കെവിന്‍ ഷിജിയുടെ സംസ്‌കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച രാവിലെ 11 ന് ഡബ്ലിനില്‍

ഡബ്ലിന്‍:ഇന്നലെ (തിങ്കളാഴ്ച്ച)ഡബ്ലിനില്‍ നിര്യാതനായ പിറവം ഇടയാര്‍ മടക്കകുളങ്ങര ഷിജിമോന്റെയും അമ്പിളിയുടെയും മകന്‍ കെവിന്‍ ഷിജിയുടെ സംസ്‌കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച രാവിലെ 11 മണിക്ക് സിറ്റി വെസ്റ്റ് സാഗട്ടിലെ നേറ്റിവിറ്റി ഓഫ് ബ്ലെസ്ഡ് വെര്‍ജിന്‍ മേരി(സെന്റ് മേരീസ്) പള്ളിയില്‍ നടത്തപ്പെടും. ഇന്നും (ചൊവ്വാഴ്ച) നാളെയും വൈകുന്നേരം 4 മണി മുതല്‍ 7 മണി വരെ താല സ്‌ക്വയറിന് സമീപമുള്ള(ടോപ്പാസിന് അടുത്തുള്ള) Mcelroy funeral home tallaght ല്‍ കെവിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഡബ്ലിനിലെ മലയാളി ദമ്പതികളുടെ … Read more

ഡബ്ലിനിലെ മലയാളി ദമ്പതികളുടെ മകന്‍ കെവിന്‍ അന്തരിച്ചു

ഡബ്ലിന്‍:ഡബ്ലിനിലെ മലയാളി ദമ്പതികളുടെ മകന്‍ കെവിന്‍ (10) ഇന്ന് ഉച്ചയ്ക്ക്  അന്തരിച്ചു.കഴിഞ്ഞ 7 മാസമായി ടെമ്പിള്‍ സ്ട്രീറ്റ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ ഉപകരണങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തി വരികയായിരുന്നു. നൂറ് കണക്കിന് മനസുകളുടെ പ്രാര്‍ത്ഥനകളുടെ പ്രാര്‍ത്ഥനകള്‍, കണ്ണിരില്‍ മുങ്ങിയ മാതാപിതാക്കളുടെ കാത്തിരിപ്പ്, ഡബ്ലിനിലെ ആശുപത്രി ജീവനക്കാരുടെ കഠിന പരിശ്രമങ്ങള്‍ ആണ് ഇതോടെ വിഫലമായത്.  ഡബ്ലിനിലെ സാഗര്‍ട്ടിലെ സെന്റ്.മേരീസ് സ്‌കൂളിലെ 5 ക്ലാസ് വിദ്യാര്‍ഥിയാണ് അന്തരിച്ച കെവിന്‍. കഴിഞ്ഞ വര്‍ഷം ജൂലൈ മാസം 14 നാണ് കെവിനെ താല ആശുപത്രിയില്‍ … Read more

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ ഈ വര്‍ഷം അത്യപൂര്‍വ്വ തിരക്ക് ; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം

സെപ്തംബര്‍ ബാച്ച് എം.ബി.ബി.എസ് അഡ്മിഷന് കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്നും ഈ വര്‍ഷം ചേരുവാന്‍ താത്പര്യമുള്ള കുട്ടികള്‍ ഉടനെ തന്നെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രതിനിധി ഡോ.ജോഷി ജോസ് അറിയിച്ചു. ഇന്ത്യയില്‍ പ്ലസ് 2 ന് പത്തിക്കുന്നവര്‍ക്കും കഴിഞ്ഞ വര്‍ഷത്തേപ്പോലെ അവസരമൊരുക്കുമെന്നും പൂര്‍ണ്ണമായും മലയാളി ഉടമസ്ഥതയിലുള്ള vista med ഡയറക്ടര്‍ അറിയിച്ചു.സെപ്തംബര്‍ മാസമാണ് പ്രമുഖ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. ലോക റാങ്കിങ്ങില്‍ വളരെ മുമ്പില്‍ നില്‍ക്കുന്നതും ഹൈടെക് സൗകര്യങ്ങളുള്ള ബള്‍ഗേറിയയിലെ … Read more

ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; നേഴ്സിങ് സമരം തത്കാലത്തേക്ക് മാറ്റിവെച്ചതായി ഐഎന്‍എംഒ

ഡബ്ലിന്‍ : നേഴ്സിങ് യൂണിയനും എച്ച്എസ്ഇ യും തമ്മില്‍ പരസ്പര ധാരണയിലെത്തിയതിനെ തുടര്‍ന്ന് മാര്‍ച്ച് ഏഴാം തീയതി നടത്താനിരുന്ന സമരത്തില്‍ നിന്ന് താത്കാലികമായി പിന്മാറുകയാണെന്ന് ഐഎന്‍എംഒ അറിയിച്ചു. വര്‍ക്ക് പ്ലെയ്‌സ് കമ്മീഷന്‍ നേഴ്സിങ് പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുമെന്ന പ്രതീക്ഷയിലാണ് സംഘടന സമരം നിര്‍ത്തിവെയ്ക്കാന്‍ ആഹ്വാനം ചെയ്തത്. അടുത്ത ചൊവാഴ്ച നടക്കാനിരുന്ന പണിമുടക്കില്‍ നിന്ന് രാജ്യത്തുടനീളമുള്ള 30,000 ത്തോളം ഐഎന്‍എംഒ നഴ്സുമാരും, മിഡ്വൈവ്സും ആണ് പിന്മാറിയത് കഴിഞ്ഞ തിങ്കളാഴ്ച ബസ് ഐറാന്‍ ഗവണ്മെന്റുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം സമരത്തില്‍ … Read more

ഐറിഷ് തൊഴില്‍ മേഖലയില്‍ പുത്തനുണര്‍വ് ; നേഴ്സിങ്, സോഫ്റ്റ് വെയര്‍ രംഗങ്ങളില്‍ തൊഴിലവസരങ്ങള്‍ നിരവധി

ഡബ്ലിന്‍ ; അയര്‍ലണ്ടിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് അവസരങ്ങളുടെ കാലം. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും ഉന്നത ബിരുദങ്ങള്‍ കരസ്ഥമാക്കിയവര്‍ക്കും അനുയോജ്യമായ തൊഴില്‍ നേടാന്‍ കഴിയുന്ന വിധം വിശാലമായ തൊഴില്‍ രംഗം ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡീഡ് എന്ന വെബ്സൈറ്റ് നടത്തിയ സര്‍വേയില്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രണ്ടായിരത്തോളം പേര്‍ക്ക് അയര്‍ലണ്ടില്‍ തൊഴില്‍ ലഭിച്ചു. ജനുവരിയിലെ കണക്ക് അനുസരിച്ച് രാജ്യത്തെ തൊഴിലില്ലായ്മ 6.6 ശതമാനം എന്ന ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് അറിയിച്ചു. … Read more

കെന്നി സര്‍ക്കാര്‍ മുട്ടുകുത്തി: ജലക്കരം അടച്ചവര്‍ക്ക് പണം തിരികെ ലഭിച്ചേക്കും

ജലക്കരം അടച്ചവര്‍ക്ക് പണം തിരികെ ലഭ്യമാക്കാന്‍ അണിയറയില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കും..ജനങ്ങളില്‍ നിന്നും സ്വീകരിച്ച പണം എങ്ങനെ തിരികെ നല്കാമെന്നതില്‍ തീരുമാനമായിട്ടില്ല. നികുതി അടക്കേണ്ടവര്‍ക്ക് അതില്‍ കിഴിവ് അനുവദിക്കുന്ന രീതിയിലുള്ള നടപടികള്‍ ഇക്കാര്യത്തില്‍ പ്രതീക്ഷിക്കാം. അനുവദിക്കപ്പെട്ട പരിധിയില്‍ നിന്ന്ഒരു തുള്ളി വെള്ളം കൂടുതല്‍ ഉപയോഗിച്ചാല്‍ അതിന് പണം ഈടാക്കുമെന്ന് ഭവന മന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടിഡിമാര്‍ വാട്ടര്‍ ബില്ലുകള്‍ റീഫണ്ട് ചെയ്യപ്പെടേണം എന്ന ആവശ്യം ഉന്നയിച്ചത്. രാജ്യത്തെ … Read more

ഐറിഷ് പൊതുഗതാഗത സംവിധാനത്തെ സ്വകാര്യവത്കരിക്കാന്‍ നീക്കം ; നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനം

ഡബ്ലിന്‍ : പൊതുഗതാഗത മേഖലയെ സ്വകാര്യകൈകളില്‍ എത്തിക്കുവാനുള്ള തീവ്ര ശ്രമം നടക്കുന്നുവെന്ന് ആരോപണം. ബസ് ഐറാന്‍ സര്‍വീസുകളില്‍ ചിലത് വെട്ടിക്കുറയ്ക്കുവാനുള്ള ദേശീയ ഗതാഗത വകുപ്പിന്റെ തീരുമാനം ദുരൂഹതകള്‍ ബാക്കി നിര്‍ത്തുകയാണെന്ന വാദം ഉന്നയിച്ചത് യൂണിയന്‍ അംഗങ്ങളാണ്. മാര്‍ച്ച് 12 മുതല്‍ ഡബ്ലിന്‍- ക്ലോണ്‍മെല്‍ സര്‍വീസ്, ഏപ്രില്‍ 16 ന് എത്‌ലോണ്‍- വെസ്റ്റ് പോര്‍ട്ട് റൂട്ട്, മേയ് 26 ന് ഡബ്ലിന്‍- ഡെറി എന്നീ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കപ്പെടുന്നതോടൊപ്പം മാര്‍ച്ച് 12 മുതല്‍ ഡബ്ലിന്‍, ലീമെറിക്ക്, ഡബ്ലിന്‍-ഗാല്‍വേ, ദിവസേനയുള്ള സര്‍വീസുകളും … Read more

‘നേഴ്സിങ് ചര്‍ച്ചകള്‍ പുനരാരംഭിക്കും; എങ്കിലും ചൊവാഴ്ച നടത്താനിരുന്ന സമരത്തില്‍ നിന്ന് പിന്നോട്ടില്ല’ – ഐഎന്‍എംഒ

ഡബ്ലിന്‍ : അടുത്ത ചൊവ്വാഴ്ച രാജ്യത്തെ 30,000 ത്തോളം നേഴ്സുമാര്‍ സമരത്തിലേര്‍പ്പെടുമെന്ന് ഐഎന്‍എംഒ അറിയിച്ചു. വര്‍ക്ക് പ്ലെയ്‌സ് കമ്മീഷനുമായി ചേര്‍ന്ന് ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നും സംഘടന അറിയിച്ചു. ഇന്ന് ചേരുന്ന നേഴ്സുമാരുടെ എക്‌സികുട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ ലാന്‍ഡ്സ് ഡൗണ്‍ എഗ്രിമെന്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കും. രാജ്യത്തെ ഗവണ്‍മെന്റ് ആശുപതികളില്‍ എത്രത്തോളം നേഴ്സിങ്-മിഡ്വൈവ്‌സ് റിക്രൂട്ട് മെന്റുകള്‍ നടന്നിട്ടുണ്ടെന്ന് വിലയിരുത്തുകയും ചെയ്യും. അടുത്ത ആഴ്ച നടക്കുന്ന ഒരു ദിവസത്തെ സമര പരിപാടിയില്‍ സ്വന്തം വാര്‍ഡിലെ കാര്യങ്ങളില്‍ മാത്രം ശ്രദ്ധ ചെലുത്തി അധിക … Read more

അയര്‍ലണ്ട് കെഎംസിസി യുടെ ആഭിമുഖ്യത്തില്‍ ഡബ്ലിനില്‍ ഇ.അഹമ്മദ് സാഹേബ് അനുസ്മരണം നടന്നു .

ഫെബ്രുവരി 26 ഞായറാഴ്ച സിറ്റി സെന്ററിലെ മൗണ്ട് കാര്‍മല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നിരവധി ആളുകള്‍ പങ്കുചേര്‍ന്നു അയര്‍ലന്‍ഡ് കെഎംസിസി പ്രസിഡന്റ് ഫവാസ് അധ്യക്ഷനായ ചടങ്ങ് .ഇന്ത്യന്‍ എംബസി പ്രസ് സെക്രട്ടറി ശ്രി .ബെഞ്ചമിന്‍ ബസ്ര ഉത്ഘാടനം ചെയ്തു .നയതന്ത്ര രംഗത്തെ അഹമ്മദ് സാഹിബിന്റെ വിലയേറിയ സേവനങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു .നിര്‍ണായക സമയങ്ങളില്‍ രാജ്യം ഉറ്റുനോക്കിയിരുന്ന സാഹിബിന്റെ വിയോഗം രാജ്യത്തിന് ഒരു തീരാനഷ്ടമാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു .ഇന്ത്യന്‍ എംബസി അഡ്മിനിസ്‌ട്രേറ്റര്‍ ശ്രി ഹാരിസ് , ശ്രി റെജി … Read more

വാഹന നികുതി അടക്കുന്നവര്‍ ജാഗ്രതൈ: വ്യാജ ഇ-മെയില്‍ സന്ദേശം ലഭിച്ചാല്‍ ഡിലീറ്റ് ചെയ്യുക

ഡബ്ലിന്‍: ഓണ്‍ലൈന്‍ വഴി മോട്ടോര്‍ വാഹന നികുതി അടക്കുന്നവര്‍ക്ക് കണ്‍ഫര്‍മേഷന്‍ ആയി ലഭിക്കുന്ന മറുപടി സന്ദേശം വ്യാജമാണെന്ന് വെളിപ്പെടുത്തല്‍. ട്രാന്‍സ്സ്‌പോര്‍ട്ട് വകുപ്പിന്റെ വെബ്സൈറ്റ് ഹാക്കര്‍മാരുടെ നിയന്ത്രണത്തിലാണെന്നും ആരോപണം ഉണ്ട്. നികുതി അടച്ചവര്‍ക്ക് ഉടന്‍ ലഭിക്കുന്ന സന്ദേശത്തില്‍ വാഹന വിവരങ്ങളും, വ്യക്തി വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബില്ലിംഗ് വിവരങ്ങളും ചോദിക്കുന്നുണ്ട്. motortax.ie എന്ന വെബ്സൈറ്റ് ഇ-മെയില്‍ സ്‌കാമിന്റെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പേജ് തുറക്കുമ്പോള്‍ കാണുന്ന ലിങ്ക് കേന്ദ്രീകരിച്ചാണ് പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരുന്നത്. ഗതാഗത വകുപ്പിന്റെ മറുപടി സന്ദേശമായി കണക്കാക്കി … Read more