl and Binson. Runner up Philipson and Karthik from Belfast Irish League 68 Winners Philipson and Karthik from Belfast. Runner up Sabu … Read more

ഈസ്റ്റര്‍ മഴയില്‍ കുതിരുമോ? ബുധനാഴ്ച മുതല്‍ വീണ്ടും കാലാവസ്ഥാ മുന്നറിയിപ്പ്: ഊഷ്മാവ് മനസ്സ് 2 ഡിഗ്രിയിലേക്ക്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കാലാവസ്ഥാ പ്രതിസന്ധികളില്ലാതെ ഒരാഴ്ച പിന്നിടുമ്പോള്‍ ഈസ്റ്ററില്‍ രാജ്യത്ത് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് മെറ്റ് ഏറാന്‍. നിലവില്‍ 11 ഡിഗ്രി വരെ ഉയര്‍ന്ന താപനില ബുധനാഴ്ച വീണ്ടും താഴും. കനത്ത മഞ്ഞുവീഴ്ചക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ദുഃഖവെള്ളി ദിവസം വന്നെത്തുമ്പോഴേക്കും താപനില മൈനസ് 2 ഡിഗ്രി വരെ എത്തിച്ചേര്‍ന്നേക്കുമെന്ന് മെറ്റ് ഏറാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്കന്‍ കൗണ്ടികളെ ആയിരിക്കും കാലാവസ്ഥാ മാറ്റം പ്രതികൂലമായി ബാധിക്കുന്നത്. തണുപ്പിനും മഴക്കും ഒപ്പം ശക്തമായ കാറ്റടിക്കുമെന്ന സൂചനയാണ് കലസ്ഥാ കേന്ദ്രങ്ങളില്‍ നിന്നും … Read more