കരിപ്പൂര്‍ വെടിവയ്പ്: ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെടിവയ്പ് നടത്തിയതു ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരാണെന്ന് ആഭ്യന്തരവകുപ്പിനു രഹസ്യാന്വേഷണ ബ്യൂറോ റിപ്പോര്‍ട്ട് നല്‍കി. സിഐഎസ്എഫും സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ജീവനക്കാരുടെ ഭാഗത്തു നിന്നുള്ള നിസഹകരണമാണു വെടിവയ്പിനു കാരണമായ സംഭവങ്ങളിലേക്കു നയിച്ചതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ തോക്ക് പിടിച്ചു വാങ്ങിയാണു വെടിവച്ചത്. സുരക്ഷാ പരിശോധനകള്‍ക്കു വിമാനത്താവള ജീവനക്കാര്‍ സഹകരിക്കാറില്ലെന്നും സിഐഎസ്എഫ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മൂന്നു വിമാനത്താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആഭ്യന്തവകുപ്പ് പ്രത്യേകം യോഗം വിളിച്ചു … Read more

യോഗയോട് എതിര്‍പ്പില്ല,ദിനാചരണം ഞായറാഴ്ചയാക്കിയതില്‍ ആശങ്ക കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്കാ ബാവ

തിരുവനന്തപുരം: യോഗയോട് എതിര്‍പ്പില്ലെങ്കിലും ദിനാചരണം ഞായറാഴ്ചയാക്കിയതില്‍ ആശങ്കയുണ്ടെന്ന് കെ.സി.ബി.സി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്കാ ബാവ. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരെ ആശങ്ക അറിയിക്കും. ഭാവിയില്‍ സര്‍ക്കാര്‍ പരിപാടികള്‍ ഞായറാഴ്ചകളില്‍ നടത്തുന്നത് ഒഴിവാക്കണം. െ്രെകസ്തവരുടെ പ്രാര്‍ത്ഥനാ ദിനത്തില്‍ സര്‍ക്കാര്‍ പരിപാടി നടത്തുന്നതിനോട് യോജിക്കുന്നില്ലെന്നും മാര്‍ ക്ലിമീസ് പറഞ്ഞു. ഈ മാസം 21നാണ് രാജ്യാന്തര തലത്തില്‍ യോഗദിനം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ സ്‌കൂളുകളിലും മറ്റും യോഗ സംഘടിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. യോഗ ആചരണം നിര്‍ബന്ധിതമാക്കുന്നതിനെതിരെ വിവിധ മുസ്ലീം … Read more

കരിപ്പൂരില്‍ വിമാനമിറങ്ങി തുടങ്ങി…

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്‍ വെടിയേറ്റുമരിച്ച സംഭവത്തെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ അയയുന്നു. കഴിഞ്ഞ പത്തു മണിക്കൂറോളമായി പ്രവര്‍ത്തനം സ്തംഭിച്ചിരുന്ന വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഇറങ്ങിത്തുടങ്ങി. ഇന്നലെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 15 ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിഐഎസ്എഫ് ജവാന്മാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് എസ് എസ് യാദവ് എന്ന സിഐഎസ്എഫ് ജവാന്‍ വെടിയേറ്റു മരിച്ചത്. രണ്ടു പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിനുശേഷം വിമാനത്താവളത്തില്‍ അക്രമം അരങ്ങേറിയിരുന്നു. യാത്രക്കാര്‍ക്കുനേരെപോലും ആക്രമണമുണ്ടായി. ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ റണ്‍വേ ഉപരോധിച്ചതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം … Read more

പോലീസുകാരന്റെ മുമ്പില്‍ ആക്രോശിച്ചു നില്‍ക്കുന്ന വനിതാ മെമ്പറുടെ ചിത്രം വൈറലാകുന്നു

  അഞ്ചല്‍: സമരത്തിനിടെ വനിതാ മെമ്പറുടെ മുന്നില്‍ വീണുപോയ പോലീസുകാരന്റെ ചിത്രം സിനിമ ഡയലോഗിന്റെ അകമ്പടിയോടെ ഫേസ്ബുക്കില്‍ വൈറലാകുന്നു. കൊല്ലം കളക്ടറേറ്റിനു മുന്നില്‍ നടന്ന ഡിവൈഎഫ്‌ഐ മാര്‍ച്ചിനിടെ സമരക്കാരെ നിയന്ത്രിക്കാനെത്തിയ പോലീസുകാരന്‍ നടുറോഡില്‍ വീഴുന്ന ചിത്രമാണിത്. പോലീസുകാരന്‍ വീഴുന്നതിനു സമീപം ആക്രോശിച്ചു നില്‍ക്കുന്ന വനിതയെയും കാണാം. കൊല്ലം ജില്ലയിലെ അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മെമ്പറായ രഞ്ജു സുരേഷ് ആണു ചിത്രത്തിലുള്ളത്. സമരത്തിനിടയിലെ തിക്കിലും തിരക്കിലും പെട്ട് പോലീസുകാരന്‍ നിലത്തുവീണപ്പോള്‍ സംഭവത്തിനു ദൃക്‌സാക്ഷിയായ ഒരാള്‍ രംഗം മൊബൈലില്‍ പകര്‍ത്തി. … Read more

വിഴിഞ്ഞം പദ്ധതി:എന്തു പഴിയും കേള്‍ക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് എന്തു പഴിയും കേള്‍ക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിവാദങ്ങളില്‍ കുടുങ്ങി വളരെയേറെ നഷ്ടങ്ങള്‍ ഉണ്ടായ സംസ്ഥാനമാണ് കേരളം. ഇനി ആ നഷ്ടങ്ങള്‍ പാടില്ല എന്ന ചിന്തയാണ് പുതിയ തലമുറയ്ക്ക്. അവരോടു നീതി പുലര്‍ത്തണം എന്ന ചിന്തയാണ് കേരളത്തിന്റെ ഈ സ്വപ്ന പദ്ധതി സാക്ഷാത്കരിക്കാന്‍ സര്‍ക്കാരിന് ശക്തി പകരുന്നത്. ജനങ്ങള്‍ക്ക് ആവശ്യം റിസള്‍ട്ട് ആണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അദാനി ഗ്രൂപ്പിന്റെ ഡയറക്ടര്‍ ബോര്‍ഡ് ഗവണ്‍മെന്റിന് അയച്ച ശുപാര്‍ശ തത്വത്തില്‍ … Read more

ബാര്‍ കോഴ…മന്ത്രി കെ. ബാബുവിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ്

കൊച്ചി: ബാര്‍ ലൈസന്‍സ് ഫീസ് മുപ്പത് ലക്ഷം രൂപയായി ഉയര്‍ത്താതിരിക്കാന്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിന് പത്ത് കോടി രൂപ കോഴ നല്‍കിയതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് ത്വരിത പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിജിലന്‍സ് എസ്.പി: കെ.എം.ആന്റണിയാണ് റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണത്തിന്റെ അവസാന ഘട്ടത്തില്‍ മന്ത്രി ബാബുവില്‍നിന്ന് കഴിഞ്ഞ വ്യാഴാഴ്ച വിജിലന്‍സ് മൊഴിയെടുത്തിരുന്നു. മന്ത്രിക്ക് പത്തുകോടി രൂപ കൊടുത്തെന്നും മന്ത്രിയുടെ ഓഫീസില്‍ വച്ചാണ് തുക കൈമാറിയതെന്നുമായിരുന്നു ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് … Read more

വിഴിഞ്ഞം അദാനിക്ക് നല്‍കാന്‍ മന്ത്രി സഭായോഗ തീരുമാനം

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിനുള്ള കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അരുവിക്കര ഉപതിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതിയോടെ പിന്നീട് മാത്രമെ ഇതു സംബന്ധിച്ച പ്രഖ്യാപനം സര്‍ക്കാര്‍ നടത്തുകയുള്ളൂ. മന്ത്രിസഭയുടെ അനുമതി ലഭിച്ചതോടെ അദാനിക്ക് ലെറ്റര്‍ ഒഫ് അവാര്‍ഡ് കൈമാറും. അതിനു ശേഷം പദ്ധതി നടത്തിപ്പിന് നോഡല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം (സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍) രൂപീകരിക്കും. ഇപ്പോള്‍ കരാര്‍ ഒപ്പിട്ടാല്‍ പദ്ധതിയുടെ രൂപരേഖയ്ക്ക് അന്തിമരൂപം നല്‍കല്‍ അടക്കമുള്ള … Read more

വിദ്യാര്‍ഥികളുടെ സൗജന്യ യാത്ര റദ്ദാക്കിയെന്നു കെഎസ്ആര്‍ടിസി; ഇല്ലെന്നു മന്ത്രി

  തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ഥികളുടെ സൗജന്യ യാത്ര റദ്ദാക്കി. നാളെ മുതല്‍ വിദ്യാര്‍ഥികള്‍ക്കു കണ്‍സെഷന്‍ ടിക്കറ്റ് എടുക്കണമെന്നു കെഎസ്ആര്‍ടിസി അറിയിച്ചു. എന്നാല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കു സൗജന്യ യാത്ര റദ്ദാക്കിയിട്ടില്ലെന്നു ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പ്ലസ്ടുവരെയുള്ള വിദ്യാര്‍ഥികള്‍ക്കാണു സൗജന്യ യാത്ര നല്‍കിവന്നിരുന്നത്. ഇതു റദ്ദാക്കിയതോടെ 2014 ജനുവരിയിലെ സ്ഥിതി പുനഃസ്ഥാപിക്കപ്പെടും. കെഎസ്ആര്‍ടിസിയുടെ നഷ്ടം കണക്കിലെടുത്താണു തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച ഗതാഗത വകുപ്പാണു വിദ്യാര്‍ഥികളുടെ യാത്രാസൗജന്യം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. കെഎസ്ആര്‍ടിസിയില്‍ 2014 ജനുവരിയിലുള്ള … Read more

ഭൂമി തട്ടിപ്പ്:സലിംരാജിന് ജാമ്യം, ഒരു കരാറിലും ഒപ്പിട്ടിട്ടില്ലെന്നു സലിംരാജ്

  തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് അടക്കമുള്ള ഏഴു പ്രതികള്‍ക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം സിബിഐ കോടതിയാണു പ്രതികള്‍ക്കു ജാമ്യം അനുവദിച്ചത്. 50,000 രൂപ വീതമുള്ള രണ്ട് ആള്‍ജാമ്യങ്ങളും തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുതെന്ന നിര്‍ദേശവും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന ഉത്തരവും പ്രതികള്‍ക്കു കോടതി നല്കിയിട്ടുണ്ട്. ഇതോടൊപ്പം എല്ലാ ശനിയാഴ്ചയും കൊച്ചിയിലെ സിബിഐ ഓഫീസില്‍ പ്രതികള്‍ ഹാജരാകണമെന്നും കോടതി ജാമ്യം നല്കി ഉത്തരവിട്ടു. ഉന്നതബന്ധമുള്ള സലിംരാജ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കു … Read more

യോഗാ പരിശീലനത്തെ ലീഗ് എതിര്‍ക്കും: ഇ.ടി. മുഹമ്മദ് ബഷീര്‍

  മലപ്പുറം: നിര്‍ബന്ധിത യോഗാ പരിശീലനത്തെ മുസ്‌ലീം ലീഗ് എതിര്‍ക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍. കേന്ദ്ര സര്‍ക്കാര്‍ മതപരമായ അജന്‍ഡയാണു യോഗ നിര്‍ബന്ധമായി സ്‌കൂളുകളില്‍ പരിശീലിപ്പിക്കണമെന്നതിലൂടെ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മതേതരത്വത്തിന്റെ അടിത്തറ തകര്‍ക്കാനുള്ള ശ്രമമാണു കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ ആരോപിച്ചു. സ്‌കൂളുകളില്‍ പാഠ്യപദ്ധതിയുടെ ഭാഗമായി ഇനി മുതല്‍ യോഗയും സൂര്യനമസ്‌കാരവും ഏര്‍പ്പെടുത്താനുള്ള നടപടികളാണു കേന്ദ്രം സ്വീകരിച്ചുവരുന്നത്. ജൂണ്‍ 21-നു അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നതിന്റെ മുന്നോടിയായാണ് ഇത്തരം നടപടികള്‍ക്കു കേന്ദ്രം തുടക്കംകുറിച്ചിരിക്കുന്നത്. … Read more