കേരളസര്‍ക്കാരിന് എ പ്ലസും പ്രതിപക്ഷത്തിന് വിമര്‍ശനവുമായി ആന്റണി

തിരുവന്തപുരം: അരുവിക്കരയിലെ ജനങ്ങള്‍ വിധിയെഴുതും മുമ്പേ കേരള സര്‍ക്കാരിന് എ പ്ലസ് നല്‍കിയും സിപിഎമ്മിനെ കടന്നാക്രമിച്ചും കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. അരുവിക്കരയിലെ യുഡിഎഫ് തിരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന കാര്യങ്ങളില്‍ എ പ്ലസ് ലഭിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും മനുഷ്യമുഖമുള്ള വികസനമാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അമ്പതു വര്‍ഷം മുമ്പ് ഉറങ്ങിപ്പോയ പാര്‍ട്ടിയാണ് സപിഎം എന്നും കേരളം മാറുന്നത് അവര്‍ അറിയുന്നില്ലയെന്നും വികസനവിരുദ്ധ സമീപനമാണ് പാര്‍ട്ടി തുടരുന്നതെന്നുമുള്ള ഒട്ടേറെ വിമര്‍ശനങ്ങളാണ് … Read more

2016 ല്‍ എയര്‍ലിങ്ക്‌സിനു രണ്ടു ട്രാന്‍സറ്റ്‌ലാന്‍ഡിക് ഫ്‌ലൈറ്റുകള്‍

ഡബ്ലിന്‍: എയര്‍ലിങ്ക്‌സിനു രണ്ടു പുതിയ ട്രാന്‍സറ്റ്‌ലാന്‍ഡിക് ഫ്‌ലൈറ്റുകള്‍കൂടി കൊണ്ടു വരുന്നതായി ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ് (ഐഎജി) പ്രക്യാപിച്ചു. 2016 ഓടു കൂടി ഈ രണ്ടു ഫ്‌ലൈറ്റ് സര്‍വ്വീസുകള്‍ കൂടി ആരംഭിക്കാനാവുമെന്നാണ് ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ പേരന്റ് കമ്പനിയായ ഐഎജി വ്യക്തമാക്കിയത്. എയര്‍ലൈന്‍സ് മുന്നോട്ടു വച്ചിരിക്കുന്ന ലേലം വിജയകരമായി പര്യവസാനിച്ചാല്‍ മാത്രമാകും 2016 ല്‍ രണ്ടു ഫ്‌ളൈറ്റുകള്‍ കൂടി യാഥാര്‍ത്ഥമാകുകയെന്ന് ഐഎജി അറിയിച്ചു. 2020 ഓടുകൂടി എട്ടു പുതിയ എയര്‍ക്രാഫ്റ്റുകള്‍ക്കൊപ്പം നോര്‍ത്ത് അമേരിക്കയിലെ നാലു പുതിയ പ്രദേശങ്ങളിലേക്കുള്ള സര്‍വ്വീസുകളും ആരംഭിച്ചുകൊണ്ട് … Read more

മോഡി ബംഗ്ലാദേശില്‍; ധാക്കയില്‍ ഉജ്ജ്വല സ്വീകരണം

ധാക്ക: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ബംഗ്ലാദേശിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ധാക്ക വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന മോഡിയെ വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. വിമാനത്താവളത്തില്‍ നിന്നും സവറിലെ യുദ്ധ സ്മാരകത്തിലേക്കാണ് പ്രധാനമന്ത്രിയും സംഘവും സന്ദര്‍ശനം നടത്തിയത്. സ്മാരകത്തിലെത്തിയ മോഡി വിമോചന പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ജവാന്മാര്‍ക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നിന് ഈ സന്ദര്‍ശനം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധാക്കയില്‍ തനിക്ക് ലഭിച്ച സ്വീകരണത്തിനും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയ്ക്ക് … Read more

ഡണ്‍സ്‌ സ്‌റ്റോര്‍സ് ജോലിക്കാരുടെ മാര്‍ച്ച് ഇന്ന്

ഡബ്ലിന്‍: ജോര്‍ജ് സ്ട്രീറ്റിലെ ഡണ്‍സ് സ്‌റ്റോര്‍സിന്റെ മുഖ്യ കാര്യാലയത്തിലേക്കു നടത്തുന്ന മാര്‍ച്ച് ഇന്നുച്ചയ്ക്ക് ഒന്നിന് മെറിയോണ്‍ സ്‌ക്വയറില്‍ നിന്നും ആരംഭിക്കും. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. അയര്‍ലണ്ടിലെ എല്ലാ തൊഴിലാളികള്‍ക്കും മാന്യമായ ജോലിയും ന്യായമായ കൂലിയും ലഭിക്കുന്നതിനുള്ള അവകാശം നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുകയാണെന്നും ഈ അവസ്ഥയില്‍ നിന്നുമുള്ള മോചനത്തിനായാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും സംഘാടകര്‍ പറഞ്ഞു. അതിനാല്‍ തന്നെ പൊതുജനങ്ങളുടെ പൂര്‍ണ്ണ സഹകരണം പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ വെളിപ്പെടുത്തി. ഏപ്രിലിലും ഇത്തരത്തില്‍ പ്രതിഷേധങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല എന്നതിനാലാണ് … Read more

അവതാരകയും നടിയുമായ പേളി മാണി തെലുങ്കില്‍

മിനിസ്‌ക്രീനിലൂടെ ശ്രദ്ധേയയായ അവതാരകയും നടിയുമായ പേളി മാണി തെലുങ്കിലേക്ക്. ബി.വി നന്ദിനി റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പേളിയുടെ തെലുങ്ക് അരങ്ങേറ്റം. പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ നാഗ ശൗര്യയാണ് പേളിയുടെ നായകന്‍. ചിത്രത്തില്‍ രണ്ടാമത്തെ നായികയാണ് പേളി. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ഇനി കുറച്ച് ഗാനരംഗങ്ങള്‍ കൂടി ചിത്രീകരിക്കാന്‍ ബാക്കിയുണ്ട്. 2011ല്‍ നന്ദിനി സംവിധാനം ചെയ്ത അല മൊദാലൈ എന്ന ഹിറ്റ് ചിത്രത്തിന്റെ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. അല മൊദാലൈയുടെ നിര്‍മ്മാതാവ് ദാമോദര്‍ പ്രസാദാണ് ചിത്രം നിര്‍മ്മിക്കുന്നത്. … Read more

വാള്‍ട്ട് ഡിസ്‌നി 250 അമേരിക്കക്കാരെ പിരിച്ചുവിട്ട് താല്‍ക്കാലിക വിസയിലുള്ള ഇന്ത്യക്കാരെ നിയമിച്ചു

കാലിഫോര്‍ണിയ: അമേരിക്കയിലെ എന്റര്‍ടെയ്‌മെന്റ് ഭീമന്‍ വാള്‍ട്ട് ഡിസ്‌നി 250 അമേരിക്കന്‍ പൗരന്‍മാരെ പിരിച്ചുവിട്ട് പകരം താല്‍ക്കാലിക (എച്ച്1ബി) വിസയിലുള്ള ഇന്ത്യക്കാരെ നിയമിച്ചു. അമേരിക്കയില്‍ കുടിയേറ്റ തൊഴിലാളികള്‍ സ്ഥാപനങ്ങളില്‍ വ്യാപകമായി എത്തുന്നത് സംബന്ധിച്ച തര്‍ക്കം കൂടുതല്‍ രൂക്ഷമായ സമയത്താണ് വാള്‍ട്ട് ഡിസ്‌നിയില്‍  നിയമനം. അമേരിക്കന്‍ പൗരന്മാര്‍ക്ക് നല്‍കുന്ന വേതനത്തിന്റെ നാലിലൊന്ന് ശതമാനം ശമ്പളത്തിനാണ് എച്ച്1ബി വിസയിലുള്ളവര്‍ ജോലിയെടുക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ജീവനക്കാര്‍ക്ക് പിരിച്ചുവിടാന്‍ വാള്‍ട്ട് ഡിസ്‌നി നോട്ടീസ് നല്‍കിയിരുന്നത്. ഇവരുടെ പകരക്കാരായ ഇന്ത്യക്കാര്‍ ഇതിനകം നിയമിതരുമായിട്ടുണ്ട്. ഡിസ്‌നി കമ്പനിയിലെ നിയമനത്തിനെതിരെ … Read more

യുഎസില്‍ സൈബര്‍ ആക്രമണം, 40 ലക്ഷം ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ചോര്‍ന്നു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സര്‍ക്കാര്‍ കമ്പ്യൂട്ടറുകള്‍ക്ക് നേരെ നടന്ന സൈബര്‍ ആക്രമണത്തില്‍ ഏതാണ്ട് 40 ലക്ഷം ഫെഡറല്‍ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ചോര്‍ന്നു. ആക്രമണത്തിന് പിന്നില്‍ ചൈനീസ് ഹാക്കര്‍മാരാണോ എന്നകാര്യം അന്വേഷിക്കുകയാണെന്ന് യു.എസ്.അധികൃതര്‍ അറിയിച്ചു. മെയ് ആദ്യം മുതലാണ് സൈബര്‍ ആക്രമണം തുടങ്ങിയതെന്നും ആക്രമണ വിവരം വ്യാഴാഴ്ചയാണ് തിരിച്ചറിഞ്ഞതെന്നും, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡി.എച്ച്.എസ്) പ്രസ്താവനയില്‍ പറഞ്ഞു. ‘ഓഫീസ് ഓഫ് ദി പേഴ്‌സണല്‍ മാനേജ്‌മെന്റ്’ ( ഒ.പി.എം), ‘ഇന്റീരിയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്’ എന്നിവിടങ്ങളിലെ കമ്പ്യൂട്ടറുകളിലാണ് ആക്രമണം നടന്നത്. ഫെഡറല്‍ സര്‍വീസില്‍ ഇപ്പോഴുള്ളവരുടെയും, … Read more

മാണിക്കെതിരെ തെളിവില്ലെന്ന നിയമോപദേശം വിവരക്കേടാണെന്ന് പി.സി ജോര്‍ജ്

കോട്ടയം: ബാര്‍ കോഴ കേസില്‍ കെ.എം മാണിക്കെതിരെ തെളിവില്ലെന്ന നിയമോപദേശം വിവരക്കേടാണെന്ന് പി.സി ജോര്‍ജ്. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് ബാര്‍ കോഴ കേസിന്റെ അന്വേഷണത്തില്‍ സംഭവത്തിക്കുന്നത്. ഞാനാണ് കട്ടതെന്ന് കള്ളന്‍ ഒരിക്കലും പറയില്ല. കള്ളന്‍മാര്‍ തെളിവ് ഉണ്ടാക്കി വച്ചിട്ടല്ല കളവ് നടത്തുന്നത്. അതു കണ്ടെത്തുകയാണ് അന്വേഷണ സംഘം ചെയ്യേണ്ടതെന്നും പി.സി ജോര്‍ജ് പറഞ്ഞു. അരുവിക്കരയില്‍ യു.ഡി.എഫിന് സ്ഥാനാര്‍ത്ഥിയില്ലാത്ത സാഹചര്യമാണ്. ഫലം വരുമ്പോള്‍ അഴിമതി വിരുദ്ധമുന്നണി സ്ഥാനാര്‍ത്ഥി കെ. ദാസ് വിജയിക്കും. ഇടതുപക്ഷം … Read more

ഹിതപരിശോധനാഫലം തടയണമെന്ന ഹര്‍ജികള്‍ തള്ളി…തെളിവില്ല മതകാര്യത്തില്‍ വിധി പുറപ്പെടുവിക്കാന്‍ കോടതിയ്ക്ക് അധികാരവുമില്ലെന്ന് ജ‍ഡ്ജ്

ഡബ്ലിന്‍: സ്വവര്‍ഗ വിവാഹ തുല്യത നല്‍കിയ ഹിതപരിശോധന ഫലം നിയമപരമായി അംഗീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. സ്വവര്‍ഗ വിവാഹ തുല്യതസംബന്ധിച്ച ഹിതപരിശോധന ഫലത്തില്‍ എതിര്‍പ്പുയര്‍ത്തിയ രണ്ട് ഹര്‍ജികളാണ് ഹൈക്കോടതിയുടെ മുന്നിലുണ്ടായിരുന്നത്. വെള്ളിയാഴ്ച്ച ഹൈക്കോടതി ഇവ പരിശോധിച്ചെങ്കിലും 1994 റഫറണ്ടം ആക്ട് പ്രകാരം ഹര്‍ജി സമ്മര്‍പ്പിക്കുന്നതിന് വേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചല്ല ഇവ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്നെന്ന് വ്യക്തമാക്കിയാണ് തള്ളിയത്. ഹിതപരിശോധന ഫലം ശരിവെച്ച് സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നത് തടയുന്നതിന് വേണ്ടിയാണ് ഇരു പരാതികളും നല്‍കിയിരിക്കുന്നത്. ക്ലെയര്‍കൗണ്ടിയിലെ ലിസ്റ്റീന്‍ റോഡില്‍ നിന്നുള്ള … Read more

തീവ്രവാദി ആക്രമണം, ഹൃത്വിക്ക് റോഷന്റെ ട്വീറ്റ് വിവാദമായി

  ഇംഫാല്‍: മണിപ്പൂരിലുണ്ടായ തീവ്രവാദി ആക്രമണത്തെ കുറിച്ച് ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്‍ ചെയ്!ത് ട്വീറ്റ് വിവാദമാകുന്നു. മണിപ്പൂരിലെ തീവ്രവാദി ആക്രമണത്തെ ആദിവാസികളുടെ ആക്രമണം എന്ന് ട്വീറ്റ് ചെയ്തതാണ് വിവാദമായത്. മനസാക്ഷിയില്ലാത്ത, ബുദ്ധിശൂന്യമായ മണിപ്പൂരി ആദിവാസികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 20 ജവാന്‍മാരുടെ കുടുംബത്തിന് എന്റെ ആദരാഞ്ജലികള്‍ എന്നായിരുന്നു ഹൃത്വിക്കിന്റെ ട്വീറ്റ്. ഇത് വിവാദമായപ്പോള്‍ ഹൃത്വിക് തിരുത്തലുമായി എത്തി. തിരിച്ചറിയാന്‍ കഴിയാത്ത മണിപ്പൂരി ആദിവാസി ഗ്രൂപ്പെന്നാണ് ഹൃത്വിക് തിരുത്തിയത്. ഹൃത്വിക്കിന്റെ ഈ പരാമര്‍ശം കൂടുതല്‍ വിവാദമായിരിക്കുകയാണ്. 20 ജവാന്മാര്‍ … Read more