2018 അയര്‍ലണ്ടിലെ കത്തോലിക്ക ചര്‍ച്ചുകള്‍ക്ക് തിരക്കുപിടിച്ച വര്‍ഷമാകും

ഡബ്ലിന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വരവുമായി ബന്ധപ്പെട്ട് അയര്‍ലണ്ടിലെ കത്തോലിക്കാ സഭാ നേതൃത്വത്തിന് തിരക്കുപിടിച്ച ദിനങ്ങളാണ് വരാനിരിക്കുന്നത്. ആഗോള കുടുംബസംഗമത്തിനു പങ്കെടുക്കാനെത്തുന്ന മാര്‍പ്പാപ്പയുടെ വരവുമായി ബന്ധപ്പെട്ട് സജീവ തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. ഡബ്ലിനില്‍ ആയിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പോപ്പിന്റെ വരവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടൊപ്പം തന്നെ കത്തോലിക്കാ സഭ സാമ്പത്തിക ചിലവുകള്‍ക്കുള്ള ധനശേഖരണവും നടത്തേണ്ടതുണ്ട്. മാര്‍പ്പാപ്പയുടെ വരവിന് രാജ്യം തയ്യാറെടുത്ത് വരികയാണെന്ന് മന്ത്രി ലിയോ വരേദ്കര്‍ വ്യക്തമാക്കിയിരുന്നു. സഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പുരോഹിതന്മാരുടെ കുറവ് അനുഭവപ്പെടുന്ന അയര്‍ലണ്ടില്‍ പോപ്പിന്റെ … Read more

ഏവര്‍ക്കും റോസ് മലയാളത്തിന്റെ പുതുവത്സര ആശംസകള്‍

പ്രിയ വായനക്കാരെ, പുതുവര്‍ഷത്തെ പ്രതീക്ഷയുടെ പൊന്‍തിരിനാളവുമായാണ് നാം വരവേല്‍ക്കുന്നത്. പ്രതീക്ഷകളാണ് നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് പ്രതീക്ഷകള്‍ സാക്ഷാത്കരിക്കപ്പെടണമെങ്കില്‍ പ്രയത്‌നം അനിവാര്യമാണ്. അതിനുള്ള മനസ്സും കഴിവും 2018 ല്‍ ദൈവം നിങ്ങള്‍ക്ക് നല്‍കട്ടെ… അയര്‍ലണ്ടിലെ എല്ലാ മലയാളികള്‍ക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഐശ്യര്യ പൂര്‍ണമായ ഒരു പുതുവത്സരം ആശംസിക്കുന്നു……

അയര്‍ലണ്ടിലെ ഉയര്‍ത്തിയ മിനിമം വേതന നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍; ഇനിമുതല്‍ മണിക്കൂറിന് 9.55 യൂറോ

  അയര്‍ലണ്ടില്‍ പുതിയ മിനിമം വേതന നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ലോ പേ കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി.30 സെന്റിന്റെ വര്‍ധനവോടെയുള്ള ദേശീയ മിനിമം വേതനമാണ് 2018 ജനുവരി ഒന്നു മുതല്‍ നിലവില്‍ വരുന്നത്. ഇതു പ്രകാരം മിനിമം വേതനം മണിക്കൂറിന് 9.55 യൂറോയാകും.ദേശീയ ശരാശരി വേതനത്തില്‍ 3.2% വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. 2017 ഒക്ടോബറിലെ ബജറ്റില്‍ മിനിമം വേതനം വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനമുണ്ടായിരുന്നു. ഫിനഗേയ്ലും സ്വതന്ത്രരും ചേര്‍ന്ന് അധികാരത്തിലെത്തിയ ശേഷം നടപ്പാക്കുന്ന രണ്ടാമത്തെ വര്‍ധനയാണ് ഇത്. … Read more

കില്‍കോക്കില്‍ മരണമടഞ്ഞ മനോജിന്റെ കുടുംബത്തിന് സഹായമേകാം…

ഈ കഴിഞ്ഞ ഡിസംബര്‍ 27ന് ഭാര്യയോടും മക്കളോടും ഒരുമിച്ച് താമസിക്കാന്‍ എത്തിയ മനോജ് ഇന്ന് (29/12/17) രാവിലെ ആകസ്മിയികമായി മരണപ്പെട്ട വിവരം ഏവരെയും അറിയിക്കുന്നു. മനോജിന്റെ ഭാര്യ ഷിജി കില്‍കോക്ക് നഴ്‌സിംഗ് ഹോമില്‍ എത്തിയിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളു. അയര്‍ലണ്ട് ലെ നിയമ നടപടികളും ഫോര്മാലിറ്റീസും അവധി ദിവസങ്ങളും മനോജിനെ നാട്ടിലേക്ക് യാത്രയാക്കുന്നതിന് സമയത്തടസം നേരിടുന്നുണ്ട്. പെട്ടെന്നുണ്ടായ ഈ അകാല വേര്‍പാടില്‍ തകര്‍ന്നുപോയ ഷിജിക്കും കുടുംബത്തിനും സാമ്പത്തികമായി ഒരു കൈത്താങ്ങു നല്‍കുവാന്‍ താല്പര്യപ്പെടുന്നവര്‍ മനോജിന്റെ ഭാര്യ … Read more

കില്‍ഡെയറിലെ മലയാളി യുവാവിന്റെ ആകസ്മിക മരണത്തില്‍ ഞെട്ടലോടെ അയര്‍ലന്‍ഡ് മലയാളികള്‍

ഡബ്ലിന്‍: കോട്ടയം സ്വദേശി അയര്‍ലണ്ടില്‍ നിര്യാതനായി. കില്‍ഡയര്‍ കൗണ്ടിയിലെ കില്‍കോക്കില്‍ താമസിക്കുന്ന മലയാളി മനോജ് സക്കറിയ (47)ആണ് മരണപ്പെട്ടത്. മനോജ് നാട്ടില്‍ നിന്നും അയര്‍ലണ്ടില്‍ എത്തിയിട്ട് 3 ദിവസങ്ങള്‍ മാത്രമേ ആയുള്ളു. കോട്ടയം പാമ്പാടി കൂരോപ്പട സ്വദേശിയാണ്. ഏതാനും ദിവസമായി പനി ബാധിതനായിരുന്നു. ഹെവന്‍ലി ഫീസ്റ്റ് മിനിസ്റ്ററി വിശ്വാസിയാണ്.  ഇന്നലെ രാത്രി കിടന്നുറങ്ങിയ മനോജ് ഉണര്‍ന്ന് വെള്ളം കുടിക്കാനായി അടുക്കളയില്‍ എത്തിയപ്പോഴാണ് കുഴഞ്ഞുവീണത്. തുടര്‍ന്ന് മനോജ് സക്കറിയയുടെ കുട്ടികള്‍ തൊട്ടടുത്ത മലയാളി നേഴ്‌സിന്റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. … Read more

കില്‍കോക്ക് മലയാളി മനോജ് സക്കറിയ മരണമടഞ്ഞു; മരണം അയര്‍ലണ്ടില്‍ എത്തിയിട്ട് മൂന്നാം ദിനം

  ഡബ്ലിന്‍: കില്‍ഡയര്‍ കൗണ്ടിയിലെ കില്‍കോക്കില്‍ താമസിക്കുന്ന മലയാളി മനോജ് സക്കറിയ(47) മരണമടഞ്ഞു. മനോജിന്റെ ഭാര്യ ഷിജി കഴിഞ്ഞ 6 മാസമായി കില്‍കോക്ക് പാര്‍ക്ക് ഹൗസ് നേഴ്‌സിംഗ് ഹോമിലെ സ്റ്റാഫ് നഴ്‌സാണ്. മനോജ് നാട്ടില്‍ നിന്നും അയര്‍ലണ്ടില്‍ എത്തിയിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയുള്ളു. കോട്ടയം പാമ്പാടി കൂരോപ്പട പാറയില്‍ പുത്തന്‍ പുരക്കലാണ് മനോജിന്റെ വീട് . ഏതാനും ദിവസമായി പനി ബാധിതനായിരുന്നു. ഹെവന്‍ലി ഫീസ്റ്റ് മിനിസ്റ്ററി വിശ്വാസിയാണ്. മിക്കഹ് എലിസബത്ത് മകളും ഫാബിയോ മകനുമാണ്.  

അയര്‍ലണ്ടില്‍ മഞ്ഞിനൊപ്പം ശക്തമായ കാറ്റ് ആഞ്ഞടിക്കും; ഒന്‍പത് കൗണ്ടികളില്‍ യെല്ലോ വാണിങ്

അതിശൈത്യം മൂലം കഴിഞ്ഞ ദിവസങ്ങളില്‍ മെറ്റ് ഐറാന്‍ പുറപ്പെടുവിച്ച കാലാവസ്ഥ മുന്നറിപ്പുകള്‍ക്ക് തുടര്‍ച്ചയായി കനത്ത കാറ്റിനുള്ള സാധ്യതയാണ് ഏറ്റവുമൊടുവില്‍ കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. രാജ്യത്തെമ്പാടും കനത്ത മഞ്ഞു വീഴ്ചയാണ് അനുഭവപ്പെടുന്നത്. രാജ്യത്തിന്റെ പലഭാഗത്തും താപനില പൂജ്യത്തിന് താഴെയാണ്. ഏതന്‍ട്രിയില്‍ -4 ഡിഗ്രി സെഷ്യസാണ് റിക്കോര്‍ഡ് ചെയ്യപ്പെട്ടത്, ഗാല്‍വേ, കോര്‍ക്ക് എന്നിവിടങ്ങളില്‍ -3 ഡിഗ്രി സെല്‍ഷ്യസുമാണ് ഇന്നലെ രാത്രിയിലെ താപനില. അതേസമയം പകല്‍സമയത്തെ താപനില ഇന്ന് 5 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറന്‍ … Read more

റഷ്യയിലെ സെന്റ് പീറ്റേര്‍സ് ബര്‍ഗില്‍ സ്ഫോടനം; പതിനാലുപേര്‍ക്ക് പരുക്ക്

  റഷ്യയിലെ സെന്റ് പീറ്റേര്‍സ് ബര്‍ഗില്‍ സ്ഫോടനം. സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന സ്ഫോടനത്തില്‍ പതിനാല് പേര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടനത്തെത്തുടര്‍ന്ന് പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനാല്‍ നഗരത്തില്‍ ആള്‍ത്തിരക്കുള്ള സമയമാണിപ്പോള്‍. തിരക്ക് ലക്ഷ്യമിട്ടാണോ സൂപ്പര്‍മാര്‍ക്കറ്റില്‍ത്തന്നെ സ്ഫോടനം നടത്തിയതെന്ന അന്വേഷണത്തിലാണ് പൊലീസ്. സൂപ്പര്‍മാര്‍ക്കറ്റിന്റെ സംഭരണ കേന്ദ്രത്തിലാണ് സ്‌ഫോടനം നടന്നതെന്നതാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് റഷ്യന്‍ സുരക്ഷാ അധികൃതര്‍ അറിയിച്ചു. സൂപ്പര്‍ മാര്‍ക്കറ്റില്‍ ഷോപ്പിങ്ങിനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തിന് … Read more

WMC ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 30ന് ; മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നായകന്‍ മഞ്ഞിന്റെ നാട്ടിലേക്ക്

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 30ന് (ശനിയാഴ്ച) ഗ്രിഫിത്ത് അവന്യൂ സ്‌കൂള്‍ ഹാളില്‍ നടത്തപ്പെടുന്നു (Scoil Mhuire Boys’ National School, Griffith Avenue, Dublin 9). 80 കളിലെ നായക/താര പരിവേഷത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തി മലയാളികളുടെ പ്രമുഖ താരമായി മാറിയ ശങ്കര്‍ മഞ്ഞിന്റെ നാട്ടിലെ ആഘോഷരാവില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം 4മണിക്ക് … Read more

അതിശൈത്യത്തില്‍ അയര്‍ലണ്ടിലെ താപനില മൈനസ് ഡിഗ്രിയില്‍; കനത്ത മഞ്ഞ് വീഴ്ച തുടരുന്നു

ക്രിസ്മസിനോടടുപ്പിച്ച് അയര്‍ലണ്ടില്‍ രൂപപ്പെട്ട കനത്ത ഹിമപാതം ശക്തമാകുമെന്നും നിരവധി മീറ്റര്‍ മഞ്ഞ് ചിലയിടങ്ങളില്‍ വീണ് അത് പുതുവര്‍ഷം വരെ നിലനില്‍ക്കുമെന്നും പൂജ്യം ഡിഗ്രി സെല്‍ഷ്യസ് നിലവാരത്തിലേക്ക് താപനില താഴുമെന്നുമാണ് കാലാവസ്ഥ നിരീക്ഷകര്‍ പ്രവചിക്കുന്നത്. ഇതിനെ തുടര്‍ന്ന് റോഡിലൂടെയുള്ള യാത്രകള്‍ക്ക് വിവിധ തടസങ്ങള്‍ ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്. ട്രാന്‍സ്പോര്‍ട്ട് നെറ്റ് വര്‍ക്കുകളെയും ഇത് തീര്‍ത്തും പ്രതികൂലമായി ബാധിക്കുന്നതാണ്. റെയില്‍വേ സര്‍വീസുകളിലും എയര്‍പോര്‍ട്ടുകളിലും ഇത് കടുത്ത രീതിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ഇന്ന് താപനില മൈനസ് നാല് ഡ്രിഗ്രി സെല്‍ഷ്യസ് വരെ താഴാം. … Read more