കാബിന്‍ ക്രൂ മെമ്പേഴ്‌സ് എത്തിയില്ല…എയര്‍ ഇന്ത്യ വിമാനം 15 മണിക്കൂര്‍ വൈകി

ന്യൂഡല്‍ഹി: കാബിന്‍ ക്രൂ മെമ്പേഴ്‌സ് എത്താത്തതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നും ചിക്കാഗോയിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ വിമാനം 15 മണിക്കൂര്‍ വൈകി. 329 യാത്രക്കാരുമായി ചിക്കാഗോയിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ വിമാനമാണ് 15 മണിക്കൂര്‍ വൈകിയത്. ജൂലൈ 30നാണ് സംഭവം. പുലര്‍ച്ചെ 2 മണിക്കാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ വിമാനം പുറപ്പെടേണ്ട സമയമായിട്ടും ക്രൂ മെമ്പേഴ്‌സ് ആരും തന്നെ എത്തിയിരുന്നില്ല. തുടര്‍ന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് പുറപ്പെടേണ്ട വിമാനം വൈകുന്നേരം 5.30നാണ് പുറപ്പെട്ടത്. കാബിന്‍ ക്രൂ മെമ്പേഴ്‌സിന്റെ … Read more

തൊടുപുഴയില്‍ കാര്‍ പാറമടയിലേക്ക് മറിഞ്ഞ് കുടുംബാംഗങ്ങള്‍ മരിച്ചു

കോലഞ്ചേരി: തൊടുപുഴ സ്വദേശികളായ നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ മാമലയിലെ പാറമടയിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു. തൊടുപുഴ ആദിത്യ വട്ടവളയില്‍ വിജു.വി.വി (41), ഭാര്യ ഷീബ (36), മക്കളായ മീനാക്ഷി (7), കിച്ചു (4) എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഷീബയുടേയും കിച്ചുവിന്റേയും മൃതദേഹങ്ങളാണ് ആദ്യം കണ്ടെത്തിയത്. കൊച്ചിധനുഷ്‌കോടി ദേശീയപാത മാമലക്കടുത്ത് ശാസ്താംമുഗളിലെ പാറമടയിലാണ് വാഹനം വീണത്. രാവിലെ അതുവഴി വന്ന പരിസരവാസികളാണ് രാവിലെ എട്ടോടെ സ്ത്രീയുടെ മൃതദേഹവും കാറിന്റേതെന്നു തോന്നിക്കുന്ന ടയറും വെളളത്തിനു മുകളില്‍ പൊങ്ങി കിടക്കുന്നത് … Read more

സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റങ്ങള്‍ക്ക് നിയമ സാധുത കല്‍പ്പിച്ച് റവന്യു വകുപ്പിന്റെ വിജ്ഞാപനം

കൊച്ചി: സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റങ്ങള്‍ക്ക് നിയമ സാധുത കല്‍പ്പിച്ച് റവന്യു വകുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങി. ഭൂമി പതിച്ച് നല്‍കുന്ന നിയമങ്ങളിലും ഭേദഗതി വരുത്തി. മലയോര പ്രദേശങ്ങളില്‍ 2005 ജൂണ്‍ ഒന്ന് വരെയുള്ള കൈയേറ്റക്കാര്‍ക്ക് നിയമസാധുത നല്‍കുന്നതാണ് റവന്യു വകുപ്പിന്റെ വിജ്ഞാപനം. നാല് ഏക്കര്‍ വരെ ഇത്തരത്തില്‍ പട്ടയം ലഭ്യമാകുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. നിലവിലെ നിയമപ്രകാരം 1971 വരെയുള്ള കൈയേറ്റങ്ങള്‍ക്കേ പട്ടയം നല്‍കാന്‍ വ്യവസ്ഥയുള്ളു. ഭൂമി പതിച്ചു കിട്ടിയാല്‍ 25 വര്‍ഷത്തേക്ക് ഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥയിലും മാറ്റങ്ങള്‍ … Read more

ലളിത് മോദിക്ക് യാത്രാരേഖകള്‍ നല്‍കാന്‍ താന്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്

ന്യൂഡല്‍ഹി: ഐ.പി.എല്‍. മുന്‍കമ്മീഷണര്‍ ലളിത് മോദിക്ക് യാത്രാരേഖകള്‍ നല്‍കാന്‍ താന്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപക്ഷ ബഹളത്തിനിടെ കുറച്ച് സമയം മാത്രമാണ് മന്ത്രിക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചത്. ലളിത് മോദിക്ക് പോര്‍ച്ചുഗലിലേക്കുള്ള യാത്രാരേഖകള്‍ നല്‍കാന്‍ ബ്രിട്ടീഷ് സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തുവെന്ന ആരോപണത്തിന്റെ പേരില്‍ പ്രതിപക്ഷം ഒന്നടങ്കം രാജിക്കായി മുറവിളി കൂട്ടുമ്പോഴാണ് താന്‍ നിരപരാധിയാണെന്ന് വ്യക്തമാക്കി സുഷമയുടെ പ്രസ്താവന. കഴിഞ്ഞ രണ്ടാഴ്ചയായി ഇക്കാര്യം വിശദീകരിക്കാന്‍ താന്‍ കാത്തിരിക്കുകയായിരുന്നുവെന്നും … Read more

യെല്ലോ അലര്‍ട്ട് ….ശക്തമായ കാറ്റിന് സാധ്യത

ഡബ്ലിന്‍: ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. പടിഞ്ഞാറന്‍ തീരങ്ങളില്‍ യെല്ലോ കാലാവസ്ഥ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുന്നതിന് സാധ്യതയുള്ളതായി വ്യക്തമാക്കിയിട്ടുണ്ട് . കൂടാതെ ഇടിമിന്നലും മഴയും അനുഭവപ്പെടും. ഡൊണീഗല്‍, ഗാല്‍വേ, ലിതറിം, മയോ, സ്ലൈഗോ, ക്ലെയര്‍, കോര്‍ക്ക്, കെറി, ലിമെറിക്ക് എന്നിവടങ്ങളിലാണ് കാറ്റിനെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. പടിഞ്ഞാറന്‍ തീരത്ത് മണിക്കൂറില്‍ നൂറ്റിപ്പത്ത് കിലോമീറ്ററിലേറെ വേഗത്തില്‍ കാറ്റ് വീശാം. തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് ഡൊണീഗലില്ലാണ് ഏറ്റവും ശക്തമായകാറ്റ് പ്രതീക്ഷിക്കുന്നത്. കിഴക്കന്‍ തീരത്ത് കാര്യമായ മഴ … Read more

ലോക അതലറ്റിക് ഫെഡറേഷന്റെ പക്കലുള്ള ഉത്തേജക മരുന്നടിയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തായി

ലണ്ടന്‍ : കായിക ലോകത്തെ തീരാക്കളങ്കമായ ഉത്തേജകമരുന്ന് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. ലോക അത്‌ലറ്റിക് പെഡറേഷന്റെ പക്കലുണ്ടായിരുന്ന ഉത്തജക മരുന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തായി.12,000 രക്തസാമ്പിളുകളുടെ വിവരങ്ങളാണ് പുറത്തായിരിക്കുന്നത്. ലോകചാമ്പ്യന്‍ഷിപ്പിലും, ഒളിംപിക്‌സിലും മെഡല്‍ നേടിയ 146 വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന. ഇവര്‍ മരുന്നടിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2001 മുതല്‍ 2012 വരെയുള്ള പരിശോധന റിപ്പോര്‍ട്ടിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ലോകചാംമ്പ്യന്‍ഷിപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പുറത്തുവന്ന ഈ വിവരങ്ങല്‍ ഞെട്ടിക്കുന്നതാണെന്ന് അത്‌ലറ്റിക് അസോസിയേഷനും ലോക ഉത്തേജക മരുന്ന് … Read more

ശ്രീശാന്തിന്റെ വിലക്ക് പിന്‍വലിക്കില്ല

ന്യൂഡല്‍ഹി : ഒത്തുകളി കേസില്‍ കോടതി കുറ്റവിമുക്തനായ കേരള ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെതിരായ വിലക്ക് പിന്‍വലിക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍. ഒരു സ്വകാര്യ ടിവി ചാനലിനു നല്കിയ അഭിമുഖത്തിലാണ് വിലക്കിനെ സംബന്ധിച്ച് പുഃനപരിശോധനകള്‍ ബോര്‍ഡിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്ന് ഠാക്കൂര്‍ അറിയിച്ചത്. ഒത്തുകളി കേസില്‍ തെളിവില്ലാത്തതിന്‍രെ പ്രില്‍ ശ്രീശാന്തുള്‍പ്പെടെ മൂന്നു ക്രിക്കറ്റ് താരങ്ങലെ വെറുതെ വിട്ട സാബചര്യത്തില്‍ ഇവര്‍ക്കെതിരെയുള്ള വിലക്കു നീക്കണമെന്നും രാജ്യാന്തര ക്രിക്കറ്റില്‍ സജീവമാകാന്‍ അവസരം നല്കണമെന്നുമുള്ള ആവശ്യങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെല്ലാം തിരിച്ചടിയായിരിക്കുകയാണ് … Read more

പാക് പ്രധാനമന്ത്രി നവാസ് ഷെരൂഫിനെ അപായപ്പെടുത്താന്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ട്

  പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരൂഫിനെ അപായപ്പെടുത്താന്‍ ശ്രമം നടന്നതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കുടുംബത്തോടൊപ്പം ഇസ്ലാമാബാദിലേക്ക് കാറില്‍ യാത്ര ചെയ്യുമ്പോള്‍ മറ്റൊരു കാര്‍ പിന്തുടര്‍ന്നെത്തി ഷെരീഫ് സഞ്ചരിച്ച കാറിലേക്ക് ഇടിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട് . ഇടിച്ച കാര്‍ കണ്ടെത്തിയെന്നും എന്നാല്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചാണ് കാര്‍ ഓടിയതെന്നുമാണ് റിപ്പോര്‍ട്ട്. -എജെ-

നിരവധി അത്‌ലറ്റുകളുടെ ഉത്തേജക പരിശോധന ഫലങ്ങള്‍ ചോര്‍ന്നതായി ഉത്തേജക വിരുദ്ധ ഏജന്‍സിയായ വാഡയുടെ മുന്നറിയിപ്പ്

  നിരവധി അത്‌ലറ്റിക്കുകളുടെ ഉത്തേജക പരിശോധന ഫലങ്ങള്‍ ചോര്‍ന്നതായി ഉത്തേജക വിരുദ്ധ ഏജന്‍സിയായ വാഡയുടെ മുന്നറിയിപ്പ്. ഇന്റനാഷണല്‍ അസോസിയേഷന്‍ ഓഫ് അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ ആവശ്യപ്രകാരം ഒളിപിംക്‌സിലും ലോക ചാമ്പ്യന്‍ഷിപ്പുകളിലും മെഡലുകള്‍ നേടിയിട്ടുളള നിരവധി താരങ്ങളുടെത് ഉള്‍പ്പെടെയുളള ഉത്തജക പരിശോധ ഫലമാണ് ചോര്‍ന്നിരിക്കുന്നത്. അയ്യായിരം അത്‌ലറ്റുകളുടെ 12000 രക്ത സാമ്പിളുകള്‍ തങ്ങള്‍ക്ക് ലഭിച്ചതായി ബ്രിട്ടീഷ് പത്രമായ സണ്‍ഡേ ടൈംസിനും ജെര്‍മന്‍ ബ്രോഡ്കാസ്റ്ററായ ഏആര്‍ഡി/ഡബ്യുആര്‍ഡിയും റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടെ നടന്ന ഉത്തേജക പരിശോധന ഫലങ്ങളാണ് ഇത്. ഇത് … Read more

കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ വാതില്‍ ഭാഗം കണ്ടെത്തി

ക്വാലാലംപൂര്‍: കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370ന്റേതെന്നു കരുതുന്ന ഒരു ഭാഗവുംകൂടി കണ്ടെത്തി. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഫ്രഞ്ച് കോളനി റീ യൂണിയന്‍ ദ്വീപിലെ സെന്റ് ഡെനീസില്‍നിന്നാണു വിമാനത്തിന്റെ ഭാഗം കണ്ടെത്തിയത്. വിമാനത്തിന്റെ വാതില്‍ ഭാഗമാണ് ഇതെന്നു സംശയിക്കുന്നു.   കഴിഞ്ഞ ദിവസം വിമാനത്തിന്റെ ചിറകെന്നു സംശയിക്കുന്ന ഭാഗം കണ്ടെത്തിയിരുന്നു. 2014 മാര്‍ച്ച് എട്ടിനാണ് 239 പേരുമായി ക്വലാലംപുരില്‍നിന്നു ബെയ്ജിംഗിലേക്കു പോയ വിമാനം കാണാതായത്. മലേഷ്യന്‍ നഗരമായ പെനാഗിന് 230 മൈല്‍ വടക്കുകിഴക്കുവച്ചു വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. -എജെ-