അബോര്‍ഷന്‍ വിഷയത്തില്‍ തുറന്നടിച്ച് അയര്‍ലന്‍ഡ് ആര്‍ച്ച്ബിഷപ് എമോണ്‍ മാര്‍ട്ടിന്‍

ഡബ്ലിന്‍: രാജ്യത്ത് ഈ വര്‍ഷം നടക്കാനിരിക്കുന്ന അബോര്‍ഷന്‍ റഫറണ്ടത്തിനെതിരെ മൗനം വെടിഞ്ഞ് ഓള്‍ അയര്‍ലന്‍ഡ് ആര്‍ച്ച് ബിഷപ്പ്. 12 ആഴ്ച വരെ നിയന്ത്രണങ്ങളില്ലാതെ ഗര്‍ഭഛിദ്രം അനുവദിക്കുന്ന ബില്ലിന് കഴിഞ്ഞ മാസം മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരുന്നു. സഭാ വിശ്വാസികളോട് ഈ നിയമത്തിന്റെ ദോഷഫലങ്ങള്‍ എടുത്തു പറയുകയാണ് ആര്‍ച്ച് ബിഷപ് എമോണ്‍ മാര്‍ട്ടിന്‍. ഗര്‍ഭത്തില്‍ കിടക്കുന്ന മനുഷ്യ ജീവനും തുല്യ പ്രാധാന്യം നല്‍കണമെന്നാണ് ബിഷപ്പിന്റെ അഭിപ്രായം. എട്ടാം ഭരണഘടനാ ഭേദഗതി എടുത്തുമാറ്റപ്പെടുമ്പോള്‍ നിയന്ത്രണങ്ങള്‍ ഒന്നും ഇല്ലാതെ മനുഷ്യ ജീവനുകള്‍ കുരുതികൊടുക്കപ്പെടുകയാണെന്നും … Read more

എനര്‍ജി ഡ്രിങ്കുകളില്‍ മാരക വിഷവസ്തുക്കളുടെ സാന്നിധ്യം: ജോലിത്തിരക്ക് മൂലം ആഴ്ചകള്‍ എനര്‍ജിഡ്രിങ്ക് ഉപയോഗിച്ച ആള്‍ ഗുരുതരാവസ്ഥയില്‍

ഡബ്ലിന്‍: ജോലിത്തിരക്ക് മൂലം 3 ആഴ്ച തുടര്‍ച്ചയായി എനര്‍ജി ഡ്രിങ്ക് ഉപയോഗിച്ച ആള്‍ക്ക് ഗുരുതരമായ രോഗം സ്ഥിരീകരിച്ചു. ഭക്ഷണം കഴിക്കാന്‍ സമയമില്ലാത്തതിനാല്‍ നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന 50 വയസ്സുകാരനായ ഐറിഷുകാരനാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. ഇയാള്‍ ദിനംപ്രതി 4 മുതല്‍ 5 കുപ്പി വേറെ എനര്‍ജി ഡ്രിങ്ക് ഉപയോഗിച്ചതായി കണ്ടെത്തി. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ശാരീരിക അവശതകള്‍ പ്രകടിപ്പിച്ച ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അടിവയറ്റില്‍ ശക്തമായ വേദന, ഛര്‍ദ്ദി, തലചുറ്റല്‍ തുടങ്ങിയ അസ്വസ്ഥതകളില്‍ ആരംഭിച്ച് പിന്നീട് ഇദ്ദേഹം അബോധാവസ്ഥയില്‍ … Read more

ഗര്‍ഭിണിയായ ജീവനക്കാരിയെ അമിതജോലി ചെയ്യിച്ചു: സൂപ്പര്‍മാര്‍ക്കറ്റ് ഉടമ 18000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

ഡബ്ലിന്‍: ഗര്‍ഭിണിയായ ജീവനക്കാരിയോട് പക്ഷപാതപരമായി പെരുമാറിയ തൊഴിലുടമ നഷ്ടപരിഹാരം നല്‍കാന്‍ ലബോര്‍ കോടതി ഉത്തരവ്. കില്‍ഡയറിലെ Clelands supermarket Ltd ലെ ജീവനക്കാരിയായ കരോലിന പൊസ്ലാജ്‌കോ യുടെ വാദം അംഗീകരിച്ച കോടതി തൊഴിലുടമ നഷ്ടപരിഹാരമായി 18000 യൂറോ നല്‍കാന്‍ ഉത്തരവിറക്കി. 2014 എല്‍ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച സമയത്താണ് കരോലിനക്ക് തൊഴിലുടമയില്‍ നിന്നും മോശമായ അനുഭവം നേരിടേണ്ടി വന്നത്. ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ കുറിപ്പ് തന്റെ മേലുദ്യോഗസ്ഥന് സമര്‍പ്പിച്ചത് മുതലാണ് തൊഴിലുടമ കരോലീനയോടു പക്ഷപാതപരമായി ഇടപെട്ടു … Read more

ഓസി ഫ്‌ലൂ: 50 വര്‍ഷത്തിന് ശേഷം രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി; പന്നിപ്പനിയും സ്ഥിരീകരിച്ചു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പടര്‍ന്നുപിടിക്കുന്ന ഓസി ഫ്‌ലൂ ബാധക്കെതിരെ ശക്തമായ പ്രതിരോധമാര്‍ഗ്ഗം സ്വീകരിക്കണെമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. വിന്റര്‍ ഫ്‌ലൂ എന്നതിലുപരി അതിസങ്കീര്‍ണമായ പനി ബാധയാണിത്. H3N2 വൈറസ് പരത്തുന്ന ഈ പനി അയര്‍ലണ്ടില്‍ 10-ല്‍ അധികം മരണങ്ങള്‍ക്ക് നേരിട്ട് കാരണമായി മാറി. മാരകമായ ഓസി ഫ്‌ലുവിനൊപ്പം പന്നിപ്പനി ബാധയും അയര്‍ലണ്ടില്‍ സ്ഥിരീകരിച്ചു. ഓസ്ട്രേലിയയില്‍ രണ്ടുലക്ഷത്തില്പരം പേര്‍ക്ക് ബാധിച്ച ഈ പനി 300 പേരുടെ ജീവന്‍ എടുത്തിരുന്നു. ഗര്‍ഭിണികള്‍, 65 വയസ്സിന് മുകളിലുള്ളവര്‍ എന്നിവരെയാണ് പ്രധാനമായും പനി ബാധിക്കുന്നത്. ശരീരത്തിന്റെ … Read more

‘ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ 2018’ ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കും.

ലിമെറിക്ക് :ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈ വര്‍ഷം ലിമെറിക്ക്, പാട്രിക്‌സ്‌വെല്‍, റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വച്ച് ഓഗസ്റ്റ് 31,സെപ്റ്റംബര്‍ 1,2 തീയതികളില്‍ (വെള്ളി ശനി ഞായര്‍)നടക്കും.അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലുള്ള സെഹിയോന്‍ ടീമാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ നയിക്കുന്നത്.മൂന്ന് ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് സമയം. കുട്ടികള്‍ക്കുള്ള ധ്യാനം,സ്പിരിച്ച്വല്‍ ഷെറിങ്, എന്നിവ സെഹിയോന്‍ … Read more

അയര്‍ലണ്ട് മലയാളികള്‍ മനോജിന് അന്തിമോപചാരം അര്‍പ്പിച്ചു; ഇന്ന് 2 മുതല്‍ ഫ്യുണറല്‍ ഹോമില്‍ പൊതുദര്‍ശനം

ഡബ്ലിന്‍:ആകസ്മികമായ മരണം മൂലം സ്വര്‍ഗ്ഗീയ പിതാവിന്റെ തിരുസന്നിധിയിലേക്ക് യാത്രയായ കില്‍ഡയര്‍ കൗണ്ടിയിലെ കില്‍കോക്ക് മലയാളി കോട്ടയം പാമ്പാടി കൂരോപ്പട പാറയില്‍ പുത്തന്‍ പുരക്കല്‍ വര്‍ഗ്ഗീസ് സക്കറിയയുടെ മകന്‍ മനോജ് സക്കറിയയുടെ(47) മരണാനന്തര പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍ പങ്കെടുക്കുവാനും മനോജിന് അന്തിമോപചാരം അര്‍പ്പിക്കുന്നതിനുമായി അയര്‍ലണ്ട് മലയാളികള്‍ ബുധനാഴ്ച കില്‍കോക്കില്‍ ഒത്തുചേര്‍ന്നു. ബുധനാഴ്ച വൈകിട്ട് 5 മുതല്‍ St . Coca’s church , Kilcock, co. Kildare ല്‍ നടത്തപ്പെട്ട പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ഹെവന്‍ലി ഫീസ്റ്റ് ചര്‍ച്ച് നേതൃത്വം നല്‍കി.അയര്‍ലണ്ടിലെ … Read more

അയര്‍ലണ്ടില്‍ ഐ.എസ് ഭീകരാക്രണമെന്ന് സംശയം: 3 പേര്‍ക്ക് കുത്തേറ്റു; മരിച്ചവരില്‍ ഒരാള്‍ ഏഷ്യന്‍ വംശജന്‍

ഡബ്ലിന്‍: Dundalk-ല്‍ ഇന്നലെ നടന്ന ആക്രമണത്തിന് തീവ്രവാദ ബന്ധം ഉണ്ടെന്ന് സംശയിക്കപ്പെടുന്നു. പ്രകോപനങ്ങളൊന്നും ഇല്ലാതെ വഴിയാത്രക്കാരായ 3 പേരെ ഈജിപ്ഷ്യന്‍ വംശജന്‍ പകല്‍ സമയത്ത് കുത്തി മലര്‍ത്തുകയായിരുന്നു. ആക്രമിക്കപെട്ടവരില്‍ ഏഷ്യന്‍ വംശജനായ ഒരാള്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു. Dundalk-ല്‍ അവന്യൂ റോഡിലൂടെ നടന്നു പോവുകയായിരുന്ന ജപ്പാന്‍കാരന് പുറകില്‍ നിന്നും കുത്ത് ഏല്‍ക്കുകയായിരുന്നു. തുടര്‍ന്ന് സമാനമായ സംഭവങ്ങള്‍ Coes റോഡിലും സീ ടൌണ്‍ പാലസ് റോഡിലും ആവര്‍ത്തിക്കപ്പെട്ടു. രണ്ടാമത്തെ രണ്ടു സംഭവങ്ങള്‍ക്കും അക്രമി ഉപയോഗിച്ചത് ഇരുമ്പ് ദണ്ഡ് ആയിരുന്നു. ഇവര്‍ … Read more

പടിഞ്ഞാറന്‍ ഡബ്ലിനില്‍ മലയാളികള്‍ ഉള്‍പ്പെടെ പ്രവാസികള്‍ ഭീതിയില്‍…

ഡബ്ലിന്‍: പടിഞ്ഞാറന്‍ ഡബ്ലിനില്‍ ആസൂത്രിതമായ ആക്രമണങ്ങള്‍ പതിവാകുന്നു. രാത്രിയിലും മറ്റും ഒറ്റപ്പെട്ട സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുന്നത് ഏറെ അപകടം ക്ഷണിച്ചുവരുത്തുന്നുണ്ട്. സംഘം ചേര്‍ന്നുള്ള ആക്രമണങ്ങളില്‍ കുടിയേറ്റക്കാരും ഇരകളായി മാറുന്നു. കഴിഞ്ഞ ദിവസം Clonee യിലെ Hazelbury പാര്‍ക്ക് ഏരിയയില്‍ ടാക്‌സിയില്‍ കയറിയ ഒരു സംഘം സാമൂഹ്യ വിരുദ്ധര്‍ ഡ്രൈവറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു. ടാക്‌സിയില്‍ കയറിയതിനു ശേഷം സംഘം ഭീഷണി മുഴക്കി ഡ്രൈവറുടെ സ്മാര്‍ട്ട് ഫോണ്‍ പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ചില മാസങ്ങളിലായി ടാക്സി ഡ്രൈവര്‍മാര്‍ക്ക് നേരെ നടക്കുന്ന … Read more

എലിനോര്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു; ഇന്നത്തെ യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്ന് മുന്നറിയിപ്പ്; പല പ്രദേശങ്ങളും വെള്ളത്തില്‍

  കനത്ത മഞ്ഞുവീഴ്ചക്ക് ശേഷം എലിനോര്‍ കൊടുങ്കാറ്റ് അയര്‍ലണ്ടില്‍ ഭീതി വിതക്കുകയാണ്. ഡിലന് പുറകെയെത്തിയ എലിനോര്‍ 139 കി.മി വേഗതയിലാണ് വീശിയടിക്കുന്നത്. ജീവന് തന്നെ ഭീഷണിയാകുന്ന എലിനോര്‍ കൊടുങ്കാറ്റ് ഭീതിയോടെയാണ് ജനങ്ങള്‍ വീക്ഷിക്കുന്നത്. തീരപ്രദേശങ്ങളെല്ലാം നിതാന്ത ജാഗ്രതയിലാണ്. ആര്‍ത്തിരമ്പുന്ന തിരമാലകള്‍ തീരപ്രദേശങ്ങളിലെ റോഡുകളെല്ലാം വെള്ളത്തിലാക്കിക്കഴിഞ്ഞു. ഗാല്‍വേയില്‍ കനത്ത വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡോനിഗല്‍, ഗാല്‍വേ, ലൈട്രിം, മയോ, സ്ലിഗോ, ക്ലെയര്‍, കോര്‍ക്ക്, കെറി, ലിമെറിക് എന്നീ കൗണ്ടികളില്‍ മെറ്റ് ഐറാന്‍ ഓറഞ്ച് വാണിങ് പുറപ്പെടുവിച്ചു. അയര്‍ലണ്ടിന്റെ വടക്കന്‍ … Read more

അയര്‍ലണ്ടില്‍ ആര്‍.സി.എസ്.ഐ പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കുന്ന മലയാളി നേഴ്സുമാര്‍ക്ക് മാര്‍ഗനിര്‍ശേഷം നല്‍കാന്‍ drishya.co എന്ന ബ്ലോഗുമായി മലയാളി നേഴ്സ്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നേഴ്‌സിങ് രെജിസ്‌ട്രേഷന്‍ നടത്താന്‍ പാസാകേണ്ട ആര്‍.സി.എസ്.ഐ അഭിരുചി പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഉപകാരപ്രദമാകുന്ന ബ്ലോഗുമായി മലയാളി നേഴ്‌സസ്. പിന്നാലെ വരുന്ന മലയാളികളായ നേഴ്സുമാര്‍ക്ക് ആര്‍.സി.എസ്.ഐ പരീക്ഷ പാസാവാന്‍ ഈ ബ്ലോഗിലെ വിവരങ്ങള്‍ വളരെ സഹായകമാകുമെന്ന് ഈ രംഗത്തെ പരിചയ സമ്പന്നര്‍ ഉറപ്പ് നല്‍കുന്നു. ലീമെറിക്കില്‍ താമസിക്കുന്ന drishya എന്ന മലയാളി നേഴ്‌സസ് ആണ് ഇത്തരം ഒരു ബ്ലോഗ്ഗുമായി ആപ്റ്റിട്യൂട് പരീക്ഷാ തയ്യാറെടുപ്പുകള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നത്. drshya .co എന്ന ഈ ബ്ലോഗിലൂടെ അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട … Read more